ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്സ് ലേലത്തില്‍ പിടിക്കാന്‍ ബോബി ചെമ്മണ്ണൂര്‍; വില മൂന്നു കോടിയോളം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് ലേലത്തില്‍ പിടിക്കാനൊരുങ്ങി വ്യവസായി ബോബി ചെമ്മണ്ണൂര്‍. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ തന്റെ ആഡംബര വാഹനവും ട്രംപ് വില്ക്കാന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതായി ബോബി ചെമ്മണ്ണൂര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ അറിയിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ ഓട്ടോഗ്രാഫും കാറിനൊപ്പം ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നത് വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിത്.
കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രധാനപ്പെട്ട ലേല വെബ്സൈറ്റായ മേകം ഓക്ഷന്സില് ഈ വാഹനം പ്രത്യക്ഷപ്പെട്ടത്. 2010 മോഡല്‍ ബ്ലാക്ക് നിറത്തിലുള്ള റോള്‍സ് റോയിസ് ഫാന്റം കാറാണ് ഇത്. മെകം ഓക്ഷന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിലാണ് കാര്‍ ലേലത്തിന് ഇട്ടിരിക്കുന്നത്. ഏതാണ്ട് 2.9 കോടി
More »
ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സ് മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
മാനന്തവാടി : ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം മാനന്തവാടിയില്‍ 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി എംഎല്‍എ ഒ.ആര് കേളു, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഇ.കെ രത്നവല്ലി, മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.വി.എസ് മൂസ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സിനി ബാബു, അഡ്വ : സിന്ധു സെബാസ്റ്യന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
സ്വര്‍ണത്തിന്റെ ആദ്യവില്പന മെറി ആന്റണി, ഡയമണ്ടിന്റെ ആദ്യവില്പന റംഷിത ഷൗക്കത്ത് എന്നിവര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ രോഗികള്‍ക്കുള്ള ധനസഹായ വിതരണം ഡോ. ബോബി ചെമ്മണൂര്‍ നടത്തി. മാനന്തവാടി മൈസൂര്‍ റോഡിലുള്ള മാള്‍ ഓഫ് കല്ലാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച ഷോറൂമില്‍
More »
ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സ് മാനന്തവാടിയില്‍
മാനന്തവാടി : ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ജനുവരി 6 ബുധനാഴ്ച മാനന്തവാടി മൈസൂര്‍ റോഡിലുള്ള മാള്‍ ഓഫ് കല്ലാട്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രാവിലെ 10 :30ന് ഗവണ്മെന്റിന്റെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നടക്കുന്ന ചടങ്ങില്‍ 812 km റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 28 വരെ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. BIS ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയിലും ഡയമണ്ട് ആഭരണങ്ങള്‍ പണി ക്കൂലിയില് 50% വരെ ഡിസ്കൗണ്ടോടുകൂടിയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. കൂടാതെ വിവാഹ പാര്‍ട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഒരുക്കിയിരിക്കുന്നു. ജനുവരി 6 മുതല്‍ ഫെബ്രുവരി 28 വരെ പര്‍ച്ചേയ്സ് ചെയ്യുന്നവരില്‍
More »
കോവിഡ് പ്രതിസന്ധിയില്‍ നിന്നും യുകെ സമ്പദ് വ്യവസ്ഥ അതിവേഗം കരകയറും!
യൂറോപ്യന്‍ യൂണിയനുമായുള്ള ഡീലും കോവിഡ് വാക്സിന്റെ വരവും മൂലം യുകെയുടെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പ്രതിസന്ധിയില്‍ നിന്നും കരകയറുമെന്നു പ്രവചനം. ഇത് പ്രകാരം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏറ്റവും വേഗതയാര്‍ന്ന നിരക്കിലായിരിക്കും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം പുനരുജ്ജീവനം നടത്താന്‍ പോകുന്നത്. 2021ല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയില്‍ എട്ട് ശതമാനം വളര്‍ച്ചയാണുണ്ടാകാന്‍ പോകുന്നത്. യുകെ യൂണിയനില്‍ നിന്നും പൂര്‍ണമായി വിട്ട് പോകുന്ന വേളയിലാണ് പ്രവചനം പുറത്ത് വന്നത്.
ലോക്ക്ഡൗണിനിടെ ബ്രിട്ടീഷുകാര്‍ സമ്പാദിച്ച ബില്യണ്‍ കണക്കിന് പൗണ്ടുകള്‍ ചെലവഴിക്കുന്നതിനെ തുടര്‍ന്നാണ് സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകരയറുകയെന്നും വിദഗ്ധര്‍ പറയുന്നു. പുതിയ പ്രവചനമനുസരിച്ച് ദേശീയ വരുമാനത്തില്‍ 2021ല്‍ എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തും.
More »
'ട്രിബ്യൂട്ട് ടു മറഡോണ' സൗഹൃദ ഫുട്ബോള്‍ മത്സരം ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അനുസ്മരണാര്‍ത്ഥം കാലിക്കറ്റ് പ്രസ് ക്ലബ്ബ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടുകൂടി നടത്തിയ സൗഹൃദ ഫുട്ബോള്‍ മത്സരം മറഡോണയുടെ ഉറ്റ സുഹൃത്തായ ഡോ. ബോബി ചെമ്മണൂര്‍ ഫുട്ബോള്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു.
മനസ് നിറയെ ഫുട്ബോളും സ്നേഹവുമായി ജീവിച്ച മറഡോണക്ക് മലബാറിന്റെ ആദരമാണ് ഈ ഫുട്ബോള്‍ മത്സരമെന്നു ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു.
More »
മറഡോണയുടെ മറക്കാത്ത ഓര്‍മകളുമായി ഡോ ബോബി ചെമ്മണൂര്‍
തന്റെ പ്രിയ സുഹൃത്തും തന്റെ സ്ഥാപനമായ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ബ്രാന്‍ഡ് അംബാസ്സഡറുമായിരുന്ന മറഡോണയുമായി ഉണ്ടായിരുന്ന നല്ല ബന്ധത്തിന്റെ ഓര്‍മ്മകള്‍ പങ്കു വച്ച് ഡോ ബോബി ചെമ്മണൂര്‍.
ടെലിവിഷനില്‍ ഫുട്ബോള്‍ കളി കണ്ടാണ് മറഡോണയുടെ ആരാധകനായത് ടെലിവിഷന്‍ സ്ക്രീനില്‍ മറഡോണയെ തൊട്ടുനോക്കാറുണ്ടായിരുന്നു..ദുബായില്‍ വെച്ചാണ് അദ്ദേഹത്തിനെ കാണാന്‍ വേണ്ടി
More »
ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കില്‍ അത് മറഡോണയെന്ന് ബോബി ചെമ്മണ്ണൂര്‍
പണത്തോട് ആര്ത്തിയില്ലാത്ത സമ്പാദിക്കാനറിയാത്ത വ്യക്തിയാണ് മറഡോണയെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. മറഡോണയെ കേരളത്തിലെത്തിച്ച ഓര്‍മ്മകളും ചെമ്മണ്ണൂരിനുണ്ട്. വെറും ഫുട്ബോളറായല്ല തോന്നിയതെന്നും ബോബി അനുസ്മരിച്ചു. ലോകത്ത് നുണ പറയാന്‍ അറിയാത്ത മനുഷ്യനാണ്. മറഡോണയോടുള്ള സ്നേഹവും ആരാധനയും കൂടിയെന്നും ബോബി വ്യക്തമാക്കുന്നു.
ഒരു ബ്രാന്‍ഡ് അംബാസിഡര്‍ എന്നതിലപ്പുറം
More »