യു.കെ.വാര്‍ത്തകള്‍

വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് പിഴ ശിക്ഷ
ലണ്ടന്‍ : വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നകേസില്‍ ബ്രിട്ടീഷ് മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ )പിഴയടക്കാന്‍ ബ്രിട്ടനിലെ കോടതി ഉത്തരവിട്ടു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയുടെ കമ്പനിക്കെതിരെ വ്യാജവാര്‍ത്തയെഴുതിയതിനാണ് ഷാജനെതിരെ പിഴ ശിക്ഷ. പരസ്യ ഇനത്തില്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കാത്തതിന്റെ പേരില്‍

More »

ബ്രക്സിറ്റ് ബില്ലില്‍ സര്‍ക്കാര്‍ കോമണ്‍സില്‍ ആദ്യ കടമ്പ പിന്നിട്ടു; വെല്ലുവിളി ബാക്കി
ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ഉരുത്തിരിയുന്ന ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച് നിയമമാക്കുന്ന ബ്രക്സിറ്റ് ബില്ലില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ സര്‍ക്കാര്‍ ആദ്യ കടമ്പ പിന്നിട്ടു. എങ്കിലും വെല്ലുവിളികള്‍ ബാക്കിയാണ്. ലേബര്‍ പാര്‍ട്ടിയും, ടോറി പാര്‍ട്ടിയിലെ യൂറോപ്പ് അനുകൂലികളും ചേര്‍ന്ന് കൊണ്ടുവരാന്‍ ശ്രമിച്ച ഭേദഗതികള്‍ തള്ളിക്കൊണ്ടാണ് ആദ്യ

More »

സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് ചങ്ങനാശേരിയില്‍
ലണ്ടന്‍ : ഓക്‌സ്‌ഫോര്‍ഡില്‍ ഹൃദയാഘാതം മൂലം ഈ മാസം ആറിന് മരിച്ച ചങ്ങനാശേരി മടുക്കമൂട് സ്വദേശി സാമുവേല്‍ വര്‍ഗീസി(57) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ചങ്ങനാശേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകിട്ട് അഞ്ചിന് കുമ്പളത്താനത്തെ സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. ഓക്‌സ്‌ഫോര്‍ഡില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നില്ല. അതിനാല്‍ ഭാര്യയും

More »

പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1ന് അവസാനിക്കും; ഇത് യുകെ സ്റ്റൈല്‍
ലണ്ടന്‍ : നോട്ടുകള്‍ എങ്ങനെ ഫലപ്രദമായി പിന്‍വലിയ്ക്കാം എന്നതിന് ബ്രിട്ടണ്‍ തന്നെ മാതൃക. പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1 വരെ മാത്രമായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചിരിക്കുകയാണ്. പുതിയ പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിച്ചതോടെയാണ് പഴയ പേപ്പര്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 14നായിരുന്നു പത്ത് പൗണ്ടിന്റെ പ്ലാസ്റ്റിക്

More »

റഷ്യക്കെതിരെ തെരേസ മേ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; തെരഞ്ഞെടുപ്പുകളില്‍ കൈകടത്തുന്നു-
ലണ്ടന്‍ : സൈബര്‍ ലോകത്ത് നാശം വിതയ്ക്കാനും, പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുമാണ് റഷ്യ ശ്രമിക്കുന്നതെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും തെരഞ്ഞെടുപ്പുകളില്‍ കൈകടത്താനും ശ്രമിക്കുന്നതായും പ്രധാനമന്ത്രി തെരേസ മേ. പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പാശ്ചാത്യ ലോകത്ത് അസ്വസ്ഥത വിതയ്ക്കാനുള്ള ശ്രമത്തിലാണ്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാം. എന്നാല്‍ നിങ്ങള്‍ അതില്‍

More »

ചര്‍ച്ചയ്ക്കായി ഡൗണിംഗ് സ്ട്രീറ്റിലെത്തിയെ ടിവി പ്രൊഡ്യൂസര്‍ക്കുനേരെ ലൈംഗികാതിക്രമം!
ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കാര്യാലയം ആയ ഡൗണിംഗ് സ്ട്രീറ്റിലും സ്ത്രീകള്‍ക്ക് നേരെ അതിക്രമം! മന്ത്രിമാരും എംപിമാരും ലൈംഗികവിവാദങ്ങളില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ ടിവി പ്രൊഡ്യൂസറും രചയിതാവുമായ ഡെയ്‌സി ഗുഡ്‌വിന്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നത്. ഐടിവിയിലെ ഹിറ്റ് ഡ്രാമ സീരീസായ വിക്ടോറിയയുടെ

More »

ബ്രക്സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ മുന്നിലേയ്ക്ക്; എതിര്‍ത്തും അനുകൂലിച്ചും എംപിമാര്‍
ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ഉരുത്തിരിയുന്ന ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച് നിയമമാക്കുന്ന ബ്രക്സിറ്റ് ബില്ല് പാര്‍ലമെന്റിന്റെ മുന്നിലേയ്ക്ക്. ബില്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിക്കുമെന്ന് ബ്രക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ബ്രക്സിറ്റ്

More »

ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ളവരുടെ തോക്കുകള്‍ സറണ്ടര്‍ ചെയ്യണം
ലണ്ടന്‍ : ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പോലീസ് സ്റ്റേഷനുകളില്‍ തോക്കുകളും മറ്റായുധങ്ങളും ഹാജരാക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഈ കാലയളവില്‍ ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികളുണ്ടാവില്ല. നാഷണല്‍ ബാലിസ്റ്റിക്സ് ഇന്റലിജന്‍സ് സര്‍വീസുമായി സഹരിച്ചാണ് ആയുധങ്ങള്‍ ഹാജരാക്കാന്‍ അവസരം ഒരുക്കുന്നത്. ഇങ്ങനെയുള്ളവരുടെ പേരോ വിലാസമോ പുറത്തു

More »

തെരേസ മേയെ പുറത്താക്കാന്‍ ടോറി പാര്‍ട്ടിയില്‍ വീണ്ടും അണിയറ നീക്കം: 40 എംപിമാര്‍ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന്
ലണ്ടന്‍ : പ്രധാനമന്ത്രി തെരേസ മേയെ പുറത്താക്കാന്‍ വീണ്ടും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ അണിയറ നീക്കം സജീവമായി. മേയ്‌ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ അനുകൂലിച്ചു ഒപ്പിടാെമന്ന് ടോറി പാര്‍ട്ടിയിലെ 40 അംഗങ്ങള്‍ സമ്മതിച്ചതായി 'സണ്‍ഡേ ടൈംസ്' റിപ്പോര്‍ട്ടുചെയ്തു. പാര്‍ട്ടിനേതൃത്വത്തിലേക്ക് മത്സരം നടക്കണമെങ്കില്‍ എട്ട് എംപിമാര്‍കൂടി അവിശ്വാസപ്രമേയത്തിനൊപ്പം

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway