Don't Miss

കുടുംബം വിറ്റാല്‍ പോലും ബില്ലടയ്ക്കാനാവില്ല; കോവിഡിന്റെ മറവില്‍ പകല്‍ക്കൊള്ള നടത്തുന്ന ആശുപത്രികളെക്കുറിച്ചു നടന്‍ എബ്രഹാം കോശി
കോവിഡ് ചികിത്സയുടെ മറവില്‍ കേരളത്തിലെ ചില ആശുപത്രികളില്‍ ഭൂലോക വെട്ടിപ്പും കൊള്ളയുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിനിമാനടനും റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി. കോവിഡ് ബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോഴുള്ള അനുഭവം തുറന്നു പറഞ്ഞാണ് എബ്രഹാം കോശിയുടെ വെളിപ്പെടുത്തല്‍. ഇക്കഴിഞ്ഞ ജനുവരി 28നാണ് കോവിഡ് സ്ഥിരീകരിച്ച് ഒരു സൂപ്പര്‍സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എബ്രഹാം കോശി അഡ്മിറ്റ് ആകുന്നത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ ബില്‍ ആണ് ചികിത്സായിനത്തില്‍ ആശുപത്രി അധികൃതര്‍ നല്‍കിയതെന്ന് എബ്രഹാം കോശി പറയുന്നു. അവിടെ ജനറല്‍ വാര്‍ഡില്‍ താമസിച്ച് വരവേ അദ്ദേഹത്തിന്റെ ഭാര്യക്കും മകളുടെ കുട്ടിക്കും കൊവിഡ് സംശയിച്ചത് കാരണം ജനുവരി മുപ്പതിന് അവര്‍ ഹോസ്പിറ്റലില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ആവുകയും മുപ്പത്തിയൊന്നിന് അവര്‍ക്കും അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടറുടെ അഭിപ്രായം അനുസരിച്ച് എല്ലാവരും

More »

കര്‍ഷക സമരത്തെക്കുറിച്ച് റിഹാനയും....
റിഹാനയെന്ന പേര് ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകര്‍ കേട്ടിട്ടില്ല. ഇതാരാണ് എന്ന് ഇന്റര്‍നെറ്റില്‍ തിരയാമെന്ന് വച്ചാല്‍ കര്‍ഷകര്‍ സമരം ചെയ്യുന്ന വേദികളില്‍ ഇന്റര്‍നെറ്റില്ല. എന്നാല്‍ കാണാമറയത്തിരുന്ന് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് വേണ്ടി എഴുതിയ ഒറ്റവരി ലോകം ഏറ്റെടുത്തിരിക്കുകയാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ ഇതുപോലൊരു അഭിപ്രായപ്രകടനം നടത്തിയതിന് ഇന്ത്യ ന്യൂദല്‍ഹിയിലെ കനേഡിയന്‍ അംബാസിഡറെ വിളിച്ചു വരുത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത് എന്ന മുന്നറിപ്പും നല്‍കി. ട്രൂഡോയ്ക്ക് മാത്രമല്ല എല്ലാ ലോകനേതാക്കള്‍ക്കുമുള്ള ഒരു താക്കീതായിരുന്നു അത്. ഇന്ത്യയുടെ കണ്ണുരുട്ടലില്‍ എല്ലാവരും തന്നെ വിരണ്ടു. കാനഡയുടെ പാത മറ്റു ലോക രാജ്യങ്ങള്‍ പിന്തുടരാത്തതിന് പിന്നില്‍ മറ്റൊന്നുമല്ല. ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയെ പിണക്കി എന്തിന് കച്ചവടം പൂട്ടുന്നു എന്നാണ് പൊതുവേ

More »

പോളിയോ വാക്സിന് പകരം ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കി; മഹാരാഷ്ട്രയില്‍ 12 കുട്ടികള്‍ ആശുപത്രിയില്‍
മുംബൈ : മഹാരാഷ്ട്രയില്‍ പോളിയോ വാക്‌സിന് പകരം കുട്ടികള്‍ക്ക് സാനിറ്റൈസര്‍ മാറി നല്‍കി. തുടര്‍ന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കുട്ടികളെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അശ്രദ്ധ കാണിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദേശീയ പള്‍സ് പോളിയോ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച ഒന്നു മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കുന്നതിനിടെയാണ് സംഭവം. പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിന് പകരം കുട്ടികള്‍ക്ക് സാനിറ്റൈസര്‍ നല്‍കുകയായിരുന്നുവെന്ന് യവാത്മല്‍ ജില്ലാ പരിഷദ് സി.ഇ.ഒ ശ്രീകൃഷ്ണ പഞ്ചല്‍ പറഞ്ഞു. ഒരു കുട്ടിക്ക് ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകള്‍

More »

തിരുവനന്തപുരം ഓഫര്‍ തള്ളി; പുതുപ്പള്ളി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞൈടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിപ്പിയാക്കാനുള്ള കേരളത്തിലെ ഒരു വിഭാഗം നേതാക്കളുടെ നീക്കം ചെറുത്ത് ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് അടുത്തതോടെ ഉമ്മന്‍ചാണ്ടി ഇത്തവണ തിരുവനന്തപുരത്തു നിന്നാണ് മത്സരിക്കുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് വാര്‍ത്താ കുറിപ്പിലൂടെ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടില്ലെന്ന് അറിയിക്കുകയായിരുന്നു. പുതുപ്പള്ളി വിട്ട് താന്‍ എങ്ങോട്ടും ഇല്ല. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത്തവണ തിരുവനന്തപുരത്ത് നിന്നം ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അത് തെക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് പ്രേരകമാകുമെന്നും കെപിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. ആലോചനകളെ

More »

ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി
ദുബായ് : രാജ്യത്തു കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ദുബായ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കി. ഇനി മുതല്‍ ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. ജനുവരി 31 ഞായറാഴ്ച മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തിലാകും. ഏത് രാജ്യത്തുനിന്നും എത്തുന്നവര്‍ക്കും നിബന്ധന ബാധകമാണ്. ദുബായ് വഴി വരുന്ന യുകെ മലയാളികളും കോവിഡ് പരിശോധനക്കു വിധേയമാകേണ്ടിവരും. യു.എ.ഇക്ക് പുറത്തുപോയി വരുന്ന താമസവിസക്കാര്‍, വിസിറ്റ് വിസക്കാര്‍, മറ്റ് ഗള്‍ഫ് പൗരന്‍മാര്‍ എന്നിവരും ദുബായിലേക്ക് വരുന്നതിന് മുന്‍പ് കോവിഡ് പരിശോധന നടത്തിയിരിക്കണം. പരിശോധനാഫലങ്ങളുടെ കാലാവധി 96 മണിക്കൂറില്‍ നിന്നും 72 മണിക്കൂറാക്കി. കൂടാതെ ദുബായ് വിമാനത്താവളത്തില്‍ വീണ്ടും പരിശോധന ഉണ്ടാവും. എല്ലാവരും അല്‍ ഹൊസന്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. കോവിഡ് ഫലം വരുന്നതുവരെ ക്വാറന്റീനിലിരിക്കണം. പോസിറ്റീവാണെങ്കില്‍ 10 ദിവസംകൂടി ഹോം

More »

സുപ്രീംകോടതി ഇടപെട്ടു; വസ്ത്രം മാറ്റാതെയുള്ള സ്പര്‍ശനം ലൈംഗികാതിക്രമം അല്ലെന്ന വിധിയ്ക്ക് സ്റ്റേ
ന്യൂഡല്‍ഹി : വസ്ത്രം മാറ്റാതെയുള്ള സ്പര്‍ശനം പോക്സോ പ്രകാരം ലൈംഗികാതിക്രമം അല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി എ.ജിയോട് നിര്‍ദേശിച്ചു. നേരത്തേ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി തടഞ്ഞത്. ചീഫ് ജസ്റ്റിസ് എസ്എസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസുകാരിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍ ​പെടില്ലെന്ന് ബോബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് വിവാദമാകുകയും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു. പേരയ്ക്കാ നല്‍കാമെന്ന് പറഞ്ഞ് 12 കാരിയെ വിളിച്ചു വരുത്തുകയും മാറിടത്തില്‍

More »

സര്‍ക്കാരിന് മുന്നില്‍ പല പരാതികളും വരും: സോളാര്‍ കേസിലെ പീഡന ആരോപണം തള്ളി ജോസ് കെ മാണി
സോളാര്‍ കേസില്‍ പരാതിക്കാരിയുടെ പീഡന ആരോപണം തള്ളി കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാരിന് മുന്നില്‍ പല പരാതികളും വരുമെന്നും ജോസ് കെ മാണി പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്തും ഉയര്‍ന്നതാണ്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. സോളാര്‍ കേസില്‍ താന്‍ പരാതി നല്‍കിയ എല്ലാവര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. പരാതിയില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും അബ്ദുള്ളകുട്ടി ബിജെപിയില്‍ പോയതോ ജോസ് കെ മാണി എല്‍ഡിഎഫില്‍ പോയതും തന്റെ വിഷയല്ലെന്നുമായിരുന്നു പരാതിക്കാരി പറഞ്ഞത്. ഇതില്‍ പ്രതികരിച്ചാണ് ജോസ് കെ മാണി രംഗത്തെത്തിയത്. പരാതിയില്‍ പാര്‍ട്ടി നോക്കില്ല. വ്യക്തികളാണ്. ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍ ഇവരെല്ലാം

More »

ഇസ്രയേലി ഇന്റലിജന്‍സ് ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ മാനേജരാക്കി: ലേബര്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി
ലണ്ടന്‍ : മുന്‍ ഇസ്രയേലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജറായി നിയമിച്ചതില്‍ ലേബര്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ലേബര്‍ പാര്‍ട്ടി നേതാവായ കെയര്‍ സ്റ്റാര്‍മറുടെ ഓഫീസിലാണ് ഇസ്രായെലി ആര്‍മിയുടെ സിഗ്നല്‍സ് ഇന്റലിജന്‍സ് ആന്റ് സര്‍വൈലന്‍സ് ഏജന്‍സിയായ യൂണിറ്റ് 8200ല്‍ സേവനം അനുഷ്ഠിച്ചിരുന്ന അസ്സഫ് കപ്ലാനെ നിയമിച്ചത്. സോഷ്യല്‍ മീഡിയ മാനേജരായാണ് അസ്സഫ് കപ്ലാനെ തെരഞ്ഞെടുത്തത്. ഇതിനെതിരെ ലേബര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം നിരവധി പേര്‍ നേതൃത്വത്തിനെതിരെ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി. പലസ്തീനിയന്‍ പൗരന്മാരെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുന്നതിന്റെ പേരില്‍ വ്യാപക പരാതികള്‍ ഉയര്‍ന്ന സുരക്ഷാ എജന്‍സിയാണ് യൂണിറ്റ് 8200. പലസ്തീനില്‍ പൗരന്മാരുടെ ഫോണ്‍കോളുകള്‍ ടാപ്പ് ചെയ്യുന്നതടക്കം സ്വകാര്യതനിയമങ്ങളെല്ലാം ലംഘിക്കുന്ന തരത്തിലുള്ള സര്‍വൈലന്‍സാണ് ഈ ഏജന്‍സി

More »

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ലക്ഷ്യമാക്കി ഹൈക്കമാന്‍ഡ് കെപിസിസിയില്‍ നടത്തുന്ന പൊളിച്ചെഴുത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെറിക്കുമെന്നു സൂചന. പകരം കണ്ണൂര്‍ കോണ്‍ഗ്രസിന്റെ കരുത്തനായ കെ സുധാകരനെ അധ്യക്ഷ പദവിയിലേക്ക് നിയോഗിക്കുമെന്നാണ് വിവരം. സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു . കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് സുധാകരനെ വിളിപ്പിച്ചതെന്നാണ് വിവരം. കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്. അധ്യക്ഷപദം പാര്‍ട്ടി ഏല്‍പിച്ചാല്‍ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണ്. പക്ഷേ അതിനായി ആരുടെ അടുത്തും ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അതിന് താന്‍ ഒരു

More »

[1][2][3][4][5]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway