ഇന്റര്‍വ്യൂ

പുതുതായുള്ളത് ന്യൂജനറേഷന്‍ എന്ന പേര് മാത്രം: പൃഥ്വിരാജ്


മലയാള സിനിമയില്‍ ന്യൂജനറേഷന്‍ വിപ്ലവം നടക്കുകയാണെന്നും സൂപ്പര്‍താരങ്ങളുടെ കാലം കഴിഞ്ഞെന്നുമുള്ള പ്രചാരണം ഇപ്പോള്‍ ശക്തമായി നടക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ചില യുവതാര സിനിമകള്‍ വിജയിച്ചതോടെയാണ് 'ന്യൂജനറേഷന്‍' ട്രെന്‍ഡ് സജീവമായത്. അതിന്റെ വക്താക്കളാവാന്‍ സംവിധായകര്‍ മത്സരിക്കുന്നു. എന്നാല്‍ ന്യൂജനറേഷന്‍ സിനിമകള്‍ എന്ന കൊട്ടിമേളത്തില്‍ വലിയ കഥയില്ല എന്നാണു പൃഥ്വിരാജ് പറയുന്നത്.

"ഇപ്പോഴത്തെ മാറ്റത്തെ വിശേഷിപ്പിക്കുന്ന ന്യൂജനറേഷന്‍ എന്ന പേര് മാത്രമാണ് പുതുതായുള്ളത്. ഇത്തരം മാറ്റങ്ങള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്"- പൃഥ്വിരാജ് ചൂണ്ടിക്കാട്ടുന്നു. താന്‍ ഡയറക്ടറായ സ്പൈസ്ബോട്ട് റെസ്റ്റോറന്‍റിന്‍െറ പത്രസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് സിനിമയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കിയത്.

"എം.ടി വാസുദേവന്‍ നായര്‍ തന്‍െറ തിരക്കഥകളിലൂടെയും ലോഹിതദാസ് 'തനിയാവര്‍ത്തന'ത്തിലൂടെയും മലയാള സിനിമയില്‍ സൃഷ്ടിച്ചത് സമാനമായ മാറ്റം തന്നെയായിരുന്നു. എന്നാല്‍, അന്ന് അതിനെ ന്യൂ ജനറേഷന്‍ സിനിമ എന്ന് ആരും വിളിച്ചില്ലെന്ന് മാത്രം. പുതിയൊരു ദിശയിലേക്ക് പ്രേക്ഷകന്‍െറ ആസ്വാദനശീലങ്ങളെ തിരിച്ചുവിടാന്‍ കഴിയുമെങ്കില്‍ ഈ മാറ്റം നല്ലതുതന്നെയാണ്"- പൃഥ്വി പറയുന്നു.

സൂപ്പര്‍ സ്റ്റാറുകള്‍ പുതിയ താരങ്ങളുടെ സിനിമകളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സിനിമകള്‍ വിജയിക്കേണ്ടത് ഈ രംഗത്ത് നില്‍ക്കുന്ന എല്ലാവരുടെയും ആവശ്യമാണ്. കൂടുതല്‍ വ്യത്യസ്തമായ സിനിമകള്‍ ഉണ്ടാകുന്നതിനെ താന്‍ സ്വാഗതം ചെയ്യുന്നതായും പൃഥ്വി പറഞ്ഞു. സ്പൈസ് ബോട്ട് റെസ്റ്റോറന്‍റിനെ മലയാള സിനിമയുടെ ദോഹയിലെ ഹബ്ബ് ആക്കി മാറ്റുക എന്നത് കൂടി ലക്ഷ്യമാണ്. ദോഹയിലെ പ്രേക്ഷകര്‍ക്കായി നല്ല മലയാള സിനിമകളുടെ പ്രദര്‍ശനത്തിന് സ്പൈസ് ബോട്ടില്‍ തന്നെ വേദിയൊരുക്കാന്‍ തയാറാണെന്നും പൃഥ്വിരാജ് പറഞ്ഞു.


മലയാള സിനിമയുടെ പ്രധാന പ്രശ്നങ്ങളിലൊന്ന് ഒരു വശത്ത് കൂടുതല്‍ സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ മറുവശത്ത് തിയേറ്ററുകള്‍ കുറയുന്നു എന്നതാണെന്ന് പത്രസമ്മേളനത്തില്‍ സംസാരിച്ച നടന്‍ ഇന്ദ്രജിത് ചൂണ്ടിക്കാട്ടി. നല്ല സിനിമകളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനുള്ള സംവിധാനമോ സാഹചര്യങ്ങളോ ഇല്ല. അതിനാല്‍ കൂടുതല്‍ തിയേറ്ററുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

താന്‍ നായകനായ 'ആകാശത്തിന്‍െറ നിറം' ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത് മലയാള സിനിമക്ക് മൊത്തത്തിലുള്ള അംഗീകാരമാണെന്നും ഇന്ദ്രജിത് അഭിപ്രായപ്പെട്ടു.

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions