ഇന്റര്‍വ്യൂ

രഞ്ജിനിയ്ക്കും ചതി പറ്റി! സിനിമയില്‍ കരിയര്‍ ഉണ്ടാക്കാന്‍ കാമുകന്‍ വഞ്ചിച്ചു

കൊച്ചി: രഞ്ജിനി ഹരിദാസിനും ചതിപറ്റുകയോ! കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നാം. എന്നാല്‍ സത്യമാണ്. കയറിപിടിക്കുന്നവന്റെ കാരണത്തിനിട്ടു പൊട്ടിക്കുന്ന, സദാചാര പോലീസിനെ നിലയ്ക്ക് നിര്‍ത്തുന്ന അതേ രഞ്ജിനിയെ കാമുകന്‍ വഞ്ചിച്ചു. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചാനല്‍ - സ്റ്റേജ് ഷോ അവതാരക തന്നെയാണ് തനിക്കു പറ്റിയ ചതി 'വനിത'യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.

"വര്‍ഷങ്ങളായി എനിക്ക് പരിചയമുള്ള ഒരാളുണ്ടായിരുന്നു. അയാളുടെ പേര് പറയുന്നില്ല. പ്രണയം എന്ന് പറയാമോ എന്നറിയില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ അയാളുമായി നന്നായി അടുത്തു. ഞാന്‍ അയാളെ തീവ്രമായി സ്നേഹിച്ചു. ചിലപ്പോള്‍ ആ ബന്ധം വിവാഹത്തില്‍ എത്തുമെന്നും പ്രതീക്ഷിച്ചു. എന്റെ വീട്ടുകാര്‍ക്കും അയാളെ അറിയാം. ഇത് മുന്നോട്ടുകൊണ്ടുപോകേണ്ട സൗഹൃദമല്ല എന്ന് അവര്‍ മുന്നറിയിപ്പും തന്നിരുന്നു. ഞാന്‍ അത് കാര്യമാക്കിയില്ല" - രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തുന്നു.

"അയാള്‍ എന്നെ സ്നേഹിക്കുന്നതായി വിശ്വസിപ്പിക്കുകയായിരുന്നു. അയാള്‍ക്ക് സിനിമയില്‍ കരിയര്‍ ഉണ്ടാക്കാനുള്ള ഉപകരണമായാണ് എന്നോട് അടുത്തതെന്ന് വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്. അയാള്‍ സ്നേഹം പങ്കുവച്ചിരുന്ന പലരില്‍ ഒരാളായിരുന്നു ഞാന്‍. അതൊരു വല്ലാത്ത ഷോക്കായിരുന്നു" - രഞ്ജിനിയുടെ വാക്കുകളില്‍ ഞെട്ടല്‍.


"ഈ സംഭവത്തിന് ശേഷം എനിക്ക് ആണുങ്ങളെ വിശ്വസിക്കാന്‍ മടിയാണ്. ഇനിയൊരു ബന്ധം ഉണ്ടാകുന്നു എങ്കില്‍ ഇതുപോലെ വിഷമിക്കാനുള്ള അവസരം ഞാന്‍ ഉണ്ടാക്കില്ല. രഞ്ജിനി ഇനിയൊരാള്‍ക്കും ഹൃദയം തളികയില്‍ വച്ചുകൊടുക്കില്ല. ഇനി ഇമോഷന്‍സിന്റെ കെണിയില്‍ ഞാന്‍ വീഴില്ല" - രഞ്ജിനി വ്യക്തമാക്കുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിശ്വാസവഞ്ചനയാണ് ഈ ബന്ധത്തില്‍ ഉണ്ടായതെന്നും ഈ വഞ്ചനയില്‍ നിന്ന് നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ് താനെന്നും രഞ്ജിനി പറയുന്നു. രഞ്ജിനിയുടെ വെളിപ്പെടുത്തലോടെ കാമുകന്‍ സിനിമാലോകത്ത് നിന്നുള്ള ആളാണെന്നു വ്യക്തമായിട്ടുണ്ട്. അത് ആരെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പാപ്പരാസികള്‍. ഏതായാലും തന്റേടിയായ രണ്ജിനെയെ പറ്റിച്ചു കടന്ന ആ വിരുതനെ അവര്‍ കണ്ടെത്തും എന്നുറപ്പാണ്.

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions