നാട്ടുവാര്‍ത്തകള്‍

സ്വര്‍ണക്കടത്തിനു പിന്നില്‍ രണ്ട് മുതിര്‍ന്ന ഐപിഎസുകാര്‍ക്കും പങ്കെന്ന് സൂചന
തിരുവനന്തപുരം : നയതന്ത്ര ബാഗേജുവഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലെന്ന് സൂചന. കേസില്‍ ഈ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് എന്‍ഐഎ പരിശോധിക്കുകയാണ്. ഒരു എഡിജിപിയും ഒരു ഐജിയുമാണ് സംശയനിഴലില്‍. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിന് അയയ്ക്കുന്ന രഹസ്യവിവരങ്ങള്‍ ചോര്‍ന്നുവെന്ന വിവരങ്ങളും പുറത്തു

More »

എട്ടു പൊലീസുകാരെ വകവരുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് വെടിവച്ചുകൊന്നു
കാണ്‍പൂര്‍ : ഡിവൈഎസ്പി അടക്കം തന്നെ പിടിക്കാനെത്തിയ എട്ടു പൊലീസുകാരെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തി ഒളിവില്‍ പോയി പിടിയിലായ കൊടുംകുറ്റവാളി വികാസ് ദുബെയെ യുപി പൊലീസ് വെടിവച്ചുകൊന്നു. കഴിഞ്ഞദിവസം മധ്യപ്രദേശ് പോലീസിന്റെ പിടിയിലായ ദുബെയെ കാണ്‍പൂരിലേക്ക് കൊണ്ടുപോകവേ രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുമായിരുന്നു എന്നാണ് പോലീസ്

More »

സ്വര്‍ണക്കടത്തില്‍ സ്വപ്‌നയ്ക്ക് പങ്ക്, ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ കോടതിയില്‍
കൊച്ചി : സ്വപ്‌ന സുരേഷിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍. സന്ദീപ്, സരിത്ത് എന്നിവര്‍ക്കും പങ്കുണ്ടെന്നും എന്‍.ഐ.എ പറഞ്ഞു. എന്‍.ഐ.എ വകുപ്പിന്റെ 16,17,18 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. സ്വപ്‌നയുടെ ജാമ്യഹര്‍ജി പരിഗണിക്കരുതെന്നും എന്‍.ഐ.എ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന പതിവില്ലെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.

More »

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കോവിഡ് പിടിപെട്ടത് എ.ടി.എമ്മില്‍ നിന്നെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : കേരളത്തില്‍ രണ്ട് പേര്‍ക്ക് കോവിഡ് ബാധിച്ചത് എ.ടി.എം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ.ടി.എം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്. രോഗ ഉറവിടം അറിയാതിരുന്ന 166 രോഗികളെ കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇവിടെ ഒരു ആശാവര്‍ക്കര്‍ക്ക് കോവിഡ് പകര്‍ന്നത് എ.ടി.എം വഴിയാണെന്നാണ് നിഗമനം.

More »

ഇന്ത്യയില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ചത് 26,506 പേര്‍ക്ക്; മരണം 475
ന്യൂഡല്‍ഹി : ആശങ്ക പടര്‍ത്തി ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 475 പേര്‍ മരിക്കുകയും ചെയ്തു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി. ഇതില്‍ 2,76,685 എണ്ണം സജീവ കേസുകളാണ്. 4,95,513 പേര്‍ ഇതിനോടകം

More »

ആലപ്പുഴയില്‍ ജീവനൊടുക്കിയ നവദമ്പതികളില്‍ ഭാര്യയ്ക്ക് കോവിഡ്
ആലപ്പുഴ : ആലപ്പുഴ ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യക്ക് കോവിഡ്. മരണ ശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ മാന്നാര്‍ പൊലീസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരേയും നിരീക്ഷണത്തിലാക്കും. പത്തനംതിട്ട കുരമ്പാല

More »

വിവാഹത്തിന് മുമ്പ് പീഡിപ്പിച്ചതായി യുവതിയുടെ പരാതി; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
കടുത്തുരുത്തി : വിവാഹത്തിനുമുമ്പ് ശാരീരികമായി പീഡിപ്പിച്ചെന്ന് കാട്ടി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അറുന്നൂറ്റിമംഗലം സ്വദേശിയായ ഭര്‍ത്താവിനെ കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തു. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ : യുവതിക്ക് 17 വയസ്സുള്ളപ്പോള്‍ വ്യത്യസ്തസമുദായക്കാരനായ യുവാവുമായി അടുപ്പത്തിലായി. പ്രായപൂര്‍ത്തിയായപ്പോള്‍ ഇരുവരും വിവാഹം

More »

പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ച രാഷ്ട്രീയക്കാര്‍ക്ക് ആയിരത്തിലേറെപേരുമായി സമ്പര്‍ക്കം; സിപിഎം ജില്ലാ സെക്രട്ടറിയും നിരീക്ഷണത്തില്‍
പത്തനംതിട്ട : സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയെയും ശിശുക്ഷേമസമിതി ചെയര്‍മാനെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. കോവിഡ് ബാധിച്ച ഏരിയാകമ്മിറ്റി അംഗവുമായി സമ്പര്‍ക്കത്തില്‍ വന്നതിനാലാണ് ഇരുവരെയും ക്വാറന്റീനിലാക്കിയത്. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനെയാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് എംഎസ്എഫ് നേതാവിനും സി.പിഎം ഏരിയാകമ്മിറ്റി

More »

താന്‍ നിരപരാധി; കോണ്‍സുലേറ്റ് സൗജന്യമായി സേവനം തേടുകയായിരുന്നെന്ന് സ്വപ്‌ന
കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ബുധനാഴ്ച രാത്രി ഓണ്‍ലൈനിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നയ്ക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ താന്‍ നിരപരാധിയാണെന്ന് സ്വപ്‌ന സുരേഷ് പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ബാഗേജ്

More »

[1][2][3][4][5]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway