യു.കെ.വാര്‍ത്തകള്‍

തെരേസ മേയുടെ കഠിന ബ്രക്‌സിറ്റ് ചീറ്റി; 32 ലക്ഷം ഇ യു പൗരന്‍മാര്‍ക്ക് ജീവിതകാലം മുഴുവന്‍ ബ്രിട്ടനില്‍ തങ്ങാം
ലണ്ടന്‍ : കഠിന ബ്രക്‌സിറ്റ് നടപ്പാക്കാന്‍ രാജ്യത്തെ തിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ട തെരേസ മേയെ പാഠം പഠിപ്പിച്ചു യൂറോപ്യന്‍ യൂണിയന്‍ . ഇതിന്റെ ഭാഗവുമായി സോഫ്റ്റ് ബ്രക്‌സിറ്റ് ആവും നടപ്പാവുക. ഇതിന്റെ ഭാഗമായാണ് 32 ലക്ഷം ഇ യു പൗരന്‍മാര്‍ക്ക് ജീവിതകാലം മുഴുവന്‍ ബ്രിട്ടനില്‍ തങ്ങാം എന്ന നിര്‍ദ്ദേശം വന്നിരിക്കുന്നത്. യുകെയിലുള്ള 3.2 മില്ല്യണ്‍ യൂറോപ്യന്‍ യൂണിയന്‍

More »

ബ്രക്‌സിറ്റ് ഡീലിനായി തെരേസ ബ്രസല്‍സിലേക്ക്; നേരിടേണ്ടത് വലിയ വെല്ലുവിളി
ലണ്ടന്‍ : പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്ന പ്രധാനമന്ത്രി തെരേസ മേ ബ്രക്‌സിറ്റ് ഡീലിനായി ബ്രസല്‍സിലേക്ക്. പൊതുതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് ശേഷം ഇതാദ്യമായിട്ടാണ് തെരേസ ബ്രസല്‍സിലേക്ക് യൂറോപ്യന്‍ യൂണിയന്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ വേണ്ടി പോകുന്നത്. ബ്രക്‌സിറ്റ് വിലപേശല്‍ തിങ്കളാഴ്ച തുടങ്ങാനിരിക്കെ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് വലിയ

More »

ജിന്‍സന്‍ ഫിലിപ്പിന്റെ സംസ്‌ക്കാരം നാളെ മാതൃ ഇടവകയില്‍
നോര്‍ത്താംപ്ടണില്‍ ഈ മാസം 12 ന് അന്തരിച്ച കോട്ടയം കൈപ്പുഴ കിഴക്കേക്കാട്ടില്‍ വീട്ടില്‍ ജിന്‍സന്‍ ഫിലിപ്പിന്റെ സംസ്‌ക്കാരം നാളെ (വെള്ളിയാഴ്ച) ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് മാതൃ ഇടവകയായ പാലതുരുത്ത് സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും. ജിന്‍സന്റെ പൊതുദര്‍ശനവും പ്രാര്‍ത്ഥനകളും കഴിഞ്ഞ ശനിയാഴ്ച നോര്‍ത്താംപ്ടന്‍ സെന്റ് ഗ്രിഗറി കത്തോലിക്കാ ദേവാലയത്തില്‍ വകാരി ഫാ ബെന്നി വലിയ

More »

ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം; കെന്‍സിംഗ്ടണ്‍ ആന്റ് ചെല്‍സി കൗണ്‍സില്‍ ചീഫ് രാജിവച്ചു
ലണ്ടന്‍ : ഗ്രെന്‍ഫെല്‍ ടവര്‍ തീപിടുത്തവും അധികൃതരുടെ വീഴ്ചയും സമീപനവും വ്യാപക വിമര്‍ശത്തിനും പ്രതിഷേധത്തിനും കാരണമായതോടെ കെന്‍സിംഗ്ടണ്‍ ആന്റ് ചെല്‍സി കൗണ്‍സില്‍ ചീഫ് എക്സികുട്ടീവ് രാജിവച്ചു. കൗണ്‍സില്‍ ചീഫ് നിക്കോളാസ് ഹോള്‍ഗേറ്റ് സെക്രട്ടറി സാജിദ് ജാവിദിനാണ് രാജി നല്‍കിയത്. ദുരന്തത്തില്‍ പെരുവഴിയിലായവരുടെ രോഷം കൗണ്‍സിലൈന് നേരെ ഉയര്‍ന്നിരുന്നു. ഇരകളുടെ

More »

ബ്രസല്‍സില്‍ ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ചാവേറിനെ പൊലീസ് വെടിവെച്ചു കൊന്നു
ബ്രസല്‍സ് : ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ തിരക്കേറിയ സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍ ചാവേര്‍ സ്‌ഫോടനം നടത്താനെത്തിയ ആളെ പൊലീസ് വെടിവെച്ചു കൊന്നു. ഇയാളുടെ അരയില്‍ ബെല്‍റ്റ് ബോംബും ബാഗില്‍ നിറയെ സ്‌ഫോടകവസ്തുക്കളും ഉണ്ടായിരുന്നു. വെടിവെച്ച് വീഴ്ത്തുന്നതിന് തൊട്ടുമുന്‍പ് കൈയ്യിലുണ്ടായിരുന്ന ചെറിയ സ്‌ഫോടകവസ്തു ഇയാള്‍ പൊട്ടിക്കുകയും ചെയ്തു. ചൊവ്വാഴ്ച

More »

ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലെത്താന്‍ വെറും രണ്ടര മണിക്കൂര്‍ !
ലണ്ടന്‍ : പുതിയവേഗതയിലേക്കു ലോകം കുതിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്കില്‍നിന്ന് ലണ്ടനിലേയ്ക്ക് രണ്ടര മണിക്കൂര്‍കൊണ്ട് പറന്നെത്താവുന്ന സൂപ്പര്‍ സോണിക് വിമാനമാണ് ഇനി വരുന്നത്. നിലവില്‍ ആറര മണിക്കൂറാണ് ന്യൂയോര്‍ക്ക് - ലണ്ടന്‍ പറക്കല്‍ സമയം. ഡെന്‍വര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൂം എന്ന കമ്പനിയാണ് അതിവേഗ വിമാനം പുറത്തിറക്കുന്നത്. ചൊവ്വാഴ്ച പാരീസ് എയര്‍ ഷോയിലാണ്

More »

സഖ്യചര്‍ച്ചകളില്‍ തീരുമാനമില്ല; തെരേസ മേക്കു മുന്നറിയിപ്പുമായി ഡിയുപി
ലണ്ടന്‍ : തിരഞ്ഞെടുപ്പു കഴിഞ്ഞ് രണ്ടാഴ്ചയെത്തിയിട്ടും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നതില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കകത്തും പുറത്തും അമര്‍ഷം. സോപാധിക പിന്തുണ നല്‍കാമെന്ന് പറഞ്ഞ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി) പ്രധാനമന്ത്രിക്കും ടോറികള്‍ക്കും മുന്നറിയിപ്പുമായി രംഗത്തുവന്നിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിനു ഏറ്റു

More »

ഗ്രെന്‍ഫെല്‍ ടവറില്‍ കഴിഞ്ഞവരില്‍ ധാരാളം അനധികൃത കുടിയേറ്റക്കാരും വാടകക്കാരും; ജഡങ്ങള്‍ ഒരിക്കലും തിരിച്ചറിയപ്പെടില്ലെന്നു നിയമവിദഗ്ധര്‍
ലണ്ടന്‍ : അഗ്നിവിഴുങ്ങിയ ഗ്രെന്‍ഫെല്‍ ടവറിലെ താമസക്കാരില്‍ ധാരാളം അനധികൃത കുടിയേറ്റതാമസക്കാരും വാടകക്കാരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. വാടകക്കാരുടെ കീഴില്‍ അനധികൃതമായി വാടക കൊടുത്തു കഴിഞ്ഞവരുമുണ്ട്. ഇവരെ സംബന്ധിച്ച രേഖകളൊന്നുമില്ല. ഇപ്പോഴും കാണാതായവരുടെ പട്ടികയില്‍ ഉള്ളവര്‍ കൂടുതലും ഇവരാണ് എന്നാണ് സൂചന. അതുകൊണ്ടാണ് മരണസംഖ്യ തിട്ടപ്പെടുത്താന്‍ കഴിയാതെ വന്നത്.

More »

ലണ്ടന്‍ അക്രമിയെ കോപാകുലരായ ജനക്കൂട്ടത്തില്‍ നിന്ന്‌ രക്ഷിച്ചത് ഇമാം
ലണ്ടന്‍ : മുസ്‌ലിം പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുകയായിരുന്ന ജനക്കൂട്ടത്തിനു നേര 'എല്ലാ മുസ്ലിങ്ങളേയും കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്ന് ആക്രോശിച്ച് വാഹനം ഓടിച്ചു കയറ്റിയ അക്രമിയെ പോലീസില്‍ ഏല്‍പ്പിക്കാന്‍ മുന്നില്‍ നിന്നത് പള്ളി ഇമാം. അക്രമിയെ ജനം പിടികൂടി കൈകാര്യം ചെയ്തപ്പോള്‍ രക്ഷിക്കാനെത്തിയത് ഇമാമായിരുന്നു. മുസ്ലിം വെല്‍ഫെയര്‍ ഹൗസിലെ ഇമാമാണ്

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway