നാട്ടുവാര്‍ത്തകള്‍

തൃശൂരില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു; പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി
തിരുവനന്തപുരം : തൃശൂര്‍ അതിരപ്പളളിയില്‍ മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതിരപ്പള്ളി പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്. അതിരപ്പള്ളി വന മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഇവയുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നും ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. സ്ഥലത്തെ ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനായി പോയ ആളുകള്‍ നിരീക്ഷണത്തിലാണ്. കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം

More »

വീണാ വിജയന്റെ കമ്പനിയില്‍ ജെയ്ക് ബാലകുമാര്‍ മെന്റര്‍; തെളിവുകള്‍ നിരത്തി മാത്യൂകുഴല്‍നാടന്‍
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയുള്ള തന്റെ നിയമസഭയിലെ ആരോപണത്തില്‍ തെളിവുകള്‍ നിരത്തി എംഎല്‍എ മാത്യൂ കുഴല്‍നാടന്‍. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ജെയ്ക് ബാലകുമാര്‍ വീണയുടെ കമ്പനിയില്‍ മെന്റര്‍ ആണെന്ന ഭാഗം സൈറ്റില്‍ നിന്ന് നീക്കം ചെയ്തത് സംബന്ധിച്ച തെളിവുകളാണ് കെപിസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അദേഹം അവതരിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എക്‌സാലോജിക് എന്ന കമ്പനിയുടെ വെബ്‌സൈറ്റ് ലഭ്യമല്ലാതായി എന്നും വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള ഭാഗം നീക്കം ചെയ്തതായും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. ജെയ്ക് ബാലകുമാര്‍ വഴികാട്ടിയായി നിന്ന് അദ്ദേഹത്തിന്റെ പരിജ്ഞാനംകൊണ്ട് ഞങ്ങളെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 107 തവണ വെബ്‌സൈറ്റ് അപ്‌ഡേഷന്‍ നടത്തിയിരുന്നു. വിവാദങ്ങള്‍

More »

ഉദയ്പൂരിലെ ഐ എസ് മോഡല്‍ കൊല; രാജ്യം ആശങ്കയില്‍
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ സോഷ്യല്‍മീഡിയയില്‍ പിന്തുണച്ചതിന്റെ പേരില്‍ രാജസ്ഥാനില്‍ തയ്യല്‍ കടക്കാരനെ തലയറുത്തു കൊന്നു ദൃശ്യം പ്രചരിപ്പിച്ചതു ഐ എസ് മോഡലില്‍. രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ കടക്കാരനായ കനയ്യ ലാല്‍ എന്നയാളാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റാഫിഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നിങ്ങനെയാണ് പിടിയിലാവരുടെ പേരുകള്‍. ഇരുവരും ഉദയ്പുര്‍ സൂരജ്‌പോലെ സ്വദേശികളാണെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചു. ഉദയ്പുരിലെ മാല്‍ദാസ് തെരുവില്‍ പട്ടാപ്പകലാണ് കൊലപാതകം നടന്നത്. രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് തയ്യല്‍ കടക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം.

More »

സിവിക്ക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവ കവയിത്രി
കേരളത്തില്‍ മറ്റൊരു സാഹിത്യ - സാംസ്‌കാരിക പ്രവര്‍ത്തകനെതിരെയും ലൈംഗികാതിക്രമ ആരോപണം. സിവിക്ക് ചന്ദ്രനെതിരെയാണ് ലൈംഗികാതിക്രമ പരാതിയുമായി യുവതി രംഗത്തുവന്നത്. സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകൂടിയായ ഒരു യുവ കവയിത്രിയുടേതാണ് പരാതി. ഒറ്റപ്പെടുന്ന സ്ത്രീകളെ സ്‌നേഹ വാത്സല്യങ്ങളാല്‍ ചേര്‍ത്തുപിടിച്ച് വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് നിര്‍ബന്ധിച്ച ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണ് ഇത്തരക്കാരുടെ രീതി എന്നാണ് യുവതി വിമര്‍ശനം ഉന്നയിക്കുന്നത്. സിവിക്ക് എഡിറ്ററായ പാഠഭേദം മാസികയുടെ റീഡേഴസ് എഡിറ്റര്‍ എന്ന സ്ഥാനവും തനിക്ക് വേണ്ടെന്ന് യുവതി അറിയിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ പാഠഭേദം മറ്റൊരു റീഡേഴ്‌സ് എഡിറ്ററായി തെരഞ്ഞെടുത്ത, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടിയും ആ സ്ഥാനം വേണ്ടെന്ന് അറിയിച്ചുണ്ട്. സിവിക്ക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’ വാട്ട്‌സ്ആപ്പ് ഗൂപ്പില്‍

More »

പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി വിചാരണക്കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയാണ് കൊച്ചിയിലെ വിചാരണ കോടതി തള്ളിയത്. കേസില്‍ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമം നടന്നത് ഗൗരവത്തോടെ കാണണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗൂഢാലോചന എന്നതുള്‍പ്പെടെയുള്ള വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. സംവിധായകന്‍

More »

മൂന്നരക്കോടി ജനവും; മൂന്നര ലക്ഷം കോടി കടവും
കടംവാങ്ങി ഓരോ മാസവും ശമ്പളവും പെന്‍ഷനും നല്‍കുക, ജനത്തെ പിഴിഞ്ഞ് ആര്‍ഭാടം കാണിക്കുക, മന്ത്രിമാരും പരിവാരങ്ങളും കൂടി അര്‍മാദിച്ചു നടക്കുക- ഒടുക്കം എഴുന്നേല്‍ക്കാന്‍ പോലും ആവാത്തവിധം ജനത്തിന്റെ തലയില്‍ കടം വച്ച് കൊടുക്കുക - ഒരു കാലത്തു മേനി നടിച്ചിരുന്ന 'കേരളാ മോഡല്‍' ഇങ്ങെത്തി നില്‍ക്കുന്ന അവസ്ഥയാണ്. ഓരോ മാസവും 1500 കോടിയുടെ കടമാണ് കൂടുന്നത്. പ്രവാസികളുടെ പണവും കള്ളുവില്‍പ്പനയും ഇന്ധനനികുതിയും കൊണ്ടുമാത്രം ദിവസങ്ങള്‍ തള്ളി നീക്കുന്ന സ്ഥിതിയിലേക്ക് കേരളം മാറിയിട്ട് കാലങ്ങളായി. എന്നിട്ടും പിടിച്ചുനില്‍ക്കാന്‍ പറ്റാതെ സകല നികുതികളും ചാര്‍ജുകളും കൂട്ടിക്കൊണ്ടിരിക്കുന്നു. ഒപ്പം കിഫ്‌ബി എന്ന പേരില്‍ പുറത്തുനിന്നുള്ള കടമെടുക്കല്‍ വേറെയും. ജനിച്ചു വീഴുന്ന കുഞ്ഞിന്റെ തലയില്‍പ്പോലും പതിനായിരങ്ങളുടെ ബാധ്യത വന്നു വീഴുകയാണ് കേരളത്തില്‍. സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയര്‍ന്നെന്നാണ്

More »

മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി ശിവദാസമേനോന്‍ അന്തരിച്ചു
മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി ശിവദാസ മേനോന്‍(90) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് ന്യൂമോണിയ ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ നിയമസഭാംഗവും രണ്ടുതവണ മന്ത്രിയുമായിരുന്നു. 1987ലും 1996ലും നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയായി. മൂന്നാം ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു. 2001ല്‍ ചീഫ് വിപ്പുമായിരുന്നു. പിയേഴ്സ് ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരന്‍കുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട്

More »

കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടെ ബാഗ് എത്തിച്ചു; ശിവശങ്കറിന്റെ മൊഴി
യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി മറന്നുവെച്ച ബാഗ് പിന്നീട് എത്തിച്ചുവെന്ന എം ശിവശങ്കറിന്റെ മൊഴി പുറത്ത്. കസ്റ്റംസിന് നല്‍കിയ മൊഴിയാണ് പുറത്തു വന്നിരിക്കുന്നത്. കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ് ബാഗ് എത്തിച്ചതെന്നും ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. അതിഥികള്‍ക്കുള്ള ഉപഹാരമടങ്ങിയ ബാഗാണ് മറന്നുവെച്ചത്. ഇത് പിന്നീട് കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ് എത്തിച്ചതെന്നുമായിരുന്നു മൊഴി. അതേസമയം യുഎഇ സന്ദര്‍ശനത്തിനിടെ ബാഗൊന്നും മറന്നുവെച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ 2016-ല്‍ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നു ഈ സമയത്ത് കറന്‍സിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് ശേഷമായിരുന്നു

More »

ഓടുന്ന കാറില്‍ യുവതിയും ആറുവയസുകാരി മകളും കൂട്ടബലാല്‍സംഗത്തിനിരയായി
ഉത്തരാഖണ്ഡില്‍ ഓടുന്ന കാറിനുള്ളില്‍ അമ്മയും ആറ് വയസുകാരി മകളും കൂട്ടബലാത്സംഗത്തിനിരയായി. ഹരിദ്വാറിന് അടുത്ത് റൂര്‍ക്കിയിലാണ് സംഭവം. മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ പിരണ്‍ കാളിയാറിലേക്ക് പോകുകയായിരുന്ന അമ്മയും കുഞ്ഞിനെയും ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയാണ് ബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് പ്രതികള്‍ അമ്മയെയും മകളെയും ആളൊഴിഞ്ഞ കനാലിന് സമീപം ഉപേക്ഷിച്ച ശേഷം കടന്ന് കളയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സ്ത്രീ തന്നെയാണ് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. ഇരുവരെയും റൂര്‍ക്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എത്ര പേര്‍ ഉപദ്രവിച്ചു എന്ന് പറയാന്‍ അതിക്രമത്തിന് ഇരയായവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സോനു എന്നയാളാണ് വാഹനം ഓടിച്ചത് എന്ന് സ്ത്രീ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions