ആരോഗ്യം

ബീജദാതാവില്‍ നിന്ന് കുട്ടികള്‍ക്ക് അപൂര്‍വ ജനിതക രോഗം; 10 രാജ്യങ്ങളിലെ 43 സ്ത്രീകള്‍ ഇയാളില്‍ നിന്ന് ബീജം സ്വീകരിച്ചു
കോപ്പന്‍ഹേഗന്‍ : അപൂര്‍വ്വ രോഗമുള്ള ഡച്ചുകാരനായ ബീജദാതാവില്‍ നിന്ന് അഞ്ചോളം കുട്ടികള്‍ക്ക് അപൂര്‍വ ജനിതക രോഗം പിടിപെട്ടു. ഇയാള്‍ 10 രാജ്യങ്ങളിലായി 43 സ്ത്രീകള്‍ക്ക് ബീജം ദാനം ചെയ്തിട്ടുണ്ട്. ഇങ്ങനെ ജനിച്ച അഞ്ചോളം കുട്ടികള്‍ക്കാണ് ജനിതക രോഗം ബാധിച്ചതായി കണ്ടെത്തിയത്. ടൈപ്പ് 1 യുറോഫൈബ്രോമറ്റോസിസ് എന്ന നാഡീ രോഗമാണ് ഇയാളിലൂടെ പകര്‍ന്നത്. ഞരമ്പുകളില്‍ ട്യൂമറുകള്‍ക്ക്

More »

യു.കെ ജനതയ്ക്ക് പേടിക്കാന്‍ മറ്റൊന്നുകൂടി; സാര്‍സിന് സമാനമായ വൈറസ് ബാധിച്ച രോഗി ലണ്ടനില്‍
ലണ്ടന്‍ : യു.കെ ജനതയ്ക്ക് ആശങ്കയുളവാക്കി സാര്‍സിന് സമാനമായ വൈറസ് യു.കെയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഖത്തറില്‍ ജനിച്ചു ബ്രിട്ടനില്‍ ജീവിക്കുന്ന സമ്പന്നനായ ഒരാള്‍ സാര്‍സിന് തുല്യമായതും സമാന ഗണത്തില്‍പ്പെടുന്നതുമായ വൈറസ് ബാധയേറ്റ് ലണ്ടനിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സൗദി അറേബ്യയില്‍വച്ചാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചതെന്ന് പറയപ്പെടുന്നു. 49 കാരനായ

More »

അമ്മമാരുടെ ഗര്‍ഭപാത്രം മക്കള്‍ക്ക് ; വൈദ്യ ശാസ്ത്രത്തെ അമ്പരിപ്പിച്ചു സ്വീഡനില്‍ ഇരട്ട ശസ്ത്രക്രിയ
സ്‌റ്റോക്ക്‌ഹോം : തങ്ങള്‍ പത്തുമാസം കഴിഞ്ഞ ഗര്‍ഭപാത്രവും അമ്മയില്‍ നിന്ന് മക്കള്‍ക്ക് ദാനമായി ലഭിച്ചപ്പോള്‍ ലോകത്ത്‌ അതു ആദ്യ സംഭവമായി. ഒപ്പം വരാന്‍ പോകുന്ന കാലത്തെ ഒരു തുടക്കവും. അമ്മയുടെ ഗര്‍ഭപാത്രം മകള്‍ക്ക് നല്‍കി ലോകത്തെ ആദ്യ ശസ്ത്രക്രിയ സ്വീഡനില്‍ വിജയകരമായി പൂര്‍ത്തിയായി. ആദ്യ ശസ്ത്രക്രിയുടെ തൊട്ടടുത്ത ദിവസം രണ്ടാമതൊരു സ്ത്രീയും മാതാവിന്റെ ഗര്‍ഭപാത്രം

More »

അല്‍ഷിമേഴ്‌സ് രോഗികളുടെ ചികിത്സക്കായി 1950 കളിലെ നഗരം സൃഷ്ടിച്ചു!
ലണ്ടന്‍ : അല്‍ഷിമേഴ്‌സ് അഥവാ മറവി രോഗം ബാധിച്ചവരെ ചികിത്സിക്കാനും അവരില്‍ പഴയ ഓര്‍മ്മകള്‍ തൊട്ടുണര്‍ത്താനും പുതിയ ചികിത്സാ രീതിയുമായി ബ്രിസ്റ്റോളിലെ കെയര്‍ ഹോം വാര്‍ത്തകളില്‍. രോഗികളെ പഴമയിലെയ്ക്ക് കൊണ്ടുപോയി കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന സാഹചര്യങ്ങള്‍ പുനര്‍സൃഷ്ടിച്ചാണ് അവരിതു സാധ്യമാക്കുന്നത്. പഴയ കാലഘട്ടത്തെ ഓര്‍മപ്പെടുത്തുന്ന തരത്തില്‍ ഒരു സ്ട്രീറ്റ്

More »

