ജര്മനിയില് മലയാളി നഴ്സുമാര്ക്ക് അവസരം; മാസ ശമ്പളം രണ്ട് ലക്ഷം, തൊഴില് പരിചയം ആവശ്യമില്ല
കേരളത്തില് നിന്നും ജര്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്ക്ക ട്രിപ്പിള് വിന് കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജര്മനിയിലെ ആശുപത്രികളിലേക്കാണ് നിയമനം. ബിഎസ്സി/ജനറല് നഴ്സിങാണ് അടിസ്ഥാന യോഗ്യത.
ബിഎസ്സി/ പോസ്റ്റ് ബേസിക് ബിഎസ്സി യോഗ്യതയുളളവര്ക്ക് തൊഴില് പരിചയം ആവശ്യമില്ല. എന്നാല് ജനറല് നഴ്സിങ് പാസായവര്ക്ക് രണ്ടു വര്ഷത്തെ പ്രവൃത്തി പരിചയം നിര്ബന്ധമാണ്. ഉയര്ന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് അധികരിക്കരുത്. ഷോര്ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്ക്കായുളള അഭിമുഖം 2025 മെയ് 20 മുതല് 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.
കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേര്ഡ് നഴ്സ് തസ്തികയില് പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്ഥികള്ക്ക് ജര്മ്മന് ഭാഷ പരിജ്ഞാനം നിര്ബന്ധമില്ല.
More »
യുകെ പാസ്പോര്ട്ട് ഫീസില് വന് വര്ധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതല് പ്രാബല്യത്തില്
ബ്രിട്ടനില് പുതിയ പാസ്പോര്ട്ടിനും പാസ്പോര്ട്ട് പുതുക്കാനുമുള്ള അപേക്ഷകള്ക്കും ഫീസ് തുടരെ മൂന്നാം വര്ഷവും കുത്തനെ കൂട്ടി. ഏഴു ശതമാനമാണ് ഫീസ് വര്ധന. പാസ്പോര്ട്ട് അപേക്ഷകരുടെ എണ്ണത്തില് മുന്പെങ്ങും ഇല്ലാത്തവിധം വര്ധന വന്നതോടെയാണ് ഫീസും വര്ധിപ്പിക്കാന് ഹോം ഓഫിസ് തീരുമാനിച്ചത്. ഏപ്രില് പത്തു മുതല് ഫീസ് വര്ധന പ്രാബല്യത്തിലാകും. കഴിഞ്ഞ ഏപ്രിലിലും പാസ്പോര്ട്ട് ഫീസ് ഏഴു ശതമാനം വര്ധിപ്പിച്ചിരുന്നു. 2023ല് ഒന്പത് ശതമാനമായിരുന്നു വര്ധന.
പുതിയ നിരക്കു പ്രകാരം പ്രായപൂര്ത്തിയായവര്ക്ക് ഓണ്ലൈനില് അപേക്ഷ സമര്പ്പിക്കാനുള്ള ഫീസ് 88.50 പൗണ്ടില് നിന്നും 94.50 പൗണ്ടായി ഉയരും. കുട്ടികള്ക്ക് നിലവിലുള്ള 69 പൗണ്ട് ഫീസ് 74 പൗണ്ടായും വര്ധിക്കും. പോസ്റ്റല് ആപ്ലിക്കേഷന് പ്രായപൂര്ത്തിയായവര്ക്ക് ഇപ്പോള് നിലവിലുള്ള 100 പൗണ്ട് 107 പൗണ്ടായും കുട്ടികള്ക്ക് നിലവിലുള്ള 69 പൗണ്ട് 74 പൗണ്ടായും ഉയരും.
More »
യുകെയിലേക്കുള്ള വിസിറ്റിംഗ് വിസക്കാര് ഏപ്രില് മുതല് 10 പൗണ്ട് മുടക്കി ഇടിഎ എടുക്കണം
2025 ഏപ്രില് രണ്ടിന് ശേഷം ബ്രിട്ടനിലേക്ക് സന്ദര്ശനത്തിനെത്തുന്നവര് ഇലക്ട്രോണിക് ട്രാവല് ഓഥറൈസേഷന് (ഇടിഎ) എടുക്കേണ്ടതായി വരും. ഓരോ വര്ഷവും യുകെ ബോര്ഡര് കടന്നു പോകുന്നവര്ക്കായി കൂടുതല് സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിന് കൂടുതല് കാര്യക്ഷമമായ ഡിജിറ്റല് ഇമിഗ്രേഷന് സിസ്റ്റം ഒരുക്കുന്നതായി ഹോം ഓഫീസ് അറിയിച്ചു. ബ്രിട്ടന് സന്ദര്ശിക്കാന് ആഗ്രഹിക്കുന്ന, ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര് ഒഴികെ മറ്റെല്ലാവരും ഇവിടെ വരുന്നതിന് മുന്പായി യാത്ര ചെയ്യുന്നതിനുള്ള അനുമതി എടുത്തിരിക്കണമെന്നും സര്ക്കാര് പറയുന്നു.
ഇത് ഇലക്ട്രോണിക് ഓഥറൈസേഷന് വഴിയോ അല്ലെങ്കില് ഇവിസ വഴിയോ ആകാം. ബ്രിട്ടനിലേക്കുള്ള ഒട്ടുമിക്ക ഒഴിവുകാല യാത്രക്കാര്ക്കും ബിസിനസ് യാത്രക്കാര്ക്കും ഇപ്പോള് ഒരു വിസ ആവശ്യമില്ല. എന്നാല്, ഏപ്രില് രണ്ടിന് ശേഷം ഇവിടം സന്ദര്ശിക്കുന്ന ഐറിഷ് പൗരന്മാര് ഒഴികെയുള്ള വിദേശികള്ക്ക്
More »
കഴിഞ്ഞ വര്ഷം അനുവദിച്ചത് 900,000ലേറെ വിസാ എക്സ്റ്റന്ഷന്; ഗുണം ചെയ്തത് ജോലിക്കാര്ക്കും വിദ്യാര്ത്ഥികള്ക്കും
യുകെയില് വിസാ കാലാവധി നീട്ടി ലഭിച്ചതിലൂടെ രാജ്യത്ത് തുടരാന് കഴിഞ്ഞ വര്ഷം അനുമതി നേടിയ വിദേശ പൗരന്മാരുടെ എണ്ണം 900,000 കടന്നു. വര്ഷാവര്ഷ കണക്കുകള് പ്രകാരം 215,000 പേരുടെ വര്ധനവാണ് ഇതില് രേഖപ്പെടുത്തിയത്. ജോലിക്കാരും, വിദ്യാര്ത്ഥികളും ഉള്പ്പെടെയുള്ള വിദേശികള് കൂടുതല് കാലം ബ്രിട്ടനില് തുടരാന് അവസരം നല്കുന്ന ഈ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് കണ്സര്വേറ്റീവുകള് പ്രതികരിച്ചു.
പുതിയ വിസകള് നല്കുന്നതിന്റെ എണ്ണം കുറയ്ക്കുന്ന മുന് ഗവണ്മെന്റ് നടപടികള് വിജയിച്ചതിന് വിഘാതം സൃഷ്ടിക്കുന്നതാണ് ഈ ട്രെന്ഡ്. നെറ്റ് മൈഗ്രേഷന് റെക്കോര്ഡ് നിലവാരം തൊട്ടതോടെയാണ് വര്ക്ക്, സ്റ്റഡി വിസാ റൂട്ടുകളില് എണ്ണം കുറയ്ക്കാന് കണ്സര്വേറ്റീവുകള് നിയമങ്ങള് കടുപ്പിച്ചത്.
2023 ജൂണില് നെറ്റ് മൈഗ്രേഷന് 906,000 എത്തിയിരുന്നു. ഈയാഴ്ച പുറത്തുവിട്ട കണക്കുകള് പ്രകാരം കഴിഞ്ഞ വര്ഷം അനുവദിച്ച വര്ക്ക്
More »
സിറ്റിസണ്ഷിപ്പിന് അപേക്ഷിക്കുമ്പോള് ഹോം ഓഫീസ് മാനദണ്ഡങ്ങളിലെ പുതിയ മാറ്റങ്ങള് നിലവില്
ലണ്ടന് : 2025 ഫെബ്രുവരി 10ന് ശേഷം, ബ്രിട്ടീഷ് പൗരത്വത്തിനുള്ള അപേക്ഷകരുടെ യോഗ്യതാ മാനദണ്ഡങ്ങള് വിലയിരുത്തുന്നതില് ഹോം ഓഫീസ് ചില മാറ്റങ്ങള് വരുത്തി. ഇതില് പ്രധാനം അനധികൃതമായി ബ്രിട്ടനില് എത്തിയവരുമായി ബന്ധപ്പെട്ടാണ്. ബ്രിട്ടനില് എത്തിയത് അനധികൃതമായാണെങ്കില്, അവര് എത്രകാലം ബ്രിട്ടനില് കഴിഞ്ഞു എന്നത് പരിഗണിക്കാതെ അവരുടെ അപേക്ഷ നിരാകരിക്കും എന്നതാണത്. 2022 ജൂണ് മുതല് നിലവിലുള്ള, നല്ല സ്വഭാവമുള്ളവരെ പരിഗണിക്കുക എന്ന നയത്തില്, പൗരത്വത്തിനായി അപേക്ഷിക്കുന്നതിനു മുന്പുള്ള പത്ത് വര്ഷക്കാലത്ത് നടത്തിയ കുടിയേറ്റ നിയമങ്ങളിലെ ലംഘനങ്ങളും അനധികൃതമായി ബ്രിട്ടനിലെത്തിയതും ഒക്കെ അപേക്ഷ പരിഗണിക്കുന്ന സമയത്ത് അവഗണിക്കുമായിരുന്നു.
മാത്രമല്ല, അടിച്ചമര്ത്തലുകള്ക്കും പീഡനങ്ങള്ക്കും വിധേയമായ രാജ്യത്തു നിന്നും നേരിട്ട് ബ്രിട്ടനിലെത്തിയവരാണെങ്കില്, അനധികൃതമായി എത്തിയതാണെന്ന കാര്യം ഹോം ഓഫീസ്
More »
ആശ്രിത വിസ നിര്ത്തിയതും മിനിമം സാലറി ഉയര്ത്തിയതും വിദേശ കെയര് വര്ക്കര്മാര് യുകെ ഉപേക്ഷിക്കാനിടയാക്കി
ആശ്രിത വിസ നിര്ത്തിയതും മിനിമം സാലറി ഉയര്ത്തിയതും മൂലം മലയാളികളടക്കമുള്ള വിദേശ കെയര് വര്ക്കര്മാര് യുകെ ഉപേക്ഷിക്കാനിടയാക്കിയെന്ന് വ്യക്തമാക്കി ഹോം ഓഫീസ് കണക്കുകള്.2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയില് നല്കിയ ഹെല്ത്ത് ആന്ഡ് കെയര് വര്ക്കര് വിസയുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. കെയര് വര്ക്കര്മാരെ ഷോര്ട്ടേജ് ഒക്കുപേഷന് ലിസ്റ്റില് ഉള്പ്പെടുത്തിയിരുന്ന 2022 ഫെബ്രുവരി മുതല് 2023 ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തില് പ്രതിമാസ അപേക്ഷകരുടെ എണ്ണം 4,100 ല് നിന്നും 18,300 ആയി ഉയര്ന്നിരുന്നു.
എന്നാല്, ഇപ്പോള് ഇത് താഴേക്ക് കൂപ്പു കുത്തുകയാണ്. 2024 മാര്ച്ചില് അപേക്ഷിച്ചത് 2,400 പേര് മാത്രമായിരുന്നു. പിന്നീട് ഈ കണക്ക് ഏറെ മാറ്റമില്ലാതെ കുറച്ചു മാസങ്ങള് കൂടി തുടര്ന്നെങ്കിലും 2025 ല് ലഭിച്ചത് 1900 അപേക്ഷകള് മാത്രമായിരുന്നു എന്ന് സര്ക്കാര് കണക്കുകള് വ്യക്തമാക്കുന്നു. 2024 ഏപ്രില് മുതല് 2025 ജനുവരി
More »
അഭയാര്ഥികള്ക്ക് ബ്രിട്ടിഷ് പൗരത്വം ഇനി സ്വപ്നം; അനധികൃത കുടിയേറ്റം തടയാന് പുതിയ നിയമം
ലണ്ടന് : അപകടകരമായ രീതിയില് ബോട്ടിലും വാനിലും ട്രക്കുകളുടെ പിന്നിലും നുഴഞ്ഞുകയറി ജീവന് പണയം വച്ച് ബ്രിട്ടനിലെത്തി സ്ഥിരതാമസത്തിന് മോഹിക്കുന്നവര്ക്ക് തടയിട്ട് സര്ക്കാര്. ഇത്തരത്തില് അനധികൃത ബോട്ടിലും ട്രക്കുകളിലും അഭയാര്ഥികളായി എത്തുന്നവര് എത്രകാലം ബ്രിട്ടനിലെ അഭയാര്ഥി ക്യാംപുകളില് കഴിഞ്ഞാലും അവര്ക്ക് പൗരത്വം നല്കേണ്ടതില്ലെന്ന നിര്ദേശം പുതിയ ഗൈഡ് ലൈനില് ഉള്പ്പെടുത്തുകയാണ് ബ്രിട്ടിഷ് സര്ക്കാര്. ഇതോടെ ബ്രിട്ടിഷ് പൗരത്വം മോഹിച്ച് ജീവന് പണയം വച്ച് ഇംഗ്ലിഷ് ചാനല് കടന്ന് എത്തുന്നവരുടെ എണ്ണത്തില് കുറവുണ്ടാകുമെന്നാണ് സര്ക്കാരിന്റെ പ്രതീക്ഷ.
അനധികൃതമായി എത്തുന്നവര് പൗരത്വത്തിന് അപേക്ഷിക്കുമ്പോള് അവരുടെ കാലാവധി എത്രയായാലും കടന്നുവന്ന വഴി അനധികൃത ബോട്ടിലോ ട്രക്കിലോ ആണെങ്കില് അപേക്ഷ നിരസിക്കുമെന്നാണ് ഹോം ഓഫിസ് വ്യക്തമാക്കുന്നത്. നിലവില് അഭയാര്ഥി സ്റ്റാറ്റസിനായി
More »
ഒറ്റമാസം അറുനൂറിലേറെ ഇമിഗ്രേഷന് അറസ്റ്റ്; ഇന്ത്യന് റെസ്റ്റോറെന്റുകളില് റെയ്ഡ് , നാടുകടത്തല് വര്ധിപ്പിക്കാനുള്ള ശ്രമവുമായി ലേബര് സര്ക്കാര്
ജനുവരിയില് മാത്രം യുകെയില് 600-ലേറെ ഇമിഗ്രേഷന് അറസ്റ്റുകള് നടന്നതായി കണക്കുകള്. ബോര്ഡര് ഫോഴ്സ് അധികൃതര് എണ്ണൂറിലേറെ റെയ്ഡുകളും സംഘടിപ്പിച്ചതായി ഹോം ഓഫീസ് പറഞ്ഞു. കഴിഞ്ഞ വര്ഷം ജനുവരിയെ അപേക്ഷിച്ച് ഇത് 73% വര്ധനവാണെന്ന് ലേബര് ഗവണ്മെന്റ് ചൂണ്ടിക്കാണിക്കുന്നു.
തെരഞ്ഞെടുപ്പിന് ശേഷം അതിര്ത്തി സംരക്ഷണം മെച്ചപ്പെട്ടതിന് ഉദാഹരണമായാണ് ലേബര് ഈ കണക്കുകളെ അവതരിപ്പിക്കുന്നത്. വോട്ടര്മാര് ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന വിഷയമാണ് ഇതെന്ന് തിരിച്ചറിഞ്ഞാണ് നീക്കം. ടോറികള്ക്കും, റിഫോം യുകെയ്ക്കും മുന്നില് മേല്ക്കൈ നേടാനുള്ള അവസരമായാണ് ഇതിനെ ലേബര് സര്ക്കാര് കാണുന്നത്.
ജൂലൈ മുതല് 5424 റെയ്ഡുകളും, 3930 അറസ്റ്റുകളും നടന്നതായി ഹോം ഓഫീസ് വ്യക്തമാക്കുന്നു. റെസ്റ്റൊറന്റുകള്, ടേക്ക്എവെ, കഫെ, കാര് വാഷ്, നെയില് ബാര്, വേപ്പ് ഷോപ്പുകള് തുടങ്ങിയ ബിസിനസ്സുകള് കേന്ദ്രീകരിച്ചാണ് അറസ്റ്റ് അധികവും
More »
പോസ്റ്റ് സ്റ്റഡി വിസയില് നിന്ന് വര്ക്ക് പെര്മിറ്റിലേക്ക് സ്വിച്ച് ചെയ്യാന് വേണ്ടത് കടുത്ത നിബന്ധനകള്
2024 മാര്ച്ച് 13ന് പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷന് നിയമം അനുസരിച്ച്, സ്കില്ഡ് വിസയില് ബ്രിട്ടനില് വന്ന് ജോലി ചെയ്യുന്നതിന് ഏറ്റവും ചുരുങ്ങിയ ശമ്പളം 38,700 പൗണ്ട് ആയിരിക്കണം. 2024 ഏപ്രില് നാലു മുതല് ഈ നിയമം നിലവിലുണ്ട്. എങ്കിലും പോസ്റ്റ് സ്റ്റഡി വര്ക്ക് വിസയില് നിന്നും സ്കില്ഡ് വിസയിലേക്ക് മാറുന്നവരെ 'പുതിയ തൊഴിലാളികള്' എന്ന വിഭാഗത്തിലാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. ഇവര്ക്ക് സ്കില്ഡ് വര്ക്കര് വിസ ലഭിക്കുന്നതിനായി ചുരുങ്ങിയ ശമ്പളം 30,960 പൗണ്ട് മതി. ഈ വിഭാഗത്തില് പെടുന്നവര്ക്ക് 20 ശതമാനത്തിന്റെ കിഴിവാണ് ഇക്കാര്യത്തില് നല്കിയിരിക്കുന്നത്.
എന്നാല് വേറെയും നിബന്ധനകളുണ്ട്. പോസ്റ്റ് സ്റ്റുഡന്റ് വിസക്കാലത്ത് താമസിച്ചത് ഉള്പ്പടെ ഇവരുടെ ആദ്യത്തെ സര്ട്ടിഫിക്കറ്റ് ഓഫ് സ്പോണ്സര്ഷിപ്പില് നാലു വര്ഷക്കാലത്തിലധികം ബ്രിട്ടനില് താമസിക്കാത്തവരെ മാത്രമെ 'പുതിയ തൊഴിലാളികള്' എന്ന
More »