തല മറച്ചേ പുറത്തിറങ്ങൂ, സിനിമ മറ്റൊരു ലോകം- സജിതാ ബേട്ടി
മിനി സ്ക്രീനിലും ബിഗ്സ്ക്രീനിലും സുപരിചിതയായ നടിയാണ് സജിതാ ബേട്ടി. വിവാഹത്തിനും മകളുണ്ടായതിനും ശേഷം സജിതാ ബേട്ടി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
താന്‍ പണ്ടേ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ആളാണെന്നും നിസ്കാരം കൃത്യമായി ചെയ്യാറുണ്ടെന്നും പറയുകയാണ് വനിതയ്ക്കു നല്കിയ അഭിമുഖത്തില്‍ സജിതാ ബേട്ടി. എന്നാല്‍ സിനിമ മറ്റൊരു ലോകമാണെന്നും അവിടെ വ്യക്തിപരമായ താല്പര്യങ്ങള്ക്ക് സ്ഥാനമില്ലെന്നും സജിത പറയുന്നു.
'ഞാന്‍ പണ്ടേ വിശ്വാസങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന ആളാണ്. പര്‍ദ്ദയിടും. നിസ്കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. പക്ഷേ സിനിമയില്‍ അതൊന്നുമില്ല. മറ്റൊരു ലോകമാണ്. ജോലി അഭിനയമാണല്ലോ. അവിടെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ അഭിനയം തീര്‍ന്ന് മടങ്ങി വന്നാല്‍ ഞാന്‍ പപ്പയുടെയും മമ്മിയുടേയും മോളാണ്. ഇപ്പോള്‍ ഷമാസിന്റെ ഭാര്യ
More »
രണ്ടു പതിറ്റാണ്ടിനു ശേഷം ശാലിനി അഭിനയരംഗത്തേക്ക് മടങ്ങി വരുന്നു
രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം നടി ശാലിനി അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു. മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് പുറത്തെത്തുന്ന വിവരം.
മണിരത്നത്തിന്റെയും മാധവന്റെയും പ്രത്യേക അഭ്യര്‍ത്ഥനപ്രകാരമാണ് ശാലിനി അഭിനയത്തിലേക്ക് മടങ്ങി എത്തുന്നത്. മണിരത്നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്.
2000ല്‍ അജിത്തുമായുള്ള വിവാഹ ശേഷം ശാലിനി അഭിനയ രംഗത്ത് നിന്നും വിട പറയുകയായിരുന്നു. കല്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്വന് എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ചിത്രം സംവിധാനം ചെയ്യുന്നത്.
ഐശ്വര്യ റായി ബച്ചന്, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്, കിഷോര്‍, റിയാസ് ഖാന്, ലാല്‍, ശരത്കുമാര് തുടങ്ങി ഒരു വലിയ താരനിര തന്നെ
More »
പാര്‍വതിയെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കി നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ നീക്കം
ഉറച്ച നിലപാടുകളിലൂടെ സിനിമാലോകത്തെ ശ്രദ്ധേയ വ്യക്തിത്വമായി മാറിയ പാര്‍വതി തിരുവോത്തിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം. സി.പി.എം ആഭിമുഖ്യമുള്ള ചില സിനിമാ പ്രവര്‍ത്തകര്‍തന്നെയാണ് ഇതിനായി ചരടുവലിക്കുന്നത്. മുഖംനോക്കാതെ നിലപാട് വ്യക്തമാക്കുന്ന മികച്ച നടി കൂടിയായ പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ വലിയ പിന്തുണ കിട്ടുമെന്നാണ് അവരുടെ വിലയിരുത്തല്‍.
ഡല്‍ഹിയില്‍ കര്‍ഷകസമരത്തെക്കുറിച്ച് ഈയിടെ പാര്‍വതി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതെല്ലാം പാര്‍വതിയെ കളത്തിലിറക്കാനുള്ള ശ്രമത്തിന് കരുത്തുപകരുന്നുണ്ട്. താന്‍ കര്‍ഷക സമരത്തിനൊപ്പമെന്ന് പാര്‍വതി അടിവരയിട്ടു പറയുന്നു. ഇത്തരം വിഷയങ്ങളെക്കുറിച്ച് അഭിനേതാക്കളും സെലിബ്രിറ്റികളും മാത്രമല്ല സംസാരിക്കേണ്ടത്, സംവിധായകരും എഴുത്തുകാരുമെല്ലാം എല്ലാം സംസാരിക്കണം
More »
തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന് അറസ്റ്റില്‍
പ്രമുഖ തിക്കഥാകൃഥത്തും എഴുത്തുകാരനുമായ സുനില്‍ പരമേശ്വരന് അറസ്റ്റില്‍. ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കല സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് ഇടുക്കി കാന്തല്ലൂരില്‍ നിന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുനില്‍ പരമേശ്വരനെ പൊലീസ് വര്‍ക്കല കോടതിയില്‍ ഹാജരാകും. പൃഥ്വിരാജും കാവ്യ മാധവനും കേന്ദ്ര കഥാപാത്രങ്ങളായ അനന്തഭദ്രം, സുരേഷ് ഗോപി നായകനായ രുദ്രസിംഹാസനം, ജയരാജ് സംവിധാനം ചെയ്ത ബൈ ദി പീപ്പിള്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് സുനില്‍ പരമേശ്വരന് തിരക്കഥ ഒരുക്കിയിട്ടുണ്ട്.
നിരവധി മാന്ത്രിക നോവലുകളും സുനില്‍ പരമേശ്വരന് രചിച്ചിട്ടുണ്ട്. മാടന് കൊല്ലി, വെള്ളിമന, കൂനൂര്‍ മഠം, ഭ്രമണ ദേവത, ഗരുഡ മാളിക എന്നിവയാണ് സുനില്‍ പരമേശ്വരന്റെ പ്രശസ്തമായ നോവലുകള്‍.
More »
കാമുകനെ കബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ചു, അമ്മായി അത് കൈയ്യോടെ പിടിച്ചു; പ്രണയകഥ പറഞ്ഞ് പ്രിയങ്ക ചോപ്ര
വ്യക്തി ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും കഥകളും പങ്കുവച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പുസ്തകം 'അണ്‍ഫിനിഷ്ഡ്'. കൗമാര കാലത്തെ പ്രണയത്തെ കുറിച്ചുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. അമേരിക്കയില്‍ ആയിരുന്നു പ്രിയങ്കയുടെ സ്കൂള്‍ പഠനം. ഇന്ത്യനാപോളിസില്‍ അമ്മായിക്കൊപ്പമാണ് പ്രിയങ്ക താമസിച്ചിരുന്നത്.
സഹപാഠിയായിരുന്നു ബോബ് എന്ന കുട്ടിയുമായി അഗാധ പ്രണയത്തില്‍ ആയിരുന്നു താന്‍ എന്നാണ് പ്രിയങ്ക പറയുന്നത്. വിവാഹം ചെയ്യാന്‍ പോലും ആഗ്രഹിച്ചിരുന്നു. ബോബ് വീട്ടില്‍ വന്നതും അമ്മായി പിടികൂടിയതിനെ കുറിച്ചുമാണ് പുസ്തകത്തില്‍ പറയുന്നത്. ബോബ് തന്നോടൊപ്പം വീട്ടിലേക്ക് വന്നു. ടിവി കണ്ടിരിക്കുമ്പോഴാണ് അമ്മായി വന്നത്.
ബോബിന് പുറത്തേക്ക് പോകാന്‍ വഴിയില്ല. പേടിയും പരിഭ്രമവുമായി. ഒടുവില്‍ ക്ലോസറ്റ് (കബോര്‍ഡ്) ചൂണ്ടിക്കാണിച്ച് അതില്‍ പതുങ്ങിയിരിക്കാന്‍ ബോബിനോട് ആവശ്യപ്പെട്ടു. അമ്മായി
More »
സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി; ചോദ്യം ചെയ്യാം
കൊച്ചി : വഞ്ചനാ കേസില്‍ നടി സണ്ണി ലിയോണ്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരന് സുനില്‍ രജനി എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി അറസ്റ്റ് വിലക്കിയത്. ക്രൈംബ്രാഞ്ചിന് വേണമെങ്കില്‍ നടിയെ ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി. സി.ആര്.പി.സി. 41എ പ്രകാരമുള്ള നോട്ടീസ് നല്കി വേണം ചോദ്യംചെയ്യലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് അശോക് മോഹന്‍ അധ്യക്ഷനായ ബെഞ്ചാണ് സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്.
പണം വാങ്ങി പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദാണ് സണ്ണി ലിയോണിനെതിരേ പരാതി നല്‍കിയത്. 29 ലക്ഷം രൂപ വാങ്ങി നടി വഞ്ചിച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് കേസില്‍
More »
'ജല്ലിക്കെട്ട്' ഓസ്കാര്‍ പട്ടികയില്‍ നിന്ന് പുറത്തായി
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ഓസ്കാര്‍ പട്ടികയില്‍ നിന്ന് പുറത്തായി. 93-ാമത് ഓസ്കാര്‍ പുരസ്കാരത്തില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ സിനിമ പട്ടികയിലേക്കാണ് ജല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അവസാന സ്ക്രീനിങ്ങില്‍ പുറത്താവുകയായിരുന്നു. മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ പട്ടികയില്‍ ജല്ലിക്കെട്ടില്ല. 93 ചിത്രങ്ങളാണ് പുറത്തായത്. എല്ലാ വിഭാഗത്തില്‍ നിന്നുള്ള അക്കാഡമി അംഗങ്ങളാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. 2011ന് ശേഷം ഇന്ത്യയുടെ ഓസ്കാര്‍ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രമായിരുന്നു ജല്ലിക്കെട്ട്.
2019ല്‍ പുറത്തിറങ്ങിയ ജല്ലിക്കെട്ട് വലിയ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശംസകളും നേടിയ ചിത്രമാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് എസ് ഹരീഷാണ്. ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന് അബദു സമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര
More »
പാര്‍വതിക്ക് മറുപടിയുമായി രചന; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്
'അമ്മ' മീറ്റിങ്ങുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തില്‍ തങ്ങളെ പരോക്ഷമായി വിമര്‍ശിച്ച നടി പാര്‍വതിക്ക് മറുപടിയുമായി നടിയും അമ്മ ഭാരവാഹിയുമായ രചന നാരാണന്‍കുട്ടി. ചിത്രത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്സിക്യുട്ടീവ് അംഗങ്ങള്‍ വേദിയിലിരിക്കുകയും എക്സിക്യുട്ടീവ് അംഗങ്ങളായ ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ വേദിക്ക് സമീപം നില്‍ക്കുകയുമായിരുന്നു.
ഇതിനു പിന്നാലെയാണ് ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ ഇതിനെ വിമര്‍ശിച്ച് പാര്‍വതി രംഗത്തെത്തിയത്. ആണുങ്ങള് മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്ക്കുന്നു, ആണുങ്ങള് ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന്
More »
വഞ്ചനാ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍
കൊച്ചി : പണം വാങ്ങി പറ്റിച്ചെന്ന പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയില്‍ നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. സംഘാടകരുടെ വീഴ്ച കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നും തനിക്കെതിരേ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തതിന് പിന്നാലെയാണ് സണ്ണി ലിയോണും കേസിലെ മറ്റുപ്രതികളായ സണ്‍സിറ്റി മീഡിയ പ്രതിനിധികളും ഹൈക്കോടതിയെ സമീപിച്ചത്.
പലതവണ സംഘാടകര്‍ പരിപാടി മാറ്റിവെച്ചു. പിന്നീട് ബഹ്റൈനില്‍ പരിപാടി നടത്താമെന്ന് അറിയിച്ചെങ്കിലും അതും നടന്നില്ല. 2019-ലെ പ്രണയദിനത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും കരാര്‍ പ്രകാരം തനിക്ക് തരേണ്ട തുക മുഴുവനായി നല്കാന് സംഘാടകര്‍ തയ്യാറായില്ല. ഇതാണ് പരിപാടി നടക്കാതിരിക്കാന്‍ കാരണമെന്നും വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് നടിയുടെ ജാമ്യാപേക്ഷയില്‍ പറയുന്നത്.
More »