വിദേശം

ലൈവ് ഷോക്കിടെ സിംഹം പരിശീലകനെ കടിച്ചു കൊന്നു; സര്‍ക്കസ് കാണാനെത്തിയവര്‍ ഭയന്ന് വിറച്ചു
കെയ്‌റോ : കുട്ടികളടക്കം നൂറുകണക്കിന് കാണികളുടെ മുന്നില്‍വച്ചു സിംഹം പരിശീലകനെ കടിച്ചു കൊന്നു. ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയിലാണ് ലൈവ് ഷോ നടക്കുന്നതിനിടെ സിംഹം അതിന്റെ വന്യത പുറത്തെടുത്തത്. 35കാരന്‍ ഇസ്ലാം ഷഹീനാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് സിംഹങ്ങളെ ഷോയുടെ ഭാഗമായി കളിപ്പിച്ച് കൊണ്ടിരിക്കവെയാണ് മാറി നിന്നിരുന്ന സിംഹം പാഞ്ഞെത്തി പരിശീലകനേ ആക്രമിച്ചത്.

More »

ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് വിമാനത്തില്‍ നിന്ന് യുവതി എടുത്ത് ചാടി!
ഹൂസ്റ്റണ്‍ : വിമാനം ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുന്നതിനിടയില്‍ വതി എമര്‍ജന്‍സി ഡോര്‍ തുറന്നു താഴേയ്ക്ക് ചാടി. അമേരിക്കയിലെ ബുഷ് ഇന്റര്‍ കോണ്ടിനെന്റല്‍ വിമാനത്താവളത്തിന്റെ റണ്‍വേയിലാണ് ഈ സംഭവം. ന്യൂ ഓര്‍ലിയന്‍സില്‍ നിന്നും ഹൂസ്റ്റണിലേയ്ക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം 1892 ലായിരുന്നു സംഭവം. വിമാനം ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുന്നതിനിടയില്‍ ഒരു മുന്നറിയിപ്പും കൂടാതെ യുവതി

More »

ബ്രസീലിയന്‍ ക്ലബ് ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനം തകര്‍ന്നു 75 മരണം; 6 പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
ബൊഗോട്ടാ : ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ടീമുമായി പോയ വിമാനം തകര്‍ന്നു വീണു. കളിക്കാരും ടീം ഒഫീഷ്യലുകളും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 81 പേരില്‍ ആറു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. കൊളംമ്പിയന്‍ നഗരമായ മെഡ്‌ലിനിലെ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നതിനിടെയാണ് അപകടം. അപകടസ്ഥലത്തു നടത്തിയ പരിശോധനയില്‍ രക്ഷപ്പെട്ട മറ്റാരെയും കണ്ടെത്താനാവാത്തതിനെ

More »

പോരാട്ടങ്ങളുടെ അമരക്കാരന്‍ ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോ വിടവാങ്ങി
ഹവാന : കമ്യൂണിസ്റ്റു ക്യൂബന്‍ വിപ്ലവ നായകനും ക്യൂബ മുന്‍ പ്രസിഡന്റുമായ ഫിഡല്‍ കാസ്‌ട്രോ (90) അന്തരിച്ചു. ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. വര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു അദ്ദേഹം.ഏഴ് പതിറ്റാണ്ട് കാലം കമ്യൂണിസ്റ്റു ക്യൂബയുടെ പ്രതീകമായിരുന്നു കാസ്‌ട്രോ. അമേരിക്കയുടെ കണ്ണിലെ കരടായി അവര്‍ക്കു ഒരിക്കലും

More »

ഫ്രാന്‍സിലെ കെയര്‍ ഹോമില്‍ ഭീകരാക്രമണം; വൃദ്ധയായ കന്യാസ്ത്രീയെ കഴുത്തറുത്ത് കൊന്നു, പുരോഹിതന്‍മാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി
പാരീസ് : ഫ്രാന്‍സിലെ കെയര്‍ ഹോമില്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊല. സേവനത്തില്‍ നിന്നും വിരമിച്ച പ്രായമായ കന്യാസ്ത്രീകളും പുരോഹിതന്‍മാരും താമസിക്കുന്ന കെയര്‍ ഹോമില്‍ അതിക്രമിച്ചു കടന്ന അക്രമി വൃദ്ധയായ കന്യാസ്ത്രീയെ കഴുത്തറുത്ത് കൊന്നു. 70ഓളം വൃദ്ധരായ പുരോഹിതന്‍മാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി അക്രമി ഇരുട്ടില്‍ രക്ഷപ്പെട്ടതായാണ് വിവരം. വൃദ്ധയായ കന്യാസ്ത്രീയുടെ ജഡം

More »

മാധ്യമങ്ങള്‍ പക്ഷാഭേദം കാട്ടി; എഡിറ്റര്‍മാരെ ചീത്തവിളിച്ചും ശകാരിച്ചും ട്രംപ്
വാഷിംഗ്ടണ്‍ : തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് തന്നോട് പക്ഷാഭേദം കാട്ടിയെന്നും തന്റെ ജനപ്രീതി മനസ്സിലാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി മാധ്യമങ്ങളെ ചീത്തവിളിച്ചും ശകാരിച്ചും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങളെ നുണയന്മാരെന്നും വഞ്ചകരെന്നും വിളിച്ച ട്രംപ് കഴിഞ്ഞ ദിവസം പണി കൊടുത്തത് ന്യൂയോര്‍ക്ക് ടൈംസിന്. ചൊവ്വാഴ്ച

More »

ജപ്പാനിലും ന്യൂസിലന്‍ഡിലും വന്‍ ഭൂചലനം; സുനാമി തിരകള്‍
ടോക്കിയോ : ജപ്പാനിലും ന്യൂസിലന്‍ഡിലും വീടിനും അതിശക്തമായ ഭൂചലനം. ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പലഭാഗത്തും സുനാമി തിരകള്‍ കണ്ടതായി റിപ്പോര്‍ട്ട്. പല തീരങ്ങളിലും സുനാമി തീരകള്‍ അടിച്ചുതുടങ്ങി. സോമാ തുറമുഖത്തും സുനാമി തിരകള്‍ രൂപപ്പെട്ടിരുന്നു. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

More »

ഇന്ത്യന്‍ വംശജ നിക്കി ഹാലി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയാകുമെന്ന് സൂചന
വാഷിംഗ്ടണ്‍ : അമേരിക്കയുടെ പുതിയ സ്‌റ്റേറ്റ് സെക്രട്ടറിയായി ൪൪ കാരിയായ ഇന്ത്യന്‍ വംശജ നിക്കി ഹാലിയെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഹാലി നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രണ്ടു തവണ സൗത്ത് കരോലിന ഗവര്‍ണറായി പ്രവര്‍ത്തന പരിചയമുള്ള ഹാലിയെ സ്‌റ്റേറ്റ് സെക്രട്ടറി പോലെ ഉന്നതമായ കാബിനറ്റ് പദവിയിലേക്ക് പരിഗണിക്കുന്നതായി നേരത്തെ

More »

ന്യൂസിലാന്‍ഡില്‍ തുടരെ ഭൂകമ്പം; സുനാമി, മലയാളികള്‍ ആശങ്കയില്‍
വെല്ലിങ്ടണ്‍ : ന്യൂസിലാന്‍ഡില്‍ വീണ്ടും ശക്തമായ ഭൂചലനം. സുനാമി ഭീഷണി. തിങ്കളാഴ്ച്ച അതിരാവിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ നിന്നും 95 കിലോമീറ്റര്‍ അകലെയുള്ള ദക്ഷിണ ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. പിന്നാലെ തെക്കന്‍ തീരങ്ങളില്‍ സുനാമി തിരമാലകള്‍ വീശിയടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.1 മീറ്റര്‍ ഉയരത്തിലാണ്

More »

[3][4][5][6][7]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway