യു.കെ.വാര്‍ത്തകള്‍

പുതിയ കാറുകള്‍ക്ക് നാല് വര്‍ഷത്തേക്ക് എംഒടിയില്ല; കാറുടമകള്‍ക്ക് പ്രതിവര്‍ഷം 100 മില്യണ്‍ പൗണ്ട് ലാഭം
ലണ്ടന്‍ : യുകെയിലെ പുതിയ കാറുകള്‍ക്ക് നാല് വര്‍ഷത്തേക്ക് എംഒടി ഒഴിവാക്കി, കാറുടമകള്‍ക്ക് ആശ്വസിക്കാം. ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രേലിംഗ് ആണ് പ്രഖ്യാപനം നടത്തിയത്‌. പഴയ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ കാറുകള്‍ കൂടുതല്‍ സുരക്ഷിതമെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണീ ഇളവ്. ഇതുവഴി കാറുടമകള്‍ക്ക് ടെസ്റ്റ് ചെലവ് വകയില്‍ പ്രതിവര്‍ഷം 100 മില്യണ്‍ പൗണ്ട് ലാഭം

More »

ചാരവൃത്തി ആരോപിച്ചു ലണ്ടനിലെ ജീവകാരുണ്യ പ്രവര്‍ത്തകയ്ക്ക് ഇറാനില്‍ 5 വര്‍ഷം ജയില്‍
ലണ്ടന്‍ : ചാരവൃത്തി ആരോപിച്ചു ബ്രിട്ടീഷ് ജീവകാരുണ്യ പ്രവര്‍ത്തകയ്ക്ക് ഇറാനില്‍ അഞ്ചു വര്‍ഷം ജയില്‍ശിക്ഷ. 38 കാരിയായ ജീവകാരുണ്യപ്രവര്‍ത്തക നസാനിന്‍ സഹാരി റാറ്റ്ക്ലിഫിനെയാണ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമടക്കം ചുമത്തി അഞ്ചു വര്‍ഷം ജയില്‍ശിക്ഷയ്ക്ക് ഇറാന്‍ കോടതി വിധിച്ചത്. വിചാരണ കോടതി ഉത്തരവിനെതിരേ നസാനിന്‍ നല്‍കിയ അപ്പീല്‍ ഇറാനിയന്‍ കോടതി തള്ളി.

More »

ഈയാഴ്ചയും കടുത്ത ശൈത്യം, താപനില മൈനസ് 8ല്‍, യാത്രാദുരിതം
ലണ്ടന്‍ : യുകെയില്‍ ഈ വാരവും മണിന്റെയും തണുപ്പിന്റെയും ദുരിതം. തിങ്കളാഴ്ച മുതല്‍ കനത്ത മഞ്ഞുവീഴ്ചയായിരിക്കും . താപനില മൈനസ് 8 ലേക്ക് വീണു. ഹാംഷയറിലെ സൗത്ത് ഫാണ്‍ബറോയിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ മിക്കയിടങ്ങളും താപനില മൈനസ് അഞ്ചിലെത്തുമെന്നാണ് മുന്നറിയിപ്പ്. സൗത്ത് ഈസ്റ്റില്‍ ഇന്ന് രാത്രി മൈനസ് 4 നും മൈനസ് 6 നും ഇടയിലായിരിക്കും താപനില. യാത്രാതടസവും

More »

ട്രംപിനെതിരെ പ്രതിഷേധം കത്തുന്നതിനിടെ കൂടിക്കാഴ്‌ചക്കായി തെരേസ മേ യുഎസിലേയ്ക്ക്; അസ്വീകാര്യമായ നിലപാടുകള്‍ തള്ളുമെന്ന് മേ
ലണ്ടന്‍ : അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് അവരോധിതനായതിനു തൊട്ടു പിന്നാലെ ആദ്യ സന്ദര്‍ശനം നടത്തുന്ന ലോകനേതാവായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വാഷിങ് ടണിലേക്ക്. ട്രംപിനെതിരെ അമേരിക്കയില്‍ പ്രതിഷേധം കത്തുന്നതിനിടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തുന്നത്.യുകെയിലും ട്രംപിനെതിരെ പ്രതിഷേധം ശക്തമാണ്. ബ്രെക്സ്റ്റിനെ പ്രശംസിച്ച ട്രംപുമായി പുതിയ

More »

സൗത്താംപ്ടണ്‍ വിതുമ്പി; സിജോയ് ജോസഫിനു മലയാളികള്‍ വിട നല്‍കി
ലണ്ടന്‍ : ജനുവരി ഒമ്പതിന് യുകെയിലെ സൗത്താംപ്ടണില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ ഇടുക്കി, തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി കാനാട്ട് സിജോയ് ജോസഫി(42)ന് സൗത്താംപ്ടണ്‍ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി. സിജോയുടെ മൃതദേഹം ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ സൗത്താംപ്ടണിലെ ഹോളി ഫാമിലി പള്ളിയിലാണ് പൊതുദര്‍ശനത്തിനുവച്ചത്. നൂറുകണക്കിന് മലയാളികള്‍ അന്തിമോപചാരം

More »

വില്യം എയര്‍ ആംബുലന്‍സ് പൈലറ്റ് ജോലി വിടുന്നു; ഇനി ലണ്ടനില്‍ ഭരണപരമായ ഉത്തരവാദിത്തത്തിലേക്ക്
ലണ്ടന്‍ : ചാള്‍സ് രാജകുമാരന് ശേഷം ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരന്‍ 18 മാസം നീണ്ട തന്റെ എയര്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ പൈലറ്റ് ജോലി ഉപേക്ഷിക്കുന്നു. കെന്‍സിങ്ടണ്‍ പാലസ് വൃത്തങ്ങണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പൈലറ്റ് ജോലി വിടുന്ന വില്യം വേനല്‍ക്കാലം മുതല്‍ കൂടുതല്‍ ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. ഇതിനായി വില്യമും ഭാര്യ കെയ്റ്റും ലണ്ടനില്‍

More »

സിജോയിക്ക് ഇന്ന് സൗത്താംപ്ടണ്‍ വിട നല്‍കും; സംസ്കാരം കരിമണ്ണൂരില്‍
ലണ്ടന്‍ : സിജോയ് ജോസഫിന് സൗത്താംപ്ടണ്‍ മലയാളികള്‍ ഇന്ന് വിട നല്‍കും. സൗത്താംപ്ടണിലെ ഹോളി ഫാമിലി കത്തോലിക് ചര്‍ച്ചില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുക.ഫാ ജോയി ആലപ്പാട്ട് അച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ പ്രത്യേക ദിവ്യബലി അര്‍പ്പിക്കും. ഒട്ടേറെ സുഹൃത്തുക്കളും ബന്ധുക്കളും യുകെയില്‍ ഉള്ളതിനാല്‍ ശനിയാഴ്ചയാണ്

More »

ഭവനവിപണി മൂല്യം മാറിമറിയുന്നു; ബ്രിസ്‌റ്റോള്‍ ആണ് താരം, വീട് സ്വന്തമാക്കുന്നവര്‍ക്കു ലോട്ടറി
ലണ്ടന്‍ : വിലയില്ലാത്ത ഏരിയകളിലും വസ്തുവിന് ഡിമാന്റ് കൂടുന്നത് നിന്ന നില്‍പ്പിലായിരിക്കും. 2004ല്‍ ബ്രിട്ടനില്‍ താമസിക്കാന്‍ കൊള്ളാത്ത ഏറ്റവും മോശം സ്ഥലം എന്ന ദുഷ്പേരുണ്ടായിരുന്ന ലൂട്ടണ്‍ യുകെയിലെ നമ്പര്‍1 പ്രോപ്പര്‍ട്ടി ഹോട്ട്‌സ്‌പോട്ട് ആയി മാറിയത് അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ ഭവനവിപണിയില്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന ബ്രിസ്‌റ്റോളും അമ്പരപ്പിക്കുന്ന

More »

തെംസ് നദിയില്‍ ബോംബ്; വെസ്റ്റ് മിന്‍സ്റ്റര്‍ , വാട്ടര്‍ലൂ ബ്രിഡ്ജുകള്‍ അടച്ചു: വീര്‍പ്പു മുട്ടി ലണ്ടന്‍ നഗരം
ലണ്ടന്‍ : യുകെയില്‍ ഇപ്പോള്‍ തുടരെ ബോംബ് ഭീതിയാണ്. കഴിഞ്ഞ ദിവസം ലീഡ്സിനെ നടുക്കി രാവിലെ മുതല്‍ ബോംബ് ഭീഷണി നിലനില്‍ക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ലണ്ടന്‍ നഗരം ബോംബ് ഭീതി മൂലം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു. തെംസ് നദിയില്‍ ബോംബുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് നഗരം സ്തംഭിച്ചത്. പിന്നീട് ആശങ്കയുടെ മണിക്കൂറുകളായിരുന്നു. നദിയില്‍ നിന്നുമുള്ള

More »

[52][53][54][55][56]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway