ചരമം

ആലപ്പുഴയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു
ആലപ്പുഴ പുറക്കാട് ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. കായംകുളം കാപ്പില്‍ മേക്ക് ദീപു, കോട്ടയം സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. കാപ്പില്‍ മേക്ക് സ്വദേശികളായ വിഷ്ണു, സഹോദരി ദേവിക, ശങ്കര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ദേവികയുടെ ഭര്‍ത്താവാണ് മരിച്ച ദീപു. വിഷ്ണുവിനെ വിമാനത്താവളത്തില്‍ നിന്ന് വിളിച്ച്

More »

സലാലയില്‍ വീണ്ടും മലയാളി നഴ്സ് കൊല്ലപെട്ടു; 10 മാസത്തിനിടെ കൊല്ലപ്പെട്ടതു അരഡസന്‍ മലയാളികള്‍ , ഉത്തരമില്ലാതെ പോലീസ്
മസ്‌ക്കറ്റ് : ഒമാനിലെ സലാല പ്രവാസി മലയാളികളുടെ ഭയമായി മാറുന്നു. കാരണം ഒരു വര്‍ഷത്തിനിടെ ഇവിടെ കൊല്ലപ്പെട്ടത് അരഡസന്‍ മലയാളികളാണ്. വ്യാഴാഴ്ച ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയായ നഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് പുതിയ സംഭവം. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലബിന് സമീപത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം

More »

യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍ പുരുഷ മൃതദേഹം തൊട്ടില്‍കെട്ടി കിടത്തിയ നിലയില്‍
തിരുവനന്തപുരം : കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തെ കാമ്പസിനുള്ളിലെ കുറ്റിക്കാട്ടില്‍ നിന്നും പുരുഷന്റെ മൃതദേഹം കണ്ടെടുത്തു. കുറ്റിക്കാട്ടിലെ മരങ്ങള്‍ തമ്മില്‍ കൈലിമുണ്ടു കൂട്ടിക്കെട്ടി തൊട്ടി രൂപത്തിലാക്കി അതിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒന്നരമാസം പഴക്കമുള്ളതായാണ് നിഗമനം. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.

More »

അവധിക്കു നാട്ടില്‍ എത്തിയ നഴ്സ് ടിപ്പറിനടിയില്‍പ്പെട്ട് മരിച്ചു
കുമളി : ബന്ധുവിനൊപ്പം യാത്ര ചെയ്യവേ നിയന്ത്രണം വിട്ട ബൈക്ക് ടിപ്പര്‍ ലോറിയ്ക്ക് അടിയിലേക്ക് മറിഞ്ഞു നഴ്സ് മരിച്ചു. പീരുമേട് തിടനാട് ചേമ്പനായില്‍ തോമസിന്റെ മകളും മുംബൈയില്‍ നഴ്സുമായിരുന്ന ഗീതു (23)തോമസ് ആണ് മരിച്ചത്. ഗീതു സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന ബന്ധു എമിന്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. പീരുമേട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിനു സമീപം ഇന്നലെ

More »

ലിവര്‍പൂള്‍ മലയാളിയുടെ മാതാവ്‌ അന്തരിച്ചു
ലിവര്‍പൂള്‍ നോട്ടിയഷില്‍ താമസിക്കുന്ന രാജുവിന്‍റെ ഭാര്യ ദീപ്തിയുടെ അമ്മ ഏലിയാമ്മ ജെയിംസ് തയ്യില്‍ നിര്യാതയായി. ദീപ്തി സംസ്കാരത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് തിരിച്ചു. സംസ്കാരം വ്യാഴാഴ്ച്ച രണ്ടുമണിക്ക് കോട്ടയം എസ എച്ച് മൗണ്ട് പള്ളിയില്‍ നടക്കും. ഏലിയാമ്മയുടെ ഭര്‍ത്താവ്‌ ജെയിംസ് റിട്ട. ഹെഡ് മാസ്റ്റെറാണ് ,മക്കള്‍ :ദീപ കിഷന്‍ ,(സോഷ്യല്‍ വര്‍ക്കര്‍ ) ദീപു ജെയിംസ്( കാനഡ )

More »

ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാരുടെ നാലുദിന പണിമുടക്ക് 17 മുതല്‍ , യാത്ര മുടങ്ങും
ലണ്ടന്‍ : വേതനപ്രശ്‌നത്തെച്ചൊല്ലി ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാരുടെ സമരം വീണ്ടും. ക്യാബിന്‍ ക്രൂ ജീവനക്കാരാണ് നാല് ദിവസത്തെ പണിമുടക്കിനു തയാറെടുക്കുന്നത്. ഈമാസം 17 മുതല്‍ 20 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എയര്‍വേസിനെ ആശ്രയിക്കുന്നവര്‍ സമരം മൂലം പ്രതിസന്ധിയിലാകും. ജീവനക്കാരുടെ സംഘടനയായ മിക്‌സഡ് ഫ്‌ളീറ്റ് യുണൈറ്റിനു കീഴിലുള്ളവരാണ്

More »

നോട്ടിങ്ഹാമില്‍ നഴ്‌സായ മകളെയും കുട്ടികളെയും കാണാന്‍ നാട്ടില്‍ നിന്നെത്തിയ പിതാവ് പനിയും ചിക്കന്‍പോക്‌സും ബാധിച്ചു മരിച്ചു
യുകെയിലിപ്പോള്‍ തുടര്‍മരണങ്ങളുടെ വാര്‍ത്തകളാണ്. ഫാന്സിയുടെയും ഗ്ലോറിസണിന്റെയും മരണത്തിനു പിന്നാലെ പുറത്തുവന്നിരിക്കുന്നത് നോട്ടിങ്ഹാമില്‍ നഴ്‌സായ മകളെയും കുട്ടികളെയും കാണാന്‍ നാട്ടില്‍ നിന്നെത്തിയ പിതാവിന്റെ മരണ വാര്‍ത്തയാണ്. നോട്ടിങ്ഹാമിലെ ആര്‍നോള്‍ഡില്‍ താമസിക്കുന്ന ബിന്ദു സരസ്വതിയുടെ പിതാവ് മോഹനന്‍ നായരാ(64)ണ് കടുത്ത പനിയും ചിക്കന്‍പോക്‌സും ബാധിച്ചു

More »

കോട്ടയം സ്വദേശി ഓസ്ട്രേലിയയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു
ഓസ്‌ട്രേലിയയിലെ കാന്‍ബെറയില്‍ കോട്ടയം സ്വദേശി മനോജ് കളിയിക്കല്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലാതിരുന്ന മനോജ് ബാത്ത് റൂമിലേക്ക് പോകുമ്പോള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഭാര്യ ബിന്ദു മനോജ് സ്റ്റാഫ് നഴ്‌സായി റിലീഫ് പൂള്‍ കാന്‍ബറ ഹോസ്പ്റ്റിലില്‍ വര്‍ക്ക് ചെയ്യുന്നു. ഓസ്ട്രേലിയയില്‍ എത്തുന്നതിന് മുമ്പ് സിംഗപ്പൂരില്‍ എമിറേറ്റ്‌സില്‍ ആണ്

More »

ഓസ്‌ട്രേലിയന്‍ മലയാളികള ഞെട്ടിച്ചു മെല്‍ബണില്‍ കോട്ടയം സ്വദേശിനിയുടെ മരണവാര്‍ത്ത
മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ മലയാളികള ഞെട്ടിച്ചു മറ്റൊരു മരണവാര്‍ത്ത. മെല്‍ബണിലെ സൗത്ത് ഈസ്റ്റിലുള്ള ക്ലേയ്റ്റണില്‍ മലയാളി യുവതി മരണപ്പെട്ടു. കോട്ടയം പൊന്‍കുന്നം സ്വദേശിനി മോനിഷ അരുണ്‍ ( 27 ) ആണ് മരണമടഞ്ഞത്. പാലാ സ്വദേശിയായ അരുണിന്റെ ഭാര്യയാണ് . നേഴ്സായ ഭര്‍ത്താവ് ജോലി കഴിഞ്ഞു വന്നപ്പോള്‍ ഭാര്യ മരിച്ചു കിടക്കുന്നതാണ് കണ്ടത് എന്നാണു റിപ്പോര്‍ട്ട് . ചൊവാഴ്ച വൈകിട്ട് 4

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway