ചരമം

തിരുവനന്തപുരം സ്വദേശി ലണ്ടനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ ; മലയാളികള്‍ അറിഞ്ഞത് വൈകി
ലണ്ടന്‍ : യുകെയിലെ മലയാളികളെ ഞെട്ടിച്ചു വീണ്ടും മരണവാര്‍ത്ത. ലണ്ടനിലെ താമസസ്ഥലത്ത് തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ലണ്ടനിലെ റേഞ്ച് ഹോട്ടല്‍ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ശിവപ്രസാദാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഏതാനും ദിവസമായി ശിവപ്രസാദിന്റെ വിവരമൊന്നുമറിയാത്തതിനാല്‍ നാട്ടിലുള്ള ഭാര്യ സുഹൃത്തുക്കളെ വിളിച്ചതിനെ തുടര്‍ന്ന് അവര്‍ നടത്തിയ

More »

ബോളിവുഡിലെ അഭിനയ കുലപതി ഓംപുരി അന്തരിച്ചു
മുംബൈ : പ്രശസ്ത നടനും നാടകപ്രവര്‍ത്തകനുമായ ഓംപുരി(66) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. നാടകലോകത്തുനിന്നും സിനിമയിലേക്ക് എത്തിയ അദ്ദേഹം കലാമൂല്യമുളള സിനിമകളുടെ പ്രചാരകന്‍ കൂടിയായിരുന്നു. 70കളിലെ സമാന്തരസിനിമയുടെ മുഖം കൂടിയായിരുന്നു മറാത്ത സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഓംപുരിക്കു മികച്ച നടനുളള ദേശീയ പുരസ്‌കാരം രണ്ടു തവണ

More »

കണ്ണൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചനിലയില്‍
കണ്ണൂര്‍ : ഇരിട്ടി വിളക്കോടില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പാറക്കണ്ടത്തെ വലിയവളപ്പില്‍ സദാനന്ദന്‍ (48), ഭാര്യ ശ്രീജ (42), മകള്‍ അനുനന്ദ എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

More »

കാസര്‍കോട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു
കാസര്‍കോട് : മംഗല്‍പാടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു. കാര്‍ യാത്രികരായ ഡോ. രാമനാരായണന്‍ (52), ഭാര്യ വത്​സല(45), മകന്‍ രഞ്​ജിത്​(20), രഞ്ത്തിന്റെ സുഹൃത്ത് നിതിന്‍(20) എന്നിവരാണ്​ മരിച്ചത്​. കര്‍ണാടക എ.സി.എന്‍ റാവു ആയുര്‍വേദ കോളജ് വിദ്യാര്‍ഥികളായ രഞ്ജിത്ത്, നിതിന്‍ എന്നിവര്‍ ക്രിസ്മസ് അവധിക്കു ശേഷം കോളജിലേക്കു

More »

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കര്‍ണാടക സഹകരണമന്ത്രി റിസോര്‍ട്ടില്‍ വച്ച് മരിച്ചു
ബെംഗളൂരു : കര്‍ണാടക സഹകരണമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എച്ച് എസ് മഹാദേവ പ്രസാദ്(83 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മഹാദേവ പ്രസാദിനെ ചിക്കമംഗളൂരുവിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനായിരുന്നു അന്തരിച്ച മഹാദേവ പ്രസാദ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളില്‍

More »

എറണാകുളത്ത് ബസ് നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചു 4 മരണം
കൊച്ചി : എറണാകുളത്ത് വരാപ്പുഴ പാലത്തില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നാലു മരണം. രണ്ടു വിദ്യാര്‍ത്ഥികളും ഒരു പെണ്‍കുട്ടിയും അപകടത്തില്‍ മരണമടഞ്ഞു. പുലര്‍ച്ചെ 1.15 ന് ആയിരുന്നു അപകടമുണ്ടായത്. കാക്കനാട് തെങ്ങോട് സ്വദേശി കിരണ്‍ (25), പരവൂര്‍ സ്വദേശി ഹരിശങ്കര്‍ (25) എന്നിവര്‍ക്ക് പുറമേ ആലപ്പുഴ സ്വദേശി അക്ഷയ് (24), മലപ്പുറം സ്വദേശി ജിജീഷ (24) എന്നിവരാണ് മരണമടഞ്ഞത്. കാറിലുണ്ടായിരുന്ന

More »

[17][18][19][20][21]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway