ആരോഗ്യം

കന്യാകാത്വം കാത്ത് സൂക്ഷിക്കാന്‍ ജനനേന്ദ്രിയം ഛേദിക്കല്‍; യു.കെയിലെ ഒരു ലക്ഷത്തിലറെ പെണ്‍കുട്ടികള്‍ ലോകത്തെ ഞെട്ടിക്കുന്നു

ലണ്ടന്‍ : കുടിയേറ്റക്കാരെ എന്തിനും ഏതിനും കുറ്റം പറയാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്ന സായിപ്പന്‍മാര്‍ക്കും വലതുപക്ഷ മാധ്യമങ്ങള്‍ക്കും സന്തോഷം നല്‍കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നു. യു.കെയില്‍ ഒരു ലക്ഷത്തിലറെ പെണ്‍കുട്ടികള്‍ ജനനേന്ദ്രിയ ഛേദനത്തിന് വിധേയരായിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ആണത്. കന്യാകാത്വം പരിപാലിക്കാന്‍ എന്ന വിശ്വാസത്തില്‍ അധിഷ്ടിതമായ ഈ പ്രവൃത്തി രാജ്യത്ത് നിര്‍ബാധം നടന്നു വരുകയാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേയ്ക്ക് കുടിയേറിയവര്‍ ആണ് നിയമവിരുദ്ധ പ്രവൃത്തിയ്ക്ക് വിധേയരായിരിക്കുന്നത്. പെണ്‍കുട്ടികള്‍ പത്തു വയസില്‍ എത്തുമ്പോള്‍ തന്നെ ഇതിന് വിധേയമാക്കപ്പെടുന്നു എന്നതും ബാഹ്യ ജനനേന്ദ്രിയ ഛേദനം നടത്താന്‍ സന്നദ്ധരായ വലിയൊരു ഡോക്ടര്‍മാരുണ്ടെന്നതും റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. സണ്‍ഡേ ടൈംസ് പത്രത്തിലെ റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.

ഒരു ഡോക്ടറേയും ഡന്റിസ്റ്റിനെയും റിപ്പോര്‍ട്ടര്‍മാര്‍ ഒളിക്യാമാറയില്‍ കുടുക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആവശ്യവുമായി സമീപിക്കുന്നവര്‍ക്ക് ഓപ്പറേഷന്‍ നടത്താനുള്ള സജ്ജീകരണങ്ങള്‍ ഡോക്ടര്‍മാര്‍ തന്നെ ചെയ്തു കൊടുക്കുന്നു. തങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ അവര്‍ക്ക് തെല്ലും വിഷമം ഇല്ല എന്നുള്ളതാണ് വിചിത്രമായ കാര്യം. ബാഹ്യ ജനനേന്ദ്രിയം ഛേദിക്കുക, യോനിയുടെ തുറപ്പിനു തുന്നലിടുക എന്നീ നിയമവിരുദ്ധ കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ ചെയ്തു കൊടുക്കുന്നത്. യു.കെ നിയമപ്രകാരം 14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

പെണ്‍കുട്ടികളുടെ ജനനേന്ദ്രിയ ഛേദനത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഫോര്‍വേഡ് പറയുന്നത് യു.കെയില്‍ ഒരു ലക്ഷത്തിലറെ പെണ്‍കുട്ടികള്‍ ഇതിന് ഇരയായിട്ടുണ്ട് എന്നാണ്. ബ്രിട്ടനില്‍ പ്രതിവര്‍ഷം ഇരുപതിനായിരത്തിലേറെ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടാത്രേ. അതില്‍ ലണ്ടനില്‍ മാത്രം ആറായിരത്തില്‍ ഏറെയാണ്‌. കൊച്ചു പെണ്‍കുട്ടികള്‍ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ഈ ക്രൂരതയ്ക്ക് ഇരയാവുകയാണ്.

പെണ്‍കുട്ടികളുടെ കന്യകാത്വം സംബന്ധിച്ച ആഫ്രിക്കന്‍ ജനതയുടെ വിശ്വാസങ്ങളുടേയും സംസ്കാരത്തിന്റേയും ഭാഗമായാണ് ബാഹ്യ ജനനേന്ദ്രിയ ശസ്ത്രക്രിയകള്‍ പണ്ടു മുതല്‍ നിലനിന്നുവന്നത്. പെണ്‍കുട്ടികളുടെ ബാഹ്യ ജനനേന്ദ്രിയ കട്ടിംഗ് അവരില്‍ കാമവികാരം കുറയ്ക്കുമെന്നും അത് അന്യപുരുഷസംഗമംഒഴിവാക്കുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു. യോനീദളങ്ങള്‍ തുന്നിച്ചേര്‍ക്കുന്നതും കന്യകാത്വം കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ്.

ജനനേന്ദ്രിയ ഛേദനത്തിന് പ്രചാരമുള്ള സുഡാന്‍, സോമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനില്‍ വലിയതോതില്‍ നടക്കുന്ന കുടിയേറ്റം നടക്കുന്നതാണ് ഇവയ്ക്ക് പ്രചാരം വര്‍ദ്ധിപ്പിക്കാനിടയാക്കിയിട്ടുള്ളതെന്നു കരുതപ്പെടുന്നു. ബ്രിട്ടീഷ് പോലീസിലെ വംശീയ വേര്‍തിരിവ് കാരണമാണ് ഇത്തരം സംഭവങ്ങള്‍ തുടരുന്നതെന്നാണ് ആരോപണം

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions