നാട്ടുവാര്‍ത്തകള്‍

മൂന്നു പാക് പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കിവന്ന മലയാളി അറസ്റ്റില്‍
ബംഗുളൂരു : മൂന്നു പാക് പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കിവന്ന മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഖാസിം എന്നയാളാണ് ബംഗുളൂരുവില്‍ അറസ്റ്റിലായത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പാകിസ്ഥാന്‍ സ്വദേശികളാണ് ഇയാള്‍ക്കൊപ്പം ബംഗുളൂരുവില്‍ പിടിയിലായത്. ഇവര്‍ രണ്ടു മാസമായി ബംഗുളൂരുവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും, ആധാര്‍

More »

ഹെലികോപ്ടര്‍ ഇടിച്ചിറക്കി; മഹാരാഷ്ട്ര മുഖ്യമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു
മുംബൈ : അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ നിലത്തിടിച്ചിറക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലത്തൂരില്‍ വച്ചാണ് അപകടമുണ്ടായത്. തങ്ങള്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടെന്നും താനുള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ഫട്‌നാവിസ് ട്വീറ്റ് ചെയ്തു.

More »

വെറും 12 രൂപയ്ക്ക് വിമാന ടിക്കറ്റ്; ഹോളിഡേ ആഘോഷിക്കാന്‍ സ്പൈസ് ജെറ്റിന്റെ സൂപ്പര്‍ ഓഫര്‍
മുംബൈ : വെറും 12 രൂപയ്ക്ക് വിമാനയാത്ര സാധ്യമാക്കി സ്‌പൈസ് ജെറ്റ്. സ്‌പൈസ് ജെറ്റിന്റെ 12-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സ്‌പൈസ് ജെറ്റിന്റെ സൂപ്പര്‍ഓഫര്‍. ജെറ്റിന്റെ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ ഈ ഓഫറുകള്‍ ലഭ്യമാണ്. മെയ് 23-28 വരെയാണ് ഓഫര്‍. ഈ ഓഫറില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റ് 2017 മെയ് 28 മുതല്‍ 2018 ജൂണ്‍ 26 വരെ ഈ ഓഫര്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. ടിക്കറ്റ് 12

More »

ജേക്കബ് തോമസിന്റെ പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം : സര്‍വീസിലിരിക്കെ ഡി.ജി.പി ജേക്കബ് തോമസ് തന്റെ ആത്മകഥ രചിച്ചതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ജേക്കബ് തോമസ് ആത്മകഥയായ 'സ്രാവുകള്‍ക്കൊപ്പം നീന്തുന്‌പോള്‍' എന്ന പുസ്തകം രചിച്ചത്. പുസ്തകത്തിലെ 14 ഇടങ്ങളില്‍ ചട്ടലംഘനത്തിന് കാരണമാവുന്ന പരാമര്‍ശങ്ങള്‍ ഉണ്ട്. പുസ്തകത്തിന്റെ

More »

കാമുകിക്കൊപ്പം നാട്ടില്‍ കഴിയുന്ന ഭര്‍ത്താവിനെ തേടി മൂന്നു മക്കളുമായി യുവതി
പത്തനംതിട്ട : ഗള്‍ഫില്‍ വച്ച് വിവാഹംകഴിക്കുകയും എട്ടുവര്‍ഷത്തിന് ശേഷം തന്നെയും മൂന്നുമക്കളേയും ഉപേക്ഷിച്ച് നാട്ടിലേക്ക് മുങ്ങുകയും കാമുകിക്കൊപ്പം കഴിയുകായും ചെയ്യുന്ന യുവാവിനെ തേടി 33 കാരി പത്തനംതിട്ടയിലെത്തി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിനിയായ റിഹാനയാണ് തന്നെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ പിന്‍തുടര്‍ന്ന് കണ്ടുപിടിച്ചെങ്കിലും മറ്റൊരു

More »

വിദേശത്തെ മെഡിക്കല്‍ പഠനത്തിനും 'നീറ്റ്' നിര്‍ബന്ധമാക്കുന്നു; വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി
ന്യൂഡല്‍ഹി : വിദേശത്തു മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് 'നീറ്റ്' പരീക്ഷ നിര്‍ബന്ധമാക്കുന്നു. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയായ 'നീറ്റ്' പാസാകുന്നവര്‍ക്കു മാത്രം വിദേശത്തു പഠിക്കാന്‍ എന്‍ഒസി നല്‍കാനാണ് നീക്കം. ഇത് സംബന്ധിച്ച ശുപാര്‍ശ ആരോഗ്യ മന്ത്രാലയം തയാറാക്കി. അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്

More »

അതിര്‍ത്തിയില്‍ തിരിച്ചടിച്ച് ഇന്ത്യ; പാക് സൈനിക പോസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്തു
ന്യൂഡല്‍ഹി : ജമ്മു കശ്മിര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യന്‍ സേന. നൗഷെര സെക്ടറില്‍ പാക് സൈനിക പോസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും കരസേന പുറത്തുവിട്ടു. ശക്തമായ നാശം പാക് പോസ്റ്റുകള്‍ക്ക് സംഭവിച്ചുവെന്ന് മേജര്‍ ജനറല്‍ അശോക് നെറൂല മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

More »

സര്‍ക്കാര്‍ വാഹനത്തില്‍ പ്രമുഖ സീരിയല്‍ നടിയുമായി കറങ്ങിയ ഡിഐജി ക്കെതിരെ അന്വേഷണം
തിരുവനന്തപുരം : സര്‍ക്കാര്‍ വാഹനത്തില്‍ സീരിയല്‍ നടിയുമായി കറങ്ങിയ ജയില്‍ ഡി ഐ ജിക്കെതിരെ അന്വേഷണം. ജയില്‍ വകുപ്പ് ദക്ഷിണ മേഖല ഡി ഐ ജി ബി പ്രദീപിനെതിരെയാണ് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ അന്വേഷണം പ്രഖ്യാപിച്ചത്. ഊമക്കത്തായാണ് പരാതി ലഭിച്ചിരുന്നതെങ്കിലും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. കറുത്ത മുത്ത്, മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ചില

More »

വെഞ്ചരിപ്പിനു പിന്നാലെ പള്ളി ആക്രമിച്ചു; ക്രിസ്തുവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ തല്ലിത്തകര്‍ത്തു
കുന്ദാപ്പള്ളി(തെലുങ്കാന) : പുതുതായി പണികഴിപ്പിച്ച് വെഞ്ചരിപ്പും നടത്തിയ ക്രിസ്ത്യന്‍ പള്ളി അക്രമികള്‍ തല്ലിത്തകര്‍ത്തു. തെലുങ്കാന മേഡ്ചല്‍ ജില്ലയിലെ കുന്ദാപ്പള്ളിയിലെ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ചാണ് ഞായറാഴ്ച ഒരു സംഘം തകര്‍ത്തത്. ഈ മാസം 13ന് ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് റവ. തുമ്മ ബാലയാണ് പള്ളിയുടെ വെഞ്ചരിപ്പ് കര്‍മം നടത്തിയത്. പള്ളി നിര്‍മാണത്തെ എതിര്‍ത്തുകൊണ്ട് അക്രമികള്‍

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway