'കലാപത്തിന് പ്രേരണ'; ട്രംപിനെ പുറത്താക്കാന്‍ ഇംപീച്ച്മെന്റ് നടപടി മുന്നോട്ട്
സ്ഥാനമൊഴിയുന്നതിനു മുമ്പേ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പുറത്താക്കാന്‍ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെന്റ് പ്രമേയം. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ജോ ബൈഡന് അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങള്‍ക്കു ശേഷം മാത്രമേ ഇംപീച്ച്മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമര്‍പ്പിക്കുകയുള്ളൂവെന്നാണ് സൂചന.
ട്രംപ് അണികളെ ഉപയോഗിച്ച് രാജ്യത്ത് കലാപത്തിന് ശ്രമിച്ചെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ ബുധനാഴ്ച അരങ്ങേറിയ കാപിറ്റോള്‍ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഭരണകാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ട്രംപിനെതിരെ വരുന്ന രണ്ടാമത്തെ ഇംപീച്ച്മെന്റ് പ്രമേയമാണിത്.
ഭരണഘടനാ അധികാരം ഉപയോഗിച്ച് ട്രംപിനെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പുറത്താക്കണമെന്നാണ് പുതുതായി അവതരിപ്പിക്കപ്പെട്ട പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. ട്രംപിനെ
More »
ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടിട്ടത് ഇന്ത്യന്‍ വംശജയുടെ നിര്‍ദ്ദേശപ്രകാരം
വാഷിംഗ്ടണ്‍ : യുഎസ് ക്യാപ്പിറ്റോളില്‍ നടന്ന അക്രമണത്തിന് ആഹ്വാനം ചെയ്ത ഡോണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത് ഇന്ത്യന്‍ വംശജ കൂടിയായ ട്വിറ്ററിന്റെ ലീഗല്‍ എക്സിക്യുട്ടീവ് വിജയ ഗഡ്ഡേ. വെള്ളിയാഴ്ച്ച ക്യാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് ട്വിറ്ററിന്റെ ടെക്നിക്കല്‍ വിഭാഗം ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.
തുടര്‍ന്ന് അക്രമം അഴിച്ചുവിടാന്‍ ട്രംപ് ട്രിറ്ററിലൂടെ ആഹ്വാനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ നിയമ വിഭാഗം മേധാവിയായ 45കാരി വിജയ ഗഡ്ഡേ അദ്ദേഹത്തിന്റെ അക്കൗണ്ട് സ്ഥിരമായി മരവിപ്പിക്കുവാനുള്ള നിര്‍ദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.
ഇന്ത്യയില്‍ ജനിച്ച വിജയ ഗഡ്ഡേ കുട്ടിക്കാലം മുതല്‍ ടെക്സസിലായിരുന്നു. അവിടുത്തെ കെമിക്കല്‍ എന്‍ജിനീയറായുരുന്ന വിജയയുടെ പിതാവിനൊപ്പമാണ്
More »
ട്രംപിനെ ഇംപീച്ച് ചെയ്തു പുറത്താക്കാന്‍ നീക്കം; പ്രമേയത്തിന് സ്പീക്കറുടെ അനുമതി
വാഷിങ്ടണ്‍ : ലോകത്തിനു മുന്നില്‍ അമേരിക്കയെ നാണം കെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്ഥാനം ഒഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഇംപീച്ച് ചെയ്തു പുറത്താക്കാന്‍ നീക്കം. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്അനുയായികള്ക്കു കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമങ്ങളില്‍ പ്രോത്സാഹനം നല്‍കിയെന്നാരോപിച്ച് ട്രംപിനെതിരെ തിങ്കളാഴ്ച ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി വ്യക്തമാക്കി. സ്ഥാനമൊഴിയാന്‍ പത്തു ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് നടപടി. സ്പീക്കര്‍ നാന്‍സി പെലോസിയുടെ സീറ്റില്‍ വരെ ട്രംപ് അനുകൂലികള്‍ കയറി ഇരുന്നിരുന്നു.
അധികാരദുര്‍വിനിയോഗം ആരോപിച്ച് 2019ല്‍ ജനപ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാസാക്കിയെങ്കിലും പിന്നീട് സെനറ്റ് അത് തള്ളുകയായിരുന്നു. ട്രംപ് തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്മെന്റിനെ
More »
ഒടുക്കം ബൈഡന്റെ വിജയം പരസ്യമായി സമ്മതിച്ച് ട്രംപ്; അധികാരം ഉപയോഗിച്ച് സ്വയം മാപ്പു നല്‍കാനും ശ്രമം
വാഷിംഗ്ടണ്‍ : ലോകത്തിനു മുന്നില്‍ പരിഹാസ്യനായും നാണംകെട്ടും ഒടുക്കം പരസ്യമായി തന്റെ പരാജയം അംഗീകരിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് ട്രംപ് പരസ്യമായി തന്റെ പരാജയം അംഗീകരിക്കുന്നത്. ക്യാപിറ്റോള്‍ മന്ദിരത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും പിന്നാലെ സുതാര്യമായ രീതിയില്‍ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നാണ് വാഗ്ദാനം.
'അമേരിക്കയുടെ പുതിയ ഭരണത്തിന്റെ ഉദ്ഘാടനം ജനുവരി 20 ന് നടക്കും. ഇപ്പോഴെന്റെ ശ്രദ്ധ അനായാസവും ക്രമപരവുമായ ഒരു ഭരണകൈമാറ്റം ഉറപ്പുവരുത്തുന്നതിലാണ്. ഇത് അനുരഞ്ജനത്തിന്റെ സമയമാണ്,' ട്രംപ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
വീഡിയോയില്‍ യു.എസ് സര്‍ക്കാരിന്റെ ഇരിപ്പിടത്തില്‍വെച്ച് ഒരു സ്ത്രീയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ട്രംപ് പ്രകോപിതനായി. എല്ലാവരോടും സംയമനം പാലിക്കണമെന്നും അനുരഞ്ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കലാപം
More »
ബൈഡന് എത്തുന്നതുവരെ ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിച്ചു
വാഷിംഗ്ടണ്‍ : അമേരിക്കയിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കുള്ള നിരോധനം നീട്ടി. രണ്ടാഴ്ചയ്ത്തേക്ക് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.
പ്രസിഡന്‍ഷ്യല്‍ പദവി കൈമാറ്റം പൂര്‍ത്തിയാകുന്നത് വരെയാണ് നിലവില്‍ നിരോധനം.
'ഞങ്ങളുടെ സംവിധാനം ഉപയോഗിക്കുന്നതിന് അദ്ദേഹത്തെ അനുവദിക്കുന്നത് പ്രയാസമേറിയ ഒന്നാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ നിരോധനം ഞങ്ങള്‍ ദീര്‍ഘിപ്പിക്കുകയാണ്’, സുക്കര്‍ബര്‍ഗ് പറഞ്ഞു.
നേരത്തെ ട്രംപിന്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ്
More »
ജോ ബെഡനെ പ്രസിഡന്റായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്; നാണംകെട്ട് ട്രംപിന്റെ പടിയിറക്കം
വാഷിംഗ്ടണ്‍ : ലോകത്തിനു മുന്നില്‍ മുഖം നഷ്ടപ്പെട്ടു മണിക്കൂറുകള്‍ നീണ്ട അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും പിന്നാലെ ജനുവരി 20-ന് അധികാരം ഒഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്റെ ഇലക്ട്രല്‍ കോളേജ് വിജയം യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചതിന് പിന്നാലെ വ്യവസ്ഥാപിതമായ രീതിയില്‍ അധികാരം കൈമാറുമെന്ന് ട്രംപ് അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാനുള്ള ട്രംപിന്റെ അവസാന അടവും പരാജയപ്പെട്ടാണ് നാണം കെട്ട് പടിയിറങ്ങുന്നത്.
ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡനെ പ്രസിഡന്റായും കമല ഹാരിസിനെ വൈസ് പ്രസിഡന്റായും റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പ്രഖ്യാപിച്ചു. ഇതോടെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടവും പൂര്‍ത്തിയായി. പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ജനുവരി 20-ന് അധികാരമേല്‍ക്കും.
More »
ലോകത്തെ നടുക്കി യുഎസ് കോണ്‍ഗ്രസിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചുകയറി; വെടിവയ്പ്പില്‍ നാല് മരണം
വാഷിംഗ്ടണ്‍ : നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിച്ചു കൊണ്ടിരിക്കെ യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍. കാപ്പിറ്റോള്‍ മന്ദിരത്തിലെ അതിക്രമത്തിനിടെ നടന്ന വെടിവയ്പ്പില്‍ സ്ത്രീയടക്കം നാല് പേര് മരിച്ചു. വെടിയേറ്റ് ഒരു സ്ത്രീ മരണപ്പെട്ടതിനു പിന്നാലെ മൂന്ന് പേര് കൂടി ആശുപത്രിയില്‍ വെച്ച് മരിച്ചു. 52 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അറസ്റ്റിലായവരില്‍ നാലു പേര് ലൈസന്‍സില്ലാതെ തോക്കുകള്‍ കൈവശം വെച്ചിരുന്നെന്ന് പൊലീസ് പറയുന്നു. രണ്ട് പൈപ് ബോംബുകള്‍ പൊലീസ് ഇതുവരെ കണ്ടെടുത്തു. ഡെമോക്രാറ്റിക് നാഷണല്‍ ഓഫീസില്‍ നിന്നാണ് ഒരു പൈപ് ബോംബ് കണ്ടെടുത്തത്. റിപബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ഓഫീസില്‍ നിന്നാണ് രണ്ടാമത്തെ ബോംബ് കണ്ടെത്തിയത്. ട്രംപ് അനുകൂലികളെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
More »
ജനങ്ങള്‍ക്ക് 24 മണിക്കൂറും വാക്സിനേഷന് നല്കി ലോകത്തെ അമ്പരപ്പിച്ച് ഇസ്രയേല്‍
കൊറോണാ പ്രതിരോധം എങ്ങനെയായിരിക്കണമെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ചു ഇസ്രയേല്‍. ആഗോള വാക്സിന് മത്സരത്തില്‍ മുന്നിലെത്തിയാണ് ഇസ്രയേല്‍ കൊറോണാവൈറസ് പോരാട്ടം മുന്നോട്ടു കൊണ്ടുപോകുന്നത്. സൈനിക സഹായത്തോടെ 24 മണിക്കൂര്‍ ഇമ്മ്യൂണൈസേഷനാണ് ഇസ്രയേല്‍ സംഘടിപ്പിക്കുന്നത്. ഇതിനകം ഏകദേശം 1.4 മില്ല്യണ്‍ പേര്‍ക്കാണ് എത്തിച്ചത്. ഫിസര്‍, ബയോഎന്‍ടെക് വാക്സിന് ഉപയോഗിച്ച് മൂന്നാഴ്ച പോലും എടുക്കാതെയാണ് ഇത്രയും പേര്‍ക്ക് വാക്സിനേഷന് ലഭ്യമാക്കിയത്. തിങ്കളാഴ്ച മാത്രം ഏകദേശം ഒന്നര ലക്ഷം ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് ലഭ്യമാക്കി.
മറ്റ് രാജ്യങ്ങള്‍ മുന്‍ഗണനാ പട്ടികയില്‍ പെട്ടവര്‍ക്ക് മാത്രം വാക്സിന് നല്കുമ്പോള് ഇസ്രയേല്‍ യുവാക്കളെയും ഇതില്‍ നിന്ന് ഒഴിവാക്കുന്നില്ല . വാക്സിനേഷന് കേന്ദ്രങ്ങള്‍ക്ക് പുറത്ത് കാത്തുനിന്നാല്‍ ദിവസത്തില്‍ ബാക്കിവരുന്ന ഡോസുകള്‍ ഇവര്‍ക്ക് നല്കി പാഴായി പോകാതെ
More »
തിരഞ്ഞെടുപ്പ് അട്ടിമറിക്കു ശ്രമം; ഇലക്ഷന് ഓഫീസറുമായുള്ള ട്രംപിന്റെ ഫോണ്‍ സംഭാഷണം പുറത്ത്
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടത്താന്‍ ശ്രമിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണത്തിന്റെ ഫോണ്‍ റെക്കോര്‍ഡാണ് പുറത്തുവന്നത്. വാഷിംഗ്ടണ്‍ പോസ്റ്റാണ് റെക്കോര്‍ഡ് പുറത്തുവിട്ടത്.
'11,780 വോട്ട്, എനിക്ക് അത്രയും മാത്രം മതി.' എന്ന് ട്രംപ് ആവശ്യപ്പെടുന്നത് ഈ റെക്കോര്‍ഡില്‍ വ്യക്തമായി കേള്‍ക്കാം. ജോര്‍ജിയയുടെ സെക്രട്ടറിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ബ്രാഡ് റാഫന്‍സ്പെര്‍ജറോടാണ് ട്രംപ് വോട്ടിനായി സംസാരിക്കുന്നത്.
'ജോര്‍ജിയയിലെ ജനങ്ങള്‍ രോഷത്തിലാണ്. രാജ്യത്തെ ജനങ്ങള്‍ രോഷത്തിലാണ്. നിങ്ങള്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തിയെന്ന് പറയുന്നത് ശരിയാണ്' ട്രംപ് പറയുന്നു
'പക്ഷെ പ്രസിഡന്റ്, പ്രശ്നം എന്താണെന്ന് വെച്ചാല്‍ നിങ്ങളുടെ കയ്യിലുള്ള കണക്കുകള്‍ തെറ്റാണ്'
More »