വാക്സിനെടുത്തവര്‍ പോലും ഇന്ത്യയിലേക്ക് പോകരുതെന്ന മുന്നറിയിപ്പുമായി യുഎസ് ഹെല്‍ത്ത് ഏജന്‍സി
കോവിഡ് അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎസ് പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി. വാക്സിന് എടുത്തവരും ഇന്ത്യയിലേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ മുഴുവന്‍ ഡോസ് വാക്സിനും സ്വീകരിക്കണമെന്നും യുഎസ് മുന്നറിയിപ്പ് നല്കുന്നു. ഇന്ത്യയെ കോവിഡ് രൂക്ഷമാവുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഏജന്‍സി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
'നിലവിലെ ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് വാക്സിനേഷന് എടുത്ത യാത്രക്കാര്‍ പോലും കോവിഡ് പിടിപെടാനും പകര്‍ത്താനും സാധ്യതയുണ്ട്. അതിനാല്‍ യാത്ര പൂര്‍ണമായും ഒഴിവാക്കുക. യാത്ര ഒഴിവാക്കാന്‍ കഴിയാത്തതാണെങ്കില്‍ തയ്യാറെടുപ്പിന്റെ ഭാഗമായി മുഴുവന്‍ വാക്സിനും സ്വീകരിക്കുക. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കുക, മറ്റുള്ളവരില്‍ നിന്നും ആറ് അടി മാറി അകലം പാലിച്ച്
More »
കമല ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ നഴ്സ് അറസ്റ്റില്‍
ഹൂസ്റ്റണ്‍ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ വധഭീഷണി. അമ്പത് ദിവസത്തിനകം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഫ്ളോറിഡ സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നഴ്സായി ജോലി ചെയ്യുന്ന നിവിയാനേ പെറ്റിറ്റ ഫെല്‍പ്സാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായത്.
ഫെബ്രുവരി 13 മുതല്‍ ഫെബ്രുവരി 18 വരെയുള്ള തിയതികളിലായി നിവിയാനേ ചെയ്ത വീഡിയോകളിലാണ് കമല ഹാരിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. നിവിയാനേ ജയിലിലുള്ള ഭര്‍ത്താവിന് അയച്ച വീഡിയോകളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. തടവില്‍ കഴിയുന്നവര്‍ക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ജെപേ എന്ന സംവിധാനത്തിലൂടെയാണ് ഈ വീഡിയോകള്‍ അയച്ചത്.
പ്രസിഡന്റ് ജോ ബൈഡനെയും കമല ഹാരിസിനെയും താന്‍ വെറുക്കുന്നുവെന്ന് ഏറെ ദേഷ്യത്തില്‍ നിവിയാനേ ഇതില്‍ പറയുന്നുണ്ട്. കമല ഹാരിസിനെ
More »
പാര്‍ലമെന്റ് സൂം മീറ്റിംഗില്‍ നഗ്നനായെത്തി എം.പി; മാപ്പ് പറച്ചില്
ഒട്ടാവ : കോവിഡ് വ്യാപനം കണക്കിലെടുത്തു പാര്‍ലമെന്റ് സൂം മീറ്റിംഗില്‍ നഗ്നനായി എത്തി കനേഡിയന്‍ എം.പി പുലിവാലുപിടിച്ചു. ലിബറല്‍ പാര്‍ട്ടി എം.പിയായ വില്യം ആമോസ് ആണ് ജനപ്രതിനിധി സഭയുടെ സൂം മീറ്റിംഗില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സഭയിലെ മറ്റ് അംഗങ്ങള്‍ ഇദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
ഇതേത്തുടര്‍ന്ന് എല്ലാ അംഗങ്ങളോടും മാപ്പ് പറഞ്ഞ് വില്യം ആമോസ് തന്നെ രംഗത്തെത്തുകയായിരുന്നു.
'ഞാന്‍ വളരെ വലിയൊരു തെറ്റാണ് ചെയ്തത്. സഭാ സമ്മേളനത്തിനായി ഓണ്‍ ചെയ്ത ലാപ്ടോപ് ക്യാമറ ഞാന്‍ വസ്ത്രം മാറുന്ന സമയത്ത് അപ്രതീക്ഷിതമായി പ്രവര്‍ത്തിക്കുകയായിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടില്ല. എല്ലാ സഭാംഗങ്ങളോടും മാപ്പ് പറയുന്നു. ഇത്തരം തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല,' വില്യം പറഞ്ഞു.
സംഭവത്തില്‍ പ്രതികരിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ തയ്യാറായിട്ടില്ല. സഭാംഗങ്ങള്‍
More »
കോവിഡ് അതിരൂക്ഷം; ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്റ്
വെല്ലിംഗ്ടണ്‍ : ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ച് ന്യൂസിലാന്റ്. ഞായറാഴ്ച്ച മുതലാണ് യാത്രാ വിലക്ക് നിലവില്‍ വരുന്നത്. ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസീന്ത ആര്ഡേന് ആണ് തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യക്കാര്‍ക്കും നിലവില്‍ ഇന്ത്യയില്‍ ഉള്ള ന്യൂസിലാന്റ് പൗരന്മാര്ക്കും വിലക്ക് ബാധകമായിരിക്കുമെന്നും ജെസീന്ത വ്യക്തമാക്കി. ഇന്ത്യയിലെ സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും യാത്രവിലക്ക് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. കര്‍ശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ച് നടപ്പാക്കുമെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രിയെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ന്യൂസിലാന്റ് മലയാളികള്‍ക്കൊക്കെ വിലക്ക്
More »
യു.എസ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കാറിലെത്തി ആക്രമണം; പൊലീസുദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍ : യു.എസ് പാര്‍ലമെന്റ് കെട്ടിടമായ ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് കാറോടിച്ചു കയറ്റി അക്രമി പോലീസുകാരനെ കൊലപ്പെടുത്തി. മറ്റൊരു പൊലീസുദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സുരക്ഷാസേനാംഗങ്ങളെ ആക്രമിക്കാനെത്തിയയാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച അക്രമി വാഹനത്തില്‍ ചീറിപ്പാഞ്ഞെത്തി ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടിയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്കേറ്റത്. തുടര്‍ന്ന് ഇയാള്‍ കാറില്‍ നിന്നും പുറത്തിറങ്ങി കത്തി വീശീക്കൊണ്ട് പൊലീസിനടുത്തേക്ക് വരികയും പൊലീസ് ഇയാളെ വെടിവെച്ചിടുകയായിരുന്നു. നോവ ഗ്രീന്‍ എന്നയാളാണ് ആക്രമണം നടത്തിയത്. വെടിയേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. അതേസമയം സംഭവത്തിന് തീവ്രവാദബന്ധമുള്ളതായി കരുതില്ലെന്നു മെട്രോപൊളിറ്റന്‍ പൊലീസ് ചീഫ് റോബര്‍ട്ട് കോന്റി അറിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന്
More »
ന്യൂസിലാന്റില്‍ മിനിമം വേതനം മണിക്കൂറില്‍ 1468 രൂപയാക്കി ജസീന്ത സര്‍ക്കാര്‍
ക്രൈസ്റ്റ്ചര്‍ച്ച് : ലോകരാജ്യങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയും സാമ്പത്തിക തിരിച്ചടി നേരിടുകയും ചെയ്യുമ്പോള്‍ ന്യൂസിലാന്റ് എന്ന കൊച്ചു രാജ്യത്തെ അതൊന്നും ഏശുന്നില്ല. കോവിഡിനെ പ്രതിരോധിച്ചു ലോകത്തിനു മാതൃകയായ ന്യൂസിലാന്റില്‍ പൗരന്മാരുടെ മണിക്കൂറിലെ ചുരുങ്ങിയ വേതനം 20 ഡോളറായി ഉയര്‍ത്തി (മണിക്കുറില്‍ 1468 രൂപ)യിരിക്കുകയാണ് സര്‍ക്കാര്‍. മണിക്കൂറില്‍ 1.14 ഡോളര്‍ വര്‍ദ്ധനവ് വരുത്തി - ഇത് 175,500 തൊഴിലാളികള്‍ക്കു സഹായകമാവും. ഇത് സമ്പദ്വ്യവസ്ഥയിലുടനീളം 216 മില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിക്കുമെന്നു സര്‍ക്കാര്‍ കണക്കാക്കുന്നു.
മിനിമം വേതനം വീണ്ടും ഉയര്‍ത്തി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉറപ്പു നല്കിയ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്ഡണ് പറഞ്ഞു. വ്യാഴാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. തൊഴിലില്ലായ്മ വേതനത്തിലും ചെറിയ വര്‍ദ്ധനവ്
More »
സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ കപ്പല്‍ ചലിച്ചു തുടങ്ങി; ഗതാഗത കുരുക്ക് നീങ്ങുന്നു, ലോകം ആശ്വാസത്തില്‍
കെയ്റോ : മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര വ്യാപാര ഇടനാഴിയായ സൂയസ് കനാലില്‍ കുടുങ്ങിയ പടുകൂറ്റന്‍ കപ്പല്‍ ചലിച്ചു തുടങ്ങി. സൂയസ് കനാലിലൂടെയുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഒരാഴ്ചയായി കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്ന് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ നിയന്ത്രണം തെറ്റി കനാലിന് കുറുകെ വന്ന് സൂയസ് കനാലില്‍ ബ്ലോക്ക് ഉണ്ടാക്കുകയായിരുന്നു. ഒരാഴ്ചയോളമാണ് കനാലിലൂടെയുള്ള ചരക്കു ഗതാഗതം തടസ്സപ്പെട്ടത്. ഇത് ലോകത്തെ വ്യാപാരമേഖലയെ പ്രതിസന്ധിലാഴ്ത്തി .
കപ്പലിനെ അത് ഇടിച്ചു നില്ക്കുന്ന മണല്‍ത്തിട്ടകളില്‍ നിന്നും മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ സൂയസ് കനാല്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഒരാഴ്ച മുന്‍പേ
More »
വിശ്വാസികളുടെ തിരക്കില്ലാതെ ഓശാന; ജനക്കൂട്ടമില്ലാതെ കുര്‍ബാന നയിച്ച് മാര്‍പാപ്പ
കോവിഡ് മഹാമാരിയുടെ ഭീതിക്കിടെ ഓശാന ഞായര്‍ ആഘോഷിച്ച് ക്രൈസ്തവര്‍. ആളും ആരവവുമൊഴിഞ്ഞു ജനക്കൂട്ടമില്ലാതെ കുര്‍ബാന നയിച്ച് മാര്‍പാപ്പ ഓശാന ചടങ്ങുകള്‍ നടത്തി. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ ആഴ്ചയുടെ തുടക്കം കുറിച്ച് ഒറ്റയ്ക്കാണ് അദ്ദേഹം സര്‍വ്വീസ് നടത്തിയത്. കൊറോണാവൈറസ് യൂറോപ്പില്‍ പടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണിലുള്ള ഇറ്റലിയില്‍ യാത്രക്കും, മറ്റ് സഞ്ചാരങ്ങള്‍ക്കും വിലക്കുണ്ട്. ഇതോടെ ജനക്കൂട്ടം ചടങ്ങുകളില്‍ നിന്നും ഒഴിവായി.
നേരത്തെ ആയിരക്കണക്കിന് തീര്‍ത്ഥാടകരെയും, ടൂറിസ്റ്റുകളെയും സാക്ഷിയാക്കി സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഒലിവ് കൊമ്പുകളും, ഓലയുമേന്തി പുറത്ത് നടക്കുന്ന കുര്‍ബാനയിലേക്ക് നയിക്കുന്ന ഘോഷയാത്രയാണ് പരമ്പരാഗതമായി നടക്കാറുള്ളത്. എന്നാല്‍ ഇറ്റലിയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ മാര്‍പാപ്പ നടപടിക്രമങ്ങള്‍
More »
ട്രയിന്‍ യാത്രയ്ക്കിടെ ഏഷ്യന്‍ യുവതിയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ചു സായിപ്പ്
ട്രയിന്‍ യാത്രയ്ക്കിടെ ഏഷ്യന്‍ വംശജയായ യുവതിയുടെ ശരീരത്തില്‍ അമേരിക്കന്‍ സ്വദേശി മൂത്രമൊഴിച്ചതായി പരാതി. കോവിഡ് വ്യാപന ശേഷം അമേരിക്കയില്‍ ഏഷ്യന്‍ വംശജര്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഈ വംശീയ ആക്രമണം. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ സബ് വേ ട്രെയ്നില്‍ യാത്ര ചെയ്യുകയായിരുന്ന 25 കാരിയായ യുവതിയുടെ ശരീരത്തിലേക്ക് മധ്യവയസ്കനായ സഹയാത്രികരില്‍ ഒരാള്‍ മൂത്രമൊഴിക്കുകയായിരുന്നു.
തന്റെ സീറ്റിനു അടുത്തേക്കെത്തിയ മധ്യവയസ്കന് ആദ്യം അസൗകര്യമുണ്ടാക്കുന്ന വിധം ചേര്‍ന്നു നിന്ന് ട്രെയ്നിന്റെ വാതിലിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു എന്നാണ് യുവതിയുടെ വിശദീകരണം. ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് മറ്റൊരു ഭാഗത്തേക്ക് യുവതി നീങ്ങിയിരുന്നു. ഉടനെ അയാള്‍ അവിടേക്കെത്തി യുവതിയുടെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. തന്റെ ജാക്കറ്റിലും ബാഗിലും
More »