വിദേശം

ഓസ്‌ട്രേലിയയില്‍ ഭൂചലനം; പലയിടങ്ങളിലും നാശനഷ്ടങ്ങള്‍, പരിഭ്രാന്തരായി മലയാളി സമൂഹം
മെല്‍ബണ്‍ : ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം. മെല്‍ബണ്‍, വിക്ടോറിയയുടെ ഉള്‍പ്രദേശങ്ങള്‍, ന്യൂ സൗത്ത് വെയില്‍സിന്റെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ഉള്‍പ്പെടെ ഭൂചലനം അനുഭവപ്പെട്ടു. വിക്ടോറിയയുടെ പല ഭാഗങ്ങളിലും നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഡലൈഡിലും ടാസ്‌മേനിയിലെ ലോണ്സെസ്റ്റണിലും ഭൂചലനം അനുഭവപ്പെട്ടു. വിക്ടോറിയയിലെ മാന്‍സ്ഫീല്‍ഡിന് സമീപത്താണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ 9.15 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയുള്ള ഭൂചലനമാണ് രേഖപെടുത്തിയിരിക്കുന്നത്. (ഇതിന് 15 മിനിറ്റിനുശേഷം ശേഷം തുടര്‍ചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രതയുള്ളതായിരുന്നു തുടര്‍ചലനം. അതേസമയം സുനാമിയുടെ സാധ്യതയില്ലെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ

More »

കാനഡയില്‍ മൂന്നാമതും ജസ്റ്റിന്‍ ട്രൂഡോ; കേവല ഭൂരിപക്ഷമില്ല
ഒട്ടാവ : കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേയ്‌ക്കെന്ന സൂചനകള്‍ നല്‍കി കണക്കുകള്‍. കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനാണ് ജസ്റ്റിന്‍ ട്രൂഡോയുടെ തുടര്‍ഭരണ സൂചനകള്‍ നല്‍കി വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ വോട്ടുകള്‍ ഇനിയും എണ്ണിത്തീര്‍ക്കാനുണ്ട്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍, കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിലെ ആകെയുള്ള 338 സീറ്റുകളില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഇത് വരെ 156 സീറ്റുകളില്‍ മുന്നിലാണ്. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതിന് വേണ്ട കേവല ഭൂരിപക്ഷമായ 170 സീറ്റുകള്‍ എന്ന നിലയിലേയ്ക്ക് പാര്‍ട്ടി എത്തിയിട്ടില്ല. മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇത് വരെ 123 സീറ്റുകള്‍ നേടിയതായാണ് കണക്കുകള്‍ പറയുന്നത്. ജനകീയ വോട്ടുകള്‍ കൂടുതലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാണ് ലഭിച്ചത്. എന്നാല്‍ ഇതുവരെ സീറ്റുകള്‍ കൂടുതല്‍

More »

യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയുടെ വെടിവെപ്പ്: 8 പേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്
മോസ്‌കോ : റഷ്യയിലെ ഉറാള്‍ നഗരത്തിലെ പേം യൂണിവേഴ്സ്റ്റിയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് എട്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നും ഏകദേശം 800 മൈല്‍ അകലെയാണ് സംഭവം നടന്നത്. പൊലീസെത്തി കീഴ്‌പ്പെടുത്തിയ ശേഷമാണ് രംഗം ശാന്തമായത്. വെടിവെപ്പ് നടത്തിയ ആളിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി തന്നെയാണ് വെടിവെപ്പ് നടത്തിയതെന്ന് റഷ്യയുടെ ഔദ്യോഗിക അന്വേഷണ സംഘം പറഞ്ഞു. കാമ്പസിനുള്ളില്‍ പ്രവേശിച്ച് തുരുതുരെ അക്രമി വെടിവയ്ക്കുയായിരുന്നു. ഭീകരാക്രമണം ആണോ എന്നു വ്യക്തമല്ല. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കു പരുക്കേറ്റതായും റഷ്യന്‍ മാധ്യമങ്ങള്‍

More »

ഓസ്‌ട്രേലിയ വിദേശ യാത്രാ വിലക്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടി; വെട്ടിലായി മലയാളികള്‍
ഓസ്‌ട്രേലിയ വിദേശ യാത്രയ്ക്കുള്ള വിലക്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. അതോടെ ഈ വര്‍ഷവും നാട്ടില്‍ പോയി വരാമെന്നുള്ള മലയാളികളുടെ പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചു. കേരളത്തില്‍ കോവിഡ് കേസുകള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നതും ഒക്ടോബറില്‍ ഇന്ത്യയില്‍ മൂന്നാം തരംഗം ഉണ്ടാവുമെന്നതും ഇന്ത്യയിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാക്കുന്നു. കോവിഡ് ബാധ രൂക്ഷമായ 2020 മാര്‍ച്ചിലാണ് വിദേശയാത്രക്ക് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്. വൈറസ് വ്യാപനം കൂടിയതോടെ വിലക്ക് വീണ്ടും നീട്ടിയിരുന്നു. ഈ സെപ്റ്റംബര്‍ 17 വരെയായിരുന്നു യാത്രാവിലക്ക്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് വിലക്ക് വീണ്ടും മൂന്ന് മാസത്തേക്കു കൂടി നീട്ടിയത്. ഇതോടെ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കും പെര്‍മനന്റ് റെസിഡന്റ്സിനും വിദേശത്തു യാത്ര ചെയ്യാനുള്ള വിലക്ക് ഡിസംബര്‍ 17 വരെയാക്കി. പല വിദേശ രാജ്യങ്ങളിലും

More »

കേരളത്തിന്റെ നാടന്‍ വാറ്റ് കാനഡയില്‍ അവതരിപ്പിച്ച് മലയാളികള്‍; വന്‍ ഡിമാന്റ്
കേരളത്തില്‍ വാറ്റ് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. വീടുകളില്‍ കലര്‍പ്പില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് വാറ്റിയാലും പിടിവീഴും . എന്നാല്‍ കേരളത്തില്‍ നിയമ വിരുദ്ധമായിട്ടുള്ള സ്വയംഭന്‍ നാടന്‍ വാറ്റ് കാനഡയില്‍ നിര്‍മ്മിച്ച് പുതിയ പേരില്‍ അവതരിപ്പിച്ചപ്പോള്‍ അത് മലയാളികളുടെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. കേരളത്തിലെ നാടന്‍ വാറ്റിന് മന്ദാകിനി-മലബാര്‍ വാറ്റ് എന്ന പേരാണ് കാനഡയില്‍ നല്‍കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളാണ് മന്ദാകിനിയെ ഏറ്റെടുത്തത്. ഇതോടെ കാനഡയിലെ മലയാളി മദ്യപരെല്ലാം മന്ദാകിനിക്ക് പുറകെയായി. ടൊറന്റോയില്‍ നിന്ന് മുപ്പതോളം കിലോമീറ്റര്‍ അകലെ വോണിലെ ഒരു ഡിസ്റ്റിലറിയില്‍ മാത്രമാണ് ഇപ്പോള്‍ ഇത് ലഭ്യം. 40 കനേഡിയന്‍ ഡോളറാണ് (2300രൂപ) മദ്യത്തിന്റെ വില. കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം സ്വദേശികളായ സഹോദരന്മാരും മൂവാറ്റുപുഴക്കാരനായ ഇവരുടെ സുഹൃത്തുമാണ് ആശയത്തിന് പിന്നില്‍. കാനഡയിലെ

More »

മാനസികാരോഗ്യം മുഖ്യം; ജീവനക്കാര്‍ക്ക് ഒരാഴ്ച നിര്‍ബന്ധിത അവധി നല്‍കി നൈക്ക്
കേവിഡ് 19 മഹാമാരിയുടെ പ്രതിസന്ധിക്കിടെ ജീവനക്കാരുടെ മാനസികാരോഗ്യത്തിന് വലിയ വില കല്പിച്ച് പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയായ നൈക്ക്. മാനസിക ക്ലേശങ്ങള്‍ ലഘൂകരിക്കുന്നതിന് വിശ്രമത്തിനും ഉല്ലാസത്തിനുമായി ഒറിഗണിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ജീവനക്കാര്‍ക്ക് ഒരാഴ്ച അവധി നല്‍കിയിരിക്കുകയാണ് കമ്പനി. വെള്ളിയാഴ്ച അവധിക്ക് പോകുന്ന ജീവനക്കാര്‍ തിങ്കളാഴ്ച പതിവുപോലെ ജോലിക്ക് എത്തേണ്ടതില്ല. ഒരാഴ്ച ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിച്ച് ഭാരമിറക്കിവച്ച മനസ്സുമായി ഓഫീസില്‍ എത്തിയാല്‍ മതിയെന്നാണ് നൈക്ക് സീനിയര്‍ മാനേജര്‍ മാറ്റ് മാരസ്സോ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. ഹെഡ് ഓഫീസ് ഒരാഴ്ച പൂര്‍ണ്ണമായൂം അടഞ്ഞുകിടക്കും. അടുത്ത തിങ്കളാഴ്ച മാത്രമേ തുറക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നാമെല്ലാവരും ക്ലേശകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം ഏറെ കഠിനമായിരുന്നു.

More »

കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് ഇരട്ട ചാവേര്‍ സ്‌ഫോടനം; 13 യുഎസ് സൈനികരടക്കം 90 മരണം
കാബൂള്‍ : അമേരിക്കയും ഇന്ത്യയും യുകെയും മറ്റു രാജ്യങ്ങളും ആയിരക്കണക്കിന് ആള്‍ക്കാരെ ഒഴിപ്പിക്കുമ്പോള്‍ കാബൂള്‍ വിമാനത്താവളത്തിനു പുറത്തുണ്ടായ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 90 ലേറെപ്പേര്‍ മരിക്കുകയും നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 13 യു എസ് സൈനികരും ഒരു ഡോക്ടറും ഉള്‍പ്പെടുന്നു. സ്ത്രീകളും കുട്ടികളും അടക്കം നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയും മറ്റു രാജ്യങ്ങളും ആയിരക്കണക്കിന് ആള്‍ക്കാരെ ഒഴിപ്പിക്കുമ്പോള്‍ ആയിരുന്നു ചാവേറാക്രമണം. ഹമീദ് കര്‍സായി വിമാനത്താളവത്തിന് പുറത്തായിരുന്നു രണ്ടു സ്‌ഫോടനവും. ആദ്യത്തേത് വിമാനത്താവളത്തിലെ ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ചിട്ടുള്ള ആബേ ഗേറ്റിന് സമീപവും രണ്ടാമത്തേത് വിമാനത്താളവത്തിന് പുറത്ത് ബാരന്‍ ഹോട്ടലിലും ആയിരുന്നു. ബ്രിട്ടീഷ് അധികൃതര്‍ വിസരേഖകള്‍ പരിശോധിക്കുന്ന ബാരന്‍

More »

അഫ്ഗാനിലെ മന്ത്രി ഇപ്പോള്‍ ഉപജീവനത്തിന് ജര്‍മനിയില്‍ പിസ ഡെലിവറി ബോയ്
ബെര്‍ലിന്‍ : രണ്ടു വര്‍ഷം മുമ്പുവരെ അഫ്ഗാനിസ്താന്റെ വിവര സാങ്കേതിക വിദ്യ മന്ത്രിയായിരുന്നു സൈദ് അഹ്മദ് ഷാ സാദത്ത്. എന്നാല്‍ ഇപ്പോള്‍ ജര്‍മനിയില്‍ പിസ ഡെലിവറി ബോയ് ആണ് അദ്ദേഹം. സാധാരണ തൊഴിലാളിയായിട്ടാണ് അദ്ദേഹം ജീവിതം നയിക്കുന്നത്. ജര്‍മന്‍ നഗരമായ ലീപ്‌സിഗില്‍ ആണ് സാദത്ത് പിസ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്നത്. താലിബാന്‍ കീഴടക്കിയതിനെ തുടര്‍ന്ന് അഫ്ഗാനിസ്താന്‍ അന്താരാഷ്ട്ര ചര്‍ച്ചകളില്‍ സജീവമായി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജര്‍മന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്താന്‍ മുന്‍ മന്ത്രി സൈദ് അഹ്മദ് ഷാ സാദത്ത് പിസയും മറ്റു ഭക്ഷണങ്ങളും വിതരണം ചെയ്ത് ഉപജീവനം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2018-വരെ അഷ്‌റഫ് ഗനി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സാദത്ത് കഴിഞ്ഞ വര്‍ഷമാണ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ജര്‍മനിയിലേക്ക് പോയത്.

More »

അഫ്ഗാനില്‍ രക്ഷാദൗത്യത്തിനെത്തിയ യുക്രൈയിനിന്റെ വിമാനം റാഞ്ചി ഇറാനിലേക്ക് കൊണ്ടുപോയി
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രൈന്‍ വിമാനം കാബൂളില്‍ വച്ച് റാഞ്ചി. തട്ടിയെടുത്ത വിമാനം ഇറാനിലേക്ക് കൊണ്ട് പോയതായി യുക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യെവ്ജെനി യെനിന്‍ പറഞ്ഞു. ആരാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമല്ല. ചൊവ്വാഴ്ചയാണ് വിമാനം തട്ടിക്കൊണ്ടുപോയതായി മനസിലായത്. അജ്ഞാതരായ ഒരു സംഘമാണ് വിമാനം തട്ടിയെടുത്തതെന്നും ഇവര്‍ ഇറാനിലേക്ക് വിമാനം കടത്തിക്കൊണ്ടുപോയതായും മന്ത്രി പറഞ്ഞു. വിമാനം തട്ടിയെടുത്തവര്‍ ആയുധധാരികളായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു മൂലം അഫ്ഗാനില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തുടര്‍ശ്രമങ്ങള്‍ മുടങ്ങി. വിമാനത്തിന് പിന്നീട് എന്തു സംഭവിച്ചെന്ന് വ്യക്തമല്ല. സംഭവത്തില്‍ നയതന്ത്ര ഇടപെടല്‍ നടന്നുവരികയാണെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ഞായറാഴ്ച ഞങ്ങളുടെ വിമാനം അജ്ഞാതര്‍

More »

[1][2][3][4][5]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway