ചരമം

അയര്‍ലണ്ടില്‍ മട്ടാഞ്ചേരി സ്വദേശി മരിച്ചു
ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഗോള്‍വേ ട്യൂമില്‍ താമസിക്കുന്ന മട്ടാഞ്ചേരി സ്വദേശി മരിച്ചു. ജോര്‍ജ് ജോസ് വര്‍ഗീസ് (ലിജു- 52 ) ആണ് അന്തരിച്ചത് . മട്ടാഞ്ചേരി താഴ്‌ശേരില്‍ കുടുംബാംഗമാണ്. അസുഖത്തെ തുടന്ന് ഗോള്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ട്യൂമിലെ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ റെജി ലിജുവാണ് ഭാര്യ . ഏക മകള്‍ അലാന മരിയ കോളജ് വിദ്യാര്‍ത്ഥിനിയാണ് .

More »

ആലപ്പുഴയില്‍ യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലല്‍
ആലപ്പുഴ : ചെന്നിത്തലയില്‍ യുവാവി​നെയും യുവതി​യെയും വാടക വീട്ടി​നു‌ള‌ളി​ല്‍ മരി​ച്ച നി​ലയി​ല്‍. പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനി ദേവിക (20) എന്നിവരെയാണ് മരി​ച്ച നി​ലയി​ല്‍ കണ്ടത്. ജി​തി​നെ തൂങ്ങി​ മരി​ച്ച നി​ലയി​ലാണ് കണ്ടെത്തി​യത്. കട്ടി​ലി​ല്‍ കി​ടക്കുന്ന നി​ലയി​ലായി​രുന്നു ദേവി​കയുടെ മൃതദേഹം. രാവിലെ പെയിന്റിങ് കരാറുകാരന്‍

More »

കേരളത്തില്‍ കോവിഡ് മരണം 26 ആയി; മരണമടഞ്ഞത് കൊച്ചി ബ്രോഡ്‌വേയിലെ വ്യാപാരി
കൊച്ചി : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ്(66) ആണ് മരിച്ചത്. കൊച്ചി ബ്രോഡ്‌വേയിലെ വ്യാപാരിയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. ജൂണ്‍ 28-ാം തിയതിയാണ് ഇയാളെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ന്യൂമോണിയ സാരമായി ബാധിച്ചിരുന്നു.

More »

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു 2 മലയാളികള്‍ കൂടി മരിച്ചു
ദുബായ് : ഗള്‍ഫില്‍ കോവിഡ് ബാധിച്ചു ഇന്ന് രണ്ട് മലയാളികള്‍ കൂടി മരിച്ചു. തൃശൂര്‍ പുറ്റെക്കാവ് മുണ്ടൂര്‍ സ്വദേശി തെക്കന്‍ പുരയില്‍ പ്രഭാകരന്‍ പൂവത്തൂര്‍ (68)കുവൈത്തിലും പത്തനംതിട്ട അടൂര്‍ ചൂരക്കോട് പാലവിള പുത്തന്‍ വീട്ടില്‍ രതീഷ് (32) സൗദിയിലുമാണ് മരിച്ചത്. പ്രഭാകരന്‍ കോവിഡ് ബാധിച്ചു അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ

More »

നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ സ്‌ഫോടനം; 6 മരണം; 17 പേര്‍ക്ക് പരിക്ക്
ചെന്നൈ : നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം. ആറ് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്‌. 70 ശതമാനത്തിലധികം പൊള്ളലേറ്റ 15ഓളം പേരുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ ഒന്‍പത് മണിയോടുകൂടിയാണ് സ്‌ഫോടനം നടന്നത്. രണ്ടാം തെര്‍മലിലെ അഞ്ചാം ബോയിലറിലാണ് സ്‌ഫോടനം നടന്നത്.പ്ലാന്റിലെ രണ്ടാമത്തെ

More »

ക്വാറന്റീനില്‍ കഴിയവേ ആശുപത്രിയിലെത്തിയ പാലാ സ്വദേശിയായ പ്രവാസി യുവാവ് മരിച്ചു
കോട്ടയം : ദുബായില്‍ നിന്ന് വീട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രിയിലെത്തിയ ശേഷം മരിച്ചു. പാല കുറുമുള്ളൂര്‍ മനോഭവനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മകന്‍ മഞ്ചുനാഥ് (39) ആണ് മരിച്ചത്. ജൂണ്‍ 21ന് ദുബായില്‍ നിന്നെത്തിയ മഞ്ചുനാഥ്​ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ അസഹനീയമായ വയറുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ്

More »

ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളിമരിച്ചു
മസ്കറ്റ് : ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മാത്യു ഫിലിപ്പ് (70) ആണ് മസ്‌ക്കറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 264 ആയി.

More »

അമൃതാനന്ദമയീ മഠത്തിലെ കെട്ടിടത്തില്‍നിന്നു വീണ് യുകെ സ്വദേശിനി മരിച്ചനിലയില്‍
കരുനാഗപ്പള്ളി : വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തിലെ കെട്ടിടത്തില്‍നിന്നു വീണ് യുകെ സ്വദേശിനി മരിച്ചനിലയില്‍. മഠത്തിലെ അമൃതാഞ്ജലി കെട്ടിടത്തില്‍നിന്നു വീണ് യുകെ സ്വദേശിയായ സിയോന സ്റ്റെഫേഡ് (45) ആണ് മരിച്ചത്. രാത്രി 8.30നാണ് സംഭവം. പതിനൊന്നാം നിലയില്‍ നിന്ന് ഏഴാം നിലയിലേക്കാണ് വീണത്. ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രധാന

More »

യുകെ മലയാളി നഴ്‌സിന്റെ പിതാവ് നിര്യാതനായി
സ്റ്റോക്ക് ഓണ്‍ ട്രെന്റ് : പൊന്‍കുന്നം ഇളങ്ങുളം പഴയപറമ്പില്‍ റോസമ്മ ആന്റണിയുടെ ഭര്‍ത്താവും യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന മിനിമോള്‍ ജോജോയുടെ പിതാവുമായ പി പി ആന്റണി (75) നാട്ടില്‍ നിര്യാതനായി. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ ഇരിക്കെ ആണ് മരണം സംഭവിച്ചത്. നാല് പെണ്‍മക്കളും ഒരാണും അടങ്ങുന്നതാണ് പരേതനായ ആന്റണിയുടെ കുടുംബം. എല്ലാ പെണ്‍മക്കളും

More »

[1][2][3][4][5]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway