Don't Miss

മണിയംകുന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മാതൃക- പി ബി നൂഹ്; സ്കൂള്‍ റേഡിയോ 'ബെല്‍ മൗണ്ട്' ലോഞ്ച് ചെയ്തു
പൂഞ്ഞാര്‍ മണിയംകുന്ന് സെന്റ് ജോസഫ് യുപ സ്കൂളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വില്ല സ്പീച്ച് വില്ലേജിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനപരിപാടികളുടെ ആദ്യ ബാച്ചിന്റെ കോണ്‍വക്കേഷനും സ്കൂള്‍ റേഡിയോ ലോഞ്ചിംഗും കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റികളുടെ രജിട്രാറും ലൈഫ് മിഷന്‍ സി.ഇ.ഒ. യുമായ പി. ബി. നൂഹ് ഐഎഎസ് നിര്‍വഹിച്ചു. ഇത്രയും ചെറുപ്പത്തിലെ ഇത്രയും ശ്രേഷ്ഠമായ വിദ്യാഭ്യാസം ലഭിക്കുന്നത് ഭാഗ്യം ആണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വം നിറവേറ്റി സാമൂഹ്യ ഐക്യത്തിലേക്ക് ആയിരിക്കണം വിദ്യാഭ്യാസം നമ്മെ നയിക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ഇന്ന് എയ്ഡഡ് സ്കൂള്‍ മേഖലയിലെ കുട്ടികള്‍ നേരിടുന്ന ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികള്‍ക്കൊരു പരിഹാരമായാണ് മണിയംകുന്ന് സ്കൂള്‍ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. സാധാരണ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് വ്യത്യസ്തമായി

More »

തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വര്‍ഷം കഠിനതടവ്
തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് 29 വര്‍ഷം കഠിന തടവ്. തൃശൂര്‍ പാവറട്ടിയിലെ സ്‌കൂള്‍ അധ്യാപകനായ നിലമ്പൂര്‍ ചീരക്കുഴി സ്വദേശി അബ്ദുള്‍ റഫീഖിനാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. 29 വര്‍ഷം കഠിന തടവിനൊപ്പം 15000 രൂപ പിഴയും ചുമത്തി. 2012-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌ക്കൂളിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ സീറ്റില്‍ തളര്‍ന്ന് മയങ്ങുകയായിരുന്ന കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

More »

ആരാണ് ഇയാളെയൊക്കെ ജയിപ്പിച്ചത്? യോഗിക്കെതിരെ യുഎഇ രാജകുമാരി
ഷാര്‍ജ : ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെതിരെ യു.എ.ഇ രാജകുമാരി ഷെയ്ഖ ഹെന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. യോഗി ആദിത്യനാഥിന്റെ പഴയ സ്ത്രീവിരുദ്ധ ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു രാജകുമാരിയുടെ പ്രതികരണം. 'ആരാണിയാള്‍ ? എങ്ങനെയാണിയാള്‍ക്കിത് പറയാന്‍ പറ്റുന്നത്. ആരാണിയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്,' രാജകുമാരി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍ എന്ന പേരില്‍ തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ യോഗി എഴുതിയ ലേഖനമാണ് രാജകുമാരിയെ ചൊടിപ്പിച്ചത്. സ്ത്രീകള്‍ സ്വാതന്ത്രത്തിന് അര്‍ഹരല്ലെന്നും അവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. യുഎഇ രാജകുമാരിയുടെ പരാമര്‍ശം വൈറലായിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ പിടിച്ചു നിൽക്കാനുള്ള തത്രപ്പാടിലാണ്

More »

ബിജെപി വിട്ടെത്തിയ സിദ്ദുവിന്റെ 'അപ്പര്‍കട്ട്' ; പഞ്ചാബിലും കോണ്‍ഗ്രസിന്റെ വെടി തീര്‍ന്നു
ചണ്ഡീഗഢ് : കോണ്‍ഗ്രസിന്റെ ശക്തനായ ഒരു മുഖ്യമന്ത്രി കൂടി പാളയത്തില്‍ പടയില്‍ പുറത്തായി. മോഡി-അമിത് ഷാ കൂട്ടുകെട്ടിനെ വെല്ലുവിളിച്ചു പഞ്ചാബില്‍ കോണ്‍ഗ്രസിനെ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ച ക്യാപ്റ്റന് കാലാവധി പൂര്‍ത്തിയാക്കാനാവാതെ പടിയിറങ്ങേണ്ടിവന്നു. അതിനു വഴിമരുന്നിട്ടു ബിജെപിയില്‍ നിന്നെത്തി പിസിസി പ്രസിഡന്റ് ആയ നവജ്യോത് സിങ് സിദ്ദുവും.തനിക്ക് അങ്ങേയറ്റം അപമാനിതനായി അനുഭവപ്പെട്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം വെച്ച അമരീന്ദര്‍ സിങ് വ്യക്തമാക്കി. 'മൂന്നാം തവണയാണ് ഇതുപോലെ സംഭവിക്കുന്നത്. എംഎല്‍എമാരെ രണ്ട് തവണ ഡല്‍ഹിക്ക് വിളിപ്പിച്ചു. ഇപ്പോളിതാ മൂന്നാം തവണ കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് യോഗത്തിലും വിളിപ്പിച്ചു. എന്റെ കഴിവില്‍ സംശയത്തിന്റെ പാടുണ്ടെങ്കില്‍, ഞാന്‍ അപമാനിക്കപ്പെട്ടതായി തോന്നും,' വിങ്ങലോടെ അദ്ദേഹം പറഞ്ഞു. 'ഭാവി പരിപാടികളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. 'അക്കാര്യം

More »

കോഴിക്കോട്ട് മുലപ്പാല്‍ ബാങ്ക് തുടങ്ങി; കേരളത്തിലെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇതാദ്യം
കോഴിക്കോട് : സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ആദ്യ മുലപ്പാല്‍ ബാങ്ക് കോഴിക്കോട്ട് തുടങ്ങി. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കീഴില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്കിന്റെ (ഹ്യുമന്‍ മില്‍ക്ക് ബാങ്ക്) ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പ്രസവം കഴിഞ്ഞ അമ്മമാര്‍, കുട്ടികള്‍ ന്യൂബോണ്‍ ഐ.സി.യുവിലുള്ള അമ്മമാര്‍, മുലപ്പാലൂട്ടുന്ന അമ്മമാര്‍, മുലപ്പാലൂട്ടുന്ന ജീവനക്കാര്‍, നവജാത ശിശുവിഭാഗം ഒ.പി.യിലെത്തുന്ന അമ്മമാര്‍ തുടങ്ങിയ മുലപ്പാലൂട്ടുന്നവരില്‍ സ്വമേധയാ മുലപ്പാല്‍ ദാനം ചെയ്യാന്‍ സമ്മതമുള്ളവരില്‍നിന്നാണ് സ്വീകരിക്കുക. ഇവരില്‍ നിന്നും സമ്മതപത്രം വാങ്ങിയശേഷം സ്‌ക്രീനിങ് ടെസ്റ്റ് നടത്തി മറ്റ് അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തും. ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പ്രത്യേകം ബോട്ടിലുകളില്‍ മുലപ്പാല്‍ ശേഖരിക്കും. രണ്ട് മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യസ് വരെ

More »

ലോക പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ അന്തരിച്ചു
പൂനെ : ലോക പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍(64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയില്‍ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കരമന സ്വദേശിയാണ്. പൂനെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് അക്കാദമിക് വിഭാഗത്തിന്റെ ഡീനായിരുന്നു അദ്ദേഹം. ഗുരുത്വാകര്‍ഷണവും അനുബന്ധ വിഷയങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പഠന മേഖല. എമെര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവന. 2008-ല്‍ അമേരിക്കയിലെ ഗ്രാവിറ്റി റിസര്‍ച്ച് ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് ഇദ്ദേഹത്തിന് ലഭിച്ചു. 300ല്‍ അധികം അന്താരാഷ്ട്ര ജേണലുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021-ലെ ശാസ്ത്ര പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ സയന്‍സ്

More »

കള്ളപ്പണ വിവാദം: കുഞ്ഞാലിക്കുട്ടി ഇ.ഡിക്ക് മുന്നില്‍
തിരുവനന്തപുരം : കോടികളുടെ കള്ളപ്പണം ലീഗ് മുഖപത്രമായ ചന്ദ്രിക വഴി വെളുപ്പിച്ചു എന്ന ആരോപണം നേരിടുന്ന മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും നിയമസഭ കക്ഷി നേതാവുമായ കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍. കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജാരാവാന്‍ ഹാജരാവാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും ഇ.ഡി വഴങ്ങിയില്ല. വ്യാഴാഴ്ച ഹാജരാവാനാണ് ഇ.ഡി കുഞ്ഞാലിക്കുട്ടിയോടാവശ്യപ്പെട്ടിരുന്നത്. വൈകിട്ട് നാലുമണിയോടെ കുഞ്ഞാലിക്കുട്ടി കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഓഫീസില്‍ എത്തുകയായിരുന്നു. അഭിഭാഷകനൊപ്പം ആണ് ഹാജരായത്. ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട വിശദീകരണമാണ് കുഞ്ഞാലിക്കുട്ടിയോട് ഇ.ഡി ആരായുന്നത്.

More »

മണിയംകുന്നിന്റെ 'ബെല്‍ മൗണ്ട്' റേഡിയോ ലോഞ്ചിങും കൊണ്‍വെക്കേഷനും പി.ബി. നൂഹ് ഐഎഎസ് നിര്‍വഹിക്കും
കോട്ടയം : പൂഞ്ഞാര്‍ മണിയംകുന്ന് സെന്റ്. ജോസഫ്'സ് സ്കൂള്‍ റേഡിയോ 'ബെല്‍ മൗണ്ട്' ലോഞ്ചിംഗും സ്കൂളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വില്ല സ്പീച്ച് വില്ലേജിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനപരിപാടികളുടെ ആദ്യ ബാച്ചിന്റെ കോണ്‍വക്കേഷനും സെപ്റ്റംബര്‍ 25ന് പി. ബി. നൂഹ് ഐഎഎസ് നിര്‍വഹിക്കും. തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തി പൊതു സമൂഹത്തിന് സന്തോഷം പകരാന്‍ കഴിയുന്ന വിധത്തില്‍ കുട്ടികള്‍ക്ക്‌ വിവിധ പരിപാടികള്‍ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് സ്കൂള്‍ റേഡിയോ. ആഴ്ചയില്‍ മൂന്ന് ദിവസം രാവിലെയും വൈകുന്നേരവും ആയിരിക്കും റേഡിയോയില്‍ പരിപാടികള്‍ അവതരിപ്പികുന്നത്. ഫേസ്ബുക്ക് പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന റേഡിയോ പരിപാടികള്‍ ആസ്വദിക്കുന്നതിന് 'റേഡിയോ ബെല്‍ മൗണ്ട് ' ഫേസ്ബുക്ക് പേജ് സബ്സ്ക്രൈബ് ചെയ്താല്‍ മതിയാവും. ഇന്ന് എയ്ഡഡ് സ്കൂള്‍ മേഖലയിലെ കുട്ടികള്‍ നേരിടുന്ന വെല്ലുവിളിയാണ് ഇംഗ്ലീഷ് ഭാഷ നന്നായി

More »

അനില്‍കുമാറുമാര്‍ സിപിഎമ്മിലെത്തുമ്പോള്‍ കമ്യൂണിസ്റ്റ് തീപ്പൊരി കോണ്‍ഗ്രസിലേക്ക്
പാര്‍ട്ടിയിലെ അടക്കം അധികാരസ്ഥാനം കിട്ടില്ലെന്ന സ്ഥിതിയില്‍ കേരളത്തിലെ നേതാക്കളടക്കം സിപിഎമ്മിലേയ്ക്കും ബിജെപിയിലേയ്ക്കും ചേക്കേറുന്ന തിരക്കിലാണ്. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ നേതാക്കള്‍ നേരെ ചെന്ന് കയറിയത് എകെജി സെന്ററിലേക്കാണ്. തങ്ങള്‍ ഇതുവരെ എതിര്‍ത്ത പാര്‍ട്ടിയെയും നയങ്ങളെയും യാതൊരു ഉളുപ്പുമില്ലാതെ വാരിപ്പുണരുകയാണ് ഇവര്‍. ഏറ്റവും ഒടുവിലായി നാലുപതിറ്റാണ്ടിന്റെ കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെട്ട കെ പി അനില്‍കുമാര്‍ മിനിട്ടുകള്‍ക്കകം സഖാവായി മാറുന്ന കാഴ്ചയും കണ്ടു. സ്ഥാനമാനം എന്ന എല്ലിന്‍കഷണം ആണ് ഇവിടെയൊക്കെ മുഖ്യം. എന്നാല്‍ അനില്‍കുമാറുമാര്‍ ഒരുവശത്തു നിന്ന് പോകുമ്പോള്‍ മറുവശത്തു നിന്നും കമ്യൂണിസ്റ്റ് തീപ്പൊരി നേതാവ് കോണ്‍ഗ്രസിലേക്ക് എത്താനൊരുങ്ങുകയാണ് എന്ന സവിശേഷതയും ഉണ്ട്. സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍

More »

[1][2][3][4][5]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway