സിനിമ

സിനിമാ മേഖലയില്‍ മുഴുവന്‍ പ്രശ്നമാണെന്ന് വിചാരിച്ച് ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ ഭയക്കേണ്ടതില്ല: രജിഷ വിജയന്‍
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് രജിഷ വിജയന്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത 'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനു മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചു തമിഴിലും രജിഷ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ആസിഫ് അലിയും രജിഷ വിജയനും കേന്ദ്രകഥാപാത്രങ്ങളായ 'എല്ലാം ശരിയാകും' എന്ന ചിത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്തത്. മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും, ലൈംഗികാതിക്രമങ്ങള്‍ സിനിമയിലായത് കൊണ്ട് ആഘോഷിക്കപ്പെടുകയാണെന്നും പറയുകയാണ് രജിഷ വിജയന്‍. ഒരുചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 'തീര്‍ച്ചയായും, മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്. അതില്‍ ഒരു സംശയവുമില്ല. ഏകദേശം ആറ് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. സിനിമാ

More »

വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി; മറ്റൊരു രാജ്യത്തേക്ക് കടന്നതായി സംശയം
കൊച്ചി : നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ദുബായിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കടന്നതായാണ് സൂചന. പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം. വിജയ് ബാബുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഇത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയും വരെ ദുബായില്‍ തങ്ങാനായിരുന്നു വിജയ് ബാബുവിന് ലഭിച്ച

More »

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല; ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ജോജു ജോര്‍ജിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്താം തീയതിയാണ് ഇടുക്കി ആര്‍.ടി.ഒ നടന്‍ ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആര്‍.ടി.ഒ ഓഫീസില്‍ എത്തുമെന്ന് ജോജു അറിയിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും തയ്യാറായില്ല. ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ജോജുവിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്. ആറുമാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തില്‍

More »

ഇഡിയ്ക്കു മുമ്പില്‍ എത്തുന്നത് ഒഴിവാക്കാന്‍ മോഹന്‍ലാല്‍
പുരാവസ്‌തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യംചെയ്യുന്നതു നീളും. കേസന്വേഷിക്കുന്ന രണ്ട്‌ ഉദ്യോഗസ്‌ഥരെ അടിയന്തരമായി ഡല്‍ഹിയ്‌ക്കു വിളിപ്പിച്ച സാഹചര്യത്തിലാണിത്‌. ഈയാഴ്‌ച ചോദ്യംചെയ്യലിനു ഹാജരാകാന്‍ ഇ.ഡി കഴിഞ്ഞാഴ്‌ച മോഹന്‍ലാലിനു നോട്ടീസ്‌ അയച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി. മേഖലാ ഓഫീസില്‍ നേരിട്ട് എത്തണമെന്നായിരുന്നു നിര്‍ദേശം. അതേസമയം മോഹന്‍ലാല്‍ നേരിട്ടു ഹാജരാകാന്‍ സാധ്യതയില്ലെന്നും അഭിഭാഷകന്‍ ഹാജരായി വിശദീകരണം നല്‍കുമെന്നാണ്‌ വിവരം. അഭിഭാഷകന്റെ വിശദീകരണം തൃപ്‌തികരമല്ലെങ്കിലേ മോഹന്‍ലാല്‍ നേരിട്ടു ഹാജരാകേണ്ടി വരൂവെന്നാണു വിലയിരുത്തല്‍. മോന്‍സണ്‍ കേസിനു പുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടു മറ്റൊരു കേസില്‍ക്കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കേണ്ടതു അനിവാര്യമാണെന്നാണ്‌ ഇ.ഡി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

More »

നിവിന്‍ പോളിയുടെ പുതിയ നായികയെ പരിചയപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്‌
'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമയിലെ നായിക മാളവിക ശ്രീനാഥിനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. 'നിവിന്‍ പോളിയ്‌ക്കൊപ്പം എന്റെ പുതിയ സിനിമയില്‍ ഏറെ കഴിവുകളുള്ള മാളവികയെ അവതരിപ്പിക്കുന്നതില്‍ ഞാനേറെ സന്തോഷത്തിലാണ്. ഏറെ സവിശേഷകളുള്ളൊരു വ്യക്തിയാണ് നിങ്ങള്‍, നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു, ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ചൊരു ദിവസമാണ്. ഒരു പുതിയ തുടക്കം. ഒരു ദിവസം നിങ്ങള്‍ ഈ ഇന്‍ഡസ്ട്രിയില്‍ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ', എന്നാണ് റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അടുത്തിടെ മധുരം എന്ന സിനിമയിലും മാളവിക അഭിനയിച്ചിരുന്നു. നിവിന്‍ പോളിക്കൊപ്പം ഈ ചിത്രത്തില്‍ സിജു വിത്സന്‍, സൈജു കുറുപ്പ്,

More »

ഗ്ലാമറസാകുന്നതല്ല പ്രശ്‌നം: ഐറ്റം ഡാന്‍സിനോട് താത്പര്യമില്ലാത്തതിന്റെ കാരണം പറഞ്ഞ് രജിഷ വിജയന്‍
മികച്ച വേഷങ്ങള്‍ക്കൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് രജിഷ വിജയന്‍. ആസിഫ് അലിയും രജീഷ വിജയനും കേന്ദ്രകഥാപാത്രങ്ങളായ 'എല്ലാം ശരിയാകും' എന്ന ചിത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഇപ്പോഴിതാ ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ടുള്ള താരത്തിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഐറ്റം ഡാന്‍സ് കളിക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്നും, അതിന് കാരണങ്ങളുണ്ടെന്നും രജിഷ പറയുന്നു. 'ഐറ്റം ഡാന്‍സ് കളിക്കാന്‍ എനിക്ക് ഇഷ്ടമല്ല. ഗ്ലാമറസായുള്ള റോളുകളോ, അല്ലെങ്കില്‍ ആ രീതിയിലുള്ള വസ്ത്രങ്ങള്‍ ഇടില്ല എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അത് പോലുള്ള വേഷങ്ങള്‍ ഞാന്‍ അശ്ലീലമായി കാണാത്തിടത്തോളം എനിക്ക് അതില്‍ പ്രശ്‌നമില്ല എന്റെ ശരീരത്തിന് അനുയോജ്യമാണെങ്കില്‍ ഞാന്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കും. കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്നത് പോലുള്ള പ്രശനങ്ങളൊന്നും എനിക്കില്ല. അത് ഭംഗിയായും

More »

കെജിഎഫ് ചാപ്റ്റര്‍ 3 വരുന്നു, പുതിയ വിവരങ്ങള്‍ പുറത്ത്
യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം കെ.ജി.എഫ് ചാപ്ടര്‍ 2 റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സോഷ്യല്‍മീഡിയയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളും സിനിമാപ്രേമികള്‍ക്കിടയില്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ മൂന്നാം ഭാഗത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. മൂന്നാംഭാഗം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. 2024 ല്‍ റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ അറിയിച്ചു. മാര്‍വല്‍ ശൈലിയുള്ള ചിത്രമായിരിക്കും കെ.ജി.എഫ് ചാപ്ടര്‍ 3. അതേസമയം 1180 കോടി രൂപയാണ് കെ.ജി.എഫ് ചാപ്ടര്‍ 2 വാരിക്കൂട്ടിയത്. ഇന്ത്യയില്‍ നിന്ന് 420 കോടി രൂപയും. ഏപ്രില്‍ 14ന് റിലീസ് ചെയ്ത ചിത്രം ആസ്വാദക മനസ് കീഴടക്കി യാത്ര തുടരുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം നേടുന്ന

More »

'അമ്മ'യുടെ ആരും ഇപ്പോ ആ അപ്പനെ നോക്കുന്നില്ല; ടിപി മാധവനെപ്പോലെയുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി
സിനിമാ രംഗത്ത് പ്രവര്‍ത്തിച്ച് അവസാനം ആരും നോക്കാനില്ലാത്തവരെ സംരക്ഷിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് തീരുമാനിച്ചു. ഇവര്‍ക്കായി ഒരു കെട്ടിടം പണിയാന്‍ പോകുന്നുവെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന പരിപാടിയില്‍ വച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന. ധൈര്യമായി അഭിനയിച്ചോളാനും ഭാവിയില്‍ ആരും നോക്കാന്‍ ഇല്ലാതെ വന്നാല്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. 'മാധവന്‍ ചേട്ടനെ കണ്ടതാണ് തീരുമാനത്തിന് പിന്നില്‍. അറുന്നൂറോളം സിനിമയില്‍ അഭിനയിച്ച മാധവന്‍ ചേട്ടന്‍ എങ്ങനെ ഗാന്ധി ഭവനില്‍ എത്തിയെന്ന് താന്‍ ചിന്തിച്ചു. ഗാന്ധി ഭവനില്‍ അദ്ദേഹം നൂറ് ശതമാനം സുരക്ഷിതനാണ്. പക്ഷേ ആര്‍ക്കും അങ്ങനെ എത്തേണ്ടി വരും. ഇന്നൊരു മാധവന്‍ ചേട്ടനാണെങ്കില്‍ നാളെ ഒരു സജി ചെറിയാന്‍. ആര്‍ക്കും അവിടെ എത്തേണ്ടി വരും'- സജി ചെറിയാന്‍ പറഞ്ഞു. 'അമ്മ'യുടെ ആദ്യത്തെ

More »

വിജയ് ബാബുവിനെ കുടുക്കിയത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകര്‍- അമ്മ
നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ ചിലര്‍ കുടുക്കിയതാണെന്ന് അമ്മ മായാ ബാബു. ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട് അവര്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി. മകനെതിരെ നടി നല്‍കിയത് വ്യാജ പരാതിയാണെന്നും പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണെന്നും മായ ബാബു പരാതിയില്‍ ആരോപിക്കുന്നു. അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും വിജയ് ബാബുവിന്റെ അമ്മ പരാതിയില്‍ പറയുന്നു. അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ യു എ ഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇന്റര്‍പോള്‍ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ കോടതി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions