പ്രതീക്ഷകള്‍ തകിടം മറിച്ചു ഒക്ടോബറില്‍ പണപ്പെരുപ്പം 2.3 ശതമാനത്തില്‍
മോര്‍ട്ട്ഗേജ് നിരക്ക് കുറയുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി ഒക്ടോബറില്‍ പണപ്പെരുപ്പം 2.3 ശതമാനത്തിലേക്ക് കുതിച്ചു. ബജറ്റ് പ്രഖ്യാപനങ്ങള്‍ ബ്രിട്ടനിലെ മോര്‍ട്ട്ഗേജ് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുകയാണ്. എനര്‍ജി നിരക്കുകളിലെ വര്‍ദ്ധനവാണ് പണപ്പെരുപ്പം കൂടാനുള്ള പ്രധാന കാരണം. സെപ്റ്റംബറില്‍ മൂന്ന് വര്‍ഷത്തെ കുറഞ്ഞ നിരക്കായ 1.7 ശതമാനത്തിലേക്ക് താഴ്ന്ന ശേഷമാണ് ഈ തിരിച്ചുകയറ്റം.
പണപ്പെരുപ്പം 2.2 ശതമാനം വരെ എത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഈ പ്രതീക്ഷയും കടന്നാണ് നിരക്ക് നിന്നത്. ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന എനര്‍ജി പ്രൈസ് ക്യാപ്പിലെ 9.5% വര്‍ദ്ധനവാണ് ഇതില്‍ പ്രധാന സംഭാവന നല്‍കിയത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്യാസിനും, വൈദ്യുതിക്കും ചെലവേറിയതാണ് പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കിയതെന്ന് ഒഎന്‍എസ് വ്യക്തമാക്കി. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2 ശതമാനത്തിന്
More »
കാത്തിരിപ്പിനൊടുവില്‍ പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബേസ് റേറ്റ് 4.75 ശതമാനത്തിലേക്ക് താഴ്ത്തി
ഇടവേളയ്ക്ക് ശേഷം അടിസ്ഥാന പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. വിപണിയുടെ പ്രതീക്ഷയ്ക്ക് ഒപ്പം ബേസ് റേറ്റ് 4.75 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്ര ബാങ്കിന്റെ മോണിറ്റി പോളിസി കമ്മിറ്റി തയ്യാറായി. മോണിറ്ററി പോളിസി കമ്മിറ്റി ഐക്യകണ്ഠേനയാണ് തീരുമാനം കൈക്കൊണ്ടത്.
എങ്കിലും റേച്ചല്‍ റീവ്സിന്റെ പ്രഥമ ബജറ്റ് രാജ്യത്തെ പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴിയൊരുക്കുമെന്ന് ബാങ്ക് പ്രവചിക്കുന്നു. അതിനാല്‍ പലിശ നിരക്ക് വീണ്ടും താഴാനുള്ള സാധ്യത കുറവാണ്. അടുത്ത രണ്ട് വര്‍ഷക്കാലത്ത് അര ശതമാനം പോയിന്റെങ്കിലും പണപ്പെരുപ്പം വര്‍ദ്ധിക്കാന്‍ ബജറ്റ് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ മുന്‍പ് പ്രതീക്ഷിച്ച വേഗത്തിലൊന്നും പലിശ നിരക്ക് കുറയില്ലെന്നാണ് സൂചന. 2027 ആദ്യ പാദത്തില്‍ മാത്രമാകും പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തില്‍ സ്ഥായിയായി നില്‍ക്കുകയെന്നും കരുതുന്നു.
അതേസമയം റേച്ചല്‍ റീവ്സിന്റെ നികുതി, കടമെടുപ്പ്
More »
ബജറ്റിന്റെ തുടര്‍ചലനങ്ങള്‍: 18 മാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് പൗണ്ട്
ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ നികുതി ബോംബിന്റെ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങി. 18 മാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരിക്കുകയാണ് പൗണ്ട്. ഡോളറിനെതിരെ 1.30 ല്‍ നിന്ന് പൗണ്ട് മൂല്യം 1.28 ആയി ഇടിഞ്ഞു. ഡോളറിനെതിരെ ഒരു മാസം മുമ്പ് പൗണ്ട് 1.33 എന്ന നിലയിലെത്തിയതായിരുന്നു. രൂപയ്ക്കെതിരെ 108.44 എന്ന നിലയിലും പൗണ്ട് മൂല്യം കുറഞ്ഞു. നേരത്തെ 111.22 എന്ന നിലയിലെത്തിയിരുന്നു.
ഈ വര്‍ഷം ഡോളറിന് എതിരെ സ്റ്റെര്‍ലിംഗ് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്നാണ് അനലിസ്റ്റുകളുടെ നേരത്തെയുള്ള പ്രവചനം . 1.35 ഡോളര്‍ വരെ എത്തുമെന്നാണ് യുഎസ് ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം. എന്നാല്‍ അതൊക്കെ തെറ്റുകയാണ്.
പലിശ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കിടയില്‍ ഇല്ലാതായതോടെയാണ് പൗണ്ടിന്റെ മൂല്യം നേരത്തെ ഉയര്‍ന്നത് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ ലേബര്‍ പാര്‍ട്ടി
More »
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഓരോ അവലോകന യോഗത്തിലും പലിശ നിരക്കില്‍ മാറ്റം വരുത്തുമോയെന്ന പ്രതീക്ഷയിലാണ് ഏവരും. ഇത്തവണത്തെ അവലോകന യോഗത്തില്‍ പലിശനിരക്കില്‍ നേരിയ കുറവുണ്ടാകുമെന്നാണ് സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് അഞ്ചു ശതമാനത്തില്‍ നിന്ന് 4.75 ശതമാനമായി കുറക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
പണപ്പെരുപ്പം ആഗസ്തിലെ 2.2 ശതമാനത്തില്‍ നിന്ന് സെപ്തംബറില്‍ 1.7 ശതമാനമായി കുറഞ്ഞിരുന്നു. പലിശ നിരക്കു കുറയ്ക്കുന്നതിന് അനുകൂലമാണ് പല സാഹചര്യവും
സാധനങ്ങളുടെ വിലയില്‍ മൂന്നു വര്‍ഷത്തിലേറെയായി ഉണ്ടായിരിക്കുന്ന കുറവാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ കണക്ക് പ്രകാരം 2023 ഒക്ടോബര്‍ മാസവുമായി താരതമ്യപ്പെടുത്തിയാല്‍ ഈ മാസം ഭക്ഷ ഉല്‍പ്പന്ന വിലയില്‍ 0.8 ശതമാനം കുറവുണ്ടായി.
ഉല്‍പ്പന്നങ്ങളുടെ വില ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 2.1
More »
പണപ്പെരുപ്പ നിരക്ക് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞ നിലയില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്കുകള്‍ കുറയ്ക്കാം
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന രണ്ടു പോയിന്റ് എന്ന നിരക്കിലും താഴെയെത്തി പലിശ നിരക്കുകള്‍. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് യുകെയുടെ പണപ്പെരുപ്പം ഈ നിലയിലേക്ക് താഴുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ വരെയുള്ള 12 മാസങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് 1.7 ശതമാനത്തിലാണ്. ഇതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള വഴി എളുപ്പമായിരിക്കുകയാണ്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചാല്‍ ക്രിസ്മസിന് മുന്‍പ് രണ്ട് വട്ടമെങ്കിലും പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയായാല്‍ ലക്ഷക്കണക്കിന് വരുന്ന മോര്‍ട്ട്ഗേജുകാര്‍ക്ക് വലിയ ആശ്വാസമാകും.
ആഗസ്റ്റ് മാസത്തില്‍ 2.2 ശതമാനത്തിലേക്ക് പണപ്പെരുപ്പം ഉയര്‍ന്നിരുന്നു, ജൂലൈയില്‍ ഇത് മാറ്റമില്ലാതെ തുടര്‍ന്നു. ഭക്ഷണം, വസ്ത്രം പോലുള്ള ദൈനംദിന ഉത്പന്നങ്ങളുടെ വില അനുസരിച്ചാണ് പണപ്പെരുപ്പം അളക്കുന്നത്.
More »
മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍; ചെറുകിട ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് വര്‍ധിപ്പിക്കുന്നു; പലിശ നിരക്ക് കുറയ്ക്കല്‍ അനിശ്ചിതത്വത്തില്‍
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം രൂക്ഷമാകുന്നത് യുകെയിലെ മോര്‍ട്ട്ഗേജ് കാര്‍ക്ക് കടുത്ത വെല്ലുവിളിയാകുന്നു. യുകെയില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നതിനിടെ മിഡില്‍ ഈസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം വ്യാപിക്കുന്നത് തിരിച്ചടിയാകുന്നു. പലിശ നിരക്ക് കുറയുന്നതും കാത്തിരിക്കുന്ന ഘട്ടത്തിലാണ് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യ ഒട്ടാകെ വ്യാപിക്കുന്നത്. ഇസ്രയേല്‍- ഇറാന് യുദ്ധ സാധ്യതയും വെല്ലുവിളിയാണ്. ഇത് എണ്ണവിലയെ സ്വാധീനിക്കുമെന്ന ആശങ്കയിലാണ് ധനവിപണി.
വിന്റര്‍ സീസണില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം രൂക്ഷമാകുന്നത്. ഇതോടെ മോര്‍ട്ട്ഗേജ് നിരക്ക് കുറയുമെന്ന് കരുതിയവര്‍ക്ക് നിരാശയാണ് ഫലം. ലെന്‍ഡര്‍മാര്‍ കടം കൊടുക്കുന്നതിന്റെ ചെലവ് നിശ്ചയിക്കുന്ന സ്വാപ്പ് റേറ്റുകള്‍ കഴിഞ്ഞ
More »
പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിന് സാധ്യത മങ്ങുന്നു? മോര്‍ട്ട്ഗേജുകാര്‍ക്ക് വീണ്ടും നിരാശ
ലക്ഷണക്കിന് വരുന്ന മോര്‍ട്ട്ഗേജുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിന് സാധ്യത മങ്ങുന്നു. ശക്തമായ തോതില്‍ പലിശ നിരക്കുകള്‍ കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ തിരിച്ചടി.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ അമേരിക്കയില്‍ കഴിഞ്ഞ മാസം 254,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി കണക്കുകള്‍ പുറത്തുവന്നതോടെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ കൂടുതല്‍ ജാഗ്രതാ പരമായ നിലപാട് സ്വീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
കൂടാതെ ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ അതിവേഗത്തിലും, വളരെ നേരത്തെയും വെട്ടിക്കുറയ്ക്കുന്നതിനെതിരെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റ് ഹൗവ് പില് മുന്നറിയിപ്പ് നല്കി. ഒരു ദിവസം മുന്‍പ് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി പങ്കുവെച്ച വാക്കുകളില്‍ നിന്നും നേര്‍വിപരീതമാണ് ഈ പ്രസ്താവന.
More »
മോര്‍ട്ട്ഗേജ് നിരക്കില്‍ പ്രതീക്ഷ സമ്മാനിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി; പലിശ നിരക്ക് വെട്ടിക്കുറയ്ക്കലുകള്‍ നടപ്പാകും
ബ്രിട്ടന് ഏറെ നാളായി കാത്തിരിക്കുന്ന വാക്കുകളാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രു ബെയ്ലി ഇന്നലെ പറഞ്ഞത്. പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് വേഗത ആര്‍ജ്ജിക്കുമെന്നാണ് ബെയ്ലിയുടെ വാക്കുകള്‍. രാജ്യത്തെ മോര്‍ട്ട്ഗേജുകാര്‍ ഏറെ നാളായി കാത്തിരുന്ന വാക്കുകളാണ് ഇത്.
പണപ്പെരുപ്പം നിയന്ത്രണത്തില്‍ തുടര്‍ന്നാല്‍ കടമെടുപ്പ് ചെലവുകളില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് ആന്‍ഡ്രൂ ബെയ്ലിയുടെ സന്ദേശം. നിരക്കുകള്‍ ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് ആവര്‍ത്തിച്ചിരുന്ന ഗവര്‍ണറുടെ നിലപാട് മാറ്റം ഏറെ ശ്രദ്ധനേടുകയാണ്.
അതേസമയം, മിഡില്‍ ഈസ്റ്റില്‍ ഉയരുന്ന സംഘര്‍ഷം എണ്ണവില കുതിക്കാന്‍ ഇടയാക്കുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. യുഎസ് ഡോളറിനെതിരെ പൗണ്ട് 1 ശതമാനത്തോളം താഴുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റിലാണ് കേന്ദ്ര ബാങ്ക് പലിശകള്‍ 5.25 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറച്ചത്. 2020 മാര്‍ച്ചിന്
More »
പൗണ്ടിന് നല്ലകാലം തുടരുന്നു; രൂപയ്ക്കെതിരെ റെക്കോര്‍ഡ് നേട്ടത്തില്‍; ഡോളറിനെതിരെയും മികച്ചനില
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ അഞ്ചു ശതമാനത്തില്‍ നിലനിര്‍ത്തിയതിനു പിന്നാലെ പൗണ്ടിന് കുതിപ്പ്. രൂപയ്ക്കെതിരെ 111.22 എന്ന ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണ് പൗണ്ട് തുടരുന്നത്. ഇതോടെ നാട്ടിലേയ്ക്ക് പണമയക്കാനുള്ള പ്രവാസികളുടെ താല്‍പ്പര്യം കൂടിയിട്ടുണ്ട്. ഡോളറിനെതിരെ 1.33 എന്ന നിലയിലും തുടരുന്നു.
യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് കറന്‍സി കരുത്തു നേടിയത്. ഈ വര്‍ഷം ഡോളറിന് എതിരെ സ്റ്റെര്‍ലിംഗ് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്നാണ് അനലിസ്റ്റുകളുടെ പക്ഷം. 1.35 ഡോളര്‍ വരെ എത്തുമെന്നാണ് യുഎസ് ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം.
2022 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയിലേക്കാണ് ഇത് നീങ്ങിയത്. കറന്‍സി ശക്തമായ നിലയിലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മികച്ച സാമ്പത്തിക വളര്‍ച്ചയും, യുഎസില്‍ കുത്തനെയുള്ള പലിശ
More »