യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ മരുന്നു ക്ഷാമം; രോഗികള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍
എന്‍എച്ച്എസില്‍ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം. വേദന സംഹാരികള്‍, അപസ്മാര മരുന്നുകള്‍, ഹോര്‍മോണ്‍ റിപ്ലേസ്‌മെന്റ് തെറാപ്പി മരുന്നുകള്‍ ഉള്‍പ്പെടെ നിരവധി എന്‍എച്ച്എസ് മരുന്നുകള്‍ക്ക് ക്ഷാമം നേരിടുകയാണ്. ചരിത്രത്തിലെ ഏറ്റവും ഗുരുതര പ്രതിസന്ധിയാണ് നേരിടുടന്നതെന്നാണ് മുന്നറിയിപ്പ്. മരുന്നുകളുടെ ലഭ്യത കുറവ് രോഗികളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ വ്യക്തമാക്കി. മരുന്നു ക്ഷാമം രോഗികള്‍ക്കും ജിപിമാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും ബുദ്ധിമുട്ടുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് ജിപിമാരും ആശങ്ക അറിയിച്ചു. ആര്‍ത്തവ വിരാമം അനുഭവിക്കുന്ന സ്ത്രീകള്‍ ഉപയോഗിക്കുന്ന എസ്‌ട്രോഡോട് എന്ന എച്ച്ആര്‍ടി മരുന്നിനും സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഭക്ഷണം ദഹിപ്പിക്കാന്‍ ആശ്രയിക്കുന്ന ക്രെയോണ്‍ എന്ന മരുന്നിനുമാണ് ക്ഷാമം നേരിടുന്നത്. മരുന്ന്

More »

16 വയസില്‍ താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍ മീഡിയ നിരോധനം; ആശങ്കയുമായി യുകെയിലെ കൗമാരക്കാര്‍
ലണ്ടന്‍ : 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമ ഉപയോഗത്തില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള യുകെ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് കൗമാരക്കാര്‍. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും, ഇത്തരമൊരു നിയന്ത്രണം യുവ പ്രതിഭകളുടെ വളര്‍ച്ചയ്ക്കും അവസരങ്ങള്‍ക്കും തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം കൗമാരക്കാരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം. സംഗീതം, നൃത്തം, അഭിനയം, ഫാഷന്‍, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി കുട്ടികള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ പ്രതിഭ ലോകത്തിനു മുന്നില്‍ എത്തിച്ചതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കൗമാരപ്രായത്തില്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ നിരവധി കലാകാരന്മാരും ഇന്‍ഫ്‌ലുവന്‍സര്‍മാരും പിന്നീട് വലിയ അവസരങ്ങളിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു.

More »

യുദ്ധം അവസാനിച്ചാലും 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്നറിയിപ്പ്; പണപ്പെരുപ്പവും, ഊര്‍ജ പ്രതിസന്ധി തുടരും
യുഎസും, ഇറാനും സമാധാനത്തിലേക്ക് നീങ്ങിയാലും യുകെയിലെ വിലക്കയറ്റത്തിന് സമീപ കാലത്തൊന്നും ശമനമാകുമെന്ന പ്രതീക്ഷ വേണ്ടെന്ന് മുന്നറിയിപ്പ്. 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന തോതില്‍ തുടരുമെന്ന പ്രവചനങ്ങള്‍ രാജ്യത്തെ കുടുംബ ബജറ്റുകള്‍ക്ക് കനത്ത തിരിച്ചടിയാണ്. ഈ വര്‍ഷം കുട്ടികള്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണ ചെലവുകള്‍ക്കായി 203 പൗണ്ട് അധികം കണ്ടെത്തേണ്ടി വരുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രോസെറി ഡിസ്ട്രിബ്യൂഷന്റെ മുന്നറിയിപ്പ്. അടുത്ത വര്‍ഷം 207 പൗണ്ടും അധികം നല്‍കണം. വര്‍ഷത്തിന്റെ രണ്ടാം പാദത്തിലേക്ക് കടന്നപ്പോള്‍ ഭക്ഷ്യ വിലക്കയറ്റം 5.5 ശതമാനത്തിലെത്തിയെന്നാണ് ഐജിഡി കണക്കാക്കുന്നത്. അതേസമയം ഭക്ഷ്യ വിലക്കയറ്റത്തിന്റെ ആഘാതം ബിസിനസുകളെയും, ഷോപ്പിംഗ് ചെയ്യുന്നവരെയും കൂടുതല്‍ കാലം 'ഷോക്കടിപ്പിക്കുമെന്ന്' ഐജിഡി പറയുന്നു. യുഎസ്, ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും

More »

മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക്
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക് ശിക്ഷ. ബെല്‍ഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതി 20 മാസം ഡ്രൈവിംഗ് വിലക്കും 80 മണിക്കൂര്‍ സാമൂഹിക സേവനവും ആണ് ശിക്ഷ വിധിച്ചത് . ബെല്‍ഫാസ്റ്റ് കോസ്‌ഗ്രേവ് കോര്‍ട്ടില്‍ താമസിക്കുന്ന 46 കാരനാണ് കോടതി ശിക്ഷ വിധിച്ചത്. പൊലീസ് പിടിയിലായപ്പോള്‍ ത്രോട്ട് ഇന്‍ഫെക്ഷന്‍ മരുന്നായാണ് മദ്യപിച്ചതെന്നായിരുന്നു മലയാളിയുടെ വാദം. പിന്നാലെ പരിശോധനയില്‍ അനുവദനീയമായതിന്റെ മൂന്നിരട്ടി മദ്യ അളവു ശരീരത്തില്‍ കണ്ടെത്തുകയായിരുന്നു. ഏപ്രില്‍ 27ന് നോര്‍ത്ത് ബെല്‍ഫാസ്റ്റിലെ ചര്‍ച്ച് സ്ട്രീറ്റില്‍ വച്ചാണ് അപകടം. ഇവിടെ സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ മലയാളി ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. സംഭവ സമയത്ത് കാറില്‍ മൂന്നു വയസും 11 വയസ്സുമുള്ള രണ്ടു കുട്ടികളുണ്ടായിരുന്നത് കുറ്റത്തിന്റെ

More »

വമ്പന്‍ ഓഫറുമായി മോറിസണ്‍; മിക്ക ഉത്പന്നങ്ങള്‍ക്കും 10 % ഡിസ്‌കൗണ്ട്
ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക ഓഫറുമായി മോറിസണ്‍.പര്‍ച്ചേസുകളില്‍ കാര്യമായ കിഴിവുകള്‍ തന്നെ ലഭിക്കുന്ന ഒരു പുതിയ പദ്ധതിയാണ് മോറിസണ്‍സ് ആരംഭിച്ചിരിക്കുന്നത്. മോറിസണ്‍സ് ആപ്പ് തുറന്ന് പരിശോധിക്കാന്‍ അവര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രം, ജൂണ്‍ അവസാനിക്കുന്നതിന് മുന്‍പായി കുറഞ്ഞത് 250 പൗണ്ടിന്റെയെങ്കിലും പര്‍ച്ചേസ് നടത്തുമ്പോള്‍ 10 ശതമാനം വരെ കിഴിവ് ലഭിക്കാനുള്ള അവസരമാണ് ഈ പദ്ധതി വഴി ഒരുക്കിയിരിക്കുന്നത്. പര്‍ച്ചേസിനായി ചിലവാക്കുന്ന തുക ഓട്ടോമാറ്റിക് ആയി ട്രാക്ക് ചെയ്യപ്പെടുകയും, അക്കാര്യം മോറിസണ്‍സിന്റെ മോര്‍ ആപ്പ് വഴിയോ, വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ രസീതിലോ പരാമര്‍ശിക്കുകയും ചെയ്യും. ഒരൊറ്റ തവണകൊണ്ട് ഇത്രയും തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാതെ, നിരവധി ചെറിയ പര്‍ച്ചേസുകളില്‍ നിന്നായി 250 പൗണ്ട് എന്ന ലക്ഷ്യത്തിലെത്താന്‍ ഇപ്പോഴെ ശ്രമിച്ചു

More »

യുകെയില്‍ താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ്
യുകെയില്‍ വരും ദിവസങ്ങളില്‍ കനത്ത ഉഷ്ണ തരംഗത്തിന്സാധ്യത. മാസാവസാനത്തോടെ ചില പ്രദേശങ്ങളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസിന് സമീപമെത്താമെന്നാണ് പ്രവചനം. രാജ്യത്തെ 30 കൗണ്ടികളില്‍ 30 ഡിഗ്രിയോ അതില്‍ കൂടുതലോ താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യൂറോപ്പിന് മുകളിലായി രൂപപ്പെടുന്ന ഉയര്‍ന്ന ന്യൂന മര്‍ദത്തിന്റെയും തെക്കന്‍ യൂറോപ്പില്‍ നിന്ന് വടക്കോട്ട് നീങ്ങുന്ന ചൂടന്‍ വായുപ്രവാഹത്തിന്റെയും സ്വാധീനമാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നത്. നിലവില്‍ താരതമ്യേന തണുത്തതും മഴയുള്ളതുമായ സാഹചര്യങ്ങള്‍ അനുഭവപ്പെടുന്ന ബ്രിട്ടനില്‍ ഈ ആഴ്ചയുടെ അവസാനത്തോടെ താപനില അതിവേഗം ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ലണ്ടന്‍, കെന്റ്, എസെക്സ്, സറി, സസെക്സ് ഉള്‍പ്പെടെയുള്ള തെക്കന്‍, കിഴക്കന്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യത. എന്നാല്‍ ദീര്‍ഘകാല

More »

13 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊന്നു; അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി
പങ്കാളിക്കൊപ്പം ചേര്‍ന്ന് ദത്തെടുക്കാന്‍ ഇരുന്ന കുഞ്ഞിനെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി, കൊലപ്പെടുത്തിയ കേസില്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി. 13 മാസം മാത്രം പ്രായമുള്ള പ്രസ്റ്റണ്‍ ഡേവിയെ ലൈംഗിക ചൂഷണത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ 37-കാരന്‍ ജാമി വാര്‍ലിയെ കാത്തിരിക്കുന്നത് ജീവപര്യന്തം ശിക്ഷയാണ്. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ഒപ്പം നിന്ന പങ്കാളി 32-കാരന്‍ ജോണ്‍ മക്‌ഗോവന്‍ ഫാസാകെര്‍ലിയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഫിനാന്‍സ് കമ്പനിയില്‍ സെയില്‍സ് മാനേജറായിരുന്ന ഇയാള്‍ കുഞ്ഞിന്റെ മരണത്തിന് ഇടയാക്കുന്ന കാരണങ്ങള്‍ അനുവദിച്ചതിനും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തതിനുമാണ് ശിക്ഷ നേരിടുക. കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീതിജനകമായ കേസെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ കേസിനെ കുറിച്ച് പറയുന്നത്. ബ്ലാക്ക്പൂളിലെ വലിയ

More »

വ്യാഴാഴ്ചയോടെ രണ്ടാം ഉഷ്ണതരംഗത്തിന് തുടക്കം; താപനില 30 ഡിഗ്രി കടന്ന് കുതിക്കും
ബ്രിട്ടനില്‍ വ്യാഴാഴ്ച്ചയോടെ രണ്ടാം ഉഷ്ണതരംഗം എത്തുമെന്ന് മുന്നറിയിപ്പ്. താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്കന്‍ ഇംഗ്ലണ്ടിന്റെയും മിഡ്‌ലാന്‍ഡ്‌സിന്റെയും ചില ഭാഗങ്ങളില്‍ അതിയായ ചൂട് അനുഭവപ്പെടും. ഇത് അടുത്ത ഞായറാഴ്ച്ച വരെ നാല് ദിവസത്തോളം തുടരുകയും ചെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ മിഡ്‌ലാന്‍ഡ്‌സ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച്ച ഉച്ച മുതല്‍ മഞ്ഞ മുന്നറിയിപ്പ് നിലവില്‍ വരുമെന്ന് യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി അറിയിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും, ആരോഗ്യ - സോഷ്യല്‍ കെയര്‍ രംഗങ്ങളില്‍ ഉണ്ടാകാനിടയുള്ള സമ്മര്‍ദ്ദത്തെ കുറിച്ചും പരാമര്‍ശിക്കുന്ന ഈ മുന്നറിയിപ്പ് വരുന്ന തിങ്കളാഴ്ച്ച വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. ലണ്ടനില്‍, തുടര്‍ച്ചയായി മൂന്ന് ദിവസം താപനില 28 ഡിഗ്രി

More »

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ലെന്‍ഡര്‍മാര്‍
നൂറു ദിവസത്തോളം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ വഴിയൊരുക്കുന്ന യുഎസ്-ഇറാന്‍ സമാധാന കരാര്‍ ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് വിപണിയ്ക്കു പ്രതീക്ഷയേകുന്നു. ലോകത്തിന് തന്നെ ആശ്വാസമാകുന്ന കരാര്‍ ബ്രിട്ടന്റെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ ആശ്വാസം സമ്മാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജൂണ്‍ 18-നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നത്. നിലവിലെ 3.75 ശതമാനത്തില്‍ നിന്നും നിരക്ക് കുറയാനുള്ള സാധ്യതകള്‍ ഏകദേശം അവസാനിച്ചിട്ടുണ്ട്. എന്നിരുന്നാലും നിരക്ക് വര്‍ധിക്കാതിരിക്കാനുള്ള സാധ്യതകള്‍ സമാധാന കരാര്‍ പുനരുജ്ജീവിപ്പിക്കും. കാത്തിരുന്ന് കാണാമെന്ന നിലപാടില്‍ കമ്മിറ്റി തീരുമാനം കൈക്കൊണ്ടാല്‍ നിരക്കുകള്‍ വ്യത്യാസമില്ലാതെ തുടരും. അടുത്ത ബുധനാഴ്ച പണപ്പെരുപ്പ നിരക്ക് കൂടിയാലും ബാങ്ക് നിരക്ക് ഉയര്‍ത്തില്ലെന്നാണ് വിപണികള്‍ പ്രതീക്ഷിക്കുന്നത്. ഇതിനിടെ പണം കടം കൊടുക്കാന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions