ഇന്റര്‍വ്യൂ

എന്നെ പോലൊരാള്‍ക്ക് മലയാളത്തില്‍ ആഗ്രഹിക്കുന്ന വേഷങ്ങള്‍ കിട്ടില്ല- ഊര്‍മിള ഉണ്ണി
സിനിമാ നടിമാര്‍ക്കിടയില്‍ പൊതുവെ അന്യമായ വായനയും എഴുത്തും കൈമുതലായിട്ടുള്ള നടിയാണ് ഊര്‍മിള ഉണ്ണി. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഊര്‍മിള അറിയപ്പെടുന്ന കവയത്രിയും ചിത്രകാരിയും നര്‍ത്തകിയും കൂടിയാണ്. അമ്മവേഷങ്ങളില്‍ തളച്ചിടപ്പെട്ട ഊര്‍മിള ഉണ്ണി വായനയേയും എഴുത്തിനേയും പ്രണയിച്ച് അതിനെ മറി കടക്കാന്‍ ശ്രമിക്കുകയാണവര്‍.

More »

ഇത്രയും കാലം ഓരോ ദിവസവും മാറുന്ന സിനിമ ഞാന്‍ പഠിക്കുകയായിരുന്നു- നാദിര്‍ഷ
മിമിക്രിയും പാരഡിയും കോമഡിയുമായി നടന്ന നാദിര്‍ഷ മലയാള സിനിമയുടെ സംവിധായകനായി വളര്‍ന്നു. നടനായും ഗായകനായും അവതരകനായും കഴിവ് തെളിയിച്ചിട്ടുള്ള നാദിര്‍ഷ സിനിമാലോകത്ത് എത്തി നീണ്ട കാലത്തിനുശേഷം ആണ് ഒരു സംവിധായകനായി മാറുന്നത്. പ്രിയ സുഹൃത്ത്‌ ദിലീപ് മലയാളത്തിലെ ജനപ്രിയ നായകനായി വളര്‍ന്നപ്പോഴും അടുത്ത് നിന്ന് അത് നോക്കികാണാന്‍ നാദിര്‍ഷക്കായി. ഇപ്പോള്‍ കേരളത്തിലെ

More »

സിനിമയില്‍ വിശ്വസിക്കാന്‍ പറ്റിയ സുഹൃത്തുക്കള്‍ പത്തുശതമാനം മാത്രമേയുള്ളൂ- അശോകന്‍
മുപ്പത്തിയേഴുവര്‍ഷം മുമ്പാണ്‌ അശോകന്‍ സിനിമയിലെത്തിയത്‌. പാട്ടുകാരനാകാന്‍ കൊതിച്ച പതിനാറുകാരനെ പെരുവഴിയമ്പലത്തിലെ രാമനാക്കിയത്‌ സംവിധായകന്‍ പത്മരാജനാണ്‌. അന്നുതൊട്ടിന്നേവരെ ഇരുനൂറോളം സിനിമകള്‍. അശോകനിപ്പോള്‍ വളരെ തിരക്കുള്ള നടനല്ല. രണ്ടുമാസം കൂടുമ്പോള്‍ ഒരു സിനിമ കിട്ടിയാല്‍ ഭാഗ്യം. എന്നിട്ടും ആരോടും പരിഭവമില്ലാതെ ചെന്നൈയിലെ ഫ്ലാറ്റില്‍ എം.എ. ഫസ്‌റ്റ്

More »

ഞാന്‍ സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ നാട്ടില്‍ വലിയ ഒച്ചപ്പാട് - അന്‍സിബ
ദൃശ്യം എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ച അന്‍സിബ ഹസന്‍ ഇന്ന് തെന്നിന്ത്യയിലെ യുവനായികയാണ്. തനിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങളെയും വിവാദങ്ങളെയും അന്‍സിബ പുച്ഛത്തോടെ തള്ളുന്നു. "ഉമ്മയുടെ നിര്‍ബന്ധം കാരണമാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ഉമ്മയ്ക്ക് സിനിമാനടിയാവണമെന്ന് വലിയ സ്വപ്നമുണ്ടായിരുന്നു. പക്ഷേ സിനിമയിലെത്താന്‍ കഴിഞ്ഞില്ല. ആ ആഗ്രഹം

More »

തമിഴിലും മലയാളത്തിലും 30 കഴിഞ്ഞാല്‍ ക്യാരക്ടര്‍ റോളിലേക്ക് തള്ളും- ഗീത
ഹരിഹരന്‍ -എം ടി ടീമിന്റെ 'പഞ്ചാഗ്നി'യിലൂടെ മലയാള സിനിമയിലെത്തി, ഒരു വടക്കന്‍ വീരഗാഥ, വൈശാലി, ആവനാഴി, വാത്സല്യം, ലാല്‍സലാം, അഭിമന്യൂ. ഓപ്പോള്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയായി മാറിയ ഗീത സ്ത്രീത്വം എന്ന സീരിയലിലൂടെ സ്വീകരണമുറിയിലേക്ക്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡായ ഗീത സീരിയലിന് വേണ്ടി മാത്രമാണ് ഇപ്പോള്‍

More »

ഒരു സുഹൃത്തായിപോലും അമ്മയെ ഞാന്‍ കണ്ടിട്ടില്ല- ശ്വേതാമേനോന്‍
അടുത്തിടെ പുറത്തിറങ്ങിയ സിനിമകളില്‍ ശ്വേതാമേനോന്റെ സാന്നിധ്യം കുറവാണ്‌. അതോടെ ശ്വേതാമേനോന്‍ സിനിമ വിടുന്നു എന്നായി പ്രചാരണം. ഗോസിപ്പുകള്‍ കേട്ട് തഴമ്പിച്ച ശ്വേതാ അതൊക്കെ ചിരിച്ചു തള്ളുന്നു. 'ഞാന്‍ സിനിമ ഉപേക്ഷിച്ചിട്ടില്ല. സിനിമാലോകം എന്നെ ഉപേക്ഷിച്ചിട്ടുമില്ല. മന :പൂര്‍വ്വം സിനിമകള്‍ കുറച്ചു എന്നു മാത്രം. അത്‌ ചില കടപ്പാടുകളുടെ പേരിലാണ്‌.അച്‌ഛന്‍

More »

എനിക്കൊരു മുഴുനീള വില്ലന്‍ വേഷം ചെയ്യണം- നിവിന്‍ പോളി
മലയാളത്തിലെ ഇപ്പോഴത്തെ ജനപ്രിയ നായകന്‍ ആരെന്നു ചോദിച്ചാല്‍ അതിനു ഒറ്റ ഉത്തരമേയുള്ളൂ- നിവിന്‍ പോളി. വിനീത് ശ്രീനിവാസന്‍ മലയാളത്തിനു പരിചയപ്പെടുത്തിയ നടന്‍. സൂപ്പര്‍ താരങ്ങള്‍ക്ക് പോലും അടി തെറ്റുമ്പോള്‍ തുടരെ ഹിറ്റ് കളുമായി കുതിക്കുകയാണ് ഈ പ്രണയ നായകന്‍. ഒടുവിലിറങ്ങിയ 'പ്രേമം' മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായിരിക്കുന്നു. സ്വദേശത്തും വിദേശത്തും ഒരുപോലെ വിജയിച്ച ചിത്രം.

More »

പാര്‍വതിച്ചേച്ചി എന്നേക്കാള്‍ 10 വയസ് മൂത്തതാണ്, എന്നാല്‍ അതിന്റെ പക്വതയൊന്നും അവരുടെ വാക്കുകളിലില്ല: ശ്രീലക്ഷ്മി
ജഗതി ശ്രീകുമാര്‍ ആദ്യമായി പങ്കെടുത്ത പൊതുവേദിയിലേക്ക് ഇളയ മകള്‍ ശ്രീലക്ഷ്മി ഓടിക്കയറിയതും ജഗതിയെ ചുംബിച്ചതുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ജഗതിയെ കാണാന്‍ ശ്രീലക്ഷ്മി ഗുണ്ടകളുമൊത്താണ് വന്നതെന്ന് ജഗതിയുടെ മൂത്തമകള്‍ പാര്‍വതിയും പി സി ജോര്‍ജ്ജും ആരോപിച്ചത്. ആ ആരോപണങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി പറയുകയാണ് ശ്രീലക്ഷ്മി. "എന്നേക്കാള്‍ പ്രായം കുറഞ്ഞ എന്റെ

More »

മുടിയൊക്കെ പഴയരീതിയില്‍ ആയശേഷം സിനിമകള്‍ ചെയ്യണമെന്നുണ്ട്‌- ദീപ്തി സതി
മലയാളസിനിമാലോകത്തെ സംസാര വിഷയമാണ് ദീപ്തി സതി. ഈ പേരിനെക്കാള്‍ ആളുകള്ക്ക് പരിചയം 'നീന' എന്ന് പറയുമ്പോള്‍ ആയിരിക്കും. ലാല്‍ ജോസ്‌ ചിത്രമായ 'നീന'യുടെ ടൈറ്റില്‍ കാഥാപാത്രം ചെയ്ത്‌ മലയാളത്തില്‍ അരങ്ങേറിയ ദീപ്തി സതി മുന്‍ മിസ്‌ കേരള കൂടിയാണ്. 2012 ല്‍ മിസ്‌ കേരളകിരീടം അണിഞ്ഞു നിന്ന നീണ്ട മുടിയുള്ള സുന്ദരിക്കുട്ടിയല്ല 'നീന' യായത്‌. മുടിയൊക്കെ മുറിച്ചു ചുള്ളന്‍ സ്റ്റൈല്‍. ആ സ്റ്റൈലും

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway