നാട്ടുവാര്‍ത്തകള്‍

'പടയൊരുക്കം' കഴിഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകര്‍ പടകൂടി: ജില്ലാ സെക്രട്ടറിയ്ക്ക് കുത്തേറ്റു
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപനചടങ്ങിനിടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലും കത്തിക്കുത്തിലും കലാശിച്ചു. നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി പ്രസംഗിച്ച് മടങ്ങിയ ഉടനെയാണ് കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയും കത്തികുത്തും അരങ്ങേറിയത്. വ്യാഴാഴ്​ച രാത്രി 8.30നാണ്​

More »

വിലാപയാത്രവേണ്ട; വാഹനാപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവായ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു
പ്രിയമകന്‍റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ നിന്നപ്പോള്‍ മറിയാമ്മ ഒരു തരിമ്പു പോലും പതറിയില്ല. ഒരു വാക്കു പോലും ഇടറിയില്ല. വിലാപയാത്രയല്ലാതെ സന്തോഷത്തോടെ മകനെ യാത്രയാക്കണമെന്നാണ് ആ അമ്മ അവന്‍റെ സഹോദരങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞത്. സഹനങ്ങള്‍ ദൈവനിശ്ചയമാണെന്ന ഉറച്ച ബോധ്യമായിരുന്നു മറിയാമ്മയെ സ്വന്തം മകന്‍റെ അകാലവിയോഗത്തിനു മുന്നില്‍ തളരാതെ നില്ക്കാന്‍

More »

നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂര്‍
കൊച്ചി; ജിഷാ വധക്കേസില്‍ സര്‍ക്കാരിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും പേടിച്ചു കൊണ്ടുള്ള വിധിയാണ് ഉണ്ടായതെന്ന് പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ പറഞ്ഞു. നട്ടെല്ലില്ലാത്ത ഇത്തരം കീഴ്‌ക്കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ഈ കേസില്‍ കോടതി പ്രോസിക്യൂഷന്റെ മൗത്ത് പീസായി മാറിയിരിക്കുകയാണ്. ഒരു നിരപരാധിയെ

More »

ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ
കൊച്ചി : കേരളത്തെ ഞെട്ടിച്ച ജിഷ കൊലക്കേസില്‍ ആസാം സ്വദേശിയായ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാറാണ് വിധിപ്രസ്താവിച്ചത്. കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ വേണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുകയായിരുന്നു. മറ്റു കുറ്റങ്ങളില്‍ ഏഴു വര്‍ഷം തടവും പത്തു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

More »

യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാനൊരുങ്ങി ട്രായ്
ന്യൂഡല്‍ഹി : ഇന്ത്യന്‍ ആകാശപരിധിയില്‍ വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ട്രായ് അവസരമൊരുക്കുന്നു. ഇന്‍ഫ്‌ലൈറ്റ് കണക്ടിവിറ്റി (ഐ. എഫ്.സി) എന്ന ഈ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുകയാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ അറിയിച്ചു. ഐ.എഫ്.സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും ശര്‍മ

More »

ഓഖി ദുരന്തം: കോഴിക്കോട് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 75
കോഴിക്കോട് : ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച ആറു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് ബേപ്പൂരില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 75ആയി. ബുധനാഴ്ച 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ബേപ്പൂരില്‍നിന്ന് എട്ടും കാപ്പാട്, പൊന്നാനി, എറണാകുളം കണ്ണമാലി, കൊടുങ്ങല്ലൂര്‍ അഴീക്കോട്

More »

പ്രതിഭാഗം വാദം നീണ്ടു; ജിഷാ കേസിലെ വിധി പ്രസ്താവം ഒരു ദിവസം കൂടി നീട്ടി
കൊച്ചി : പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ കുറ്റവാളി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ശിക്ഷ പ്രസ്താവം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെ വാദം ഏറെ നീണ്ടതോടെ ഉച്ചഭക്ഷണത്തിനായി ഒരുമണിക്ക് പിരിയേണ്ട കോടതിക്ക് അതിനു കഴിഞ്ഞില്ല. ഒന്നരയോടെയാണ് രണ്ടു ഭാഗത്തിന്റെയും വാദം പൂര്‍ത്തിയായത്. ശിക്ഷാവിധി സംബന്ധിച്ച വാദം ഇതാദ്യമായാണ് ഇത്രയും നേരം നീളുന്നത്. ഇതോടെയാണ് ശിക്ഷ

More »

ദാവൂദും ഛോട്ടാ ഷക്കീലും അടിച്ചുപിരിഞ്ഞു; മധ്യസ്ഥനീക്കങ്ങളുമായി പാക് ചാരസംഘടന
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുപ്രസിദ്ധ കുറ്റവാളിയായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും വലംകൈയായ ഛോട്ടാ ഷക്കീലും പിണങ്ങി പിരിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. ദാവൂദിന്റെ ‘സാമ്രാജ്യ’ത്തില്‍ നിന്ന് അടുത്ത അനുയായിയായ ചോട്ടാ ഷക്കീല്‍ വിട്ടുപോയെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇരുവരം ഒളിച്ച്

More »

ഓഖി: മരണസംഖ്യ കൂടുന്നു; ഉറ്റവരെ കാത്ത് തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍
തിരുവനന്തപുരം : ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ബുധനാഴ്ച വിവിധ ജില്ലകളിലെ കടല്‍തീരങ്ങളില്‍ നിന്നായി 10 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. 8 മൃതദേഹങ്ങള്‍ കോഴിക്കോട് ബേപ്പുരില്‍ നിന്നും ഒന്ന് എറണാകുളത്ത് നിന്നും മറ്റൊന്ന് പൊന്നാനിയില്‍ നിന്നുമാണ് കണ്ടെത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് പൊലീസും കോസ്റ്റ് ഗാര്‍ഡും മതസ്യതൊഴിലാളികളും ചേര്‍ന്നാണ്

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway