നാട്ടുവാര്‍ത്തകള്‍

ഉപദേശകന്‍ ആരായിരിക്കും? മമ്മൂട്ടിയെയും ഇന്നസെന്റിനെയും പരോക്ഷമായി വിമര്‍ശിച്ചു കലാഭവന്‍ മണിയുടെ സഹോദരന്‍
ചാലക്കുടി : കലാഭവന്‍ മണിയുടെ മരണവും അതിന്റെ പേരിലുണ്ടായ കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചും സത്യം തെളിയിക്കാന്‍ മരണം വരെ പോരാടുമെന്നും പ്രഖ്യാപിച്ച് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഒരുതാരം ചെയര്‍മാനായ ചാനലില്‍ ഞങ്ങളുടെ കുടുംബത്തെ പ്രത്യേകിച്ച്,

More »

കുണ്ടറയിലെ 10 വയസുകാരി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു: മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും പീഡിപ്പിക്കപ്പെട്ടു- പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍
കൊല്ലം : കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 10 വയസുകാരി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായി ഡോക്ടര്‍ കെ വല്‍സല അന്വേഷണ സംഘത്തിന് മൊഴി നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നും ശരീരത്തില്‍ 22 മുറിവുകള്‍

More »

ഓടുന്ന കാറില്‍ പിതാവിന്റെ കണ്‍മുന്നില്‍ കൗമാരക്കാരികളെ കൂട്ടബലാല്‍സംഗം ചെയ്തു
ദഹോദ് : ഓടുന്ന വാഹനത്തില്‍ വെച്ച് പിതാവിന്‍റെ കണ്‍മുന്നില്‍ കൗമാരക്കാരികളെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ദേവ്ഗഡ് ബാരിയ ടെഹ്സിലില്‍ വ്യാഴാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. ആറുപേര്‍ ചേര്‍ന്നാണ് 13, 15 വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള 13 പ്രതികളില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

More »

ഒഴിവാക്കിയാല്‍ എന്റെ ശവം കാണുമെന്ന് ക്രോണിന്‍, എന്റെ തീരുമാനം നീ തിങ്കളാഴ്ച അറിയുമെന്ന് മിഷേല്‍
കൊച്ചി : മരിക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ ക്രോണിനു നല്‍കിയാണ് സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ചും. പ്രണയത്തിലായിരുന്ന ക്രോണുമായുള്ള നീണ്ട കലഹത്തിനൊടുവിലാണ് മിഷേല്‍ ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് പോലീസിന് ആദ്യം തന്നെ വ്യക്തമായ ചിത്രം ലഭിച്ചിരുന്നു. ക്രോണിന്റെ വിചിത്ര സ്വഭാവവുമായി

More »

കൊട്ടിയൂര്‍ പീഡനകേസ്: ഫാ. തേരകവും കന്യാസ്ത്രീകളും സ്റ്റേഷനില്‍ കീഴടങ്ങി
പേരാവൂര്‍ : കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വയനാട് സി ഡബ്ലു സി മുന്‍ ചെയര്‍മാന്‍ ഫാ തോമസ് തേരകവും പത്താം പ്രതിയായ സിസ്റ്റര്‍ ബെറ്റിയും, സിസ്റ്റര്‍ ഓഫീലിയയും കീഴടങ്ങി. ഇന്ന് രാവിലെ 6.15ഓടെയാണ് മൂവരും പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ സിഐക്കു മുന്നിലെത്തി കീഴടങ്ങിയത്. ഇവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട തങ്കമ്മയും ഇന്ന്

More »

സുധീരന്‍ തന്നെ കെപിസിസി പ്രസിഡന്റ്; രാജി അംഗീകരിച്ചിട്ടില്ല; സോണിയയുടെ വരവിനായി കാത്ത് ഗ്രൂപ്പ് നേതാക്കള്‍
ന്യൂഡല്‍ഹി : കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള വി.എം സുധീരന്റെ രാജി ഇനിയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചിട്ടില്ല. ചികിത്സയ്ക്കായി വിദേശത്തുള്ള സോണിയ ഗാന്ധി തിരിച്ചെത്തിയ ശേഷമേ സുധീരന്റെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. രാജി സോണിയ ഗാന്ധി അംഗീകരിച്ച ശേഷം മാത്രമേ ഇടക്കാല സംവിധാനം വരുകയുള്ളൂവെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍

More »

കുണ്ടറയില്‍ ലൈംഗീക പീഡനത്തിന് ഇരയായി 10 വയസുകാരിയുടെ മരണം: അമ്മയടക്കം 9 പേര്‍ കസ്റ്റഡിയില്‍
കൊല്ലം : കുണ്ടറയില്‍ ലൈംഗീക പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് വ്യാജമെന്ന് സംശയം. വിശദമായ പരിശോധനയ്ക്ക് ആത്മഹത്യാക്കുറിപ്പ് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സിഐയ്ക്ക് പിന്നാലെ എസ്ഐയേയും സസ്പെന്‍റ് ചെയ്തു. ജനുവരി 15 ന് പെണ്‍കുട്ടിയുടെ മൃതദേഹത്തിന് സമീപത്ത് നിന്നാണ് ആത്മഹത്യാ

More »

ഗോവയില്‍ വിശ്വാസം നേടി പരീക്കര്‍ 22 -16 ; കോണ്‍ഗ്രസ് അംഗം രാജിവച്ചു
പനാജി : കോണ്‍ഗ്രസ് നേതാക്കളുടെ വെല്ലുവിളി അതിജീവിച്ചു ഗോവ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍. സര്‍ക്കാരിന് 22 അംഗങ്ങളുടെ പിന്തുണ കിട്ടി. മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചു. വിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത് 16 കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രം. 17 എംഎല്‍എമാരുള്ള കോണ്‍ഗ്രസിലെ ഒരംഗം വോട്ടെടുപ്പിനിടയില്‍ ഇറങ്ങിപ്പോയി. പിന്നാലെ രാജി

More »

ഗോവയില്‍ ലിവര്‍പൂള്‍ സ്വദേശിനിയെ പീഡിപ്പിച്ചു കൊന്നു; തിരിച്ചറിയാതെ മുഖം വികൃതമാക്കി
പനാജി : ഹോളി ആഘോഷിക്കാന്‍ ഗോവയിലെത്തിയ ലിവര്‍പൂള്‍ സ്വദേശിനിയെ ബീച്ചില്‍ ബലാത്സംഗം ചെയ്തു കൊന്നു. 28കാരിയായ ഡാനിയേല്‍ മക്‌ലാഫ്‌ലിന്‍ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. തിരിച്ചറിയാതിരിക്കാന്‍ യുവതിയുടെ മുഖം ബിയര്‍ കുപ്പികൊണ്ട് അടിച്ചു വികൃതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 23 കാരനായ വികാസ് ഭഗത് എന്നയാളെ പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

More »

[2][3][4][5][6]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway