സിനിമ

തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകകള്‍ക്കെതിരെ രഞ്ജിനി ജോസ്
ചില മാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകകള്‍ക്കെതിരെ രഞ്ജിനി ജോസ്. ഒരാണിനൊപ്പം ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കിടുന്നതിന് അര്‍ത്ഥം അവര്‍ തമ്മില്‍ വിവാഹിതരാകുന്നു എന്ന് അല്ലെന്ന് രഞ്ജിനി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ നിന്നും വാര്‍ത്തകള്‍ നല്‍കുന്ന മഞ്ഞപത്രക്കാര്‍ക്കും അത് വായിക്കുന്നവര്‍ക്കും മാത്രമാണ് രസമെന്നും എന്തിനാണ് കുറച്ച് മാസങ്ങളായി തന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയില്ലെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. മഞ്ഞ പത്രക്കാര്‍ക്കും ഒരു പണിയുമില്ലാതിരിക്കുന്നവര്‍ക്കും ഇതൊക്കെ രസമാണ്. മനസിലാക്കേണ്ട കാര്യം, എല്ലാവരും മനുഷ്യരാണ് എന്നുള്ളതാണ്. എന്തിനാണ് കുറച്ച് മാസങ്ങളായി എന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയില്ല. ഒന്നോ രണ്ടോ തവണയാണങ്കില്‍ വിട്ട് കളയാം. ഒരുപാട് ആകുമ്പോള്‍ പറയേണ്ടത് പറയണം. ഒരു ആണിന്റെ കൂടെയുള്ള ഫോട്ടോ ഇട്ട് ഒരു ബര്‍ത്ഡേ വിഷ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍

More »

ഷെയ്ന്‍ നിഗം തയാറായാല്‍ കല്യാണം കഴിക്കുമെന്ന് ഹനാന്‍
മീന്‍ കച്ചവടം നടത്തി ജീവിത മാര്‍ഗം കണ്ടെത്തിയിരുന്ന വിദ്യാര്‍ത്ഥിനി ഹനാന്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. പിന്നീട് വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കുപറ്റിയ ഹനാന്‍ അതിനെയൊക്കെ അതിജീവിച്ചു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. ഫിറ്റ്‌നസിന്റെ തിരക്കിലാണ് ഹനാന്‍. തനിക്ക് ക്രഷ് തോന്നിയ നടന്‍ ഷെയ്ന്‍ നിഗം ആണെന്ന് തുറന്നു പറയുകയാണ് ഹനാന്‍. ഷെയ്ന്‍ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന്‍ പറഞ്ഞു. ഷെയ്ന്‍ നിഗം തയ്യാറായാല്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാന്‍ പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ വിജയുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന്‍ പറഞ്ഞു. നായിക ആയിട്ട് ആണെങ്കില്‍ ഷെയ്ന്‍ ആണെന്നും ഹനാന്‍ പറയുന്നുണ്ട്. സ്വവര്‍ഗാനുരാഗത്തെ കുറിച്ചും ഹനാന്‍ തന്റെ അഭിപ്രായം തുറന്നു

More »

ബിഗ് ബോസ് വിചാരിച്ചത് പോലെയുള്ള ഒരു ഗെയിം ആയിരുന്നില്ല- ഭാഗ്യലക്ഷ്മി
ബിഗ് ബോസ് താന്‍ വിചാരിച്ചത് പോലെയുള്ള ഒരു ഗെയിം ആയിരുന്നില്ലെന്ന് ഭാഗ്യലക്ഷ്മി. താന്‍ പൊതുവില്‍ അത്ര ഒച്ചയും ബഹളവും ഉണ്ടാക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല. വീട്ടില്‍ പോലും അപ്പുറത്തും ഇപ്പുറത്തും ഉള്ളവര്‍ കേള്‍ക്കുമല്ലോ എന്ന് കരുതി പല വഴക്കുകളും നമ്മള്‍ ഒഴിവാക്കുകയോ ഒച്ച ഉയര്‍ത്താതിരിക്കുകയോ ചെയ്യും. എന്നാല്‍ അവിടെ ചെന്നപ്പോള്‍ കാണുന്നത് എങ്ങോട്ട് തിരിഞ്ഞാലും ക്യാമറകളാണ്. അപ്പൊത്തന്നെ തനിക്ക് പേടിയായെന്നും അവര്‍ പറയുന്നു. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ഏത് രീതിയിലാകും എഡിറ്റ് ചെയ്ത് സമൂഹത്തിന് മുന്നിലേയ്ക്ക് എത്തിക്കുക എന്നറിയില്ല. പൊതുസമൂഹത്തിലും സമൂഹമാധ്യമത്തിലും എനിക്കെതിരെ വലിയ ചര്‍ച്ചകളാണ് നടന്ന് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഉറപ്പായിരുന്നു ബിഗ് ബോസില്‍ നമുക്ക് ഒന്നും ഒളിയ്ക്കാനും മറയ്ക്കാനും സാധിക്കില്ല. കാരണം എല്ലായിടത്തും ക്യാമറയായിരുന്നല്ലോ. അവിടെയാകെയുള്ളത് ടാസ്‌ക്കുകളാണ്. അതാണ് ഒരു

More »

ആഷിഖ് അബു ചിത്രം നീലവെളിച്ചത്തില്‍ ഭാര്‍ഗവിയായി റിമ കല്ലിങ്കല്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചിത്ത്രില്‍ ഭാര്‍ഗവിയായി വേഷമിടുന്ന റിമ കല്ലിങ്കലിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജഷ് മാധവന്‍, ഉമ കെ.പി., പൂജാ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഒപിഎം സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'നീലവെളിച്ചം' എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തലശേരിയിലെ പിണറായിയാണ്. 1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ. വിന്‍സന്റിന്റെ സംവിധാനത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് ചിത്രമായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് നീലവെളിച്ചം. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവര്‍

More »

ആര്‍ക്കെല്ലാമോ പുരസ്‌കാരം കൊടുക്കുന്നു; ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ക്രൂര വിനോദം- അടൂര്‍ ഗോപാലാകൃഷ്ണന്‍
ദേശീയ തലത്തില്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ക്രൂര വിനോദമാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ആരൊക്കെയോ ജൂറി ചെയര്‍മാന്‍ ആവുന്നു, ആര്‍ക്കെല്ലാമോ പുരസ്‌കാരം കൊടുക്കുന്നു. ആര്‍ക്കുമറിയാത്ത അജ്ഞാതരായ ജൂറിയാണ് ഈ വികൃതി കാട്ടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് ജോണ്‍ എബ്രഹാം പുരസ്‌കാര വിതരണവും 'ചെലവൂര്‍ വേണു കല : ജീവിതം' ഡോക്യുമെന്ററി പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതെല്ലാം എന്തുകൊണ്ടാണെന്ന് ചോദിക്കരുത്. അതെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഇക്കാര്യങ്ങളൊക്കെ 'അന്യായമാണെന്നും' അദ്ദേഹം പറഞ്ഞു. ജൂറിയിലുള്ളവര്‍ ബോളിവുഡ് ആരാധകരാണ്. സിനിമ കാണാത്തവരും കണ്ടാല്‍ മനസ്സിലാകാത്തവരുമാണ് പുരസ്‌കാരം കൊടുക്കുന്നതെന്നും, ഇതെല്ലാം തന്റെ ആത്മഗതമാണെന്നും അടൂര്‍ വ്യക്തമാക്കി. ഇതിനു മുന്‍പ് 2016 ലും അദ്ദേഹം ദേശീയ പുരസ്‌കാര ജൂറിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ആ വര്‍ഷത്തെ ദേശീയ

More »

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഇരയായ കുടുംബത്തിന് കൈത്താങ്ങുമായി സുരേഷ് ഗോപി
സിപിഎം ഭരിച്ച തൃശ്ശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനും സഹായവുമായി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. വൃക്കരോഗിയായ ജോസഫ് സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ടു മക്കളുടെ പിതാവ് കൂടിയാണ്. കുട്ടികളുടെ ചികിത്സയ്ക്കായി ബാങ്ക് തനിക്ക് പണം നല്‍കിയില്ല എന്ന് ജോസഫ് പറഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സഹായവുമായി സുരേഷ് ഗോപി എത്തിയത്. മക്കളുടെ ചികിത്സയ്ക്കായി പണം നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. വൃക്കരോഗിയാണ് ജോസഫ്. റാണിക്ക് വയറ്റില്‍ മുഴയുണ്ടെന്ന് ഈയിടെ സ്ഥിരീകരിച്ചിരുന്നു. ഈ അവസ്ഥയിലാണ് നടന്‍ സഹായവുമായി കുടുംബത്തെ സമീപിച്ചത്. പണം ചോദിച്ചപ്പോള്‍ തരാതിരിക്കുകയും പ്രശ്‌നമാക്കിയപ്പോള്‍ ബോണ്ട് വാങ്ങി പതിനായിരം രൂപ തന്നുവെന്നുമാണ് ജോസഫ് പറഞ്ഞത്. പിന്നെ ആറു മാസം കഴിഞ്ഞ് വീണ്ടുമൊരു പതിനായിരം കൂടി

More »

രണ്‍ബീര്‍ കപൂറിന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെ സൈറ്റില്‍ തീപിടിത്തം; ഒരു മരണം
ബോളീവുഡ് താരം രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ സെറ്റിന് തീപിടിച്ച് ഒരു മരണം. അന്ധേരി വെസ്റ്റ് ചിത്രകൂട് സ്റ്റുഡിയോയില്‍ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. 32 കാരനായ മനീഷ് ദേവഷി എന്ന യുവാവാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. തൊട്ടടുത്തുള്ള കടകളില്‍ ഒന്നിന് തീപിടിക്കുകയും അത് സ്റ്റുഡിയോയിലേക്കും വ്യാപിക്കുകയുമായിരുന്നു. എട്ടോളം ഫയര്‍ എഞ്ചിനുകള്‍ അഞ്ച് മണിക്കൂറോളം ശ്രമിച്ചശേഷമാണ് തീ അണയ്ക്കാനായത്. രണ്‍ബീര്‍ കപൂറിന്റേയും ശ്രദ്ധ കപൂറിന്റേയും ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കേയാണ് അപകടം നടക്കുന്നത്.

More »

കടുവ ഓഗസ്റ്റ് 4 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ
ആമസോണ്‍ പ്രൈം വീഡിയോ മലയാളം ബ്ലോക്ക്ബസ്റ്റര്‍ കടുവയുടെ എക്‌സ്‌ക്ലൂസീവ് ഡിജിറ്റല്‍ പ്രീമിയര്‍ പ്രഖ്യാപിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം 90കളില്‍ പാലാ പ്ലാന്ററായിരുന്ന കടുവാക്കുന്നേല്‍ കുരിയാച്ചന്റെയും (പൃഥ്വിരാജ് സുകുമാരന്‍) രാഷ്ട്രീയ പ്രീണനമുള്ള ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഐജി ജോസഫ് ചാണ്ടിയുടെയും (വിവേക് ഒബ്‌റോയ്) ഏറ്റുമുട്ടലിന്റെ കഥയാണ് പറയുന്നത്. സംയുക്ത മേനോന്‍ നായിക ആകുന്ന, ആക്ഷന്‍ പായ്ക്ക് ഡ്രാമയില്‍ കുരിയച്ചന്റെയും ചാണ്ടിയുടെയും കടുത്ത മത്സരവും അതുകാരണം ഉണ്ടാകുന്ന തുടര്‍ന്നുള്ള സംഭവ വികാസങ്ങളും ആണ് ചിത്രീകരിച്ചിരിക്കുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ പ്രൈം വീഡിയോ അംഗങ്ങള്‍ക്ക് ഓഗസ്റ്റ് 4 മുതല്‍ കാണാനാകും. 'കടുവ എന്റെ ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന സിനിമയാണ്. ജീവിതത്തേക്കാള്‍ വലിയ മാസ്സ്, ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം,

More »

സംവിധായകനില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ഗീതാ വിജയന്‍
തൊണ്ണൂറുകളില്‍ മലയാളത്തില്‍ നായികയായെത്തി ശ്രദ്ധേയയായ നടിയാണ് ഗീതാ വിജയന്‍. സിനിമയില്‍ നിന്ന് തനിക്കും അക്കാലത്തു മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടി. ഒരു സംവിധായകനില്‍ നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് അവര്‍ പറയുന്നു. ചിലരുടെ ആവശ്യങ്ങളോട് 'നോ'പറഞ്ഞതിന് നിരവധി സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗീതാ വിജയന്‍ പറഞ്ഞു. 1992ല്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ആ ചിത്രത്തിന്റെ പ്രധാനിയായ സംവിധായകനില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത്.'അയാള്‍ക്ക് അന്ന് വല്യ റെപ്യൂട്ടേഷനൊന്നും ഇല്ല. പക്ഷേ നല്ല സംവിധായകനായിരുന്നു.അന്നത്തെ മിക്ക നടിമാരും അയാളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. നിരവധി നല്ല സിനിമകള്‍ അയാള്‍ ചെയ്തിട്ടുണ്ട്'.' കാര്യം നടക്കാതെ വന്നപ്പോള്‍ സെറ്റിലൊക്കെ ആവശ്യമില്ലാതെ എന്നെ ചീത്ത പറയും. ചിലര്‍ അങ്ങനെയാണ് കാര്യം നടക്കാതിരിക്കുമ്പോള്‍ എല്ലാവരുടേയും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions