വിദേശം

മാധ്യമങ്ങള്‍ പക്ഷാഭേദം കാട്ടി; എഡിറ്റര്‍മാരെ ചീത്തവിളിച്ചും ശകാരിച്ചും ട്രംപ്
വാഷിംഗ്ടണ്‍ : തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് തന്നോട് പക്ഷാഭേദം കാട്ടിയെന്നും തന്റെ ജനപ്രീതി മനസ്സിലാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി മാധ്യമങ്ങളെ ചീത്തവിളിച്ചും ശകാരിച്ചും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങളെ നുണയന്മാരെന്നും വഞ്ചകരെന്നും വിളിച്ച ട്രംപ് കഴിഞ്ഞ ദിവസം പണി കൊടുത്തത് ന്യൂയോര്‍ക്ക് ടൈംസിന്. ചൊവ്വാഴ്ച

More »

ജപ്പാനിലും ന്യൂസിലന്‍ഡിലും വന്‍ ഭൂചലനം; സുനാമി തിരകള്‍
ടോക്കിയോ : ജപ്പാനിലും ന്യൂസിലന്‍ഡിലും വീടിനും അതിശക്തമായ ഭൂചലനം. ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പലഭാഗത്തും സുനാമി തിരകള്‍ കണ്ടതായി റിപ്പോര്‍ട്ട്. പല തീരങ്ങളിലും സുനാമി തീരകള്‍ അടിച്ചുതുടങ്ങി. സോമാ തുറമുഖത്തും സുനാമി തിരകള്‍ രൂപപ്പെട്ടിരുന്നു. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

More »

ഇന്ത്യന്‍ വംശജ നിക്കി ഹാലി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയാകുമെന്ന് സൂചന
വാഷിംഗ്ടണ്‍ : അമേരിക്കയുടെ പുതിയ സ്‌റ്റേറ്റ് സെക്രട്ടറിയായി ൪൪ കാരിയായ ഇന്ത്യന്‍ വംശജ നിക്കി ഹാലിയെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഹാലി നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രണ്ടു തവണ സൗത്ത് കരോലിന ഗവര്‍ണറായി പ്രവര്‍ത്തന പരിചയമുള്ള ഹാലിയെ സ്‌റ്റേറ്റ് സെക്രട്ടറി പോലെ ഉന്നതമായ കാബിനറ്റ് പദവിയിലേക്ക് പരിഗണിക്കുന്നതായി നേരത്തെ

More »

ന്യൂസിലാന്‍ഡില്‍ തുടരെ ഭൂകമ്പം; സുനാമി, മലയാളികള്‍ ആശങ്കയില്‍
വെല്ലിങ്ടണ്‍ : ന്യൂസിലാന്‍ഡില്‍ വീണ്ടും ശക്തമായ ഭൂചലനം. സുനാമി ഭീഷണി. തിങ്കളാഴ്ച്ച അതിരാവിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ നിന്നും 95 കിലോമീറ്റര്‍ അകലെയുള്ള ദക്ഷിണ ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. പിന്നാലെ തെക്കന്‍ തീരങ്ങളില്‍ സുനാമി തിരമാലകള്‍ വീശിയടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.1 മീറ്റര്‍ ഉയരത്തിലാണ്

More »

ട്രംപിനെ വേണ്ടെന്നു പ്രതിഷേധക്കാര്‍, അമേരിക്കയില്‍ അക്രമം, പോലീസ് വെടിവെയ്പ്പ്
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ആയി തെരഞ്ഞടുപ്ക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. വാഷിങ്ടണിലെ സീറ്റിലിലാണ് സംഭവം. വെടിവെയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ ആളെ സമീപ പ്രദേശത്തുള്ള ഹാര്‍ബൊര്‍വ്യൂ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ഒരു

More »

ട്രംപിന്റെ വിജയത്തില്‍ ഞെട്ടിത്തരിച്ചു ഹിലരി ക്യാമ്പും ലോക മാധ്യമങ്ങളും
വാഷിങ്ടണ്‍ : ഹിലരിയാവും അടുത്ത യു എസ് പ്രസിഡണ്ട് എന്ന് പറഞ്ഞു പഠിപ്പിക്കുകയും പ്രവചിക്കുകയും ചെയ്ത ലോക മാധ്യമങ്ങളെയും അനായാസ വിജയം സ്വപ്നം കണ്ട ഹിലരി ക്യാമ്പിനെയും ഒരു പോലെ ഞെട്ടിച്ചാണ് അമേരിക്കയുടെ മരക്കാരനായി ഡൊണാള്‍ഡ് ട്രംപ് എത്തുന്നത്. രാഷ്ട്രീയക്കാരനായി ജീവിക്കാതിരുന്ന, ബിസിനസുകാരനായ, വിവാദങ്ങളുടെ തോഴനായ ട്രംപിനെ പ്രസിഡന്റാക്കാന്‍ അമേരിക്കന്‍ ജനത എടുത്ത

More »

ഭാര്യ വോട്ടുചെയ്യുന്നത് ഒളിഞ്ഞുനോക്കി; ട്രംപും മകനും വിവാദത്തില്‍
ന്യൂയോര്‍ക്ക് : നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസും ഭാര്യയും വോട്ടു ചെയ്യുന്നത് ഒളിഞ്ഞു നോക്കി പുലിവാല് പിടിച്ച ജി സുധാകരനെപ്പോലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും മകനും വിവാദത്തില്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ തനിയ്‌ക്കൊപ്പം എത്തിയ ഭാര്യ മെലാനിയ വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയ ട്രംപിന്റെ നടപടിയാണ് വിവാദമാകുന്നത്.

More »

പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്കയില്‍ ട്രംപിന്റെ ഭരണം; സെനറ്റിലും ജനപ്രതിനിധി സഭയിലും ആധിപത്യം
വാഷിംഗ്ടണ്‍ : പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്കയുടെ 45ആമത് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 288 ഇലക്ടറല്‍ വോട്ടുകളോടെയാണ് മുഖ്യ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെ പിന്തള്ളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചത്. 270 ഇലക്ട്രല്‍ വോട്ടുകള്‍ എന്ന ലക്‌ഷ്യം മറികടന്ന പ്രകടനം. ഹിലരി

More »

ട്രംപുമായി ഒപ്പത്തിനൊപ്പം; ഹിലരി ക്യാമ്പ് വെടിക്കെട്ട് ആഘോഷം ഉപേക്ഷിച്ചു!
ന്യൂയോര്‍ക്ക് : ലോകം ഉറ്റു നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചു പോരാട്ടം. ആദ്യമുണ്ടായിരുന്ന വ്യക്തമായ മേധാവിത്തം അവസാന ലാപ്പിലെത്തിയതോടെ നഷ്ടപ്പെട്ട ഹിലരി ക്യാമ്പ് വിജയാഹ്ലാദം പ്രകടിപ്പിക്കാനായി നടത്താനിരുന്ന കരിമരുന്ന് പ്രയോഗം ഉപേക്ഷിച്ചു. തിരെഞ്ഞുടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അവസാനഘട്ടം ട്രംപിന് ഉണ്ടാകുന്ന നേട്ടം

More »

[8][9][10][11][12]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway