സിനിമ

വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും ; ഡിജിപിക്കു പരാതി നല്‍കി 'ഉപ്പും മുളകിലെ' ലച്ചു
തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങി 'ഉപ്പും മുളകിലെ'യുംതാരം ജൂഹി റുസ്തഗി. ഇത്തരം സമൂഹമാധ്യമ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി ഡി.ജി.പി. ലോക് നാഥ് ബെഹ്‌റയ്ക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതായി ജൂഹി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍

More »

അതെനിക്കുമൊരു സര്‍പ്രൈസായി; തന്റെ വിവാഹവാര്‍ത്തയെ കുറിച്ച് കീര്‍ത്തി സുരേഷ്
കീര്‍ത്തി സുരേഷും ഒരു വ്യവസായിയും തമ്മില്‍ വിവാഹിതരാവുന്നു എന്ന വാര്‍ത്തയാണ് കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പടരുന്ന അഭ്യൂഹങ്ങളിലൊന്ന്. അച്ഛന്‍ സുരേഷ്കുമാറും അമ്മ മേനകയും മകള്‍ക്കായി കണ്ടെത്തിയ വരനെയാണ് കീര്‍ത്തി വിവാഹം ചെയ്യുന്നത് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വീട്ടുകാര്‍ ഇത് നിഷേധിച്ചു. ഇപ്പോഴിതാ തല്‍ക്കാലം വിവാഹം കഴിക്കാനുള്ള പ്ലാന്‍

More »

നടന്‍ ശശി കലിംഗ അന്തരിച്ചു
കോഴിക്കോട് : ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി,ആമേന്‍, അമര്‍ അക്ബര്‍ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍

More »

കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്ത വ്യാജമെന്ന് കുടുംബം
കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പ്രമുഖ ബിസിനസുകാരനാണ് താരപുത്രിയെ വിവാഹം ചെയ്യുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിവാഹവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉടനെ പുറത്തുവിട്ടേക്കുമെന്ന വിവരങ്ങളും പ്രചരിച്ചു. എന്നാല്‍ പ്രചരിച്ച കാര്യങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ്

More »

ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍ മനസിനെ വല്ലാതെ ഭയപ്പെടുത്തുന്നതായി നടി ഷീലു എബ്രഹാം
കൊറോണ വൈറസിന്‍റെ സമൂഹ വ്യാപനം തടയുന്നതിനായി ആരാധനാലയങ്ങള്‍ വിശാസികളെ പ്രവേശിപ്പിക്കുന്നില്ല. ഉല്‍സവങ്ങളും പെരുന്നാളുകളും മറ്റു പൊതുചടങ്ങുകളും ഒഴിവാക്കിയിരിക്കുകയാണ്. ക്രിസ്ത്യാനികളുടെ വിശേഷ ദിവസങ്ങളായ ഓശാനയും പെസഹായും ഉയിര്‍പ്പു ഞായറുമെല്ലാം ഈ സമയത്താണ് നടക്കുന്നതും. ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍ , തന്റെ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്ന് നടി

More »

എന്ത് കണ്ടിട്ടാണ് അവള്‍ എന്നെ പ്രണയിച്ചതെന്ന് അറിഞ്ഞൂടാ- ഭാര്യയെക്കുറിച്ചു സലിം കുമാര്‍
താന്‍ നേട്ടത്തില്‍ മക്കളെക്കാളും കൂടുതല്‍ ഭാര്യയ്ക്കായിരിക്കും അഭിമാനം തോന്നിയിട്ടുള്ളതെന്ന് നടന്‍ സലിം കുമാര്‍. കാരണം എന്നെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. എന്ത് കണ്ടിട്ടാണ് അവള്‍ എന്നെ പ്രണയിച്ചതെന്ന് എനിക്കും അറിഞ്ഞൂടാ. ഇങ്ങനെയൊക്കെ ആവുമെന്ന് അവരും കരുതിയിട്ടുണ്ടാവില്ല. അന്ന് ഒരു പണിയുമില്ലാത്ത ആളായിരുന്നു ഞാന്‍. മിമിക്രിയ്ക്ക് പോയാല്‍ കിട്ടുന്നത് നൂറോ

More »

സിനിമയിലെ ദിവസവേതന ജീവനക്കാര്‍ക്ക് നയന്‍താരയുടെ 20 ലക്ഷം
കൊറോണ മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലെ ദിവസ വേതന ജീവനക്കാര്‍ക്ക് സഹായവുമായി നയന്‍താര. 20 ലക്ഷം രൂപയാണ് ജീവനക്കാര്‍ക്കായി ഇവര്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി) യ്ക്ക് കൈമാറിയത്. സൂര്യ. വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങള്‍ നേരത്തെ സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരുന്നു. തമിഴില്‍ വലിയ മുതല്‍മുടക്കില്‍

More »

പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന പരിപാടി; മോഡിയെ പരിഹസിച്ചു ലിജോ ജോസ് പെല്ലിശ്ശേരി
ഞായറാഴ്ച രാത്രി രാജ്യത്തെ ജനങ്ങളെല്ലാം വീടുകളില്‍ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനത്തെ പരിഹസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം' എന്നായിരുന്നു

More »

ഈ മനോരോഗം ഇനിയും സഹിക്കാന്‍ തയാറല്ല; സെെബര്‍ ആക്രമണത്തിനെതിരെ ആര്യ
നടി, അവതാരക എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമായിരുന്നു ആര്യ. ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് സീസണ്‍ 2വിലും താരം പങ്കെടുത്തിരുന്നു. ഷോയില്‍ ഏറ്റവും കൂടുതല്‍ പേരുടെ ട്രോളുകള്‍ക്കും പൊങ്കാലയ്ക്കും ഇരയായ താരം കൂടിയാണ് ആര്യ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ആര്യയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയായി പങ്കുവെച്ച

More »

[1][2][3][4][5]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway