നാട്ടുവാര്‍ത്തകള്‍

സുരക്ഷാപേടിയില്ല; സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ ഡല്‍ഹി യാത്ര ബസില്‍
ന്യൂഡല്‍ഹി : നമ്മുടെ ഭരണാധികാരികള്‍ സുരക്ഷാപേടി മൂലം ബുള്ളറ്റ് പ്രൂഫ് അകമ്പടി വാഹനങ്ങളുമായി പുറത്തിറങ്ങുമ്പോള്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ഡല്‍ഹിയില്‍ സഞ്ചരിച്ചത് ബസില്‍. അഞ്ചു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസീന്‍ ലൂങ് ആണ് വേറിട്ടൊരു യാത്ര നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ലീ ഹോട്ടലിലേക്കുള്ള

More »

പിണറായി വിജയന് ഉപദേശം നല്‍കാന്‍ ഗീതാ ഗോപിനാഥ് തലസ്ഥാനത്ത്; എന്തുതരം ഉപദേശം നല്‍കണമെന്ന് പിന്നീട് തീരുമാനിക്കും
തിരുവനന്തപുരം∙ പാര്‍ട്ടിയിലും പുറത്തും വിവാദമായി മാറിയ, മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഹാര്‍വാവഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി ഗീതാ ഗോപിനാഥ് തലസ്ഥാനത്ത് എത്തി. ആദ്യം മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തും. എന്തുതരം ഉപദേശം നല്‍കണമെന്ന് പിന്നീട് തീരുമാനിക്കും. സര്‍ക്കാരിന്‍റെ ആവശ്യമറിഞ്ഞ്

More »

ജയിലില്‍ ത്രീ സ്റ്റാര്‍ സൗകര്യം വേണം:, ഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തുക- തടവുപുള്ളികള്‍ നിരാഹാര സമരത്തില്‍
റായ്പൂര്‍ : ത്രീ സ്റ്റാര്‍ ഭക്ഷണം അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് റായ്പൂര്‍ ജയിലില്‍ തടവുകാരുടെ നിരാഹാര സമരം. പതിനാറ് ഇന അജണ്ടയുമായാണ് തടവുകാര്‍ ഗാന്ധി ജയന്തി ദിനത്തില്‍ സമരം തുടങ്ങിയത്. ജയില്‍ അഡ്മിനിസ്‌ട്രേഷന്‍ ഇടപെട്ടിട്ടും തടവുകാര്‍ സമരത്തില്‍ നിന്ന് പിന്മാറിയില്ല. ജയിലില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുക, ജയിലിനുള്ളില്‍ പുകവലി

More »

മൂവാറ്റുപുഴയില്‍ ഡോക്ടര്‍ വീട്ടിലെ ബാത്ത്‌റൂമില്‍ കഴുത്തില്‍ മുറിവേറ്റു മരിച്ച നിലയില്‍
മൂവാറ്റുപുഴ : വീടിനുള്ളിലെ ബാത്ത്‌റൂമില്‍ ഡോക്ടറെ കഴുത്തിനു മുറിവേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ശിശുരോഗവിദഗ്ധന്‍ ആനിക്കാട് പാലക്കാട്ടില്‍ പി.ബി.രാജു (55) വിനെയാണ് ഇന്നു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന്റെ ഞരമ്പ് സ്വയം മുറിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാതാവും സഹോദരി അനിതയും മാത്രമാണ്

More »

സംവിധായകന്റെ പീഡനം: മലയാളി നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്ത
മലയാളം ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ നടി സംവിധായകന്റെ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്തകള്‍. ആതിരി സന്തോഷ് എന്ന അതിഥിയെ സംവിധായകന്‍ സെല്‍വ കണ്ണന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. മലയാളത്തില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ദത്തുപുത്രി എന്ന സീരിയലില്‍ അതിഥി

More »

സിനിമയെ വെല്ലുന്ന നാടകീയത; മലയാളികള്‍ തേടിയ 8കോടിയുടെ ഭാഗ്യശാലിയിതാ
ഇത്തവണത്തെ എട്ടു കോടി രൂപയുടെ ഓണം ബംപറടിച്ച 'തൃശൂരുകാരനെ' തപ്പി നാട്ടുകാരും ലോട്ടറി വില്‍പനക്കാരും മാധ്യമങ്ങളും രണ്ടാഴ്ചയായി നാടൊട്ടുക്ക് പരക്കം പായുകയായിരുന്നു. കാരണം ഓണം ബംബര്‍ ടിക്കറ്റ് കത്തിപ്പോയെന്നും അന്യസംസ്ഥാനക്കാരനാവും അടിച്ചത് എന്നൊക്കെ പലവിധ കഥകള്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ഒടുവില്‍ ആ ഭാഗ്യശാലിയെ കണ്ടെത്തി. പാലക്കാട് ചിറ്റിലഞ്ചേരിക്കു സമീപം

More »

ജയലളിത വെന്റിലേറ്ററിലെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു; കേന്ദ്രസേന ചെന്നൈക്ക്
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 11ാം ദിവസവും അവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ തുടരുകയാണ്. ജയലളിത വെന്റിലേറ്ററിലാണെന്നും കരളിന്റെയും വൃക്കകളുടേയും പ്രവര്‍ത്തനം തകരാറിലായിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എ.ഐ.എ.ഡി.എം.കെയും തമിഴ്‌നാട് ഗവര്‍ണറും രംഗത്തെത്തിയിട്ടും ഊഹാപോഹങ്ങള്‍

More »

ജനവാസ മേഖലയിലെ റോഡിലൂടെ റോന്തു ചുറ്റുന്ന സിംഹ രാജന്‍മാര്‍ -വീഡിയോ
ജുണഗഡ് : ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്നും അടുത്തിടെ പുറത്തുചാടിയ സിംഹങ്ങളെ തിരിച്ചുവിട്ടിട്ട് അധികകാലമായില്ല. ഇപ്പോഴിതാ ഗുജറാത്തില്‍ ജനവാസ മേഖലയിലൂടെ റോന്തു ചുറ്റുന്ന സിംഹങ്ങളുടെ വീഡിയോ പുറത്തുവന്നിരിക്കുന്നു. ജുണഗഡ് ജനവാസ മേഖലയിലെ റോഡിലൂടെ നടന്നു നീങ്ങുന്ന മൃഗരാജന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയില്‍

More »

സ്വാശ്രയ സമരത്തോടുള്ള സമീപനം തെറ്റ്‌; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്
തിരുവനന്തപുരം : സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ സമീപനം തെറ്റാണ്. നിയമസഭയിലെ എംഎല്‍എമാരുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്നും വിഎസ് പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ സീറ്റുകള്‍ക്ക് ഫീസ്

More »

[104][105][106][107][108]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway