ചരമം

യുപിയില്‍ സ്‌കൂള്‍ബസ് ട്രക്കിലിടിച്ച് 25 വിദ്യാര്‍ത്ഥികള്‍ മരിച്ചു
ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സ്കൂള്‍ബസ് അപകടത്തില്‍പ്പെട്ട് ഒരു സ്വകാര്യ സ്‌കൂളിലെ 25 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ഇറ്റ ജില്ലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന

More »

തിയറ്ററില്‍ 'ദംഗല്‍' കാണുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; ഭാര്യയറിയുന്നത് ഇന്റര്‍വെല്‍ സമയത്ത്!
ഇന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് തകര്‍ത്തോടുന്ന അമീര്‍ഖാന്‍ ചിത്രം ദംഗല്‍ കാണുന്നതിനിടെ ഭര്‍ത്താവ് മരിച്ച വിവരം ഭാര്യ അറിഞ്ഞത് ഇന്റര്‍വെല്ലിന്. അഹമ്മദാബാദ് സ്വദേശിയായ 37-കാരന്‍ അഭയ്കുമാര്‍ സിംഗ് ആണ് സിനിമ കണ്ടു കൊണ്ടിരിക്കെ ഹൃദയാഘാതത്താല്‍ മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച മൊട്ടേരയിലെ പി.വി.ആര്‍ സിനിമാസ് എന്ന മള്‍ട്ടിപ്ലക്‌സിലാണ് അഭയ്കുമാറും

More »

കന്യാസ്ത്രീ മഠത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍
കൊട്ടാരക്കര : പൂയപ്പള്ളി കൊട്ടറ നടുക്കുന്ന് കന്യാസ്ത്രീ മഠത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിലെ സഹായി നെയ്യാറ്റിന്‍കര സ്വദേശി അഞ്ജുവാണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോർര്‍ട്ടത്തിനായി കൊണ്ടുപോയി. പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

More »

കൊല്ലത്ത് വൃദ്ധയെ കഴുത്തറുത്ത് കൊന്ന നിലയില്‍
കൊല്ലം : കൊല്ലത്ത് വൃദ്ധയെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ചിതറ മന്ദിരംകുന്ന് ചരുവിള പുത്തന്‍വീട്ടില്‍ രാഘവന്റെ ഭാര്യ ജാനകി (80) യുടെ മൃതദേഹമാണ് വീട്ടിനുള്ളില്‍ കഴുത്ത് അറുത്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ ഒന്‍പതു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്തു നിന്നും കറിക്കത്തിയും കണ്ടെടുത്തിട്ടുണ്ട്.

More »

കണ്ണൂരില്‍ കാട്ടാനയുടെ കുത്തേറ്റു ഒരാള്‍ മരിച്ചു
കണ്ണൂര്‍ : കേളകത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നരിക്കടവ് സ്വദേശി അഞ്ചാനിക്കല്‍ ബിജു ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആറളം വന്യജീവി സങ്കേതത്തില്‍ നിന്ന് ജനവാസ മേഖലയില്‍ എത്തിയ ആനയെ വിരട്ടിയോടിക്കുന്നതിനിടെയിലാണ് ബിജുവിന് കുത്തേറ്റത്. കേളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടാനശല്യം തടയാന്‍

More »

ആശുപത്രി ടെക്നീഷ്യനായ യുവതി അനസ്തേഷ്യ മരുന്ന് കുത്തിവച്ചു മരിച്ച നിലയില്‍
അങ്കമാലി : ആശുപത്രി ടെക്നീഷ്യനായ യുവതിയെ അനസ്തേഷ്യ മരുന്ന് കുത്തിവച്ചു മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര്‍ ഇടപ്പാറ നിമില്‍ ആന്റണിയുടെ ഭാര്യ ശ്രുതി (25) യെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുന്ന് അമിതമായി സ്വയം കുത്തിവച്ചതിനെ തുടര്‍ന്നാണു മരണമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ നാലിനാണു സംഭവം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തില്‍ ചീഫ്

More »

ഏലി നിര്യാതയായി
ഉഴവൂര്‍ : തെരുവക്കാട്ടില്‍ (കുടിയിരുപ്പില്‍) പരേതനായ ചാക്കോയുടെ ഭാര്യ ഏലി (95) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്.

More »

സൗത്താപ്ടണില്‍ ഗുരുതരാവസ്ഥയിലായിരുന്ന മലയാളി മരിച്ചു, വിടവാങ്ങിയത് തൊടുപുഴ സ്വദേശി
ലണ്ടന്‍ :മലയാളികളെ ദുഖത്തിലാഴ്ത്തിക്കൊണ്ട് മറ്റൊരു മരണം കൂടി. സൗത്താംപ്ടണില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി കാണാട്ട് സിജോയ് ജോസഫ് ആണ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ മരണത്തിന് കീഴടങ്ങിയത്. 42 വയസായിരുന്നു.കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്ന് രണ്ടരയോടെ വെന്റിലേറ്റര്‍ നീക്കം ചെയ്യുകയായിരുന്നു.

More »

ജോസ് കുര്യാക്കോസിന്റെ പിതാവ് എം എം കുര്യാക്കോസ് നിര്യാതനായി
സെഹിയോന്‍ യുകെ പ്രവര്‍ത്തകനായ ജോസ് കുര്യാക്കോസിന്റെ പിതാവ് വൈക്കം മഠത്തില്‍ എം എം കുര്യാക്കോസ് നിര്യാതനായി. സംസ്കാരം ഉച്ചകഴിഞ്ഞു മൂന്ന് വൈക്കം സെന്റ് ജോസഫ് ഫൊറോനാ ചര്‍ച്ച് സെമിത്തേരിയില്‍.

More »

[3][4][5][6][7]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway