ആരോഗ്യം

ആറുകാലുമായി ജനിച്ച അത്ഭുത ശിശുവിന്റെ നാല് കാലുകള്‍ നീക്കി; ആരോഗ്യനില തൃപ്തികരം

കറാച്ചി: ആറുകാലുമായി ജനിച്ചു ലോകത്തെ അമ്പരിപ്പിച്ച പാകിസ്ഥാനി ശിശുവിന്റെ നാല് കാലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കി. കറാച്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചെയില്‍ഡ്‌ ഹെല്‍ത്തിലെ ഡോക്ടര്‍ ജമാല്‍ റാസയുടെ നേതൃത്വത്തിലാണ്‌ ശസ്ത്രക്രിയ നടത്തിയത്‌. വ്യാഴാഴ്ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ സര്‍ജിക്കല്‍ ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പാകിസ്ഥാനിലെ ഒരു ഗ്രാമീണ ആശുപത്രിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആറുകാലുമായി കുട്ടി ജനിച്ചത്‌.

യഥാര്‍ത്ഥത്തില്‍ കുഞ്ഞിന് രണ്ട് കാലുകള്‍ മാത്രമേയുള്ളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനിക്കേണ്ടിയിരുന്ന രണ്ടോ മൂന്നോ കുട്ടികളില്‍ ഒരാള്‍ മാത്രം ഗര്‍ഭപാത്രത്തില്‍വച്ച്‌ അതിജീവനം നടത്തിയതാണ് ഈ സമസ്യയ്ക്ക് കാരണമായത്‌. മറ്റുള്ളവരുടെ ചില അവയവങ്ങള്‍ മാത്രമാണ്‌ വികാസം പ്രാപിച്ചത്‌. ഇവ കാലുകള്‍ പോലെ വളരുകയും ആയിരുന്നു.

സര്‍ക്കാര്‍ ചെലവിലാണ് കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ടെന്നു പിതാവും എക്സ്‌റേ ടെക്നീഷ്യനുമായ ഇമ്രാന്‍ ഷെയ്ഖ്‌ പറഞ്ഞു. കുഞ്ഞിനെ നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കിലും തുടര്‍ന്നും സഹായം ഏര്‍പ്പെടുത്തുമെന്നും സിന്ധ്‌ പ്രവിശ്യയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions