സിനിമ

ക്ഷേത്രദര്‍ശനത്തിനായി നീലേശ്വരത്ത് എത്തി ദിലീപും കാവ്യയും
ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് കാവ്യ മാധവന്‍. ഇരുവരും പൊതുവേദിയില്‍ അധികം പ്രത്യക്ഷപ്പെടാറുമില്ല. സംവിധായകനും നടനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിര്‍ഷയുടെ മകളുടെ വിവാഹചടങ്ങുകളിലാണ് കാവ്യ ഒടുവില്‍ പ്രക്ഷപ്പെട്ടത്. ഇപ്പോഴിതാ കാവ്യയുടെ നാട്ടില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ താര ദമ്പതികളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിലാണ് ഇവര്‍ ഒന്നിച്ച് എത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ഇരുവരും ക്ഷേത്രസന്ദര്‍ശനം നടത്തിയത്. ഉഷ :പൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തി ഫോട്ടോയ്ക്ക് പോസും ചെയ്താണ് ഇരുവരും മടങ്ങിയത്. ഫാന്‍സ് ഗ്രൂപ്പുകളിലാണ് ക്ഷേത്രദര്‍ശനത്തിന് എത്തിയ ഇവരുടെ ചിത്രങ്ങള്‍ ആദ്യം എത്തിയത്. 2016ല്‍ ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടു

More »

അവര്‍ എന്നെ തല്ലാന്‍ ആളുകളെ വിട്ടു, നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടി: ബാല
നടന്‍ ബാലയുടെയും ഗായിക അമൃതയുടെയും പ്രണയ വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തയായതാണ്. ബാലയുടെ പുതിയ അഭിമുഖമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ചില ചോദ്യങ്ങള്‍ക്ക് നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടിയാണ് എന്നാണ് ബാല പറയുന്നത്. അവര്‍ തന്നെ തല്ലാന്‍ വീട്ടില്‍ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞ് തന്റെ വീട് വരെ അക്രമിക്കാന്‍ ആളുകള്‍ വന്നു എന്നാണ് ബാല അമൃതയുടെ പേരെടുത്തു പറയാതെ പ്രതികരിച്ചത്. ചില ചോദ്യങ്ങളില്‍ നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടി ആണ് എന്നും ബാല വ്യക്തമാക്കി. അതേസമയം, വിവാഹം എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും നൂറു ശതമാനം പേടിയുണ്ട് എന്നാണ് ബാല പറയുന്നത്. താന്‍ ഒരാളെയും കുറ്റപ്പെടുത്തുന്നില്ല, തന്നെ എത്ര ദ്രോഹിച്ചാലും എല്ലാവരും നന്നായി ഇരിക്കട്ടെ. സമ്പത്തിന്റെ ഒരു 70 ശതമാനവും നഷ്ടമായി. താന്‍ ഉണ്ടാക്കിയത് അത്രയും പോവുകയുണ്ടായി. തന്നെ പത്തു സ്‌നേഹിച്ചാല്‍ താന്‍ നൂറു തിരികെ

More »

ഐ.എം വിജയന്‍ നായകനാകുന്ന ചിത്രം ഓസ്കര്‍ ചുരുക്കപ്പട്ടികയില്‍
ഐ.എം വിജയനെ മുഖ്യകഥാപാത്രമാക്കി വിജീഷ് മണി രചനയും സംവിധാനവും നിര്‍വഹിച്ച, കുറുമ്പ ഭാഷയിലുള്ള ആദ്യ ഇന്ത്യന്‍ സിനിമ 'മ് മ് മ്...' (സൗണ്ട് ഓഫ് പെയിന്‍) ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍. സംവിധായകന്‍ സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. തേന്‍ ശേഖരണം ഉപജീവനമാര്‍ഗമാക്കിയ കുറുമ്പ ഗോത്രത്തില്‍ പെട്ട ഒരു കുടുംബനാഥന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ജുബൈര്‍ മുഹമ്മദ് സംഗീതം ഒരുക്കുന്നു. പ്രകാശ് വാടിക്കല്‍ തിരക്കഥ. ഗ്രാമി അവാര്‍ഡ് ജേതാവായ അമേരിക്കന്‍ സംഗീതപ്രതിഭ എഡോണ് മോള, അയ്യപ്പനും കോശിയും ഫെയിം നഞ്ചമ്മ എന്നിവരാണ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുകയും ആലപിക്കുകയും ചെയ്തിരിക്കുന്നത്. ആര്‍ മോഹന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ശ്രീകാന്ത് ദേവ ആണ് പശ്ചാത്തലസംഗീതം. പളനിസാമി, തങ്കരാജ്, വിപിന്‍ മണി, ആദര്‍ശ് രാജ്, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു

More »

ഓസ്‌കറില്‍ മത്സരിക്കാന്‍ ആദ്യ ഘട്ടം കടന്ന് അപര്‍ണയുടെ 'സൂരറൈ പോട്ര്'
ഓസ്‌കറില്‍ മത്സരിക്കാന്‍ ആദ്യ ഘട്ടം കടന്ന് സൂര്യ-അപര്‍ണ ബാലമുരളി ചിത്രം 'സൂരറൈ പോട്ര്'. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. 93-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുകയാണ് ചിത്രം ഇപ്പോള്‍. ഉര്‍വശിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് സൂരറൈ പോട്ര്. ജനറല്‍ കാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ സാധാരണക്കാര്‍ക്കു കൂടി യാത്രചെയ്യാന്‍ കഴിയുന്ന വിമാന സര്‍വീസ് ഒരുക്കിയ എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരറൈ പോട്ര്. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ മത്സര

More »

12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ കാസ്റ്റിങ് കോള്‍ അനുഭവം വിഷമത്തോടെ സംവിധായകന്‍ പങ്കുവെച്ചതിനെക്കുറിച്ചു മംമ്ത
നിഷ്‌കളങ്കമായ ഒരു മനസ് ഇപ്പോഴത്തെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു നടി മംമ്ത മോഹന്‍ദാസ്. തന്റെ പുതിയ സിനിമയ്ക്കായി 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ഒരു കാസ്റ്റിങ് കോള്‍ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് ഒരു സംവിധായകന്‍ തന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ തുറന്നു പറയുകയാണ് മംമ്ത. കാസ്റ്റിങ് കോള്‍ പ്രകാരം അഭിമുഖത്തിനായി എത്തിച്ചേര്‍ന്ന കുട്ടികളെല്ലാം തങ്ങള്‍ മുതിര്‍ന്നവരായി കഴിഞ്ഞു എന്ന് സ്ഥാപിക്കാനായി നടത്തിയ ശ്രമത്തെ കുറിച്ചായിരുന്നു സംവിധായകന്‍ വിഷമത്തോടെ തന്നോട് പറഞ്ഞതെന്ന് മംമ്ത കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നടി, ഗായിക, നിര്‍മ്മാതാവ് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം വിജയം നേടിയിട്ടുണ്ടല്ലോ എന്നും പുതിയ തലമുറയോട് എന്താണ് പ റയാനുള്ളത് എന്ന ചോദ്യത്തിനുമായിരുന്നു പുതിയ തലമുറയിലെ കുട്ടികളെ കുറിച്ച് മംമ്ത മനസുതുറന്നത്. 'നിഷ്‌ക്കളങ്കമായ ഒരു മനസ്

More »

മലയാള സിനിമയില്‍ പ്രതിസന്ധി രൂക്ഷം; പുതിയ റിലീസുകള്‍ മാറ്റി, മുഖ്യമന്ത്രിക്ക് ഫിലിം ചേംബറിന്റെ കത്ത്
കോവിഡ് മാനദണ്ഡങ്ങള്‍ക്കിടെ പ്രതിസന്ധി നേരിടുന്നതിനാല്‍ നാളെ മുതല്‍ തിയേറ്ററുകളില്‍ എത്തിക്കാനിരുന്ന എല്ലാ മലയാള സിനിമകളുടെയും റിലീസ് മാറ്റിവച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ക്കിടെ പ്രതിസന്ധി നേരിടുന്നതിനാലാണ് ഫിലിം ചേംബറിന്റെ തീരുമാനം. മാര്‍ച്ച് 31ന് ശേഷവും വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്നും സെക്കന്റ് ഷോ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവ് വലിയ ആശ്വാസമാണ്. എന്നാല്‍ സിനിമ വ്യവസായം പഴയ അവസ്ഥയിലാകാന്‍ ഇനിയും സമയം വേണം, അതിനാല്‍ വിനോദ നികുതി ഇളവുകള്‍ മാര്‍ച്ച് 31ന് ശേഷവും തുടരണം. തിയേറ്റര്‍ കളക്ഷന്റെ ഏറിയ പങ്കും ലഭിക്കുന്നത് സെക്കന്റ് ഷോയില്‍ നിന്നാണ്. അതിനാല്‍ സെക്കന്റ് ഷോ കൂടെ അനുവദിക്കണം എന്നാണ് ഫിലിം ചേംബറിന്റെ കത്തില്‍ പറയുന്നത്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിന് ശേഷമാണ്

More »

സിനിമാ തിരക്ക് കാരണം എട്ടാം ക്ലാസില്‍ വെച്ച് പഠിപ്പു നിര്‍ത്തേണ്ടി വന്നു: മകള്‍ പഠിച്ച് എന്‍ജോയ് ചെയ്ത് വളരട്ടെ; മീന
ബാലതാരമായി വന്നു തെന്നിന്ത്യന്‍ നായികയായി വളര്‍ന്ന നടിയാണ് മീന. ദൃശ്യം 2 ലൂടെ മീന വീണ്ടും വിജയ നായികയായി മാറിയിരിക്കുകയാണ്. സിനിമയിലെ തിരക്കു കാരണം എട്ടാം ക്ലാസ്സില്‍ വെച്ച് തനിക്ക് പഠിപ്പു നിര്‍ത്തേണ്ടി വന്നിട്ടുണ്ടെന്നും പിന്നീട് പ്രൈവറ്റായി പഠിച്ചെടുക്കുകയായിരുന്നെന്നും പറയുകയാണ് മീന. അതുകൊണ്ട് തന്നെ ഇപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ നൈനികയ്ക്ക് അത്രയും ടെന്‍ഷന്‍ കൊടുക്കാന്‍ വയ്യെന്നും സ്‌കൂളും കോളജുമൊക്കെ അവള്‍ എന്‍ജോയ് ചെയ്ത വളരട്ടെയെന്നും മീന വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മീനയെപ്പോലെ തന്നെ ബാലതാരമായി ശ്രദ്ധേയയാണ് നൈനിക. വിജയ് നായകനായ 'തെരി'യിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമായി നൈനിക മാറി. പിന്നീട് 'ഭാസ്‌ക്കര്‍ ദി റാസ്‌ക്കലി'ന്റെ തമിഴ് റീമേക്കിലും നൈനിക അഭിനയിച്ചു. തുടര്‍ന്നും നിരവധി ഓഫറുകള്‍ നൈനികയെ തേടിയെത്തി. എന്നാല്‍ സിനിമയിലെ ഈ

More »

ദൃശ്യം മൂന്നാം ഭാഗത്തിന്റെ സൂചന നല്‍കി ജീത്തു ജോസഫ്
വന്‍ വിജയമായ ദൃശ്യം, ദൃശ്യം2 ചിത്രങ്ങളുടെ മൂന്നാം ഭാഗം ഉണ്ടായേക്കുമെന്ന സൂചന നല്‍കി സംവിധായകന്‍ ജീത്തു ജോസഫ്. മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്‌സ് ഇതിനോടകം തന്നെ തന്റെ കൈയിലുണ്ടെന്നും മോഹന്‍ലാലിനോട് ഇത് സംസാരിച്ചിട്ടുണ്ടെന്നും ജീത്തു പറഞ്ഞു. 'സത്യത്തില്‍ ദൃശ്യം 3 ന്റെ ക്ലൈമാക്‌സ് എന്റേലുണ്ട്. ക്ലൈമാക്‌സ് മാത്രമേ ഉള്ളൂ. ലാലേട്ടനുമായിട്ട് ഷെയര്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു', ജീത്തു ജോസഫ് പറഞ്ഞു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദൃശ്യം2 ദേശ,ഭാഷാ വ്യത്യാസമില്ലാതെ സ്വീകരിക്കപ്പെട്ടു കഴിഞ്ഞു. മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം

More »

'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' തമിഴില്‍; നായികയായി ഐശ്വര്യ രാജേഷ്
നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ എത്തിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയുടെ തമിഴ് റീമേക്കില്‍ ഐശ്വര്യ രാജേഷ് നായികയാവും. മലയാളത്തില്‍ ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരുക്കുന്നത് ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരേ സമയം ഒരുക്കുന്ന ചിത്രത്തിലെ താരങ്ങളെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കാരക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. പി.ജി മുത്തയ്യയാണ് ക്യാമറ.രാജ്കുമാറാണ് ആര്‍ട്ട് വിഭാഗം. സംഭാഷണം പട്ടുകോട്ടൈ പ്രഭാകര്‍. മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിങ് സര്‍വീസായ നീസ്ട്രീം ഒ.ടി.ടി വഴിയായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ചെയ്തത്. യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നീസ്ട്രീം ഒ.ടി.ടി മലയാളത്തില്‍ നിന്നുള്ള ആദ്യത്തെ ഗ്ലോബല്‍

More »

[1][2][3][4][5]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway