അസോസിയേഷന്‍

യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറം പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച; ഫാ ചിറമ്മേല്‍ മുഖ്യാതിഥി
യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറത്തിന്റെ (UKMSW Forum) 2021 - 23, കാലഘട്ടത്തിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി ജനുവരി മാസം 9-ാം തീയതി നിലവില്‍ വന്നു. പുതിയ പ്രവര്‍ത്തന കമ്മറ്റി യോഗം ചേരുകയും വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പരിപാടികളുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 20ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞു 3 മണിക്കു നടക്കും. യോഗത്തില്‍ സാമൂഹികപ്രവര്‍ത്തകനും അതിലുപരി മനുഷ്യസ്നേഹിയുമായ ഫാ ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായി അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്ന്, അടുത്ത രണ്ടു വര്‍ഷത്തേക്ക് നടത്താന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പരിപാടികളുടെ ഒരു രൂപരേഖ തയ്യാറാക്കി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ അതിനേക്കുറിച്ചുള്ള തുടര്‍ചര്‍ച്ചകളും നടത്തപ്പെടും. ഇതോടൊപ്പം അംഗങ്ങളുടെ ഒരു ജനറല്‍ ബോഡിമീറ്റിംങ്ങും നടത്താന്‍ ഉദ്ദേശിക്കുന്നു. ഈ കര്‍മ്മപരിപാടികളുടെ ഉദ്ഘാടന ചടങ്ങിലേക്ക്

More »

മെയ്ഡ്‌സ്റ്റോണില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണവും മദേഴ്‌സ് ഡേ ആഘോഷവും മാര്‍ച്ച് 13 ന്, ആശംസകളുമായി ഹെലന്‍ ഗ്രാന്റ് എം.പി
മെയ്ഡ്‌സ്റ്റോണ്‍ : പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ടു കൊണ്ട് സാമൂഹ്യ ബന്ധം ദൃഢപ്പെടുത്തുവാനുള്ള ഉദ്യമങ്ങളുമായി മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍. കോവിഡിന്റെ രണ്ടാം വരവില്‍ ആടിയുലഞ്ഞ കെന്റിന്റെ ഹൃദയഭൂമിയായ മെയ്ഡ്‌സ്റ്റോണില്‍ നിന്നും അതിജീവനത്തിന്റെ പുതുവഴികള്‍ തുറന്നുകൊണ്ട് എംഎംഎ ഈ വര്‍ഷത്തെ തങ്ങളുടെ കര്‍മ്മപരിപാടികള്‍ക്ക് തുടക്കം കുറിക്കുകയാണ്. അസോസിയേഷന്റെ വനിതാ വിഭാഗമായ മൈത്രിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം, മദേഴ്‌സ് ഡേ എന്നിവ സംയുക്തമായി ഓണ്‍ലൈനില്‍ സംഘടിപ്പിച്ചുകൊണ്ടാണ് എംഎംഎ വ്യത്യസ്തമാകുന്നത്. മാര്‍ച്ച് 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ യുകെയിലെ പ്രശസ്ത എഴുത്തുകാരിയും കവയിത്രിയുമായ ബീന റോയ് സന്ദേശം നല്‍കും. എംഎംഎ ഈ വര്‍ഷം തുടക്കം കുറിച്ച എംഎംഎ യൂത്ത് ക്‌ളബ്ബിന്റെ ഔദ്യോഗിക ഉദ്ഘടനം യുകെയിലെ പ്രശസ്ത കൊറിയോഗ്രാഫറും ആര്‍ട്ടിസ്റ്റുമായ

More »

ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയ്ക്ക് നവ നേതൃത്വം
ബ്രിസ്റ്റോള്‍ മലയാളികളുടെ പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി രൂപം കൊണ്ട ബ്രിസ്‌ക 2021-22 വര്‍ഷത്തിലേക്കുള്ള നേതൃത്വത്തെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ടോം ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന കമ്മറ്റി യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബ്രിസ്റ്റോളിലെ വിവിധ പ്രാദേശിക അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന 16 അംഗ കമ്മറ്റിയില്‍ നിന്നും പ്രസിഡന്റായി ജാക്‌സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറിയായി നൈസെന്റ് ജേക്കബ്, ട്രഷററായി ബിജു രാമന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജെയിംസ് ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ബിജു പോള്‍ (ജോയിന്റ് സെക്രട്ടറി), രാജന്‍ ഉലഹന്നാന്‍ (ജോയിന്റ് ട്രഷറര്‍), ജാനിസ് ജെയിന്‍, ബിനോയി മാണി, അബ്രഹാം മാത്യു (ആര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ്,നൈജില്‍ കുര്യന്‍, മനോജ് ജോണ്‍, ഷിജു ജോര്‍ജ് (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ്, ജോബിച്ചന്‍ ജോര്‍ജ് (പിആര്‍ഒ) എന്നിവരാണ്

More »

ഗ്രാന്‍ഡ് ഫിനാലയോടെ ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ജനഹൃദയങ്ങളിലേക്ക്
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ We Shall Overcome കഴിഞ്ഞ പന്ത്രണ്ട് ആഴ്ചകളായി നടത്തി വന്നിരുന്ന ട്യൂട്ടര്‍വേവ്‌സ് ലണ്ടന്‍ രാജ്യാന്തര നൃത്തോത്സവത്തിനു ആവേശകരമായ സമാപനം. മലയാളത്തിന്റെ മനം കവര്‍ന്നപ്രീയ സിനിമ താരം പാര്‍വതി ജയറാം മുഖ്യാതിഥിയായി പങ്കെടുത്ത നൃത്തോത്സവത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു. 2020 നവംബര്‍ പതിനഞ്ചാം തിയതി പ്രശസ്ത നര്‍ത്തകിയും സിനിമ താരവുമായ ലക്ഷ്മി ഗോപാലസ്വാമിഉത്ഘാടന കര്‍മ്മം നിര്‍വഹിച്ച ലൈവ് രാജ്യാന്തര നൃത്തോത്സവത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രശസ്തരും പ്രഗല്ഫരുമായ നര്‍ത്തകര്‍ തങ്ങളുടെ അത്യുജ്ജ്വല നടന വൈവിധ്യങ്ങളിലൂടെ പ്രേക്ഷകമനസ്സുകളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. കഴിഞ്ഞ പന്ത്രണ്ടു ആഴ്ചകളിലായി സെലിബ്രിറ്റികള്‍ഉള്‍പ്പെടെ നിരവധി പ്രൊഫഷണല്‍ നര്‍ത്തകരാണ് ഈ അന്താരാഷ്ട്ര നൃത്തോത്സവത്തില്‍ അണിനിരന്നത്. ഇന്ത്യന്‍

More »

യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറം പ്രവര്‍ത്തനോദ്ഘാടനം 20ന്; ഫാ ചിറമ്മേല്‍ മുഖ്യാതിഥി
യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറത്തിന്റെ (UKMSW Forum) 2021 - 23, കാലഘട്ടത്തിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി ജനുവരി മാസം 9-ാം തീയതി നിലവില്‍ വന്നു. പുതിയ പ്രവര്‍ത്തന കമ്മറ്റി യോഗം ചേരുകയും വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പരിപാടികളുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 20ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞു 3 മണിക്കു നടക്കും. യോഗത്തില്‍ സാമൂഹികപ്രവര്‍ത്തകനും അതിലുപരി മനുഷ്യസ്നേഹിയുമായ ഫാ ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായി അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്ന്, അടുത്ത രണ്ടു വര്‍ഷത്തേക്ക് നടത്താന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പരിപാടികളുടെ ഒരു രൂപരേഖ തയ്യാറാക്കി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ അതിനേക്കുറിച്ചുള്ള തുടര്‍ചര്‍ച്ചകളും നടത്തപ്പെടും. ഇതോടൊപ്പം അംഗങ്ങളുടെ ഒരു ജനറല്‍ ബോഡിമീറ്റിംങ്ങും നടത്താന്‍ ഉദ്ദേശിക്കുന്നു. ഈ കര്‍മ്മപരിപാടികളുടെ ഉദ്ഘാടന ചടങ്ങിലേക്ക്

More »

യുക്മ കലണ്ടര്‍ വിതരണംപൂര്‍ത്തിയായി; പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്യുന്ന സൗജന്യ സ്‌പൈറല്‍ കലണ്ടര്‍
യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ്) പുറത്തിറക്കിയ 2021 ബഹുവര്‍ണ്ണ സൗജന്യ സ്‌പൈറല്‍ കലണ്ടര്‍ യു.കെയുടെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം പൂര്‍ത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, ഈ വര്‍ഷവും യു.കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരവും യുക്മക്ക് അഭിമാനവുമാകും. ഈ വര്‍ഷം പതിനയ്യായിരം കലണ്ടറുകളാണ് വിതരണം ചെയ്യുന്നത്. യു.കെയിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന യുക്മ കലണ്ടര്‍, ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ്മ വയ്ക്കുവാനും, ഇയര്‍ പ്ലാനര്‍ ആയും ഉപയോഗിക്കാവുന്നതാണ്. മൊബൈല്‍ ഫോണുകള്‍ കലണ്ടറായി ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, പരമ്പരാഗത

More »

മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; രാജി കുര്യന്‍ നയിക്കും
മെയ്ഡ്‌സ്റ്റോണ്‍ : കെന്റിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ 2021 ലെ സാരഥികളെ തെരഞ്ഞെടുത്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി രാജി കുര്യന്‍, സെക്രട്ടറിയായി ബിനു ജോര്‍ജ്, ട്രഷററായി രെഞ്ചു വര്‍ഗീസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഷാജി പി ജെയിംസ്, ബൈജു ഡാനിയേല്‍, ആന്റണി മിലന്‍ സേവ്യര്‍, ലിന്‍സി കുര്യന്‍, സ്‌നേഹ ബേബി എന്നിവരെയും തെരഞ്ഞെടുത്തു. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികള്‍ അതിജീവിച്ച് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് വിജയത്തിലെത്തിച്ച കഴിഞ്ഞ വര്‍ഷത്തെ കമ്മറ്റിയെ പൊതുയോഗം അഭിനന്ദിക്കുകയും പുതിയ കമ്മറ്റിക്ക് ഭാവുകങ്ങള്‍ നേരുകയും ചെയ്തു. മെയ്ഡ്‌സ്റ്റോണ്‍ ആന്‍ഡ് ടണ്‍ബ്രിഡ്ജവെല്‍സ് എന്‍എച്ച്എസ് ചാരിറ്റിയുമായി സഹകരിച്ചു

More »

ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഗ്രാന്റ് ഫിനാലെയ്ക്ക് അതിഥിയായെത്തുന്നത് പാര്‍വതി ജയറാം
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിച്ച 'ട്യൂട്ടര്‍ വേവ്‌സ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍' വിജയകരമായി 12 ആഴ്ച പൂര്‍ത്തീകരിക്കുന്നു. 12മത് ആഴ്ച നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ സിനിമാതാരവും നര്‍ത്തകിയുമായ പാര്‍വതി ജയറാം മുഖ്യാതിഥിയായെത്തും. ജനുവരി 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് യു.കെ സമയംമൂന്നു മണി (ഇന്ത്യന്‍ സമയം 8 :30 പിഎം) മുതല്‍ കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം' ഫേസ്ബുക് പേജില്‍ലൈവ് ലഭ്യമാകും. കോറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ആരംഭിച്ച വിവിധ കലാപരിപാടികളുടെ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ലോകശ്രദ്ധ നേടിയ 'വീ ഷാല്‍ ഓവര്‍കം' ടീംതന്നെയാണ് വര്‍ണ്ണാഭമായ ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനും നേതൃത്വം നല്‍കിയത്. ഭാരതീയകലയും സംസ്‌ക്കാരവും വിവിധങ്ങളായ നൃത്ത രൂപങ്ങളും ലോകത്തിനു മുന്‍പില്‍ അനുഭവ വേദ്യമാക്കുന്നതിനുംഅതിലെ

More »

യുക്മയുടെ നവമാദ്ധ്യമ സുരക്ഷാ സംവാദം ഫേസ്ബുക്ക് പേജില്‍ വന്‍ജനപങ്കാളിത്തത്തോടെ പുതുചരിത്രമെഴുതി
യുക്മ, പ്രഗത്ഭരെ അണിനിരത്തിക്കൊണ്ട് നേതൃത്വം നല്‍കിയ ഓണ്‍ലൈന്‍ സംവാദം പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായി. ആനുകാലികമായ വാട്ട്‌സ്ആപ്പ് നയങ്ങളിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ നവമാധ്യമ രംഗത്തെ അപകടകരമായതും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുമായ വിവിധ വിഷയങ്ങളെക്കുറിച്ച് നയം വ്യക്തമാക്കിക്കൊണ്ട് നടന്ന വിജ്ഞാനപ്രദവും ആകര്‍ഷകവുമായ ചര്‍ച്ചയും സംവാദങ്ങളും ഏറെ പ്രായോഗിക അറിവ് പകരുന്നതായി. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ ഡിജിറ്റല്‍ ലോകത്തെ നിയമങ്ങളും വിവിധ സാമൂഹിക മാദ്ധ്യമങ്ങളിലെ നയം മാറ്റങ്ങളും വളരെ വിശദമായി ചര്‍ച്ച ചെയ്ത സംവാദം ഉദ്ഘാടനം ചെയ്തത് ലോകപ്രശസ്ത മലയാളി നയതന്ത്രജ്ഞനായ വേണു രാജാമണി ഐ.എഫ്.എസാണ്. ഉദ്ഘാടനത്തിനു ശേഷം അവതാരക ദീപ നായര്‍ നടത്തിയ അഭിമുഖത്തില്‍ വിദ്യാര്‍ത്ഥി ജീവിതകാലാനുഭവങ്ങളോടൊപ്പം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട് നിന്ന ഔദ്യോഗിക ജീവിതാനുഭവങ്ങളും വളരെ രസകരമായി പ്രേക്ഷകരുമായി പങ്കുവെച്ച അദ്ദേഹം ഡിജിറ്റല്‍

More »

[1][2][3][4][5]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway