വാട്‌സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ ആരോപണത്തെ തുടര്‍ന്ന് ദമ്പതികളെ അറസ്റ്റ് ചെയ്തതായി തുറന്നുസമ്മതിച്ച് ഹര്‍ട്‌ഫോര്‍ഡ്‌ഷെയര്‍ പൊലീസ്. നഷ്ടപരിഹാരമായി 20000 പൗണ്ട് ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കി. മകള്‍ പഠിക്കുന്ന സ്‌കൂളിനെ കുറിച്ച് വാട്‌സ്ആപ്പിലും മെയിലിലും ഇവര്‍ പറഞ്ഞ കാര്യങ്ങളെ ചൊല്ലിയായിരുന്നു അറസ്റ്റ്.
ഇടപെടേണ്ട കാര്യമില്ലാതിരുന്നിട്ടും പൊലീസ് ഇടപെട്ടു . 11മണിക്കൂര്‍ കസ്റ്റഡിയും കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കി. മൂന്നുവയസ്സുള്ള മകന്റെ മുന്നില്‍ ആറു പൊലീസുകാരെത്തി അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കി. പൊലീസിലുള്ള വിശ്വാസം നഷ്ടമായെന്ന് കുടുംബം തുറന്നടിച്ചു.
സ്‌കൂളിന്റെ ഹെഡ് ടീച്ചര്‍ നിയമന രീതികളെ കുറിച്ച് മകളുടെ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ കുറിച്ചും സ്‌കൂളിന് ഇമെയിലുകള്‍ അയച്ചിരുന്നു. പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സ്‌കൂളിനെ നിയമനത്തെ കുറിച്ചുള്ള തന്റെ ചോദ്യം ഇഷ്ടമായില്ലെന്നും അതാണ് സ്‌കൂളുകാര്‍ പരാതി നല്‍കിയതെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.