പുകവലി ഉപേക്ഷിക്കുന്നതിനായുള്ള എന്‍എച്ച്എസിന്റെ ഗുളിക ചികിത്സയ്ക്ക് മികച്ച ഫലം
പുകവലി ആരോഗ്യത്തിനു ഹാനികരം ആണെങ്കിലും അത് ഉപേക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പോലും അതിനു കഴിയാറില്ല. അത്രയ്ക്കുണ്ട് അതിന്റെ സ്വാധീനം. ഇടയ്ക്കു ഇ സിഗരറ്റ് പോലുള്ളവ എത്തിയെങ്കിലും അതും ആരോഗ്യത്തിനു ദോഷമാണ്. പുകവലിക്കാര്‍ എന്‍എച്ച്എസിനു ബാധ്യത ആയതിനാല്‍ ഇതിനു ഫലപ്രദമായി തടയിടുവാനാണവര്‍ ശ്രമിക്കുന്നത്. അതിനു ഫലമുണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നപതിനായിരക്കണക്കിന് ആളുകള്‍ക്ക് എന്‍എച്ച് എസ് പുതിയ ചികിത്സാരീതി നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 'വരേനിക്ലൈന്‍' എന്ന ഗുളികയാണ് എന്‍എച്ച്എസ് നല്‍കുന്നത് . നേരത്തെ നല്‍കിയിരുന്ന ഗുളികയെക്കാള്‍ ഗുണമേന്മയേറിയതാണ് പുതിയ മരുന്ന് എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടി കാണിച്ചു.
ദിവസേന കഴിക്കുന്ന ഗുളിക ഫലപ്രദവും നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് ഗംമിനേക്കാള്‍
More »
ടോയ്‌ലറ്റിനെക്കാള്‍ ബാക്ടീരിയ സ്മാര്‍ട്ട് ഫോണുകളില്‍!
ടോയ്‌ലറ്റ് സീറ്റുകളെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണുകളില്‍ ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് ബ്രിട്ടനിലെ പുതിയ പഠനം. യുകെ ആസ്ഥാനമായുള്ള മെത്തകളുടെ വിതരണക്കാരായ മാറ്ററസ് നെക്സ്റ്റ് ഡേ (Mattress Next Day) നടത്തിയ ഒരു സര്‍വേയിലാണ് ഈ കണ്ടെത്തല്‍. മിക്ക ഉപകരണങ്ങളിലും അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ സ്യൂഡോമോണസ് എരുഗിനോസയുടെ (Pseudomonas aeruginosa) സാന്നിധ്യം സ്മാര്‍ട്ട് ഫോണുകളിലും കണ്ടെത്തിയതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പാറ്റയുടെ കഷ്ടത്തിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. സ്മാര്‍ട്ട് ഫോണുകള്‍ വൃത്തിയായി ഉപയോഗിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും പഠനം വ്യക്തമാക്കുന്നു. കൊച്ചു കുട്ടികള്‍ക്കടക്കം സ്മാര്‍ട്ട് ഫോണുകള്‍ കളിയ്ക്കാന്‍ കൊടുക്കുന്നതും വലിയ റിസ്‌ക്കാണ്.
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗവും ശുചിത്വ നിലവാരവും തമ്മില്‍ പരസ്പര ബന്ധമുള്ളതിനാല്‍ ഈ കണ്ടെത്തല്‍ ഗൗരവകരമായി
More »
ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചത് കോവിഡ് എംആര്‍എന്‍എ വാക്സിനെന്ന് പഠനറിപ്പോര്‍ട്ട്
ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചത് കോവിഡ് 19 എംആര്‍എന്‍എ വാക്സിനെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. അമേരിക്കയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മയാ ഇ ക്ലിനികല്‍ മെഡിസിന്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്. 2019 ലെ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തിയും അതിന്റെ ക്ലിനിക്കല്‍ സവിശേഷതകളും വാക്സിനുമായി ബന്ധപ്പെട്ട മയോകാര്‍ഡിറ്റിസ് അല്ലെങ്കില്‍ സി - വാം ഉം സി- വാം മൂലമുള്ള കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്നങ്ങള്‍ എന്നിവയാണ് പഠന വിധേയമാക്കിയത്. കുട്ടികളിലും യുവാക്കളിലുമാണ് പ്രധാനമായും പഠനം നടത്തിയത്.
വളരെ പെട്ടെന്ന് വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിനുകള്‍ രോഗവ്യാപനം ഫലപ്രദമായി ചെറുത്തു എങ്കിലും പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കയുയര്‍ന്നിരുന്നു. അമേരിക്കയില്‍ ഉപയോഗിച്ചിരുന്ന വാക്സിനുകളിലൊന്ന് മെസ്സഞ്ചര്‍ റൈബോ ന്യൂക്ലിക് ആസിഡ് (എം ആര്‍ എന്‍ എ)
More »
ഇഷ്ട ഭക്ഷണങ്ങള്‍ തന്നെ യുകെ ജനതയെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു!
യുകെ ജനതയില്‍ രക്ത സമ്മര്‍ദ്ദം വലിയ തോതില്‍ ഉയരുമ്പോഴും ഇതിന്റെ കാരണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. എന്നാല്‍ ഈ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഹൃദ്രോഗത്തിലേക്ക് നയിക്കുമെന്നത് ആരും ഗൗരവമായി എടുക്കുന്നില്ല. രക്തസമ്മര്‍ദ്ദ തോത് ഉയരുന്നതിന്റെ കാരണം കണ്ടെത്താനാകാതെ നാലു മില്യണ്‍ ജനങ്ങള്‍ കഴിയുകയാണ്. ഇഷ്ട ഭക്ഷണങ്ങള്‍ ആണ് ഇവിടെ വില്ലനാകുന്നത്. അധിക ഉപ്പ് അടങ്ങിയ ജങ്ക് ഫുഡ് പ്രിയം ആണ്പ ലപ്പോഴും ഗുരുതര രോഗങ്ങളിലേക്ക് ജനത്തെ തള്ളിവിടുന്നത്.
ഹൃദയാരോഗ്യം വീണ്ടെടുക്കാന്‍ നല്ല ഭക്ഷണ ശീലങ്ങള്‍ വേണം. പ്രഷര്‍ ഉയരാനുള്ള പ്രധാന കാരണം ഉപ്പാണ്. പ്രിയ ഭക്ഷണങ്ങളിലെല്ലാം ഉപ്പിന്റെ തോത് വളരെ കൂടുതലാണ്. ഇത് രക്തസമ്മര്‍ദ്ദം കൂട്ടി ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് മറന്നുപോകുന്നു. ചാരിറ്റി ബ്ലഡ് പ്രഷര്‍ യുകെ സുപ്രാധന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
രക്തസമ്മര്‍ദ്ദം പലപ്പോഴും തിരിച്ചറിയാതെ പോകുന്നത്
More »
അല്‍ഷിമേഴ്സിനെതിരെ കണ്ടെത്തിയ മരുന്നിന് അനുമതി നല്‍കി ബ്രിട്ടന്‍; വില 20,000 പൗണ്ട്!
അല്‍ഷിമേഴ്‌സ് ലക്ഷണങ്ങളെ കുറച്ചുകൊണ്ടു വരാന്‍ സഹായിക്കുന്ന ലെക്കാനെമാബ് എന്ന വിലയേറിയ മരുന്നിന് ബ്രിട്ടന്‍ അനുമതി നല്‍കി. അധികൃതരുടെ അസാധാരണമായ ഡബിള്‍ ഹെഡര്‍ വിശകലനത്തിന് ശേഷമാണ് ഈ മരുന്ന് തികച്ചും സുരക്ഷിതമാണെന്ന് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എം എച്ച് ആര്‍ എ) പ്രഖ്യാപിച്ചത്. മാത്രമല്ല, ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ക്ക് ഈ മരുന്ന് നിര്‍ദ്ദേശിക്കാമെന്നും, കാര്യക്ഷമതയുള്ളതാണെന്നും ഏജന്‍സി സ്ഥിരീകരിച്ചു. അതേസമയം, ചെലവേറിയ മരുന്നായതിനാല്‍ സാധാരണക്കാരുടെ ചികിത്സയ്ക്കായി ഇത് ലഭ്യമായേക്കില്ല എന്ന് ഒരു എന്‍ എച്ച് എസ്സ് വാച്ച് ഡോഗും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതായത്, നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഫൊര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സെലന്‍സ് (എന്‍ ഐ സി ഇ) തീരുമാനം വ്യക്തമാക്കുന്നത് അല്‍ഷിമേഴ്‌സ് രോഗത്തിന് ഫലപ്രദമായ ആദ്യത്തെ മരുന്ന് സ്വകാര്യ ചികിത്സയ്ക്ക്
More »
ടൈപ്പ് 2 പ്രമേഹത്തെ മറികടക്കാന്‍ എന്‍എച്ച്എസ് സൂപ്പും ഷേക്ക് ഡയറ്റും
എന്‍എച്ച്എസ് വാഗ്ദാനം ചെയ്യുന്ന ഒരു ദിവസം 900 കലോറിയുള്ള ലിക്വിഡ് ഡയറ്റിലൂടെ ആളുകള്‍ക്ക് അവരുടെ ടൈപ്പ് 2 പ്രമേഹം മാറ്റാനാകുമെന്ന് റിപ്പോര്‍ട്ട് . സൂപ്പില്‍ ഉറച്ചുനില്‍ക്കുന്നത് വെല്ലുവിളിയാണെങ്കിലും, ഫലങ്ങള്‍ അനുകൂലമാണ്. ആരോഗ്യകരമായ ഖരഭക്ഷണങ്ങള്‍ ക്രമേണ പുനരാരംഭിക്കുന്നതിന് മുമ്പ്, ഡയറ്റര്‍മാര്‍ ഏതാനും മാസങ്ങള്‍ മാത്രം ഷേക്ക്, സൂപ്പ്, മീല്‍-റിപ്ലേസ്മെന്റ് ബാറുകള്‍ എന്നിവ കഴിക്കണം.
ക്ഷണിക്കപ്പെട്ട അനേകായിരങ്ങളില്‍, 940 പേര്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടി പൂര്‍ത്തിയാക്കി, ദി ലാന്‍സെറ്റ് ഡയബറ്റിസ് & എന്‍ഡോക്രൈനോളജി ജേണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നു.
ആളുകള്‍ക്ക് ഏറ്റവും അനുയോജ്യമായ സമീപനം കണ്ടെത്തുന്നതിന് അവരെ പിന്തുണയ്ക്കണമെന്ന് ഡയബറ്റിക്സ് യുകെ പറഞ്ഞു - അതില്‍ മരുന്ന്, ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ അല്ലെങ്കില്‍ ബാരിയാട്രിക് ശസ്ത്രക്രിയ എന്നിവ
More »
ചീര അടങ്ങിയ പ്രീ പായ്ക്കഡ് സാന്‍ഡ് വിച്ചില്‍ ഇ-കോളി ബാക്ടീരിയ: രോഗികളുടെ എണ്ണം കൂടുന്നു
യുകെയില്‍ ചീര അടങ്ങിയ പ്രീ പായ്ക്കഡ് സാന്‍ഡ് വിച്ചില്‍ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയ സംഭവത്തില്‍ 86 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്‍ഫെക്ഷന്‍ ബാധിച്ചതായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ഇതോടെ 256 ആയി. മുന്‍കരുതലെന്ന നിലയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ഇത്തരത്തിലുള്ള 60 ഓളം ഉത്പന്നങ്ങള്‍ അധികൃതര്‍ എടുത്തു മാറ്റിയിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ച എല്ലാവരും മെയ് 31ന് മുമ്പ് ലക്ഷണങ്ങള്‍ കണ്ടവരാണ്.
ചില രോഗികളുടെ സാമ്പിളുകള്‍ ഇനിയും പരിശോധിക്കേണ്ടതിനാല്‍ നിലവിലുള്ള രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുവാന്‍ സാധ്യത ഉണ്ട്. ഈ പ്രശ്നത്തിന്റെ മൂലകാരണം തിരിച്ചറിയാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് യുകെ എച്ച് എസ് എയുമായി ചേര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്തുന്ന ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സിയില്‍ നിന്നുള്ള ഡാരന്‍
More »
യുകെയിലെ കുട്ടികളുടെ ആരോഗ്യസ്‌ഥിതി മോശമാകുന്നതായി വിദഗ്ധര്‍
യുകെയിലെ കുട്ടികളുടെ ആരോഗ്യസ്‌ഥിതി അനുദിനം മോശമായി വരുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. മോശം ഭക്ഷണക്രമം, ഭക്ഷ്യ അരക്ഷിതാവസ്ഥ, ദാരിദ്ര്യം എന്നിവ മൂലം യുകെയിലെ കുട്ടികളില്‍ ഭൂരിഭാഗം പേരും ഉയരം കുറഞ്ഞവരും പൊണ്ണത്തടിയുള്ളവരും ആയി മാറുന്നതായി ഫുഡ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കുട്ടികളെ പല രോഗങ്ങള്‍ക്കും അടിമയാക്കുകയും ചെയ്യുന്നു.
റിപ്പോര്‍ട്ടില്‍ അഞ്ച് വയസ്സുള്ള കുട്ടികളുടെ ശരാശരി ഉയരം കുറയുന്നതായി പറയുന്നു. ഇതിന് പുറമെ കുട്ടികളില്‍ പൊണ്ണത്തടിയുടെ അളവ് ഏകദേശം മൂന്നിലൊന്ന് വര്‍ധിച്ചു. യുവാക്കള്‍ക്കിടയില്‍ ടൈപ്പ് 2 പ്രമേഹ രോഗനിര്‍ണയം 20ശതമാനത്തിലധികം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണിയിലെ വിലകുറഞ്ഞ അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ലഭ്യതയും പോഷകാഹാരങ്ങളുടെ കുറവ്, ഉയര്‍ന്ന ദാരിദ്ര്യം എന്നിവയാണ് റിപ്പോര്‍ട്ട് കുട്ടികളുടെ ആരോഗ്യം മോശമാകുന്നതിന്റെ കാരണങ്ങളായി
More »
യുകെയില്‍ കാന്‍സര്‍ കണ്ടെത്തുന്നതില്‍ വന്‍വീഴ്ച; 1 ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി വഷളായപ്പോള്‍
യുകെയില്‍ കാന്‍സര്‍ രോഗികളും മരണങ്ങളും കുതിച്ചുയരുമ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന കണക്ക് പുറത്തുവരുന്നു. രാജ്യത്തു കാന്‍സര്‍ കണ്ടെത്തുന്നതില്‍ വന്‍വീഴ്ച ഉണ്ടാകുന്നു എന്നാണ് കണ്ടെത്തല്‍. 1 ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി വഷളായപ്പോള്‍ മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 100,000-ലേറെ രോഗികള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത് എ&ഇയില്‍ വെച്ചെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ ആണ് പുറത്തുവന്നത്. ഈ അവസ്ഥയില്‍ രോഗം സ്ഥിരീകരിക്കുമ്പോഴേക്കും ഇത് മൂര്‍ച്ഛിച്ച് ചികിത്സ അസാധ്യമാകുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ഈ ഘട്ടത്തില്‍ ചികിത്സയ്ക്ക് ചെലവേറുകയും, ചികിത്സ ബുദ്ധിമുട്ടാകുകയും, രക്ഷപ്പെടാനുള്ള സാധ്യത കുറയുകയും ചെയ്യും.
ജിപിമാരുടെ സേവനങ്ങളിലെ അതൃപ്തി റെക്കോര്‍ഡ് കീഴടക്കുകയും, ഡയഗനോസ്റ്റിക് ടെസ്റ്റുകള്‍ക്ക് സുദീര്‍ഘമായ കാത്തിരിപ്പ്
More »