അബോര്‍ഷന്‍ മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാവും
ലണ്ടന്‍ : അപ്രതീക്ഷിതമായി വരുന്ന ആദ്യ ഗര്‍ഭം അബോര്‍ട്ട്‌ ചെയ്യുന്നവര്‍ ജാഗ്രതൈ! പിന്നീട് ആരോഗ്യമുള്ള കുട്ടികളെ പ്രസവിക്കാന്‍ അമ്മമാര്‍ക്ക് കഴിയില്ല. ഇത്തരം അബോര്‍ഷന്‍ മാസംതികയാതെ പ്രസവിക്കുന്നതിന് ഇടയാക്കുമെന്ന് അബര്‍ഡീന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. മരുന്ന് ഉപയോഗിച്ചുള്ള അബോര്‍ഷനാണ് ഏറെ ദോഷവശങ്ങളുള്ളതെന്നും ഇത്തരത്തില്‍ അബോര്‍ഷന്‍ ചെയ്യുന്നവര്‍

More »

ഫെയ്സ് ബുക്കില്‍ മേയാന്‍ സ്ത്രീകള്‍ക്ക് പറയാന്‍ ന്യായമുണ്ട്; സ്ത്രീകള്‍ നെറ്റിന് അടിമകളാവുന്നത് ജനിതക ഘടകങ്ങള്‍ മൂലം!
ലണ്ടന്‍ : തങ്ങളുടെ ഫെയ്സ് ബുക്കില്‍ കയറി പ്രൊഫൈല്‍ അപ് ഡേറ്റ് ചെയ്യാനും സുഹൃത്തുക്കളെ പരതാനും ട്വിറ്ററില്‍ മേഞ്ഞു നടക്കാനും വെമ്പല്‍ക്കൊള്ളുന്ന സ്ത്രീകളെ ഇനി കണ്ണുമടച്ചു കുറ്റം പറയാന്‍ ആവില്ല. കാരണം ഇന്റര്‍നെറ്റ്‌ മാനിയ അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണേന്നാണ് പുതിയ കണ്ടെത്തല്‍. നെറ്റിന്റെ അടിമകളായി മാറുന്നവരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണെന്നും അവരുടെ ജനിതക

More »

കഷണ്ടിക്കുള്ള മരുന്നായി; ഇനി അസൂയയ്ക്ക് കൂടി...
ലണ്ടന്‍ : 'അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല' എന്ന് ഇനി ആരും പറയരുത്. കാരണം കഷണ്ടിക്കുള്ള മരുന്ന് ഉടന്‍ തന്നെ വിപണിയില്‍ എത്തും. പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്‍മാരാണു കഷണ്ടിക്കുള്ള മരുന്നു കണ്ടുപിടിച്ചത്. മുടി കൊഴിച്ചിലിനു കാരണമാകുന്ന എന്‍സൈം ഇവര്‍ കണ്ടുപിടിക്കുകയും ഇവയുടെ പ്രവര്‍ത്തനം തടഞ്ഞു മുടി വളരുമെന്നും ഇത്‌ കഷണ്ടി ഇല്ലാതാകുമെന്നും

More »

ഇന്ത്യയില്‍ എച്ച്.ഐ.വി രോഗികളുടെ എണ്ണം പകുതിയിലേറെ കുറഞ്ഞു
ന്യൂഡല്‍ഹി : ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ലക്‌ഷ്യം കണ്ടതിന്റെ ഫലമായി ഇന്ത്യയില്‍ എച്ച്.ഐ.വി രോഗികളുടെ എണ്ണം പത്തു വര്‍ഷത്തിനിടെ പകുതിയിലേറെ കുറഞ്ഞു. 2000ല്‍ 2.7 ലക്ഷമായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത എച്ച്.ഐ.വി കേസുകള്‍. 2009ല്‍ ഇത് 1.2 ലക്ഷമായി കുറഞ്ഞെന്ന് ആരോഗ്യ കുടുംബക്ഷേമമന്ത്രി ഗുലാം നബി ആസാദ് പറഞ്ഞു. 56 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. നാഷണല്‍ എയ്ഡ്‌സ്

More »

രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ എട്ടിഞ്ച് നീളമുള്ള കത്രിക മറന്നു വച്ചു; എന്‍.എച്ച്.എസ് പ്രതിക്കൂട്ടില്‍
ലണ്ടന്‍ : അപ്പന്റിക്സിനു അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ വയറ്റില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ എട്ടിഞ്ച് നീളമുള്ള കത്രിക മറന്നുവെച്ചു. ശസ്ത്രക്രിയക്ക് ശേഷം വാര്‍ഡിലേയ്ക്ക് മാറ്റിയ രോഗിയ്ക്കായുള്ള പതിവ് എക്സ്റേ ആഴ്ചകള്‍ കഴിഞ്ഞു എടുത്തപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയാ കത്രിക കണ്ടെത്തിയത്. ഈസ്റ്റ് കെന്‍റിലെ എന്‍.എച്ച്.എസ് ആശുപത്രിയിലാണ് ഈ വിവാദ സംഭവം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions