ചരമം

കടുത്തുരുത്തിയില്‍ പാറക്കുളത്തില്‍ വീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു
കടുത്തുരുത്തി : പെരുവയ്ക്ക് സമീപം കാരിക്കോട് പാറക്കുളത്തില്‍ വീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. കാരിക്കോട് പടിക്കക്കണ്ടത്തില്‍ കോമളവല്ലി (65), കൊച്ചുമകള്‍ അനു (ആറ്) എന്നിവരാണ് മരിച്ചത്. ഇവര്‍ രാവിലെ പാറക്കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. പിന്നാലെ പാറക്കുളത്തില്‍ എത്തിയ അയല്‍വാസികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു.

More »

വിദേശത്തുള്ള മക്കളെ സന്ദര്‍ശിച്ച ശേഷം നാട്ടിലേയ്ക്കു വരുന്നവഴി വീട്ടമ്മ കാറിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു
നെടുമ്പാശേരി : സിംഗപ്പൂരിലെ പെണ്‍മക്കളെ സന്ദര്‍ശിച്ച ശേഷം നാട്ടിലേയ്ക്കു മടങ്ങി വരവേ അമ്മ കാറില്‍ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ മുഹമ്മ ആര്യക്കര അംബികാലയത്തില്‍ പൊന്നപ്പന്റെ ഭാര്യ അംബിക (65) ആണു മരിച്ചത്. നാട്ടില്‍ നിന്നു കൂട്ടി കൊണ്ടു പോകാന്‍ വന്ന കാര്‍ ഡ്രൈവര്‍ മാത്രമായിരുന്നു സംഭവസമയം ഒപ്പം ഉണ്ടായിരുന്നത്. തിരിച്ചു വരുന്ന വഴിയില്‍ ശ്വാസമുട്ടലും നെഞ്ചുവേദനയും

More »

നാട്ടില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
മസ്​കറ്റ്​ : ഒമാനിലെ റുസ്​താഖിനടുത്ത്​ കാര്‍ മറിഞ്ഞ്​ തൃശൂര്‍ സ്വദേശി മരിച്ചു. കൈപ്പമംഗലം ചെളിങ്ങാട് ഒറ്റതൈ സെന്റര്‍ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പുഴങ്കരയില്ലത്ത് പരേതനായ ഖാലിദി​ന്റെ മകന്‍ അബ്​ദുല്‍കരീം (55) ആണ്​ മരിച്ചത്​. ജോലി ആവശ്യാര്‍ഥം ദുബായിലേക്ക്​ പോകവേ ഞായറാഴ്​ച രാത്രിയായിരുന്നു അപകടം. കഴിഞ്ഞ മുപ്പത്​ വര്‍ഷത്തോളമായി ഒമാനിലുണ്ട്​. ചികിത്​സാ

More »

മഞ്ചേശ്വരത്ത് പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ എഞ്ചിന്‍ തട്ടി സഹോദരിമാരും മകനും മരിച്ചു
കാസര്‍ഗോഡ് : മഞ്ചേശ്വരത്ത് റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ എഞ്ചിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശികളായ ആമിന (45), ആയിഷ(43),താമില്‍ (3) എന്നിവരാണ് മരിച്ചത്. ആമിനയും ആയിഷയും സഹോദരിമാരാണ്. ആയിഷയുടെ മകനാണ് തമില്‍. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു അപകടം. ഇവര്‍

More »

റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു, മൂന്നു മലയാളികള്‍ക്ക് പരിക്ക്
റാസല്‍ഖൈമ : റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. എറണാകുളം സ്വദേശി അര്‍ജ്ജുന്‍ തമ്പി (24) , തിരുവനന്തപുരം സ്വദേശി അതുല്‍ (23) എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുമളി സ്വദേശി വിനു രവീന്ദ്രനാണ് ​ഗുരുതരമായി പരിക്കേറ്റത്. ഇയാളെ റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പട്ടാമ്പി സ്വദേശി ശ്രേയസ്സ്, കൊച്ചി സ്വദേശി സജ്ജയ്

More »

തമിഴ്‌നാട്ടില്‍ കാറില്‍ ലോറിയിടിച്ചു മലയാളി ഡോക്ടര്‍ ദമ്പതികളും ഡ്രൈവറും മരിച്ചു
ബെംഗളൂരു : കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടായ കാറപകടത്തില്‍ മലയാളി ഡോക്ടറും കുടുംബവും മരിച്ചു. ബെംഗളൂരു ആര്‍.ടി. നഗറില്‍ സ്ഥിരതാമസക്കാരായ തലശ്ശേരി സ്വദേശികളായ വി. രാമചന്ദ്രന്‍, ഡോ. ഭാര്യ അംബുജം ,ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ വച്ചായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. കാറും ലോറിയും

More »

ഓട്ടം തുള്ളലിനിടെ കലാമണ്ഡലം ഗീതാനന്ദന്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു
അവിട്ടത്തൂര്‍ : പ്രശസ്ത തുള്ളല്‍ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍ (58 ) വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു അന്ത്യം. കുഴഞ്ഞു വീണശേഷം പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്‍പതാം വയസിലാണ് കലാമണ്ഡലം ഗീതാനന്ദന്‍ തുള്ളലില്‍ അരങ്ങേറ്റം നടത്തുന്നത്.

More »

തൃശ്ശൂരില്‍ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് രണ്ട് പേര്‍ മരിച്ചു
തൃശ്ശൂര്‍ : എടമുട്ടത്ത് പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് രണ്ട് പേര്‍ മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ(70), വീരക്കുഞ്ഞി(70)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദേശീയ പാതയില്‍ അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള കലാകാരന്‍മാര്‍ സഞ്ചരിച്ച വാഹനമാണ് ഇടിച്ചത്.ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

More »

ഡല്‍ഹിയില്‍ സ്‌കൂള്‍ബസ് ഡ്രൈവറെ കൊലപ്പെടുത്തി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടു പോയി
ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടു പോയി. വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് ഡല്‍ഹിയിലെ ഷഹ്ദരയിലാണ് സംഭവം നടന്നത്. ഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം രണ്ടംഗ സംഘം കുട്ടിയെ തട്ടികൊണ്ടു പോകുകയായിരുന്നു. ബസ് തടഞ്ഞു നിര്‍ത്തിയ ശേഷം കുട്ടിയെ തട്ടികൊണ്ടു പോകുന്നതിനു ആക്രമി സംഘം ശ്രമിച്ചത്

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway