ചരമം

കുടുംബ വഴക്ക്; കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കോഴിക്കോട് : അത്തോളിക്ക് സമീപം കോലാശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തോലായി പുതിയോട്ടില്‍ വീട്ടില്‍ ഹുസൈനാണ് ഭാര്യ ആസിയയെ (55) കൊലപ്പെടുത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കൊലപാതകം. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ദമ്പതികളുടെ ഏകമകന്‍ ഗള്‍ഫിലായതിനാല്‍ ഇവര്‍ രണ്ടു പേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

More »

കോലഞ്ചേരിയില്‍ കത്തിയ ഓംമ്‌നി വാനില്‍ ഗൃഹനാഥന്റെ മൃതദേഹം: ഭാര്യ അതീവ ഗുരുതരാവസ്ഥയില്‍
കോലഞ്ചേരിക്കടുത്ത് മഴുവന്നൂര്‍ കുന്നുക്കുരുടിയില്‍ സ്വന്തം വാഹനത്തിനുള്ളില്‍ ഭാര്യയ്‌ക്കൊപ്പം പൊള്ളലേറ്റ രോഗിയായ ഗൃഹനാഥന്‍ മരിച്ചു. ഭാര്യയെ അതീവ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴുവന്നൂര്‍ കമൃത, കവിതാപ്പടി ഇഞ്ചപ്പുഴയില്‍ രാജു (55) ആണു മരിച്ചത്. എഴുപതു ശതമാനത്തിലേറെ പൊള്ളലേറ്റ ഭാര്യ ഗീതാംബിക (50) തീവ്രപരിചരണ വിഭാഗത്തില്‍

More »

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കോട്ടയം സ്വദേശി ലണ്ടനില്‍ മരിച്ചു; മൃതദേഹം നാളെ നാട്ടിലെത്തിക്കും
കോട്ടയം : അമേരിക്കയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ കോട്ടയം സ്വദേശി ലണ്ടനില്‍ വച്ച് മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ അതിരമ്പുഴ പുതുശ്ശേരില്‍ എസ് ഡി എബ്രഹാ(65) മാണ് മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. നാളെ രാവിലെ മൃതദേഹം വീട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. ഏറ്റൂമാനൂരപ്പന്‍ കോളേജിന്

More »

ഓടിക്കൊണ്ടിരുന്ന കാര്‍ ടയര്‍പൊട്ടി മറിഞ്ഞ് രണ്ടു എന്‍ജി. വിദ്യാര്‍ഥികള്‍ മരിച്ചു
വാളയാര്‍ : ഓടിക്കൊണ്ടിരുന്ന കാര്‍ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഈറോഡ് എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളായ മഹേന്ദ്രന്‍ (24), ധനശേഖര്‍ (23), എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന കണ്ണന്‍ (26), ദിനേശ് (25), കവിന്‍ (22), ശെന്തില്‍ രാജ് (23), ആസിഫ് (24), ഗൗരിശങ്കര്‍ (23), ധനപാല്‍ (22)

More »

യുകെ മലയാളിയുടെ പിതാവ് അന്തരിച്ചു
യുകെയിലെ ലെസ്റ്റ്റില്‍ താമസിക്കുന്ന ഇടുക്കി ഉപ്പുതോട്‌ സ്വദേശി ,ജൈസണ്‍ കെ തോമസിന്‍റെ പിതാവ് തോമസ്‌ കുഴികുത്തിയാനിയില്‍ (74 ) നിര്യാതനായി.ഉപ്പുതോട്ടിലെ ആദൃകല കുടിയേറ്റക്കാരനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു തൊമ്മച്ചന്‍ ചേട്ടന്‍ . പരേതനു അഞ്ചു മക്കളാണ്. രണ്ടാണും മൂന്നു പെണ്ണും .ജൈസനാണ് മൂത്തയാള്‍ ,ജൈസനും കുടുംബവും നാട്ടിലേക്കു പുറപ്പെട്ടു . തൊമ്മച്ചന്‍ ചേട്ടന്റെ ഭാര്യ

More »

സഹോദരിയെ കമന്റടിച്ച പതിനെട്ടുകാരന്റെ തല കുട്ടിയടക്കം മൂന്ന് പേര്‍ ചേര്‍ന്ന് വെട്ടിയെടുത്തു
നാസിക് : സഹോദരിയെ കമന്റ് അടിച്ചെന്നാരോപിച്ച് യുവാക്കള്‍ 18കാരന്റെ തലവെട്ടി. നാസികിലെ പഞ്ചവാതി പ്രദേശത്ത് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. സംഭവത്തില്‍ പ്രതികളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. നാസികിലെ അക്ഷയ് ഗുലെയാണ് കൊല്ലപ്പെട്ടത്. രാത്രി 9.45ഓടെ തന്റെ സുഹൃത്തുക്കളായ ശങ്കര്‍ ഗാര്‍ഡെ, രോഹിദാസ് എന്നിവരുടെ കൂടെ നടന്നു വരികയായിരുന്ന അക്ഷയ് ഗോലെയെ ആകാശ് ഖൈര്‍നാര്‍,സാഗര്‍

More »

ജോണി കണിവേലിലിന്റെ മാതാവ് നിര്യാതയായി
പ്രവാസി കേരാളാ കോണ്‍ഗ്രേസ് ( എം) നേതാവും യുക്മ മുന്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗവും, ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്ന ജോണി കണിവേലിലിന്റെ മാതാവ്, പരേതനായ ജോണ്‍ (കൊച്ചേട്ടന്‍) ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. പരേത മുട്ടുചിറ പുല്ലന്‍കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍ : മറിയമ്മ, കുട്ടിയമ്മ, ചിന്നമ്മ, ജോസ്, ബേബി, ജോര്‍ജ്കുട്ടി, ജോണി. സംസ്‌കാര ശുശ്രൂഷകള്‍

More »

ഫാ.വര്‍ഗീസ് ജോര്‍ജ് തുണ്ടില്‍ (റോയ് അച്ചന്‍) നിര്യാതനായി
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ ആദ്യകാലവൈദീകനും, കൊട്ടാരക്കര പടിഞ്ഞാറേതെരുവ് കുറ്റിയില്‍ ഭാഗം സെന്റ്.ജോര്‍ജ് ഓര്‍ത്തോഡോക്സ് ഇടവക അംഗവുമായ ഫാ.വര്‍ഗീസ് ജോര്‍ജ് തുണ്ടില്‍ (റോയ് അച്ചന്‍ 56) മസ്ക്കറ്റില്‍ നിര്യാതനായി. ബുധനാഴ്ച രാവിലെ അഞ്ചുമണിക്ക് തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ കൊണ്ട് വരുന്ന ഭൗതിക ശരീരം ആറു മണിക്ക് തിരുവനന്തപുരം ഭദ്രാസന

More »

വൈക്കത്ത് കെഎസ്ആര്‍ടിസി കാറുമായി കൂട്ടിയിടിച്ച് 2 മരണം
വൈക്കം : വൈക്കം വെട്ടിക്കാട്ടു മുക്കില്‍ കെഎസ്ആര്‍ടിസി ബസും കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. കാര്‍ യാത്രക്കാരനായ മലപ്പുറം സ്വദേശി സലാവുദ്ദീന്‍(30), ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്. ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് ഒലവക്കോട് ഡപ്യൂട്ടി റെയ്ഞ്ച്

More »

[14][15][16][17][18]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway