യു.കെ.വാര്‍ത്തകള്‍

ആല്‍ഡിയിലെ പച്ചക്കറി പായ്ക്കറ്റില്‍ എലി; 38,000 പാക്കുകള്‍ തിരിച്ചുവിളിച്ചു
ലണ്ടന്‍ : പച്ചക്കറി പായ്ക്കറ്റ് പോലും വിശ്വസിച്ചു വാങ്ങാനാവാത്ത സ്ഥിതി. ആല്‍ഡി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും പേരക്കുട്ടിക്ക് ഫ്രോസണ്‍ വെജിറ്റബിള്‍ പാക്ക് വാങ്ങിയ സ്ത്രീ തുറന്നപ്പോള്‍ ഞെട്ടി. എലിയുടെ അവശിഷ്ടങ്ങള്‍ . 2 വയസ്സുകാരിയായ പേരക്കുട്ടിക്ക് ഉച്ചഭക്ഷണത്തിന് കൊടുക്കാനാണ് 60-കാരി പാറ്റ് ബെയിറ്റ്മാന്‍ കോണ്‍വാളിലെ സ്റ്റോറില്‍ നിന്ന് ഫ്രോസണ്‍ വെജിറ്റബിള്‍ വാങ്ങി

More »

വിദേശ ജോലിക്കാര്‍ എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് 400 പൗണ്ട് നല്‍കണം; മലയാളികള്‍ക്ക് ഭാരം
ലണ്ടന്‍ ; സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന എന്‍എച്ച്എസിനു ഏതൊക്കെ വഴിയിലൂടെ പണം എത്തിക്കാമെന്ന ഗവേഷണത്തിലാണ് അധികൃതര്‍ . ഇതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള മലയാളികള്‍ അടക്കമുള്ള കുടിയേറ്റ തൊഴിലാളികള്‍ പ്രതിവര്‍ഷം എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് 400 പൗണ്ട് നല്‍കണം. 200 പൗണ്ട് ഇമിഗ്രേഷന്‍ ആപ്ലിക്കേഷനൊപ്പം ഇപ്പോള്‍തന്നെ ഈടാക്കുന്നുണ്ട്. ഇതിനു

More »

ലെസ്റ്ററില്‍ മുന്‍ ഭാര്യയെ കൊന്ന് സ്യൂട്ട്‌കെയ്‌സിലടച്ച ഇന്ത്യക്കാരന് 18 വര്‍ഷം തടവ്
ലണ്ടന്‍ : മുന്‍ഭാര്യയെ കൊലപ്പെടുത്തി ജഡം സ്യൂട്ട്‌കെയ്‌സില്‍ അടച്ച് വഴിയരികിലെ മാലിന്യകൂമ്പാരത്തില്‍ തള്ളിയ കേസില്‍ ഇന്ത്യക്കാരന് 18 വര്‍ഷം തടവ് . 46-കാരി കിരണ്‍ ദൗദിയയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ഭര്‍ത്താവ് 51 കാരന്‍ അശ്വിന്‍ ദൗദിയക്കെതിരെയാണ് ലെസ്റ്റര്‍ ക്രൗണ്‍ കോടതി വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി 17-നായിരുന്നു സംഭവം. ഗുജറാത്തി പരിഭാഷകന്റെ

More »

എംപിയുടെ പ്രഭാഷണത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു; ഇടയില്‍പ്പെട്ട് എംപിയും
ലണ്ടന്‍ : ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണം നടത്താനെത്തിയ കണ്‍സര്‍വേറ്റീവ് എംപി ജേക്കബ് റീസ് മോഗിന് വിദ്യാര്‍ത്ഥികളുടെ തല്ലിന് മധ്യസ്ഥത വഹിക്കേണ്ടിവന്നു. യൂണിവേഴ്‌സിറ്റി ഹാളില്‍ പ്രഭാഷണം നടത്താനെത്തിയ ജേക്കബ് റീസിനെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി എത്തിയ വിദ്യാര്‍ത്ഥി സംഘമാണ് പ്രശ്‌നം സൃഷ്ടിച്ചത്. ഇവര്‍ക്കതിരെ മറുവിഭാഗവും

More »

മലയാളികളെ ഞെട്ടിച്ചു വീണ്ടും മരണവാര്‍ത്തകള്‍ : ബാത്തില്‍ ചേര്‍പ്പുങ്കല്‍ സ്വദേശി മരണമടഞ്ഞു
ലണ്ടന്‍ : മലയാളികളെ ഞെട്ടിച്ചു തുടര്‍മരണങ്ങള്‍. മൂന്നു ദിവസത്തിനുള്ളില്‍ മൂന്നു പേരാണ് മരണമടഞ്ഞത്. ഹീത്രുവിലെ കോട്ടയം സ്വദേശികളുടെ മാതാവ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി (69 )യുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ ബാത്തില്‍ ചേര്‍പ്പുങ്കല്‍ സ്വദേശിയുടെയും വാറ്റ്ഫോഡില്‍ തിരുവല്ല സ്വദേശിയുടെയും വിയോഗമാണ് പുറത്തുവന്നത്. ബാത്തില്‍ കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശി ജോസഫ് സക്കറിയ (സാജന്‍

More »

ബ്രിട്ടന്‍ കാത്തിരിക്കുന്ന രാജകീയ വിവാഹത്തില്‍ പ്രിയങ്ക ചോപ്ര മേഗന്റെ ബ്രൈഡ്‌മെയ്ഡ്!
ലണ്ടന്‍ : ബ്രിട്ടന്‍ കാത്തിരിക്കുന്ന, മെയ്19 ലെ ഹാരി രാജകുമാരന്റെയും അമേരിക്കന്‍ ടെലിവിഷന്‍ താരമായ മേഗന്‍ മാര്‍ക്കിളിന്റെയും വിവാഹദിനത്തില്‍ താരമാവുക ബോളിവുഡിന്റെ പ്രിയങ്ക ചോപ്ര. രാജകീയവിവാഹവുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങള്‍ക്കുമായി ലോകം കാതോര്‍ക്കുന്നതിനിടെയാണ് ബോളിവുഡ് ആരാധകരെ ഏറെ സന്തോഷിപ്പിച്ച ആ വാര്‍ത്തയെത്തിയത്. മേഗന്‍ മാര്‍ക്കിളിന്റെ അടുത്ത സുഹൃത്തായ

More »

മക്കള്‍ക്കൊപ്പം താമസിക്കാന്‍ യുകെയിലെത്തിയ ഹീത്രു മലയാളികളുടെ മാതാവ് നിര്യാതയായി; ആഷ്‌ഫോര്‍ഡില്‍ അന്ത്യവിശ്രമമൊരുക്കും
ലണ്ടന്‍ : മക്കള്‍ക്കൊപ്പം താമസിക്കാന്‍ ഏഴുമാസം മുമ്പ് യുകെയിലെത്തിയ ഹീത്രു മലയാളികളുടെ മാതാവ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി ( 69 ) നിര്യാതയായി. ഹീത്രുവിനു സമീപം ബെഡ്ഫോണ്ടില്‍ താമസിക്കുന്ന ഗീത ജോസഫിന്റെയും ജോസഫ്‌ ലൂക്കോസ്സിന്റെയും ( സല്‍ജെയ് ലൂക്കോസ് ) മാതാവാണ് കുട്ടനാട് കാരിയായ തങ്കമ്മ ജോണ്‍ ചിറ്റലപള്ളി . കുട്ടനാട് തലവടി പരേതനായ സി ജെ ജോര്‍ജ്ജ് ചിറ്റലപള്ളിയുടെ ഭാര്യയാണ്

More »

ബ്രക്‌സിറ്റിന് ശേഷം ഇയു പൗരന്‍മാര്‍ക്ക് താമസാവകാശം നല്‍കാനാവില്ലെന്ന് തെരേസ മേ
ലണ്ടന്‍ : ബ്രക്‌സിറ്റിന് ശേഷവും യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് യുകെയില്‍ താമസിക്കാനും ജോലി ചെയ്യാനും അവസരമൊരുങ്ങും എന്നത് ഭരണകക്ഷിയില്‍ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇത് പ്രധാനമന്ത്രി തെരേസ മേയുടെ പദവിയ്ക്കു പോലും ഭീഷണി സൃഷ്ടിക്കുന്നു. ഇതോടെ ബ്രക്‌സിറ്റിന് ശേഷം ഇയു പൗരന്‍മാര്‍ക്ക് താമസാവകാശം നല്‍കാനാവില്ലെന്ന് പറഞ്ഞിരിക്കുകയാണ് തെരേസ മേ.

More »

ക്യാരേജില്‍ വസ്ത്രം കുടുങ്ങി യുവതി ട്രാക്കില്‍ വീണു; ട്യൂബ് യാത്രക്കാര്‍ അറിയാന്‍
ലണ്ടന്‍ : തിരക്കേറിയ ട്യൂബ് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ അലസമായി നില്‍ക്കുന്നവര്‍ അറിയാന്‍ . ലണ്ടന്‍ ട്യൂബ് സ്റ്റേഷനില്‍ ബാഗും പാറിപ്പറക്കുന്ന വസ്ത്രവുമായി പ്ലാറ്റ്‌ഫോമിലെ അറ്റത്തു നിന്ന യുവതി ക്യാരേജില്‍ വസ്ത്രം കുടുങ്ങി ട്രാക്കില്‍ വീണു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിലാണ്. ട്രാക്കില്‍ വീണ യാത്രക്കാരിയെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

More »

[2][3][4][5][6]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway