യു.കെ.വാര്‍ത്തകള്‍

ബെന്നിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; വൈകിട്ടു ചേര്‍പ്പുങ്കല്‍ പള്ളിയില്‍ സംസ്കാരം
ലണ്ടന്‍ : ലണ്ടനിലെ മോട്ടോര്‍വേ 1 ല്‍ വാഹനാപകടത്തില്‍പ്പെട്ട വാന്‍ ഓടിച്ചിരുന്ന നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന പാലാ ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫി (ബെന്നി-52) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. മൃതദേഹം ഏറ്റുവാങ്ങാന്‍ ബെന്നിയുടെ ബന്ധുക്കളും സുഹൃത്തുക്കളും

More »

ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ബര്‍മിംഗ്ഹാമിലെ പള്ളിയില്‍ അക്രമിയുടെ കത്തിയാക്രമണം; 3 പേര്‍ക്ക് പരുക്കേറ്റു; ലക്‌ഷ്യം കൊല
ലണ്ടന്‍ : ഭീകരരുടെയും അക്രമികളുടെയും ഭീതി നാള്‍ക്കുനാള്‍ കൂടി വരുന്ന യുകെയില്‍ മറ്റൊരു അക്രമ സംഭവം കൂടി. ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ബര്‍മിംഗ്ഹാമിലെ പള്ളിയില്‍ അക്രമിയുടെ കത്തിയാക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ബര്‍മിംഗ്ഹാമിലെ ആസ്റ്റണ്‍ ന്യൂ ജെറുസലേം അപ്പോസ്തലിക് ചര്‍ച്ചിലാണ് സംഭവം. 150-ഓളം വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കവെയാണ് അക്രമി കടന്നു

More »

തെരേസാ മെക്കെതിരെ പാര്‍ട്ടി നേതാക്കളും; അധികാരത്തില്‍ ക്രിസ്മസ് തികയ്ക്കില്ലെന്നു പ്രവചനം
ലണ്ടന്‍ : അടുത്ത പൊതുതിരഞ്ഞെടുപ്പിലും പാര്‍ട്ടിയെയും സര്‍ക്കാരിറിനേയും നയിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി തെരേസാ മെയെ തള്ളി പാര്‍ട്ടി നേതാക്കള്‍ തന്നെ രംഗത്ത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്‍ ഡെപ്യൂട്ടി ട്രഷറര്‍ ലോര്‍ഡ് ഹാരിസ് മെയെ വിശേഷിപ്പിച്ചത് പ്രതീക്ഷയില്ലാത്ത നേതാവെന്നാണ്. ദുര്‍ബലമായ സര്‍ക്കാരിന്റെ പ്രതീക്ഷിയില്ലാത്ത നേതാവ് എന്നാണു

More »

ബെന്നിച്ചേട്ടന് കണ്ണീരോടെ വിടനല്‍കി നോട്ടിങ്ഹാം; പിതാവിന്റെ വേര്‍പാട് തീര്‍ത്ത വേദന പങ്കുവച്ച് വിതുമ്പലോടെ മകള്‍ ബെന്നിറ്റ
ലണ്ടന്‍ : നാട്ടില്‍ വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരുന്നതിന്റെ പിറ്റേന്ന് മരണം വിളിച്ച ബെന്നിച്ചേട്ടന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ വിതുമ്പി വീട്ടുകാരും സുഹൃത്തുക്കളും. ലണ്ടനിലെ മോട്ടോര്‍വേ 1 ല്‍ വാഹനാപകടത്തില്‍പ്പെട്ട വാന്‍ ഓടിച്ചിരുന്ന നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന പാലാ ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫിനു (ബെന്നി-52) വിടയേകാന്‍

More »

എട്ടു പേര്‍ക്ക് അവയവദാനം ചെയ്‌തു യുകെയിലെ 13കാരി അനശ്വരയായി
ലണ്ടന്‍ : ഏറ്റവും കൂടുതല്‍ പേര്‍ക്ക് അവയവദാനം നടത്തിയതിന്റെ റെക്കോഡ് യുകെയിലെ 13കാരിക്ക്. മസ്തിഷ്ക മരണം സംഭവിച്ച ജെമിമ ലെയ്‌സില്‍ എന്ന ബാലികയുടെ അവയവങ്ങളാണ് എട്ടുപേര്‍ക്ക് പുതുജീവനേകിയത്. അതുവഴി സോമര്‍സെറ്റിലെ ഈ കുട്ടി അനശ്വരയായി മാറി. എന്‍എച്ച് എസ് ബ്ലഡ് ആന്റ് ട്രാന്‍സ്‌പ്ലാന്റ് ആണ് ജെമിമയുടെ അവയവങ്ങള്‍ ഇത്രയും പേര്‍ക്ക് രക്ഷയായതിനെക്കുറിച്ചു

More »

ആജീവനാന്ത മോര്‍ട്ട്‌ഗേജ് സൗകര്യവുമായി ബാങ്കുകള്‍ ; പലിശ മാത്രം അടച്ച് മുന്നോട്ട് പോകാം
ലണ്ടന്‍ : ആജീവനാന്ത മോര്‍ട്ട്‌ഗേജ് നടപ്പാക്കാന്‍ ഒരുങ്ങി ബാങ്കുകള്‍ . ഇത്തരം ലോണുകള്‍ക്ക് സിറ്റി വാച്ച്‌ഡോഗ് പച്ചക്കൊടി കാണിച്ചതോടെയാണ് പദ്ധതി നടപ്പില്‍വരുന്നത്. ചെറിയ ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും പുതിയ ലോണ്‍ നല്‍കാന്‍ തീരുമാനിച്ചുകഴിഞ്ഞു. മറ്റുള്ളവരും ഇവരുടെ വഴി തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. പഴയ കടക്കാര്‍ക്ക് ഈ ആജീവനാന്ത മോര്‍ട്ട്‌ഗേജ് ഓഫര്‍

More »

ഋഷി രാജീവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം നാളെ, ബെന്നിക്കു നോട്ടിംഗ്ഹാമില്‍ അന്ത്യാഞ്ജലി
കോട്ടയം/ ലണ്ടന്‍ : കഴിഞ്ഞമാസം 26ന് ലണ്ടനിലെ മോട്ടോര്‍വേ 1 ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ ചിങ്ങവനം ചാന്നാനിക്കാട് ഇരുപ്പപ്പുഴ വീട്ടില്‍ ഋഷി രാജീവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകിട്ട് നാലുമണിക്ക് ശേഷം നെടുമ്പാശേരിയില്‍ എത്തിക്കുന്ന മൃതദേഹം രാത്രി ഒമ്പതു മണിയോടെ വീട്ടില്‍ കൊണ്ടുവരും. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. വിപ്രോയിലെ

More »

എന്‍എച്ച്എസിലെ ദുരിതം വ്യക്തമാക്കി പാര്‍ലമെന്റിനു മുന്നില്‍ നഴ്‌സുമാരുടെ ശക്തിപ്രകടനം
ലണ്ടന്‍ : എന്‍എച്ച്എസ് നേരിടുന്ന സ്റ്റാഫിംഗ് പ്രതിസന്ധിയില്‍ കടുത്ത പ്രതിഷേധവുമായി നഴ്‌സുമാര്‍. 2000ത്തിലേറെ നഴ്‌സുമാര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ഒരേ ദിവസം ആനുവല്‍ ലീവ് എടുത്താണ് ഇത്രയും നഴ്‌സുമാര്‍ പ്രതിഷേധിക്കാന്‍ എത്തിയത്. 2010 മുതല്‍ വേതനവര്‍ദ്ധനവിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ടോറി സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ഇവര്‍ പ്രധാനമായും

More »

ബെന്നിക്കു നാളെ നോട്ടിംഗ്ഹാമില്‍ മലയാളി സമൂഹം യാത്രാമൊഴിയേകും
ലണ്ടന്‍ : മോട്ടോര്‍വേ 1 ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ നോട്ടിംഗ്ഹാം സ്വദേശിയായ സിറിയക് ജോസഫിന്റെ (ബെന്നി) മൃതദേഹം നാളെ പൊതുദര്‍ശനത്തിനു വയ്ക്കും. അന്തിമോപചാരമര്‍പ്പിക്കാനായി നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ച കഴിഞ്ഞു 2 മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാശുശ്രൂഷകളും പൊതുദര്‍ശനത്തിന് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

More »

[3][4][5][6][7]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway