സിനിമ

പ്രായക്കൂടുതലെന്നു പറഞ്ഞു തന്നെ ഐഎഫ്എഫ്കെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്ന് സലിം കുമാര്‍
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും രാഷ്ട്രീയ കളിയിലൂടെ തന്നെ ഒഴിവാക്കിയതിനെതിരെ നടന്‍ സലിംകുമാര്‍. പ്രായക്കൂടുതല്‍ കൊണ്ടാണ് വിളിക്കാത്തതെന്നാണ് താന്‍ അന്വേഷിച്ചപ്പോള്‍ മറുപടി ലഭിച്ചതെന്നും സലിംകുമാര്‍ പറഞ്ഞു. മേളയില്‍ ദേശീയ പുരസ്‌കാര ജേതാക്കളാണ് തിരി തെളിക്കുക. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കാനാണെന്നാണ് അവരുടെ വാദമെന്നും സലിംകുമാര്‍ കുമാര്‍ പറഞ്ഞു. തന്നെ വിളിക്കാതിരുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്നും സലിംകുമാര്‍ പറഞ്ഞു. മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് അറിയാനായിരുന്നു നേരിട്ട് വിളിച്ചത്. പ്രായക്കൂടുതല്‍ കൊണ്ടാണെന്ന് പറയുന്നത് രസകരമായ മറുപടിയായി തോന്നി. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന് പറയുന്നത് മുട്ടുന്യായമാണ്. ആഷിക് അബുവും അമല്‍ നീരദും കോളേജില്‍ തന്റെ ജൂനിയറായിരുന്നു. തങ്ങള്‍ തമ്മില്‍ പ്രായവ്യത്യാസമില്ല. ഇവിടെ രാഷ്ട്രീയമാണ്

More »

മോഹന്‍ലാല്‍ ആണെങ്കിലും ഒടിടി റിലീസ് ചെയ്യുന്ന ദൃശ്യം തിയറ്ററില്‍ കളിക്കില്ലെന്ന് ഫിലിം ചേമ്പര്‍
ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ദൃശ്യം തിയറ്ററില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേമ്പര്‍. ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയറ്ററില്‍ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അണിയര പ്രവര്‍ത്തകര്‍. അതിനെ എതിര്‍ത്തുകൊണ്ടാണ് ഫിലിം ചേമ്പര്‍ രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടന് സിനിമ മേഖലയോട് കൂടുതല്‍ പ്രതിബദ്ധതയുണ്ടെന്നും ദൃശ്യം 2 ഒടിടിക്ക് നല്‍കരുതായിരുന്നെന്നും ഫിലിം ചേമ്പര്‍ പ്രസിഡന്റ് വിജയകുമാര്‍ ഒരു ചാനലിനോട് പ്രതികരിച്ചു. 'ഞങ്ങള്‍ക്ക് ഒരു വേര്‍തിരിവുമില്ല. ദൃശ്യമായാലും സൂഫിയും സുജാതയായലും ഒരുപോലെയാണ്. മോഹന്‍ലാല്‍ അഭിനയിച്ച പടമായാലും പുതുമുഖം അഭിനയിച്ച പടമായാലും ഒരേ കണ്ണിലാണ് ഞങ്ങള്‍ കാണുന്നത്. മോഹന്‍ലാലെന്ന നടന് മലയാള സിനിമയോട് പ്രതിബദ്ധതയും ഉത്തരവാദിത്വവും കൂടുതല്‍ ഉണ്ടാവേണ്ടതാണ്. അദ്ദേഹം തിയറ്ററില്‍ ആളുകള്‍ കയറാത്ത ഈ പ്രതിസന്ധി സമയത്ത് ദൃശ്യം 2

More »

ബലാത്സംഗ കേസ് പ്രതിയായ സഹസംവിധായകനെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംരക്ഷിക്കുന്നു- പരാതിയുമായി യുവതി
ബലാത്സംഗ കേസിലെ പ്രതിയായ സഹസംവിധായകന്‍ രാഹുല്‍ സി ബി (രാഹുല്‍ ചിറയ്ക്കല്‍) എന്നയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ച ശേഷം രാഹുല്‍ വഞ്ചിച്ചെന്നും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് തന്‍റെ സ്വാധീനം ഉപയോഗിച്ച് സംരക്ഷിക്കുന്നുവെന്ന ആരോപണവും യുവതി ഉയര്‍ത്തുന്നു. യുവതിയുടെ വാക്കുകള്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റിലേക്ക് ചെന്ന് പ്രക്കാട്ടിനെ കാണണമെന്ന് നിര്‍ബന്ധിച്ചു. തീരെ വയ്യായിരുന്നെങ്കിലും എന്നെ അവിടേക്ക് കൊണ്ടുപോയി. മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം രാഹുലും ഉണ്ടായിരുന്നെന്ന് അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസിലായത്. അവര്‍ മൂന്ന് പേരും ചേര്‍ന്ന് നേരിട്ടും അല്ലാതേയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സ്വാധീനിക്കാന്‍ ശ്രമിക്കുകയും

More »

ഗോ ബാക്ക് മോദി ഹാഷ്ടാഗ്; മലയാളി നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്
ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്‌തെന്ന പരാതിയില്‍ നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. തമിഴ്‌നാട് ബി.ജെ.പി നേതൃത്വത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ എക്‌മോര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ട്വീറ്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സി.ബി-സി.ഐ.ഡി സൈബര്‍ സെല്ലിലെ പൊലീസ് സൂപ്രണ്ടിന് ബി.ജെ.പി നേതൃത്വം പരാതി നല്‍കുകയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ ചെന്നൈ സന്ദര്‍ശിക്കുന്നതിന് മുന്‍പ് പൊതുജനങ്ങളെ 'എരികേറ്റുക'എന്ന ലക്ഷ്യം നടിയുടെ ട്വീറ്റിന് പിന്നില്‍ ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കണമെന്നും അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഇന്ത്യയുടെ പരമാധികാരത്തിനെതിരെ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനായി ശ്രീലങ്കയും ചൈനയും ഓവിയയെപ്പോലെയുള്ളവരുമായി ചേര്‍ന്ന്

More »

നടി റബേക്കയും സംവിധായകനുമായുള്ള വിവാഹ നിശ്ചയം പ്രണയ ദിനത്തില്‍
സീരിയല്‍ താരം റെബേക്ക സന്തോഷും സംവിധായകന്‍ ശ്രീജിത്ത് വിജയനും വിവാഹിതരാകുന്നു. ഏറെ നാളുകളായി പ്രണയത്തിലായിരുന്നു ഇരുവരും. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്ല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്നലെ പ്രണയദിനത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. എഴുത്തുകാരനും ഛായാഗ്രഹകനുമാണ് ശ്രീജിത്ത്. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെയാണ് റെബേക്ക ശ്രദ്ധേയായത്. കാവ്യ എന്ന വക്കീല്‍ കഥാപാത്രമായാണ് റെബേക്ക വേഷമിടുന്നത്. വിവാഹനിശ്ചയത്തിന്റെ വിശേഷം റെബേക്ക തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മാര്‍ഗംകളിക്കാരി ഇനി മാര്‍പ്പാപ്പയ്ക്ക് സ്വന്തം എന്നെഴുതിയ ശ്രീജിത്തിന്റെയും റബേക്കയുടെയും ആനിമേഷന്‍ പോസ്റ്റര്‍ പങ്കുവെച്ചാണ് വിവാഹനിശ്ചയ വിശേഷം അറിയിച്ചത്. തൃശൂര്‍ സ്വദേശിനിയാണ് റെബേക്ക. ശ്രീജിത്തുമായുള്ള പ്രണയം നേരത്തെ റെബേക്ക

More »

സമൂഹമാധ്യമത്തിലെ മോശം കമന്റുകള്‍ അച്ഛനെ വേദനിപ്പിച്ചു - എസ്തര്‍
സമൂഹമാധ്യമങ്ങളില്‍ വരുന്ന മോശം കമന്റുകള്‍ തന്നെയും അച്ഛനേയും വേദനിപ്പിച്ചിരുന്നു എന്ന് നടി എസ്തര്‍ അനില്‍. ഒരഭിമുഖത്തിലാണ് എസ്തര്‍ ഇക്കാര്യം പറഞ്ഞത്. ആദ്യം അച്ഛനായിരുന്നു തന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്. മോശം കമന്റുകള്‍ അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു എന്നും എസ്തര്‍ പറഞ്ഞു. ദൃശ്യം 2ല്‍ ത്രില്ലര്‍ സ്വഭാവമുള്ള സീനുകള്‍ ഉണ്ടെങ്കിലും പൂര്‍ണ്ണമായും ഒരു കുടംബ ചിത്രമാണ്. ദൃശ്യം ആദ്യ ഭാഗം ചിത്രീകരിച്ച സമയത്ത് താന്‍ ഒരുപാട് സംസാരിക്കുന്ന കുട്ടിയായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ സംസാരം കുറഞ്ഞു എന്നത് അണിയറ പ്രവര്‍ത്തകര്‍ക്ക് പരാതിയായിരുന്നു എന്നും എസ്തര്‍ പറഞ്ഞു. നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തര്‍ അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാലിന്റെ ഒരു നാള്‍ വരും എന്ന ചിത്രത്തിലെ എസ്തറിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട്

More »

എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതെടുത്ത് കത്തിച്ചുകളയണമെന്ന് സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്-പാര്‍വതി
ജീവിതയാത്രക്കിടെ കുത്തിക്കുറിച്ച ചില കാര്യങ്ങള്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും എഴുതിയതൊന്നും മറ്റാരേയും കാണിക്കാറില്ലെന്നും നടി പാര്‍വതി. തനിക്ക് എന്തെങ്കിലും സംഭവിച്ചുപോയാല്‍ അതെടുത്ത് കത്തിച്ചുകളയണമെന്നാണ് സുഹൃത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറയുന്നു. 'ഞാന്‍ പൂര്‍ണമായും ഞാനാവുന്നത് പേനയും പേപ്പറുമായി എഴുതാനിരിക്കുമ്പോഴാണ്. യാത്രയിലാണ് ഏറ്റവും കൂടുതല്‍ എഴുതാറുള്ളത്. എഴുതിയത് മറ്റാരേയും കാണിക്കാറില്ല. ഒരു സ്യൂട്ട് കേസില്‍ അടച്ചുസൂക്ഷിച്ചിരിക്കുകയാണ്. എനിക്കല്ലാതെ അത് തുറക്കാനുള്ള പാസ്‌വേഡ് അറിയുന്നത് അടുത്ത സുഹൃത്തിന് മാത്രമാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതെല്ലാമെടുത്ത് കത്തിച്ചുകളയണമെന്നാണ് പറഞ്ഞിരിക്കുന്നത്. അതുമാത്രമാണ് എന്റെ വില്‍പ്പത്രത്തില്‍ എഴുതിവെക്കുക. കാരണം ആളുകള്‍ എന്നെ ഓര്‍മ്മിക്കണമെന്ന് ഞാന്‍

More »

മകള്‍ വിസ്മയയുടെ പുസ്തകം പ്രണയ ദിനത്തില്‍ എത്തുന്നതിന്റെ സന്തോഷം പങ്കുവച്ചു മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ മകളും എഴുത്തുകാരിയുമായ വിസ്മയ മോഹന്‍ലാലിന്റെ പുസ്തകം 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' പ്രണയദിനമായ ഫെബ്രുവരി 14ന് റിലീസ് ചെയ്യും. മോഹന്‍ലാല്‍ തന്നെയാണ് മകളുടെ പുതിയ പുസ്തകം റിലീസ് ചെയ്യുന്ന വിവരം പുറത്തുവിട്ടത്. ഒരു അച്ഛന്‍ എന്ന നിലയില്‍ അഭിമാനത്തോടെയാണ് മകള്‍ എഴുതിയ പുസ്തകം ഫെബ്രുവരി 14ന് പുറത്തിറങ്ങുന്ന കാര്യം പ്രഖ്യാപിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിസ്മയ പലപ്പോഴായി എഴുതിയ കവിതകളും ചിത്രങ്ങളും ഉള്‍പ്പെടുന്നതാണ് പുസ്തകം. പെന്‍ഗ്വിന്‍ ബുക്സാണ് 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' പുറത്തിറക്കുന്നത്. വിസ്മയയുടെ പുസ്തകം പുറത്തിറങ്ങുന്നതിന്റെ സന്തോഷം സഹോദരന്‍ പ്രണവ് മോഹന്‍ലാലും പങ്കുവെച്ചു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ബറോസില്‍ അച്ഛന്റെ അസിസ്റ്റന്റ് ആയി വിസ്മയ എത്തുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ലോകനിലവാരത്തിലുള്ള ഒരു ത്രീഡി ചിത്രമായിട്ടാണ്

More »

പിണറായിയുടെ ധാര്‍ഷ്ട്യം ഇനിയും സഹിക്കാന്‍ വയ്യ; ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി
പിണറായി വിജയന്റെ ധാര്‍ഷ്ട്യം ഇനിയും കേരളത്തിലെ ജനങ്ങള്‍ക്ക് സഹിക്കാന്‍ പറ്റില്ലെന്നും പിണറായിയേക്കാള്‍ മികച്ച നേതാവ് രമേശ് ചെന്നത്തലയാണെന്നും സംവിധായകന്‍ മേജര്‍ രവി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേജര്‍ രവി . കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്. പിണറായി വിജയനേക്കാള്‍ നല്ല നേതാവാണോ ചെന്നിത്തല എന്ന ചോദ്യത്തിന് ഞാന്‍ ഇപ്പോള്‍ കാണുന്നത് അങ്ങനെ ആണെന്നായിരുന്നു മേജര്‍ രവിയുടെ മറുപടി. പിണറായിയുടെ ധാര്‍ഷ്ട്യം അഞ്ച് വര്‍ഷം ഞാന്‍ കണ്ടുകൊണ്ടിരുന്നതാണ്. ഈ ധാര്‍ഷ്ട്യമല്ല വേണ്ടത്. ഒരു കുട്ടി വന്ന് സെല്‍ഫിയെടുക്കാന്‍ വന്നാല്‍ കൈ തട്ടുക പത്രക്കാരോടുള്ള പ്രതികരണം ഇതെല്ലാം ജനാധിപത്യത്തില്‍ സംഭവിക്കുന്നതാണോ. പിണറായി ഭരിച്ചിരുന്ന കാലത്തെ ധാര്‍ഷ്ട്യം ഇനി

More »

[1][2][3][4][5]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway