ലണ്ടന്‍ : ബ്രെക്സിറ്റ് പൗണ്ടിന്റെ മൂല്യം അനിശ്ചിതത്വത്തില്‍ നിര്‍ത്തുന്നത് തുടരുന്നു. ഹിതപരിശോധന നടന്നതുമുതല്‍ ബ്രെക്സിറ്റ് ആണ് പൗണ്ടിന്റെ മൂല്യം നിര്‍ണയിക്കുന്ന വിഷയം. അത് ഏറിയും കുറഞ്ഞും തുടരുകയാണ്. ബ്രെക്സിറ്റ് നടപടികള്‍ക്ക് തടസം ഉണ്ടാകുമ്പോളെല്ലാം പൗണ്ട് മൂല്യം ഉയരും. നേരമറിച്ചും. സുപ്രീംകോടതി ഇടപെടല്‍ വന്നതോടെ പൗണ്ടിന് അപ്രതീക്ഷിത തിരിച്ചു വരവ് ഉണ്ടായിരുന്നു. എന്നാല്‍ ബ്രെക്സിറ്റ് ബില്‍ പാല്‍ലമെന്റ് പാസാക്കുകയും നടപടികള്‍ തുടരുകയും ചെയ്തതോടെ പ്രധാന കറന്‍സികള്‍ക്കെതിരെ പൗണ്ടിന് ഇടിവ് ഉണ്ടായിരിക്കുകയാണ്.
രൂപക്കും ഡോളറിനുമെതിരെ രണ്ടു പോയിന്റ് ഇടിവുണ്ടായി. രൂപക്കെതിരെ 85 പിന്നിട്ടശേഷം വീണ്ടും 83 ലേക്ക് താഴ്ന്നു. ഡോളറിനെതിരെ 1.24 , യൂറോക്കെതിരെ 1.15 എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഇതിലും കുറവാണ് ആളുകള്‍ക്ക് കിട്ടുന്നത്. പൗണ്ട് മൂല്യത്തിലെ അനിശ്ചിതാവസ്ഥ വിനിമയത്തിലും നഷ്ടമാണ്. കുറഞ്ഞ നിരക്കാണ് ഇന്ത്യക്കാര്‍ക്ക് കിട്ടുന്നത്.
യൂറോപ്യന്‍ യൂണിയന് പുറത്തു വരാനും മറ്റു രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഉണ്ടാക്കാനും യൂറോപ്യന്‍ കുടിയേറ്റം തടയാനുമുള്ള നടപടികളും ചര്‍ച്ചകളും തുടങ്ങിയതോടെ പൗണ്ടിന് ഇനി കടുത്ത പരീക്ഷണമായിരിക്കും. മാര്‍ച്ച് അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചുള്ള പ്രക്രിയ ആരംഭിക്കുമെന്ന് തെരേസ മേ പ്രഖ്യാപിച്ചിരുന്നു.
ബ്രക്‌സിറ്റ് ഫലം വന്നതോടെ 31 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൗണ്ട് ഇടിഞ്ഞത്. യൂറോയുമായുള്ള പൗണ്ട് മൂല്യം ഇടിഞ്ഞു 1.10 ല്‍ വരെ എത്തിയിരുന്നു.