സ്പിരിച്വല്‍

യുകെയിലെ 'മലയാറ്റൂര്‍ തിരുന്നാള്‍' നാളെ; തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മുതല്‍
മാഞ്ചസ്റ്റര്‍ : 'യുകെയിലെ മലയാറ്റൂര്‍' എന്ന് പ്രശസ്തമായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ തോമാശ്‌ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ നാളെ നടക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാല്‍ അലങ്കരിച്ച് ആഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു. പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ രണ്ടാം തിയതി രാവിലെ 10ന് നടക്കുന്ന സിറോ മലബാര്‍ സഭയുടെ അത്യാഘോഷപൂര്‍വമായ റാസ കുര്‍ബാനക്ക് ഫാ.ലിജേഷ് മുക്കാട്ട് മുഖ്യ കാര്‍മ്മികനാകും. ഷ്രൂസ്‌ബെറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍, ഫാ. നിക്ക് കേണ്‍, ഫാ.ജോണ്‍ പുളിന്താനത്ത്, ഫാ.ഡാനി മോളോപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. ദിവ്യബലിയെ തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. പൊന്‍ -വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും

More »

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് നാളെ തുടക്കം: വിഥിന്‍ഷോ ഫോറം സെന്ററില്‍ സൂപ്പര്‍ മെഗാഷോ
മാഞ്ചസ്റ്റര്‍ : 'യുകെയിലെ മലയാറ്റൂര്‍' എന്ന് പ്രശസ്തമായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ തോമാശ്‌ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നാളെ മുതല്‍ തുടക്കമാകും. രാവിലെ 8.30ന് നടക്കുന്ന ദിവ്യബലിയെയും നൊവേനയെയും തുടര്‍ന്ന് വൈകുന്നേരം 4.30ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സിന്റെ സൂപ്പര്‍ മെഗാഷോയോട് കൂടി ആണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം ആവുക. ലൈവ് ഓര്‍ക്കസ്ട്രയും കോമഡിയും അണിനിരക്കുന്ന സൂപ്പര്‍ മെഗാഷോ ആസ്വാദക ഹൃദയങ്ങളെ ആനന്ദ ലഹരിയില്‍ ആഴ്ത്തും. പിന്നണി ഗായകരായ സാംസണ്‍ സെല്‍വന്‍, അനൂപ് പാലാ, അഭിജിത്, അരാഫത് കടവില്‍ തുടങ്ങി ഒട്ടേറെ കലാകാരന്‍മാര്‍ വേദിയില്‍ അണിനിരക്കും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടക്കുന്ന ഗാനമേളക്ക് മേമ്പൊടിയായി കോമഡിയും കൂട്ടിനെത്തുന്നതോടെ

More »

ബെഥേസ്ഥ പെന്ത ക്കോസ്തല്‍ ഫെല്ലോഷിപ്പ് നടത്തുന്ന എംപവര്‍ മെന്റ് നൈറ്റ് നാളെ വാറ്റ്‌ഫോര്‍ഡില്‍
ബൈബിള്‍ പ്രഭാഷകന്‍ ബഥേല്‍ എ.ജി.ബാംഗ്ലൂര്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്റര്‍ ഡോ. എം.എ.വര്‍ഗ്ഗീസ് നാളെ വെള്ളിയാഴ്ച വാറ്റ്‌ഫോര്‍ഡില്‍ ദൈവവചനം ശുശ്രൂഷിക്കുകയും പ്രത്യേക വിഷയങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കൃത്യം 6.45നു ചര്‍ച്ച് കൊയറിന്റെ വര്‍ഷിപ്പ് ആരംഭിക്കും. ഈ മീറ്റിംഗിലേക്കു ജാതി മത ഭാഷ ഭേദമെന്യേ എല്ലാവരെയും ക്ഷണിച്ചു. ഫ്രീ പാര്‍ക്കിംഗ് ഉണ്ടായിരിക്കും. സ്ഥലത്തിന്റെ വിലാസം HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Pastor Johnson George : 07852304150 Website : www.wbpfwatford.co.uk

More »

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭക്ക് മാഞ്ചസ്റ്ററില്‍ പുതിയ ദൈവാലയം: റാഫിള്‍ ടിക്കറ്റ് വില്പന ആരംഭിച്ചു
മാഞ്ചസ്റ്റര്‍ : 2004 മുതല്‍ മാഞ്ചസ്റ്ററില്‍ ആരാധന നടത്തിവരുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക ബോള്‍ട്ടണില്‍ സ്വന്തമായി ഒരു സ്ഥലം വാങ്ങുകയും അവിടെ ദൈവാലയത്തിന്റെ പണികള്‍ പൂര്‍ത്തിയായി വരികയുമാണ്. ഇടവകയിലെ ഓരോ വ്യക്തികളുടെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലീകരിക്കപ്പെടുന്നത്. പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവ ശ്രേഷ്ഠ കാതോലിക്ക ബാവ, പിതാക്കന്മാര്‍ എന്നിവരാല്‍ ദൈവാലയം വിശുദ്ധ മൂറോന്‍ കൂദാശ നടത്തുവാന്‍ വൈദീകരും മാനേജിങ് കമ്മിറ്റിയും, മറ്റ് കമ്മിറ്റികളും, ഇടവക മുഴുവനും അഹോരാത്രം പരിശ്രമിച്ചു വരികയാണ്. ഇതിലേക്കുള്ള ധനശേഖരണാര്‍ത്ഥം ഇടവക ഒരു പള്ളി ബില്‍ഡിംഗ് റാഫിള്‍ ടിക്കറ്റ് പുറത്തിറക്കി. ഒരു റാഫിള്‍ ടിക്കറ്റിന് പത്തു പൗണ്ട് ആണ് വില. 2022 ഡിസംബര്‍ 24 ന് നടക്കുന്ന നറുക്കെടുപ്പില്‍ ഒരു പവന്‍ സ്വര്‍ണം വീതം അഞ്ചുപേര്‍ക്ക് വിതരണം ചെയ്യും. റാഫിള്‍ ടിക്കറ്റ് വിതരണോദ്ഘാടനം മെയ് 22 ന്

More »

പന്റ്റാസാഫ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ആന്തരിക സൗഖ്യ ധ്യാനം 17 മുതല്‍; ഫാ.പോള്‍ പാറേക്കാട്ടില്‍ നയിക്കും
ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തില്‍ വെയില്‍സിലെ പന്റ്റാസാഫില്‍ പുതുതായി ആരംഭിച്ച ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ മൂന്നു ദിവസത്തെ താമസിച്ചുള്ള ധ്യാന ശുശ്രുഷകള്‍ 17 മുതല്‍ 19 വരെ നടത്തപ്പെടുന്നതാണ്. പ്രശസ്ത ധ്യാന ഗുരുവും, വിന്‍സന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്‍ സഭാംഗവും, പന്റ്റാസാഫ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. പോള്‍ പാറേക്കാട്ടില്‍ ആന്തരിക സൗഖ്യ ധ്യാന ശുശ്രുഷകള്‍ നയിക്കുന്നതാണ്. റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറും, യുകെയിലെ പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ട് വി.സി ത്രിദിന ധ്യാന ശുശ്രുഷകളില്‍ പങ്കു ചേരും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന ധ്യാന ശുശ്രുഷ 19നു ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും. പതിനെട്ടു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി ധ്യാന ശുശ്രുഷ നിജപ്പെടുത്തിയിരിക്കുകയാണ്. വേദനാജനകമായ ഓര്‍മ്മകളെയും അനുഭവങ്ങളെയും

More »

ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഫാ. മാത്യു പിണക്കാട്ട്, ഫാ. ബിനോജ് മുളവരിക്കല്‍ എന്നിവരും
തിരുഹൃദയ ഭക്തിയില്‍ ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഇന്ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും . കണ്‍വെന്‍ഷന്‍ രാവിലെ 8 ന് ആരംഭിക്കും. സെഹിയോന്‍ യുകെ യുടെ അത്മീയ നേതൃത്വം ഫാ ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ചാന്‍സലര്‍ ഫാ. മാത്യു പിണക്കാട്ട് , പ്രശസ്ത സംഗീതജ്ഞനും ഗാനരചയിതാവും സീറോ മലബാര്‍ സഭ യുവജനകൂട്ടായ്മയുടെ യൂറോപ്പ് ഡയറക്ടറുമായ ഫാ ബിനോജ്ആ മുളവരിക്കല്‍ നോര്‍ത്താംപ്ടണ്‍ രൂപതയിലെ ഡീക്കന്‍ ബ്രിന്‍ ഡെന്‍സിയര്‍ എന്നിവരും വിവിധ ശുശ്രൂഷകളില്‍ പങ്കുചേരും. പ്രശസ്ത സുവിശേഷകന്‍ ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ രൂപം കൊടുത്ത സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന , സെഹിയോന്‍ യുകെ സ്ഥാപക ഡയറക്ടര്‍ ഫാ . സോജി

More »

അഞ്ചാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം അവിസ്മരണീയമായി
എയ്ല്‍സ്‌ഫോര്‍ഡ് : കര്‍മ്മലയിലെ സൗന്ദര്യപുഷ്പത്തിന്റെ പരിമളം എയ്ല്‍സ്‌ഫോര്‍ഡിലെ വിശുദ്ധരാമത്തിലെ വായുവില്‍ നിറഞ്ഞു നിന്നു. അവളുടെ സംരക്ഷണവലയത്തില്‍ ഉള്‍ച്ചേര്‍ന്നു നിന്നവര്‍ അഗാധമായ ആത്മീയ അനുഭൂതിയില്‍ ലയിച്ചു ചേര്‍ന്നു. ഉത്തരീയ നാഥയുടെ സന്നിധിയിലേക്ക് തീര്‍ത്ഥാടനമായി എത്തിയവര്‍ പരിവര്‍ത്തനത്തിന്റെ വായു ശ്വസിച്ചു മടങ്ങി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനമാണ് അവാച്യമായ ആത്മീയ ആനന്ദം തീര്‍ത്ഥാടകര്‍ക്ക് സമ്മാനിച്ചത്. മെയ് 28 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥാടന പതാക ഉയര്‍ത്തിയതോടുകൂടി തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് രൂപതയിലെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ എയ്ല്‍സ്‌ഫോര്‍ഡിലെ പ്രസിദ്ധമായ ജപമാലരാമത്തിലൂടെ കര്‍മ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ടുള്ള

More »

ആരാധനാക്രമജീവിതം പ്രേക്ഷിതപ്രവര്‍ത്തനപരമാണ്; ആര്‍ച്ച്ബിഷപ്പ് ഗുജറോത്തി
ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ 2022-2027ലെ പഞ്ച വത്സര അജപാലന പദ്ധതിയുടെ രൂപീകരണത്തിനായുള്ള രണ്ടാം എപ്പാര്‍ക്കിയല്‍ സമ്മേളനം വെയില്‍സിലെ കഫെന്‍ലി പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ വൈദികരും ഡീക്കന്മാരും സന്യസ്തരും അല്‍മായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ക്ലൗഡിയോ ഗുജറോത്തി ഉത്ഘാടനം ചെയ്തു. ബ്രിട്ടനിലേക്ക് കുടിയേറിയെത്തിയ സീറോ മലബാര്‍ വിശ്വാസികളുടെ ആരാധനാക്രമ ജീവിതവും പ്രവര്‍ത്തനങ്ങളും തദ്ദേശീയരെ പ്രചോദിതരാക്കുന്ന വിധത്തില്‍ സഭയുടെ തനത് സ്വഭാവമായ പ്രേഷിത പ്രവര്‍ത്തന പരമാണെന്ന് ഉത്ഘാടന പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ഗുജറോത്തി നിര്‍ദേശിച്ചു . മിശിഹായുടെ സഭയുടെ അവിഭാജ്യ ഘടകമായ മാര്‍ത്തോമാ മാര്‍ഗം അറിയുകയും ജീവിക്കുകയും മറ്റുള്ളവരിലേക്ക്

More »

മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്‌സ് ദേവാലയ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ശേഖരണത്തിന്റെ ആദ്യ ടിക്കറ്റ് വില്പന
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്‌സ് വിശ്വാസ സമൂഹം വാങ്ങിയ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിക്കുന്ന ഫണ്ട് ശേഖരണത്തിനായി പുറത്തിറക്കുന്ന ലോട്ടറി ടിക്കറ്റിന്റെ ആദ്യവില്പന ഇന്ന് സെയില്‍ സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തില്‍ വച്ച് നടക്കും. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന പ്രസ്തുത ചടങ്ങില്‍ ഇടവക വികാരി ഫാ.ഗീവര്‍ഗീസ് തണ്ടായത്ത്, സഹവികാരി റവ. ഫാ. എല്‍ദോസ് രാജന്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, മുന്‍ യുക്മ പ്രസിഡന്റ് ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, അലൈഡ് ഫിനാന്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ജോയ് തോമസ്, എം.എം.സി.എ പ്രസിഡന്റ് ആഷന്‍ പോള്‍, എം.എം.എ പ്രസിഡന്റ് വില്‍സന്‍ മാത്യു, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജി എബ്രഹാം, ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്

More »

[1][2][3][4][5]
 

 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions