പുസ്തക വില്‍പ്പനയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ വില്ലേജ് ഓഫീസര്‍ റിമാന്റില്‍
കണ്ണൂര്‍ : വീട്ടില്‍ പുസ്തക വില്‍പ്പനയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ വില്ലേജ് ഓഫീസറെ കോടതി റിമാന്‍ഡ് ചെയ്തു. പള്ളിക്കുന്ന് സ്വദേശി പുഴാതി വില്ലേജ് ഓഫീസര്‍ രഞ്ജിത്ത് ലക്ഷ്മണനെ(38)യാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം പള്ളിക്കുന്ന് പന്നേന്‍പാറയിലെ വീട്ടില്‍വെച്ചാണ് സംഭവം.
പുസ്തക വില്‍പ്പനയ്ക്കെത്തിയ യുവതിയോട് പുസ്തകം വാങ്ങിച്ചശേഷം പണം നല്‍കാനായി വീട്ടിനകത്തേക്ക് വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട യുവതി പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് വനിതാ സിഐ ലീലാമ്മയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി.
More »
ടൂള്‍കിറ്റ് കേസ്: നിഖിത ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ബോംബൈ ഹൈക്കോടതി
ഗ്രേറ്റ തന്‍ബെര്‍ഗിന്റെ ടൂള്‍കിറ്റ് പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നിഖിത ജേക്കബിന് ഇടക്കാല ജാമ്യം അനുവദിച്ചു ബോംബൈ ഹൈക്കോടതി. മൂന്നാഴ്ചത്തേക്കാണ് കോടതി നിഖിതയുടെ അറസ്റ്റ് തടഞ്ഞത്. നാല് ആഴ്ച്ചത്തേക്ക് തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നിഖിത നല്കിയ ഹര്‍ജി പരിഗണിച്ചശേഷമാണ് ജസ്റ്റിസ് പിഡി നായിക് അധ്യക്ഷനായ ബെഞ്ച് താല്‍ക്കാലിക സംരക്ഷണം നല്‍കിക്കൊണ്ട് ഉത്തരവിട്ടത്. അതിനിടയില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹി കോടതിയെ സമീപിക്കാം. 25,000 രൂപ കെട്ടിവെക്കണം.
തന്റെ മൊബൈല്‍, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ ഡല്‍ഹി പൊലീസ് പിടിച്ചെടുത്തെന്നും നിഖിത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തന്റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആര്‍ കോപ്പി നല്‍കണമെന്നും നിഖിത കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
30കാരിയായ നിഖിതയ്ക്കെതിരെ ജാമ്യമില്ലാല അറസ്റ്റ്
More »
അതേ നാണയത്തില്‍ പകരം വീട്ടി ടീം ഇന്ത്യ; ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് 317 റണ്‍സിന്, അശ്വിന് ഹീറോ
ചെന്നൈ : ആദ്യ ടെസ്റ്റിലേറ്റ കൂറ്റന്‍ പരാജയത്തിന് അതേ നാണയത്തില്‍ മറുപടി നല്കി ടീം ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഒന്നര ദിവസം ബാക്കി നില്‍ക്കെ 317 റണ്സിന്പരാജയപ്പെടുത്തി. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഹീറോയായ ലോക്കല്‍ ബോയ് ആര്.ആശ്വിന്റെ മികവിലാണ് ഇന്ത്യ അനായാസം ജയിച്ചത്. ഇരു ഇന്നിംഗ്സുകളിലുമായി എട്ട് വിക്കറ്റും സെഞ്ച്വറിയും നേടിയ ആര് അശ്വിനാണ് കളിയിലെ താരം.
സ്കോര്‍ : ഇന്ത്യ-329 & 286, ഇംഗ്ലണ്ട്-134 & 164. ഇതോടെ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. വിജയത്തോടെ ഇന്ത്യ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യത നിലനിര്‍ത്തി. രണ്ടാം ഇന്നിംഗ്സില്‍ അരങ്ങേറ്റ മത്സരക്കാരന് അക്സര്‍ പട്ടേല്‍ 5 വിക്കറ്റ് വീഴ്ത്തി. അശ്വിന് മൂന്നും കുല്‍ദീപ് യാദവിന് രണ്ടും വിക്കറ്റുകള്‍ ലഭിച്ചു.
നാലാം ദിനം ബാറ്റിങ് ആരംഭിച്ചപ്പോള്‍ തന്നെ അശ്വിന്റെ ഡെലിവറിയില്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ
More »
പിളരാന്‍ പോലും ശേഷിയില്ലാത്ത പിള്ളഗ്രൂപ്പും പിളര്‍പ്പിലേക്ക്!
കൊല്ലം : ഒന്ന് നേരെ ചൊവ്വേ പിളരാന്‍ പോലും ശേഷിയില്ലാത്ത കേരള കോണ്‍ഗ്രസ് ബിയും പിളര്‍പ്പിലേക്ക്! പാർട്ടി മെലിഞ്ഞൊട്ടി പത്തനാപുരത്തെ ആള്‍കൂട്ടം മാത്രമായി ഒതുങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ സിപിഎം പോലും ഇവരെ ഗൗനിക്കുന്നില്ല. അതിനിടെയാണ് പിളര്‍പ്പ്. പാര്‍ട്ടിയിലെ നിലവിലെ പത്ത് ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പടെ ഒരു വിഭാഗം പാര്‍ട്ടിയില്‍ നിന്ന് വിടുകയും യു.ഡി.എഫിലേക്ക് ചേക്കേറുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയോട് ഉള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് നടപടി. നിലവില്‍ പാര്‍ട്ടി ചെയര്മാന് ആയ ആര്.ബാലകൃഷ്ണപിള്ള ശാരീരിക അവശതകള്‍ മൂലം വിശ്രമത്തിലാണ്.
ഗണേഷ് കുമാറാണ് പാര്‍ട്ടിയെ നിലവില്‍ നിയന്ത്രിക്കുന്നതെന്നും എം.എല്‍.എയുടെ വിശ്വസ്തര്‍ക്കു മാത്രമാണ് നിലവില്‍ പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നതെന്നുമാണ് പാര്‍ട്ടി വിടുന്ന പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പരാതി.
More »
കാന്‍സര്‍ ബാധിതയായതിനാല്‍ ജാമ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് സരിത ഹൈക്കോടതിയില്‍
കാന്‍സര്‍ ബാധിതയാണെന്നും അതിനാല്‍ തന്റെ ജാമ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യവുമായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഹൈക്കോടതിയില്‍. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കുന്ന ഫെബ്രുവരി 25ന് തന്നെ ജാമ്യഹര്‍ജി കൂടി പരിഗണിക്കണമെന്ന ആവശ്യമാണ് സരിത കോടതിയ്ക്കുമുന്നില്‍ വെച്ചത്. താന്‍ അര്‍ബുദ ബാധിതയാണെന്നും കോവിഡ് സാഹചര്യം കണക്കിലെടുക്കണമെന്നും സരിത കോടതിയോട് അപേക്ഷിച്ചു. ജസ്റ്റിസ് വിജി അരുണ്‍ ഹര്‍ജി അടുത്തയാഴ്ച്ചത്തേക്ക് മാറ്റി.
സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടേയും ബിജു രാധാകൃഷ്ണന്റേയും ജാമ്യം കോടതി കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു. സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരേയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം
More »
ഗ്രേറ്റ ടൂള്‍ കിറ്റ് കേസ്; മലയാളി യുവതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
ഗ്രേറ്റ ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് മലയാളി യുവതിക്കെതിരെ ഡല്‍ഹി പൊലീസിന്റെ ജാമ്യമില്ല അറസ്റ്റ് വാറണ്ട്. പരിസ്ഥിതി പ്രവര്‍ത്തകയും ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകയായ നിഖിത ജേക്കബിനെതിരായാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നിഖിത ഒളിവിലാണെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ ദിഷ രവിയെ പട്യാല കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കര്‍ഷക സമരത്തിന് പിന്തുണ നല്കാന് ആഹ്വാനം ചെയ്തു കൊണ്ട് പുറത്തു വന്ന ടൂള്‍ കിറ്റിന്റെ നിര്‍മാതാക്കള്‍ക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക സമരത്തിന്റെ വിശദാശംങ്ങള്‍ വ്യക്തമാക്കുന്ന ഒരു ടൂള്‍ കിറ്റ് ഗ്രേറ്റ തുന്‍ബര്‍ഗ് പങ്കുവച്ചതാണ് കേസിനാസ്പദമായ
More »
'കാരണം മാനസികാസ്വാസ്ഥ്യം'; പാറമടയില്‍ കന്യാസ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സന്യാസിനീ സഭ
എറണാകുളം വാഴക്കാലയില്‍ പാറമടയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് സന്യാസിനീ സഭ. സിസ്റ്റര്‍ ജെസീന തോമസിന്റെ മരണത്തില്‍ ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന് സഭ വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ സന്യാസിനിയായ ജസീന തോമസിനെ മഠത്തിന്റെ സമീപത്തെ പാറമടയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇടുക്കി സ്വദേശിനിയാണ് ജസീന തോമസ്.
സഭ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം :'എറണാകുളം വാഴക്കാല ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് (ഡിഎസ്ടി) കോണ്‍വെന്റിലെ അംഗമായ സിസ്റ്റര്‍ ജെസീന തോമസ് (45) കോണ്‍വെന്റിന് പിന്നില്‍ ഉള്ള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സിസ്റ്റര്‍ ജെസീനയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും ഒപ്പം അവരുടെ കുടുംബാംഗങ്ങളുടെയും
More »
കൂടുതല്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം; മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികള്‍
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങളോട് മുഖം തിരിച്ചു സര്‍ക്കാര്‍. റാങ്ക് ലിസ്റ്റ് നീട്ടല്‍, തസ്തിക സൃഷ്ടിക്കല്‍ എന്നീ ആവശ്യങ്ങളില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. വിവിധ അജണ്ടകളുമായി ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തെ ഏറെ പ്രതീക്ഷയോടെയായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ നോക്കിക്കണ്ടത്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ തീര്‍ത്തും നിരാശരാക്കുന്നതായി സര്‍ക്കാര്‍ നടപടി. സിവില്‍ പൊലീസ് ഓഫീസര്‍ ലിസ്റ്റിലും തീരുമാനമായില്ല.
അതേസമയം, ഇതുവരെ നടത്തിയ സ്ഥിരപ്പെടുത്തലില്‍ പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്ഥിരപ്പെടുത്തിയവയില് പിഎസ് സി നിയമനം നടത്തേണ്ടവ ഉണ്ടോ, റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികയില്‍ നിയമനം നടന്നിട്ടുണ്ടോ എന്നിവ പരിശോധിക്കാനാണ് നിര്‍ദേശം. ഒപ്പം
More »
പ്രായപൂര്‍ത്തിയായവരുടെ വിവാഹത്തിന് കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുവാദം ആവശ്യമില്ലെന്നു സുപ്രീം കോടതി
ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുമ്പോള്‍ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ വംശത്തിന്റെയോ സമ്മതം ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള പ്രായപൂര്‍ത്തിയായ ഒരു പൗരന്റെ അവകാശത്തിന് മേല്‍ 'വര്‍ഗ്ഗ ബഹുമാനമോ, സമുദായ ചിന്തയോ' കടന്നുവരരുതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജയ് കൗളും ജസ്റ്റിസ് ഹൃഷികേശ് റോയും അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
തന്റെ മകളെ കാണാനില്ലെന്നുള്ള പിതാവിന്റെ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയവെയാണ് ബെഞ്ചിന്റെ നിരീക്ഷണം. പിതാവിനോട് പറയാതെ തനിക്കിഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്തതിന്റെ പേരില്‍ മകളെ കാണാനില്ലെന്ന് പിതാവ് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ മകള്‍ വിവാഹിതയായി ജീവിക്കുകയാണെന്ന് അറിഞ്ഞതിന് ശേഷവും കേസ് അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അന്വേഷണ
More »