അസോസിയേഷന്‍

കര്‍ഷക സമരത്തെ പ്രവാസി സമൂഹവും പിന്തുണക്കണം: അപു ജോണ്‍ ജോസഫ്
ലണ്ടന്‍ : കര്‍ഷകരുടെ സഹകരണ മാര്‍ക്കറ്റുകളിലേക്കു കോര്‍പറേറ്റുകള്‍ക്ക് കടന്നുകയറാനുള്ള അവസരമൊരുക്കുക വഴി കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പ്രോത്സാഹിപ്പിക്കപ്പെടുകയും കാര്‍ഷിക വിഭവങ്ങളുടെ താങ്ങുവില സമ്പ്രദായം നശിപ്പിക്കുകയും ചെയ്യുന്ന കാര്‍ഷികബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന കര്‍ഷകസമരങ്ങളെ പ്രവാസി സമൂഹങ്ങളും പിന്തുണക്കണമെന്ന് കേരളാ കൊണ്‌ഗ്രെസ്സ് സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറും ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനുമായ അപു ജോണ്‍ ജോസഫ് അഭ്യര്‍ത്ഥിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് ഇംഗ്ലണ്ടിന്റെ നേതൃയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അപു ജോസഫ്. കര്‍ഷക സമരങ്ങള്‍ക്ക് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയറിയിക്കുന്ന പ്രമേയം യോഗത്തില്‍ ജോസ് പരപ്പനാട്ട് അവതരിപ്പിച്ചു. യുവതലമുറയെയും വിവിധ ജനവിഭാഗങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന് ശ്രീ അപു ജോണ്‍

More »

വാട്ട്‌സ്ആപ്പ് നയം മാറ്റങ്ങളിലെ വാസ്തവങ്ങളും വസ്തുതകളും; നവമാധ്യമങ്ങളെക്കുറിച്ച് യുക്മ ഒരുക്കുന്ന വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം
വാട്ട്‌സ്ആപ്പിലെ നയങ്ങള്‍ മാറുന്നത് ഉള്‍പ്പെടെ സ്വകാര്യതയും വ്യക്തിവിവരങ്ങളും അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഡിജിറ്റല്‍ ലോകത്ത് സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക പടരുമ്പോള്‍ സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ നയങ്ങളെയും നിലപാടുകളെയുമെല്ലാം ലളിതവത്കരിച്ച് ഓണ്‍ലൈന്‍ മേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്നതിന് വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം യുക്മ യു.കെ മലയാളികള്‍ക്കായി ഒരുക്കുന്നു. സൈബര്‍ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് മുഖ്യപ്രഭാഷണത്തിനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനുള്ള പാനല്‍ അംഗങ്ങളായും എത്തുന്നത്. ഡിജിറ്റല്‍ മീഡിയയും സാങ്കേതിക വിദ്യയും മനസ്സിനെ അതിവേഗം കീഴടക്കുന്ന വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തില്‍ അസാധാരണമായ തരത്തില്‍ പല അവസരങ്ങളും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം നല്‍കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ വലിയ അപകട സാധ്യതകളും ഇവ

More »

ലണ്ടന്‍ ഇന്റര്‍നാഷണല്‍ഡാന്‍സ് ഫെസ്റ്റിവലിന് മിഴിവേകി പത്താം വാരത്തില്‍ രചന നാരായണന്‍കുട്ടി
പ്രശസ്ത സിനിമാ താരം രചന നാരായണന്‍കുട്ടി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ പത്താം വാരത്തിലെത്തുന്നു. അറിയപ്പെടുന്ന കുച്ചിപ്പുടി നര്‍ത്തകിയുമാണ് രചന നാരായണന്‍കുട്ടി. അഭിനയ രംഗത്ത് സജീവമാകുന്നതിന് മുന്‍പ് നൃത്ത രംഗത്ത് ഏറെ ശ്രദ്ധേയയായിരുന്നു രചന. ഗുരുവായ ആചാര്യഗീത പത്മകുമാര്‍, രചനയെ നൃത്തരംഗത്ത് സജീവമായി തുടരുന്നതിന് ഏറെ പ്രോത്സാഹിപ്പിച്ചു. ഗുരുവിന്റെ ഉപദേശപ്രകാരം ബാംഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഡോ. വസന്ത കിരണിന്റെ കീഴില്‍ അഭ്യസിച്ച് കുച്ചിപ്പുടിയില്‍ ബിരുദാനന്തര ബിരുദം നേടി. കലാമണ്ഡലം ശ്രീദേവി, തൃശൂര്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ എന്നിവരുടെ കീഴിലും നൃത്തം അഭ്യസിച്ചിരുന്നു. സൂര്യ ഫെസ്റ്റിവല്‍, ബാല ത്രിപുരസുന്ദരി കുച്ചിപ്പുടി നൃത്സോത്സവം, കലാഭാരതി നൃത്തോത്സവം, ചിദംബരം ഫെസ്റ്റിവല്‍, ശ്രീ കാളഹസ്തീവര ക്ഷേത്രോത്സവം, ത്രിപ്രായര്‍ ഏകാദശി ഉത്സവം, ഇടപ്പള്ളി നൃത്താസ്വാദക

More »

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയില്‍ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവര്‍ ഇവര്‍
പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള പ്രവാസലോകത്തിനാകെ അഭിമാനകരം ആയിരുന്നു. കോവിഡിന്റെ വെല്ലുവിളികളെ സാങ്കേതികവിദ്യയുടെ സാധ്യതകളും സംഘടനാ സംവിധാനത്തിന്റെ കരുത്തുംകൊണ്ട് മറികടന്ന യുക്മ, സാധ്യതകളുടെയും അതിജീവനത്തിന്റെയും പാതയില്‍ പുത്തന്‍ ചരിത്രം എഴുതി ചേര്‍ക്കുകയായിരുന്നു. പതിനൊന്നാമത് യുക്മ ദേശീയ മേളയില്‍ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവരെ യു കെ മലയാളികള്‍ക്ക് മുന്നിലും ലോക പ്രവാസിമലയാളി സമൂഹത്തിന് മുന്നിലും അഭിമാനപൂര്‍വ്വം അവതരിപ്പിക്കുകയാണിവിടെ. നാട്യമയൂരം മരിയ രാജു നൃത്ത മത്സരങ്ങളില്‍ ഏറ്റവുമധികം പോയിന്റ് കരസ്ഥമാക്കുന്ന കുട്ടിക്ക് മുന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റും യുക്മയുടെ ഏറ്റവും പ്രിയങ്കരനായ നേതാവുമായിരുന്ന യശശരീരനായ ശ്രീ.രഞ്ജിത്ത് കുമാറിന്റെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയിരിക്കുന്ന എവര്‍റോളിംഗ് ട്രോഫിയാണ് നാട്യമയൂരം ബഹുമതി. 2020 യുക്മ

More »

എല്ലാ കടമ്പകളേയും അതി ജീവിച്ചു 'കൊമ്പന്‍ വൈറസ്' റിലീസ് ചെയ്തു
.ലോക് ഡൗണിനിടയിലും ബ്രിട്ടണിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഹൃസ്വ ചിത്രമായ 'കൊമ്പന്‍ വൈറസ് ' ജനഹൃദയങ്ങള്‍ കീഴടക്കുകയാണ് . ആനുകാലിക സംഭവങ്ങളെ അടയാളപ്പെടുത്തി വൈറസുകളിലെ കൊമ്പന്‍ ആയ, കൊറോണ വൈറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടി ,കൊറോണയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഹൃസ്വ ചിത്രം 'കൊമ്പന്‍ വൈറസിന്റെ ചിത്രീകരണം യുകെയിലും കേരളത്തിലുമായാണ് പൂര്‍ത്തീകരിച്ചത് .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ലോക്‌ഡൌണ്‍ കാലഘട്ടമായിട്ടു കൂടി പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത് . ബി ക്രിയേറ്റിവിന്റെ ബാനറില്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .ക്യാമറയും എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് വിനീത് പണിക്കര്‍ ആണ് .ഷൈനു മാത്യൂസ് ചാമക്കാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ ചലച്ചിത്ര നടന്‍ മഹേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

More »

ഉത്സവങ്ങളെ അടിസ്ഥാനമാക്കിയുള്ള നൃത്തച്ചുവടുകളുമായി സന്‍സ്‌കൃതി കലാകേന്ദ്രം ; ലണ്ടന്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒന്‍പതാം വാരത്തിലേക്ക്
ചരിത്രവും ഉള്‍പ്പെടുന്ന ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളെ ചിത്രീകരിക്കുന്ന 'മകര സംസ്‌കൃതി' എന്ന സംഗീത യാത്രയാണ് സ്വീഡനില്‍ നിന്നുള്ള 'സന്‍സ്‌കൃതി' കലാകേന്ദ്രം ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒന്‍പതാംവാരത്തില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഉത്സവങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് വിദേശത്ത് അരങ്ങേറുന്നവര്‍ണ്ണാഭമായ ഷോയാണിത്. സ്വീഡനിലെ സ്റ്റോക്ക്‌ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ കലാസാംസ്‌കാരിക സംഘടനയാണ്‌സന്‍സ്‌കൃതി. 2015ല്‍ സ്ഥാപിതമായ കാലം മുതല്‍ സ്വീഡനില്‍ ഇന്ത്യന്‍ കലാ സംസ്‌കാരരികപാരമ്പര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്നു. വിവിധപരിപാടികളിലൂടെ ഇന്ത്യയെക്കുറിച്ചും ഭാരതീയ കലകളെക്കുറിച്ചും സ്വീഡനിലെ തദ്ദേശീയരിലേയ്ക്കുംമറ്റുള്ളവരിലേയ്ക്കും നിരവധി നല്ല ആശയങ്ങള്‍ എത്തിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി

More »

കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണമെന്നു യുക്മ ; കൊച്ചിക്കു പുറമെ തിരുവനന്തപുരവും കോഴിക്കോടും കൂടി പരിഗണിക്കുവാന്‍ നിവേദനം
വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യു കെ യില്‍നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസ് നിറുത്തലാക്കിയ നടപടി യു കെ മലയാളികളെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ എങ്കിലും നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് മലയാളികള്‍. വന്ദേഭാരത് മിഷനിലൂടെ തന്നെ വിമാസ സര്‍വ്വീസ് പുഃസ്ഥാപിച്ചുതരണമെന്ന് ആവശ്യപ്പെട്ട് യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവര്‍ക്കും; കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരനും അടിയന്തിര നിവേദനങ്ങള്‍ നല്‍കി. വന്ദേഭാരത് മിഷനിലൂടെ ലണ്ടന്‍ കൊച്ചി വിമാന സര്‍വ്വീസ് അനുവദിച്ചതില്‍ പ്രത്യേക താല്പര്യം എടുത്ത വി മുരളീധരനുമായി യുക്മ പ്രതിനിധികള്‍ ഈ ദിവസങ്ങളില്‍ നേരിട്ട് ബന്ധപ്പെടുവാന്‍

More »

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു. കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിയുടെ ലഭിച്ച പണം മാത്യുകുട്ടിക്കു കൈമാറി
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കിഡ്‌നി രോഗം ബാധിച്ച ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തില്‍ മാത്യുവിനെ സഹായിക്കുന്നതിനുവേണ്ടി ക്രിസ്തുമസിനോട് അനുബന്ധിച്ചു നടത്തിയ ചാരിറ്റിയിലോടെ ലഭിച്ച 1915 പൗണ്ട് ( 185159 രൂപ) മാത്യുവിന്റെ വീട്ടില്‍ എത്തി സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ യു കെ യിലെ ബെര്‍ഗാമില്‍ നിന്നും എത്തിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു. കെ പ്രതിനിധി തോപ്രാംകുടി സ്വദേശി മാര്‍ട്ടിന്‍ കെ ജോര്‍ജ് മാത്യുവിന് കൈമാറി. ചടങ്ങില്‍ മുന്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് എ പി ഉസ്മാന്‍ ,ചെറുതോണി മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രെട്ടറി ബാബു ജോസഫ് ,പാറത്തോട് ആന്റണി ,കെ കെ വിജയന്‍ കൂറ്റാംതടത്തില്‍ ,നിക്‌സണ്‍ തോമസ് പഞ്ചായത്തു മെമ്പര്‍ റിന്‍സി തോമസ് എന്നിവര്‍ പങ്കെടുത്തു. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്.

More »

യുക്മ അംഗ അസോസിയേഷനുകളില്‍ 'കോവിഡ് 19 വോളണ്ടിയര്‍ ടീം' വീണ്ടും; ഡോക്ടര്‍മാരുടേയും ആരോഗ്യവിദഗ്ദ്ധരുടേയും സേവനം ലഭ്യമാക്കും
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യു കെ മൂന്നാമത്തെ 'ലോക് ഡൗണി'ല്‍ പ്രവേശിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ എല്ലാ യുക്മ അംഗ അസോസിയേഷനുകളില്‍ മുന്‍പ് രൂപം കൊടുത്ത 'കോവിഡ്19 വോളണ്ടിയര്‍ ടീം' വീണ്ടും സജീവമാകുന്നു. ഇതിനായി എല്ലാ അംഗ അസോസിയേഷനുകള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇമെയില്‍ യുക്മ ജനറല്‍ സെക്രട്ടറി അയച്ച് കഴിഞ്ഞു. യുക്മ ദേശീയ സമിതിയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി ദേശീയ തലത്തില്‍ കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്. യുക്മയുടെ എല്ലാ അംഗ അസോസിയേഷനുകള്‍ക്കും ഈ ഘട്ടത്തില്‍ തങ്ങളുടെ സമീപപ്രദേശങ്ങളില്‍ കഴിയുന്നവരെ പ്രത്യേകിച്ച് മലയാളികളെ എല്ലാ തരത്തിലും സഹായിക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്. കോവിഡ്19, രോഗബാധിതരെ ചികിത്സിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ട് 'ക്വാറന്റീന്‍', 'സെല്‍ഫ് ഐസൊലേഷന്‍' തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഏകാന്ത വാസം

More »

[1][2][3][4][5]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway