അസോസിയേഷന്‍

രുചികരമായ നാടന്‍ ഭക്ഷണവും നാടന്‍ പാട്ടുകളുമായി വിരാള്‍ ഉത്സവം
വിരാള്‍ ഉത്സവത്തില്‍ കോട്ടയംകാര്‍ തോറ്റുപോകുന്ന രൂചിയോടെ ആന്‍റോയും സോഫിയും സുഹൃത്തുക്കളും കൂടി പാചകം ചെയ്ത പിടിയും നാടന്‍ കോഴിയും ചോറും കറികളും സൂപ്പര്‍ ഹിറ്റ്‌. പരിപാടിക്കെത്തിയവരുടെയെല്ലാം പ്രശംസ ഏറ്റുവാങ്ങുകയായിരുന്നു ആന്‍റൊ ജോസും കൂട്ടരും. പറഞ്ഞിട്ട് പോകുന്നവരെയാണ് ഇന്നലെ നടന്ന വിരാള്‍ ഉത്സവത്തില്‍ കണ്ടത് ഡോക്ടര്‍ വീണ പാടിയ നാടന്‍ പാട്ടുകള്‍ക്കൊപ്പം

More »

യുകെകെസിഎ നാഷണല്‍ കൗണ്‍സില്‍ ശനിയാഴ്ച
കെറ്ററിംഗ് : യു കെ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ നാഷണല്‍ കൗണ്‍സില്‍ യോഗം ശനിയാഴ്ച യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ നടക്കും. രാവിലെ പത്തരയക്ക് ആരംഭിക്കുന്ന യോഗത്തിന് യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര റിപ്പോര്‍ട്ടും ട്രഷറര്‍ ബാബു തോട്ടം കണക്കും അവതരിപ്പിക്കും. പ്രസ്തുത യോഗത്തില്‍ ജൂലൈ എട്ടിന്

More »

കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തില്‍ മയങ്ങി ലിവര്‍പൂളില്‍ നിന്നെത്തിയ പഠനസംഘം
ലിവര്‍പൂള്‍ : ഇന്‍ഡോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പദ്ധധിയുടെ ഭാഗമായി ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നും കേരളത്തിലെത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങിയ പതിനഞ്ചംഗ കേരള പഠനസംഘത്തെ വിദ്യാഭ്യാസ ടൂറിസം വകുപ്പുകള്‍ ഒന്നു ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ അത്യാധുനിക ടെര്‍മിനല്‍

More »

'അലീഷ ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ്പ്' എന്ന ചാരിറ്റി നിശയുമായി ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളികള്‍
പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിറ ദീപമായിരുന്ന അലീഷ രാജീവിന്റെ സ്മരണയില്‍ അലീഷ ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളികള്‍. അകാലത്തില്‍ തങ്ങളില്‍ നിന്നും വേര്‍പെട്ടു പോയ അലീഷ രാജീവ് എന്ന കൊച്ചു മിടുക്കിയുടെ ഓര്‍മ്മകളില്‍ നീറി കഴിയുന്ന ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി സമൂഹം തങ്ങളുടെ വേദനകള്‍ മറച്ച് വെച്ച് അലീഷയുടെ പേരില്‍ ഒരു

More »

ഓള്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 'സ്മാഷ് 2017 ' മാര്‍ച്ച് 18 ന് ഡെര്‍ബിയില്‍ ; ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ക്യാഷ് പ്രൈസുകള്‍
ഡെര്‍ബി ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓള്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 18 ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്. ക്ലബ്ബിന്റെ അഞ്ചാമത് ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് നാല് ടൂര്‍ണമെന്റുകളും വമ്പിച്ച

More »

രണ്ടാം വിരാള്‍ ഉത്സവത്തിന് നാളെ കൊടികയറും
നാട്ടില്‍ നിന്നും ആയിരം ഘാതം അകലെയാണെങ്കിലും നാടിന്റെ രുചിയും നാടന്‍ പാട്ടുകളുടെ താളവും പ്രവാസി ജീവിതത്തില്‍ നഷ്ട്ടപ്പെടാതിരിക്കാന്‍ ലിവര്‍പൂളിനടുത്തുള്ള വിരാളിലെ കുടുംബങ്ങള്‍ ചേര്‍ന്ന് ഒരുക്കുന്ന വിരാള്‍ ഉത്സവം നാളെ പോടീ പൊടിക്കും എന്നതില്‍ സംശയമില്ല . നാളെ നടക്കുന്ന രണ്ടാമത് ഉത്സവത്തില്‍ ഈ വര്‍ഷം ഇടം പിടിച്ചിരിക്കുന്ന പ്രധാന വിഭവം കോട്ടയംകാരുടെ തനതു വിഭവമായ

More »

കെറ്ററിംഗില്‍ സംഗീതമഴ പെയ്യിച്ചു 7 ബീറ്റ്സ് സംഗീതോത്സവവും ഒഎന്‍വി അനുസ്മരണവും വര്‍ണാഭമായി
ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ യുകെ മലയാളികളുടെയിടയില്‍ തരംഗമായി മാറിയ '7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡി'ന്റെ ഒന്നാം വാര്‍ഷികവും മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച പത്മശ്രീ ഒഎന്‍വി കുറുപ്പിന്റെ അനുസ്മരണവും ചാരിറ്റി ഇവന്റും ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവു കൊണ്ടും മികവുറ്റതായി മാറി.ശനിയാഴ്ച കെറ്ററിംഗ് സോഷ്യല്‍ ക്ലബ്

More »

മലയാളികളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി യുക്മ നാഷണല്‍ കലാമേളയുടെ തീയതികള്‍ പുതുക്കി
യുക്മ നാഷണല്‍ കലാമേളയുടെ തീയതികള്‍ പുതുക്കി നിര്‍ണയിച്ചു. ഒക്ടോബര്‍ 28 ശനിയാഴ്ചയാണ് പുതുക്കിയ തീയതി. യുക്മ നാഷണല്‍ കലാമേളകള്‍ യു കെ മലയാളികളുടെ ദേശിയ ഉത്സവം ആയി മാറിയ സാഹചര്യത്തില്‍ യു കെ മലയാളികളുടെ ആശയും ആവേശവും കണക്കിലെടുത്തു കഴിഞ്ഞ കാലങ്ങളില്‍ നിരന്തരമായ മാറ്റങ്ങള്‍ക്കു വിധേയമായി കൊണ്ടാണ് യുക്മ നാഷണല്‍ കലാമേളകള്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത്. ഒക്ടോബര്‍

More »

പട്ടിണിയോടും മാരക രോഗങ്ങളോടും പൊരുതി തളര്‍ന്ന് പയ്യാവൂരിലെ ഈ കുടുംബം, സഹായിക്കാം
അമ്മക്ക് കാന്‍സറും പാര്‍ക്കിന്‍സണ്‍സ് രോഗവും. മെനിഞ്ചൈറ്റിസ് ബാധിച്ച് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത 32 വയസുള്ള മകന്‍ കുട്ടന്‍. ഇവര്‍ക്ക് സംരക്ഷണത്തിനായി ജോലി ഉപേക്ഷിച്ച് വീട്ടില്‍ അമ്മയേയും സഹോദരനെയും ശുശ്രുഷിക്കുകയാണ് ജസ്റ്റി. പയ്യാവൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി ഇടവകാംഗമായ കാക്കനാട്ട് ജോണിന്റെ കുടുംബത്തിന്റെ കഥയാണിത്. ജോണ്‍ മൂന്നുവര്‍ഷം മുമ്പ്

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway