'അമ്മ' വേദിയില്‍ സീറ്റ് നല്‍കിയില്ലെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഹണി റോസ്
താരസംഘടന 'അമ്മ'യുടെ കൊച്ചിയിലെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വനിതാ അംഗങ്ങള്‍ക്ക് പരിഗണന നല്‍കിയില്ലെന്ന വിവാദത്തില്‍ പ്രതികരിച്ച് സംഘടനയുടെ എക്സിക്യൂട്ടിവ് അംഗവും നടിയുമായ ഹണി റോസ്. ഒരു അംഗത്തെയും ആരും മാറ്റി നിര്‍ത്തിയിട്ടില്ല, പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകള്‍ കൊണ്ട് മാറി നിന്നതാണെന്ന് ഹണി റോസ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ അമ്മ എക്സിക്യൂട്ടിവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എഡിറ്റര്‍ സൈജു ശ്രീധരന് അടക്കമുള്ളവര്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഈ വിവാദം തികച്ചും അനാവശ്യമാണെന്ന് ഹണി പറഞ്ഞു.
ഉദ്ഘാടന ചടങ്ങുകള്‍ക്കിടയില്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനിടയില് ആരോ പകര്‍ത്തിയ ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്. ചില കാര്യങ്ങള്‍ ചെയ്തിട്ട് ഓടി വന്ന്
More »
'ഞാന്‍ കര്‍ഷക സമരത്തിനൊപ്പം'- പാര്‍വതി എന്ന നിലപാടുകളുടെ താരം
കൊച്ചി : രാജ്യതലസ്ഥാനത്തു കൊടും തണുപ്പില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ഐതിഹാസിക സമരം ചെയ്യുമ്പോള്‍ തെന്നിന്ത്യയിലെ സെലിബ്രിറ്റികള്‍ വലിയ മൗനത്തിലാണ്. മലയാളത്തിലെയടക്കം താരരാജാക്കന്മാര് വാ തുറന്നിട്ടില്ല. ഇതൊന്നും അത്രവലിയ കാര്യമല്ല എന്നതാണ് അവരുടെ ഭാവം. ഇവിടെയാണ് പാര്‍വതി എന്ന നടിയുടെ ശബ്ദം വേറിട്ടതാകുന്നത്. താന്‍ കര്‍ഷക സമരത്തിനൊപ്പമെന്ന് പാര്‍വതി അടിവരയിട്ടു പറയുന്നു. ഇത്തരം വിഷയങ്ങളെക്കുറിച്ച് അഭിനേതാക്കളും സെലിബ്രിറ്റികളും മാത്രമല്ല സംസാരിക്കേണ്ടത്, സംവിധായകരും എഴുത്തുകാരുമെല്ലാം എല്ലാം സംസാരിക്കണം എന്നും എല്ലാവരുടെയും ശബ്ദം പ്രധാനമാണെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു. എന്നാല്‍ പാര്‍വതി ഉദ്ദേശിച്ച മേല്‍പ്പറഞ്ഞ വ്യക്തികളൊക്കെ മാളത്തിലൊളിച്ചിരിക്കുകയാണ്.
'പ്രതികരിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണ് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മള് ഏറ്റവും
More »
പൃഥ്വിരാജ് ചിത്രത്തിന്റെ സഹസംവിധായകന് മരിച്ച നിലയില്‍
സിനിമാ സഹസംവിധായകന് ആര്. രാഹുല്‍ മരിച്ച നിലയില്‍. കൊച്ചിയില്‍ മരടിലെ ഹോട്ടല്‍ മുറിയില്‍ രാവിലെ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൃഥ്വിരാജിന്റെ പുതിയ ചിത്രം 'ഭ്രമ'ത്തിന്റെ ഷൂട്ടിംഗിനായാണ് രാഹുല്‍ കൊച്ചിയില്‍ എത്തിയത്.
മരണ കാരണം എന്താണെന്ന് വ്യക്തമല്ല. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍.
രാഹുലിന് അനുശോചനങ്ങളുമായി പൃഥ്വിരാജ് രംഗത്തെത്തി. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും അനുശോചനം അറിയിക്കുന്നതായും പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഛായാഗ്രാഹകനായ രവി കെ ചന്ദ്രന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം. പൃഥ്വിരാജിനൊപ്പം
More »
കര്‍ഷക പ്രക്ഷോഭത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍
കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് പ്രതികരിക്കാതെ മോഹന്‍ലാല്‍. പ്രക്ഷോഭത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. താരസംഘടനയായ 'അമ്മ'യുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സംഘനയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍.
'രാജ്യവ്യാപകമായി വലിയ സമരം നടന്നുകൊണ്ടിരിക്കുന്നു, സെലിബ്രിറ്റികള്‍ ഉള്‍പ്പടെ പ്രതികരിക്കുന്നു, മലയാളത്തിലെ താരങ്ങള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു ? താങ്കള്‍ അടക്കമുള്ളവര്‍ വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുന്നതാണ്, ഈ വിഷയത്തില്‍ മാത്രം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല ?' , എന്നായിരുന്നു ചോദ്യം.
ഇതിന് മറുപടിയായി ഇതേ കുറിച്ച് നമുക്ക് അടുത്ത പ്രാവശ്യം സംസാരിക്കാം അതിന് അവസരമുണ്ടാകും എന്നായിരുന്നു ലാലിന്റെ മറുപടി. നേരത്തെ മലയാളത്തില്‍ നിന്ന്
More »
താരനിബിഡമായി 'അമ്മ' ആസ്ഥാന മന്ദിരോദ്ഘാടനം
താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 10 കോടിയിലധികം ചിലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്.
രാവിലെ പത്തുമണിയോടെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തത്. കലൂര്‍ ദേശാഭിമാനി റോഡിലാണ് ആറ് നിലകളിലായുളള ആസ്ഥാന മന്ദിരം. 80ഓളം താരങ്ങളാണ് ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തത്.
മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ്, സിദ്ദിഖ് എന്നിവര്‍ ആസ്ഥാന മന്ദിരത്തെക്കുറിച്ച് സംസാരിച്ചു. ഫഹദ് ഫാസില്‍, ജഗദീഷ്, ഗണേഷ് കുമാര്‍, അബു സലിം, രമേശ് പിഷാരടി, ശ്വേതാ മേനോന്, രചന നാരായണന്‍കുട്ടി, ഇടവേള ബാബു, സംവിധായകന് ടികെ രാജീവ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അമ്മയുടെ ഒരു സ്വപ്നമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചത്. എല്ലാവരുടെയും ഒരുമിച്ചുള്ള പ്രയത്നം കൊണ്ടാണ് ഇപ്പോള്‍ ഇത് സാധിച്ചതെന്ന് മോഹന്‍ലാല്‍
More »
പണം തട്ടല്‍ പരാതി: സണ്ണി ലിയോണിനെ കൊച്ചിയില്‍ ചോദ്യം ചെയ്തു, കബളിപ്പിക്കപ്പെട്ടതു താനെന്നു നടി
നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കൊച്ചിയിലാണ് ചോദ്യം ചെയ്യുന്നത്. 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് ചോദ്യം ചെയ്തത്.
2016 മുതല്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി പണം തട്ടിയെന്നാണ് ഷിയാസിന്റെ പരാതി. ക്രൈംബ്രാഞ്ച് എസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യല്‍..
താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്നും സംഘാടകരുടെ അസൗകര്യമാണ് കാരണമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. 5 തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും സംഘാടകനു പരിപാടി നടത്താന്‍ ആയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.
ജനുവരി അവസാന ആഴ്ച മുതല്‍ സണ്ണി ലിയോണ്‍ കേരളത്തിലുണ്ട്. കുടുംബ സമേതമാണ് എത്തിയത്. ഒരു മാസം നടി
More »
'സിനിമ കണ്ട് പത്ത് വിവാഹ മോചനം നടന്നാല്‍ സന്തോഷം'; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് സംവിധായകന്
വിവാഹ ജീവിതത്തില്‍ ഫ്രസ്ട്രേറ്റഡായ ഒരു പത്ത് സ്ത്രീകളെങ്കിലും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് കണ്ട് വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹമെന്ന് സംവിധായകന് ജിയോ ബേബി. വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുകയെന്ന് മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിവാഹം കൊണ്ട് ഉണ്ടാവുന്നത്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും ജിയോ ബേബി ഒരു ചാനലിനോട് പറഞ്ഞു.
'ഞാന്‍ വിവാഹം ചെയ്ത ആളാണ്. എന്നാല്‍ വിവാഹം തന്നെ വേണോ എന്ന ചിന്തയിലാണ് ഞാന്‍ ഇപ്പോള്‍. പക്ഷെ അതിനര്‍ത്ഥം ഭാര്യയെയും മക്കളെയും ഉപേക്ഷിക്കണമെന്നല്ല. വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാത്ത ഒരു സമ്പ്രദായമാണ്. എന്നോ ആരോ ഉണ്ടാക്കിവെച്ച കാര്യം നമ്മള് എല്ലാവരും പാലിച്ച് പോരുകയാണ്. ഇതിന്റെ മഹത്വത്തെത്തെക്കുറിച്ച് പറയുന്ന സിനിമകളാണ് എല്ലാം.
More »
കങ്കണാ റാണട്ടിനെതിരേ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ വിധവകള്‍; നടിയുടെ സിനിമ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം
ബോളിവുഡ് താരവും കടുത്ത ബിജെപി അനുകൂലിയുമായ കങ്കണാ റണൗട്ടിന്റെ കോലം കത്തിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ വിധവകള്‍. മയവത്മല് ജില്ലയില്‍ നടന്ന പ്രതിഷേധത്തിലാണ് നടിയുടെ കോലം കത്തിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് പരിഹസിച്ച കങ്കണയുടെ സിനിമകള്‍ ബഹിഷ്ക്കരിക്കാനും ആഹ്വാനം ചെയ്തു.
നടി കര്‍ഷകര്‍ക്കെതിരേ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് അവരോട് നിരുപാധികം മാപ്പു പറയുന്നത് വരെ അവരുടെ സിനിമകള്‍ ബഹിഷ്ക്കരിക്കാനാണു ആഹ്വാനം. നടിയുടെ കോലം കത്തിക്കുന്നതിന് മുമ്പ് അതില്‍ ചെരുപ്പിനടിക്കുകയും ചെയ്തു. സാമൂഹ്യ പ്രവര്‍ത്തക സ്മിതാ തിവാരി, കാര്‍ഷിക സംഘടനാ പ്രവര്‍ത്തകര്‍ അനില്‍ തിവാരി അങ്കിത് നെയ്താം, സുനില്‍ റൗത്ത് എന്നിവരാണ് പ്രതിഷേധം നയിച്ചത്. കര്‍ഷകരുടെ വിധവകളോടും അനാഥരാക്കപ്പെട്ട അവരുടെ മക്കളോടും സഹാനുഭൂതി പ്രകടിപ്പിക്കുന്നതിന്
More »
പാക് പതാകയുമായി നില്ക്കുന്ന റിഹാനയുടെ വ്യാജ ചിത്രം കമന്റ് ചെയ്തു; യഥാര്‍ത്ഥ ചിത്രം പങ്കുവച്ച് മറുപടി നല്കി സലിം കുമാര്‍
കര്‍ഷക സമരത്തെ അനുകൂലിച്ച് നടന് സലിംകുമാര്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ പോപ് താരം റിഹാനയുടെ വ്യാജചിത്രം. പാകിസ്ഥാന് പതാക പിടിച്ചു നില്ക്കുന്ന റിഹാനയുടെ വ്യാജചിത്രമാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയുമായി സലിംകുമാറും എത്തി. യഥാര്‍ത്ഥ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരത്തിന്റെ മറുപടി.
2019ല്‍ ക്രിക്കറ്റ് മത്സരത്തിനിടെ വെസ്റ്റ് ഇന്‍ഡീസിന്റെ കൊടി പിടിച്ചു നില്ക്കുന്ന റിഹാനയുടെ ചിത്രമാണ് മോര്‍ഫ് ചെയ്ത് എത്തിയത്. ചിത്രം ചര്‍ച്ചയായതോടെയാണ് സലിംകുമാറിന്റെ കമന്റ് എത്തിയത്. ഉത്തര്‍പ്രദേശ് ബിജെപി അദ്ധ്യക്ഷന്‍ ശലഭ് മണി തൃപാടി ഉള്‍പ്പെടെയുള്ളവര്‍ റിഹാനയുടെ വ്യാജചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
എന്താണ് നമ്മള് ഇതേ കുറിച്ച് സംസാരിക്കാത്ത് എന്ന ചോദ്യമാണ് റിഹാന ഉയര്‍ത്തിയത്. ഫാമേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ്ടാഗും ഇതിനൊപ്പം പങ്കുവെച്ചു. ഇത് രാജ്യാന്തര മാധ്യമ ശ്രദ്ധ നേടിയതോടെ
More »