വിദേശം

മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ നഴ്‌സിനെ ആശുപത്രിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
കറാച്ചി : പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ക്രിസ്ത്യന്‍ നഴ്‌സിനെ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചു. കറാച്ചിയിലെ ശോഭരാജ് മെറ്റേണിറ്റി ഹോസ്പിറ്റലിലെ 30 കാരിയായ തബിത നസീര്‍ ഗില്ലിനാണു കൊടിയ പീഡനം ഏല്‍ക്കേണ്ടിവന്നത്. തബിത മതനിന്ദ നടത്തിയെന്ന് ഒരു മുസ്ലിം സഹപ്രവര്‍ത്തക ആരോപിച്ചതിന് പിന്നാലെയാണ് ജനക്കൂട്ടം അവരെ കെട്ടിയിട്ട് പീഡിപ്പിച്ചത്. രാവിലെ മുതല്‍ മര്‍ദ്ദിച്ച ശേഷം തബിതയെ ഒരു മുറിയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പൊലീസ് എത്തി തബിതയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നഴ്സ് കുറ്റക്കാരിയല്ലെന്ന് പൊലീസ് കണ്ടെത്തുകയും അവരെ മോചിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ യുവതിയെ കെട്ടിയിട്ടു മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി സ്ത്രീകള്‍ യുവതിയെ ചുറ്റും നിന്ന് മര്‍ദ്ദിക്കുന്നതാണ്

More »

മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക്; ആങ് സാന്‍ സൂചി അറസ്റ്റില്‍
നയ്പിടോ : മ്യാന്‍മറില്‍ വീണ്ടും പട്ടാള അട്ടിമറി. നേതാവ് ആങ് സാന്‍ സൂചിയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ അറസ്റ്റില്‍. സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ തടവിലാണ്.ഭരണകക്ഷി നേതാക്കള്‍ക്കെതിരെ മിന്നല്‍ റെയ്ഡ് നടത്തി അവരെ അറസ്റ്റിലാക്കിക്കൊണ്ടാണ് മ്യാന്മറില്‍ അട്ടിമറി നീക്കം നടക്കുന്നത്. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ വക്താവാണ് ആങ് സാന്‍ സൂചിയും നേതാക്കളും തടവിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍ക്കാരും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് അറസ്റ്റ്.ആക്റ്റിവിസ്റ്റുകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരും തടവിലാണ്. മ്യാന്‍മറിലെ ഔദ്യോഗിക റേഡിയോ സംപ്രേക്ഷണം നിര്‍ത്തിവെച്ചു. തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സുചി വിജയമുറപ്പിച്ചതിന് പിന്നാലെയാണ് അസാധാരണ നടപടിയുമായി പട്ടാളം വീണ്ടും

More »

എച്ച്-1ബി വിസക്കാരുടെ പങ്കാളികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കല്‍ തടഞ്ഞു ബൈഡന്‍
വാഷിങ്ടണ്‍ : ഇന്ത്യക്കാരടങ്ങുന്ന കുടിയേറ്റ സമൂഹത്തിനു വലിയ തിരിച്ചടിയായി മാറിയ, എച്ച്- 1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം ജോ ബൈഡന്‍ ഭരണകൂടം പിന്‍വലിച്ചു. വിദഗ്ധ തൊഴിലാളികള്‍ക്ക് ആറുവര്‍ഷം തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്നതാണ് എച്ച് 1 ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും യുഎസ് കമ്പനികള്‍ പതിനായിരകണക്കിന് തൊഴിലാളികളെ ഇത്തരത്തില്‍ നിയമിക്കാറുണ്ട്. എച്ച്-1 ബി വിസ കൈവശമുള്ളവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് (പങ്കാളിയും 21 വയസിന് താഴെയുള്ള മക്കളും) യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നല്‍കുന്നതാണ് എച്ച്-4 വിസ. ഇന്ത്യന്‍ ഐടി പ്രഫഷണലുകളാണ് ഇതില്‍ ഭൂരിഭാഗവും. യുഎസില്‍ തൊഴില്‍ ചെയ്യാനൊരുങ്ങി നിയമപരമായ സ്ഥിര താമസ പദവി തേടുന്നവര്‍ക്കാണ് സാധാരണയായി എച്ച് 4 വിസ നല്‍കുന്നത്. ഒബാമ ഭരണ കാലത്ത് എച്ച് 1 ബി

More »

ചൈനയില്‍ കോവിഡ് പരിശോധനയ്ക്ക് മലദ്വാരത്തില്‍ നിന്ന് സാംപിള്‍; പ്രതിഷേധം
ബെയ്ജിങ് : കോവിഡ് പരിശോധിക്കാന്‍ പുതിയ രീതി തുടങ്ങിയതിനെതിരേ ചൈനയില്‍ പ്രതിഷേധം ശക്തമാകുന്നു. ശ്വാസകോശ രോഗമായതിനാല്‍ തന്നെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ ഉള്ള സ്രവങ്ങള്‍ ശേഖരിച്ചാണ് സാധാരണഗതിയില്‍ കോവിഡ് പരിശോധന നടത്തുന്നത്. എന്നാല്‍ മലദ്വാരത്തില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയ്ക്കെടുക്കുന്ന പുതിയ രീതി നടപ്പാക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. പലരിലും കോവിഡ് വന്നുപോകുന്നത് അറിയുന്നില്ലെന്നും പരിശോധനയില്‍ അത് കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ രീതിയില്‍ സാമ്പിള്‍ ശേഖരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇതിനെതിരെ ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'വെയ്ബോ'യില്‍ വ്യാപകമായി ക്യാംപയിനാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് മുതല്‍ മൂന്ന് സെന്റിമീറ്റര്‍ വരെ മലദ്വാരത്തിലേക്ക് ഒരു ഉപ്പുവെള്ളത്തില്‍ കുതിര്‍ത്ത കോട്ടണ്‍ കടത്തിയാണ് സാംപിള്‍

More »

ട്രംപ്- കെജിബി രഹസ്യ ബന്ധം; വിവാദ കൊടുങ്കാറ്റുയര്‍ത്തി പുസ്തകം
അമേരിക്കന്‍ പ്രസിഡന്റ് പദവി നഷ്ടപ്പെട്ടതിനു പിന്നാലെ ഡോണള്‍ഡ് ട്രംപിനെ വിവാദകുരുക്കിലാക്കി പുതിയ പുസ്തകം. നാല്‍പ്പതു വര്‍ഷം മുമ്പേ ട്രംപ് സോവിയറ്റ് യൂണിയന്‍ ചാരനാണെന്ന സംശയമാണ് വിവാദ പുസ്തകം മുന്നോട്ടു വയ്ക്കുന്നത്. ട്രംപ് പ്രസിഡന്റ് പദവി നേടിയെടുത്തത് റഷ്യന്‍ പിന്തുണയോടെയാണെന്നു അക്കാലത്തു ആരോപണം ഉയര്‍ന്നിരുന്നു. 80കളിലും 90കളിലും ട്രംപ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ പണമിറക്കി ട്രംപിനെ രക്ഷിച്ചത് സോവിയറ്റ് ചാരസംഘടനയായ കെജിബിയാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഹൗസ് ഓഫ് ബുഷ്, ഹൗസ് ഓഫ് സൗദ് തുടങ്ങി ആറോളം ബെസ്റ്റ് സെല്ലറുകള്‍ രചിച്ചിട്ടുള്ള ക്രെയ്ഗ് അങ്കര്‍ ആണ് തന്റെ പുതിയ പുസ്തകമായ 'അമേരിക്കന്‍ കോംപ്രോമാറ്റ്, ഹൗ കെജിബി കള്‍ട്ടിവേറ്റഡ് ട്രംപ്' എന്ന പുസ്തകത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 1987-ല്‍ മോസ്‌കോയില്‍ ട്രംപ്

More »

ടേക്കോഫിനിടെ വിമാനം തകര്‍ന്നുവീണു; ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റും 4കളിക്കാരും മരിച്ചു
പാല്‍മസ് : പാല്‍മസ് നഗരത്തിനടുത്തുണ്ടായ വിമാനാപകടത്തില്‍ പാല്‍മസ് ഫുട്ബോള്‍ ക്ലബ് പ്രസിഡന്റ് ഉള്‍പ്പടെ ആറു പേര്‍ മരിച്ചു. ക്ലബ് പ്രസിഡന്റ് ലൂകാസ് മെയ്റ, കളിക്കാരായ ലൂകാസ് പ്രാക്സെഡെസ്, ഗുല്‍ഹേം നോ, റാനുലെ, മാര്‍ക്കസ് മോലിനാരി പൈലറ്റ് വാഗ്നര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ടോകാന്റിനെന്‍സ് ഏവിയേഷന്‍ അസോസിയേഷന്റെ വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ തകര്‍ന്നുവീഴുകയായിരുന്നു. ബ്രസീല്‍ കപ്പ് മത്സരത്തില്‍ പങ്കെടുക്കാനായി കളിക്കാരുമായി യാത്ര തിരിച്ച ചെറിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. 800 കിലോമീറ്റര്‍ അകലെയുളള ഗോയാനിയയിലേക്കായിരുന്നു യാത്ര. ഏത് തരത്തിലുള്ള വിമാനമാണ് വിമാനാപകടത്തില്‍ ഉള്‍പ്പെട്ടതെന്ന് ക്ലബ് പറഞ്ഞിട്ടില്ല. 2016 ല്‍ കൊളംബിയയില്‍ നടന്ന കോപ സുഡാമെറിക്കാന ഫൈനലില്‍ പങ്കെടുക്കാന്‍ പോകവേ വിമാനം മെഡെലിനു വെളിയിലുള്ള ഒരു കുന്നിന്‍മുകളില്‍ തകര്‍ന്നുവീണു ചാപെകോന്‍സ് സ്ക്വാഡ്

More »

പുതിയ തുടക്കം, പുത്തന്‍ പ്രതീക്ഷ; അമേരിക്കയുടെ പ്രസി‍ഡന്റായി ബൈ‍ഡനും വൈസ് പ്രസി‍ഡന്റായി കമലാ ഹാരിസും അധികാരമേറ്റു
വാഷിം​ഗ്ടണ്‍ : അമേരിക്കയ്ക്കും ലോകത്തിനും പുതിയ പ്രതീക്ഷയേകി അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും 49-ാമത് വൈസ് പ്രസിഡന്റായി കമലാ ഹാരിസും ചുമതലയേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്ട്സ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ 127 കൊല്ലം പഴക്കമുള്ള തന്റെ കുടുംബ ബൈബിളില്‍ തൊട്ട് ബൈഡന്‍ ഏറ്റുചൊല്ലി. ചുമതലയേറ്റശേഷം നടത്തിയ പ്രസംഗത്തില്‍ കോവിഡ് കാലത്തെ അമേരിക്കക്കാരുടെ മരണത്തെ രണ്ടാംലോകയുദ്ധകാലത്തെ സ്ഥിതിയുമായാണ് ബൈഡന്‍ താരതമ്യപ്പെടുത്തിയത്. താന്‍ എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റെന്ന റെക്കോഡും ബൈഡനാണ്. സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനംഗമായ ജസ്റ്റിസ് സോണിയ സൊട്ടൊമെയറാണ് യു.എസിലെ ആദ്യ വൈസ് പ്രസിഡന്റായ കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. കുടുംബസുഹൃത്ത് രെഗിന ഷെല്‍റ്റണും സുപ്രീംകോടതിയിലെ ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍

More »

കനത്ത സുരക്ഷയില്‍ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും; പ്രാര്‍ത്ഥിക്കുന്നുവെന്ന് ട്രംപ്
വാഷിംഗ്ടണ്‍ : അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. ബൈഡന്‍ അധികാരമേല്‍ക്കുന്ന ദിവസം അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ കനത്ത സുരക്ഷയിലായിരിക്കും അധികാരമേല്‍ക്കുന്ന ചടങ്ങുകള്‍ നടക്കുക. വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് അധികാരമേല്‍ക്കും. യു.എസ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങുകള്‍. സുരക്ഷ കണക്കിലെടുത്ത് രണ്ട് ദിവസത്തക്ക് ക്യാപിറ്റോള്‍ മന്ദിരം അടച്ചിട്ടിരിക്കുകയാണ്. 25000ത്തിലധികം ദേശീയ സുരക്ഷാ ഗാര്‍ഡുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എഫ്.ബി.ഐയുടെ സുരക്ഷാ മുന്നറിയിപ്പ് കണക്കിലെടുത്ത് നേരത്തെ തന്നെ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനുവരി 24വരെയാണ് വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുക. ആഭ്യന്തരവകുപ്പും, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയും ചേര്‍ന്ന് പ്രാദേശിക ജനങ്ങള്‍ക്ക് ബുദ്ധിമുട്ട്

More »

ഷിക്കാഗോ വിമാനത്താവളത്തില്‍ 3 മാസം ഒളിച്ചു താമസിച്ച ഇന്ത്യക്കാരന്‍ പിടിയില്‍
ലോസ് ഏഞ്ചല്‍സ് : കോവിഡ് ഭീതിയെ തുടര്‍ന്ന് അമേരിക്കയിലെ വിമാനത്താവളത്തില്‍ മൂന്ന് മാസം ഒളിച്ചു താമസിച്ച ഇന്ത്യക്കാരന്‍ ഒടുവില്‍ പിടിയില്‍. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ ഉള്ള ആദിത്യാ സിംഗ് ആണ് ഷിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ കഴിഞ്ഞത്. ഷിക്കാഗോ ഓ ഹരേ വിമാനത്താവളത്തില്‍ ഒക്‌ടോബര്‍ 19 മുതല്‍ താമസിച്ചു വന്ന ഇയാളെ ഒടുവില്‍ ശനിയാഴ്ചയായിരുന്നു അധികൃതര്‍ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. വിമാനത്താവളത്തിലെ നിയന്ത്രിത മേഖലയില്‍ ശിക്ഷാര്‍ഹമായ വിധത്തില്‍ കുറ്റകരമായി പ്രവേശിച്ചെന്ന വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഒക്‌ടോബര്‍ 19 ന് ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ ഒഹാരേയില്‍ എത്തിയതെന്നും അന്നു മുതല്‍ വിമാനത്താവളത്തിലെ സുരക്ഷാമേഖലയില്‍ പരിശോധന പോലും ഇല്ലാതെ താമസിക്കുകയായിരുന്നു എന്നും ഷിക്കാഗോ ട്രിബ്യൂണ്‍

More »

[1][2][3][4][5]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway